Activate your premium subscription today
മധ്യവേനൽ അവധിക്കാലത്ത് കുട്ടികളെയും കൂട്ടി എങ്ങോട്ട് പോകും എന്ന ചിന്തയിലാണോ? കാടിന്റെ അകത്തളങ്ങളിൽ, തടാകക്കുളിരേറ്റ്, കാറ്റ് കൊണ്ട് രാത്രി താമസിക്കാൻ താൽപര്യമുണ്ടോ.... അവധിക്കാലമാണ്. കുടുംബത്തോടൊത്തും സുഹൃത്തുക്കൾക്കൊപ്പവും യാത്ര ചെയ്യാൻ പറ്റിയ ഇടമുണ്ട്, അങ്ങ് തെന്മല ശെന്തുരുണി വന്യജീവി
അഞ്ചാലുംമൂട് ∙ സാമ്പ്രാണിക്കോടിയിൽ ബോട്ട് സർവീസിനെ ചൊല്ലി ചേരിപ്പോര് രൂക്ഷം. മണലിൽ കടവിലെ ഡിടിപിസിയുടെ കൗണ്ടറിലേക്ക് കൂടുതൽ ബോട്ടുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ആൾക്കാർ റോഡ് ഉപരോധവും പ്രതിഷേധവും നടത്തി. പൊലീസിന്റെ ഇടപെടലിൽ സംഘർഷ സാധ്യത ഒഴിവായി. ഡിടിപിസിയുടെ സാമ്പ്രാണിക്കോടി ടൂറിസം പദ്ധതിയുടെ ഭാഗമായ ബോട്ട് സർവീസുകൾക്കായി സാമ്പ്രാണിക്കോടി, കുരീപ്പുഴ, മണലിൽ എന്നിവിടങ്ങളിലായി 3 കൗണ്ടറുകളാണ് ഉള്ളത്. ഇന്നലെ തിരക്ക് അധികമായതോടെ മണലിൽ കടവിലെ കൗണ്ടറിന്റെ പ്രവർത്തനം താളം തെറ്റി.
കൊല്ലം∙ അഞ്ചൽ ആലഞ്ചേരിയിൽ ഗൃഹനാഥൻ വീടിനു തീയിട്ടശേഷം വീടിനുള്ളിൽ തൂങ്ങി മരിച്ചു. ചില്ലിങ് പ്ലാനറ് മംഗലത്തറ വീട്ടിൽ വിനോദ് (56) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. സഥിരം മദ്യപാനിയായ ഇയാൾ ഭാര്യയോടും മക്കളോടും വഴക്കുണ്ടാക്കിയശേഷം സിലണ്ടർ തുറന്നുവിട്ടു തീയിട്ടശേഷം തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ് പറയുന്നു.
നീണ്ടകര∙ ജനകീയ സമരം ശക്തമാക്കി വേട്ടുതറ അടിപ്പാത സംയുക്ത സമര സമിതി. രണ്ടാം ഘട്ട സമരം പിന്നിട്ട് രണ്ട് മാസം കഴിഞ്ഞിട്ടും അടിപ്പാത വിഷയത്തിൽ ഇതുവരെയും തീരുമാനം ഉണ്ടായിട്ടില്ല. കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്ക് മുന്നിൽ വിഷയം സമര സമിതി നേതാക്കളും ജനപ്രതിനിധികളും ചൂണ്ടിക്കാട്ടിയിട്ടും അനുകൂല നിലപാട് ഇനിയും
കരുനാഗപ്പള്ളി∙പൂച്ച വീണതോടെ കിണറ്റിൽ ഇറങ്ങിയ രണ്ടുപേർ കുടുങ്ങി. പൂച്ചയെയും ആദ്യത്തെ ആളെയും നാട്ടുകാർ കരയ്ക്കെത്തിച്ചെങ്കിലും ബോധരഹിതനായ രണ്ടാമനെ അഗ്നിരക്ഷാസേനയെത്തി പുറത്തെത്തിച്ചു. ഇന്നലെ 12.40നു പാവുമ്പ തെക്ക് ജയ ഭവനത്തിൽ അനിതയുടെ വീട്ടിലാണ് സംഭവം. 45 അടി താഴ്ചയുള്ള കിണറ്റിലാണ് പൂച്ച വീണത്.
