Activate your premium subscription today
ചങ്ങനാശേരി ∙ എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും ഐക്യം ഉറപ്പാക്കുകയും ചെയ്യുന്ന സമൂഹത്തിലാണു താൻ ജനിച്ചതെന്നും അതിനാൽ മതാന്തര സംവാദങ്ങൾ ഇന്ത്യൻ ആത്മീയതയുടെ ഭാഗമാണെന്നും കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്. മതാന്തര സംവാദത്തിനായുള്ള തിരുസംഘത്തിന്റെ മേധാവിയായി നിയമിക്കപ്പെട്ടശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചങ്ങനാശേരി ∙ കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാടിനെ കത്തോലിക്കാ സഭയും മറ്റു മതങ്ങളും തമ്മിലുള്ള സൗഹാർദവും സംവാദവും വർധിപ്പിക്കുന്നതിനുള്ള തിരുസംഘത്തിന്റെ തലവനായി (ഇന്റർ റിലീജിയസ് ഡിക്കാസ്റ്ററി പ്രീഫെക്ട്) ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ഈ സ്ഥാനത്തേക്കെത്തുന്നത്. രണ്ടാം വത്തിക്കാൻ കൗൺസിൽ രൂപീകരിച്ച സംഘമാണിത്.
കോട്ടയം∙ സീനിയർ ജേണലിസ്റ്റ്സ് ഫോറം കോട്ടയം ജില്ലാഘടകം ശനിയാഴ്ച രാവിലെ 11ന് കോട്ടയം പ്രസ് ക്ലബിൽ പി.ജയചന്ദ്രൻ അനുസ്മരണ സമ്മേളനവും ഗാനാഞ്ജലിയും സംഘടിപ്പിക്കുന്നു. എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സ് ഡയറക്ടർ പ്രഫ. ജോസ് കെ. മാനുവൽ മുഖ്യപ്രഭാഷണം നടത്തും. രക്ഷാധികാരി ഡോ. നടുവട്ടം സത്യശീലൻ അധ്യക്ഷത വഹിക്കും.
മുളന്തുരുത്തി ∙ കോട്ടയത്തു നിന്ന് എറണാകുളത്തേക്കുള്ള യാത്രക്കാർക്കിനി റെയിൽവേ ലവൽക്രോസ് കുരുക്കിന്റെ പേടി വേണ്ട.കോട്ടയത്തു നിന്നു കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരുടെ പ്രധാന പ്രതിസന്ധിയായിരുന്ന മുളന്തുരുത്തി ചെങ്ങോലപ്പാടം ലവൽക്രോസിലെ കുരുക്കിനു ശാശ്വത പരിഹാരമായി മേൽപാലം ഒരുങ്ങി.
കോട്ടയം ∙ കേരള ഭവനനിർമാണ ബോർഡിന്റെ ആദ്യത്തെ ഹൗസിങ് കോളനിക്ക് 50 വയസ്സ് തികഞ്ഞു. കഞ്ഞിക്കുഴി കവലയ്ക്ക് സമീപം ദീപ്തി നഗറിലാണ് കാലം ഇത്ര കടന്നിട്ടും കേടുപാടുകളില്ലാത്ത മേന്മയുള്ള 28 വീടുകൾ നാടിന്റെ ഐശ്വര്യമുദ്രയായി നിൽക്കുന്നത്. തുടക്കത്തിൽ 28 വീടുകളായിരുന്നത് ഇപ്പോൾ 50 ആയി വർധിച്ചു. 1975 ജനുവരി 23
കോട്ടയം/ കഴക്കൂട്ടം ∙ തിരുവനന്തപുരം കഠിനംകുളത്ത് പട്ടാപ്പകൽ വീട്ടിൽക്കടന്ന് വീട്ടമ്മയെ കഴുത്തറത്തു കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. പ്രതി കൊല്ലം നീണ്ടകര ദളവാപുരം സ്വദേശി ജോൺസൺ ഔസേപ്പിനെ (34) കോട്ടയം കുറിച്ചിയിൽ ഹോംനഴ്സായി ജോലി നോക്കുന്ന വീട്ടിൽനിന്നാണു പിടികൂടിയത്. പിടിയിലാകുമ്പോൾ
കടുത്തുരുത്തി ∙ നിയന്ത്രണംവിട്ട കാർ പിക്കപ് വാനിൽ തട്ടിയ ശേഷം ബൈക്ക് യാത്രക്കാരായ ദമ്പതികളെയും കാൽനട യാത്രക്കാരിയെയും ഇടിച്ചുവീഴ്ത്തി. റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറും തകർത്തു പാലത്തിന്റെ കൈവരിയിൽ കയറിനിന്നു. അപകടത്തിൽ ദമ്പതികളടക്കം മൂന്നുപേർക്ക് പരുക്ക്. റോഡരികിൽ പാർക്ക് ചെയ്തിരുന്ന
പാലാ ∙ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചു നടത്തുന്ന വിദ്യാഭ്യാസ-സാംസ്കാരിക പ്രദർശനമേള ‘ലുമിനാരിയ’യിൽ ജനത്തിരക്കേറുന്നു. 26 നു മേള സമാപിക്കും.കട്ടച്ചിറയിലും പരിസരങ്ങളിലുമുള്ള പാടശേഖരങ്ങളിൽ നിന്നു ശേഖരിച്ച മണ്ണ് മണൽ ചേർത്ത് അരച്ച് പരുവപ്പെടുത്തി മൺപാത്രങ്ങളും കൗതുകവസ്തുക്കളും കരവേല
അധ്യാപക ഒഴിവ് നാട്ടകം ∙ സർക്കാർ പോളിടെക്നിക് കോളജിൽ 2024 -25 അധ്യയന വർഷത്തേക്ക് ഡിപ്ലോമ ഇൻ കമേഴ്സ്യൽ പ്രാക്ടിസ് വിഭാഗത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ ഹിന്ദി ടീച്ചറുടെ ഒഴിവുണ്ട്. ഉദ്യോഗാർഥികൾ 27 ന് 11 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഓഫിസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഒന്നാം ക്ലാസ് ബിരുദാനന്തര
കോട്ടയം ∙ തിരുവനന്തപുരം കഠിനംകുളത്ത് പട്ടാപ്പകൽ വീട്ടിൽക്കടന്ന് വീട്ടമ്മയെ കഴുത്തറത്തു കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായ ജോൺസൺ ഹോംനഴ്സായി ജോലി ചെയ്തതു കുറിച്ചി കാലായിപ്പടി ജംക്ഷൻ പഞ്ചായത്ത് കുളത്തിനു സമീപത്തെ വീട്ടിൽ. പ്ലമ്പിങ് ജോലി ചെയ്തിരുന്ന രാധാകൃഷ്ണന്റെ വീട്ടിലാണു ഹോംനഴ്സായി ഇയാൾ ജോലി
Results 1-10 of 10000