പുനലൂർ ∙ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ വിദ്യാർഥിനിയായ ട്രെയിൻ യാത്രക്കാരിക്ക് പാമ്പുകടിയേറ്റത്തോടെ റെയിൽവേ പ്ലാറ്റ്ഫോമുകളിലും പരിസരത്തും സുരക്ഷ ഉറപ്പുവരുത്തണമെന്ന ആവശ്യം ശക്തമായി. അഞ്ചൽ കോട്ടുക്കൽ തോട്ടംമുക്ക് ശ്രീശൈലത്തിൽ സുരേഷ്കുമാരിന്റെ മകൾ ശ്രീലക്ഷ്മി (13)യ്ക്കാണ് ഇന്നലെ രാവിലെ 5.40ന് ചെന്നൈ –എഗ്മൂർ –കൊല്ലം എക്സ്പ്രസിൽ ഇറങ്ങിയപ്പോൾ പാമ്പുകടിയേറ്റത്. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഫുട് ഓവർ ബ്രിജിന് സമീപം വച്ചാണ് പാമ്പുകടിയേറ്റത്.
സൗജന്യ ഉപരിപഠന ക്ലാസ് കൊല്ലം ∙ പട്ടത്താനം കലാവേദി ഗ്രന്ഥശാല പാരിപ്പള്ളി യുകെഎഫ് എൻജിനീയറിങ് കോളജുമായി സഹകരിച്ച് പത്താം ക്ലാസ്, പ്ലസ്ടു വിദ്യാർഥികൾക്കായി സൗജന്യ ഉപരിപഠന ക്ലാസ് സംഘടിപ്പിക്കുന്നു. പ്ലസ് ടു വിദ്യാർഥികൾക്ക് മേയ് അഞ്ചിനും പത്താം ക്ലാസുകാർക്ക് മേയ് 13നുമാണ് ക്ലാസ്.
ശാസ്താംകോട്ട∙ മണ്ണിടിച്ചിൽ ഭീഷണിയിൽ മൈനാഗപ്പള്ളി കോവൂർ നഗർ നിവാസികൾ. പലതവണ മണ്ണിടിച്ചിൽ ഉണ്ടായി ശുചിമുറി പോലും നഷ്ടപ്പെട്ടവർ ഉണ്ട്. മഴക്കാലം എത്തുന്നതോടെ വീടുകൾ ഉൾപ്പെടെ അപകട ഭീഷണിയിലാകും. നഗറിനു തെക്കുവശം ആറോളം കുടുംബങ്ങളാണു താമസിക്കുന്നത്. ഇവർ താമസിക്കുന്ന പുരയിടത്തിൽ നിന്ന് 25 അടിയോളം താഴ്ചയുള്ള
കൊല്ലം ∙ എംഡിഎംഎ കടത്തുന്നതിനായി സിം കാർഡും എടിഎം കാർഡും നൽകിയ കർണാടക സ്വദേശി പിടിയിൽ. ബെംഗളൂരു കാട് കോടി രാമയ്യ ഗാർഡനിൽ സെയ്ദ് അർബ്ബാസ് (25) ആണു ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. 90 ഗ്രാം എംഡിഎംഎയുമായി അഞ്ചാലുംമൂട് സ്വദേശി അനില രവീന്ദ്രനെ അറസ്റ്റ് ചെയ്ത കേസിൽ നടത്തിയ തുടരാന്വേഷണത്തിൽ എംഡിഎംഎ
ശാസ്താംകോട്ട∙ ശാസ്താംകോട്ട–ടൈറ്റാനിയം പാതയിൽ കാരാളിമുക്കിനും തോപ്പിൽ ജംക്ഷനും ഇടയിൽ മരണക്കുഴികൾ ഒട്ടേറെ. വെളോട്ടിൽ ജംക്ഷൻ പെട്രോൾ പമ്പിനു സമീപം, പേരൂർ ജംക്ഷൻ, പട്ടകടവ് പുളിക്കമുക്ക്, തോപ്പിൽ ജംക്ഷൻ എന്നിവിടങ്ങളിൽ റോഡിൽ മധ്യഭാഗത്ത് വലിയ ഗർത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. വാഹനങ്ങൾ വശം
Results 1-10 of 10000