Activate your premium subscription today
കോഴിക്കോട്∙ ഹയർ സെക്കൻഡറി പൊതുപരീക്ഷ നടത്തിപ്പിന്റെ സാമ്പത്തിക ബാധ്യത സ്കൂളുകൾ ഏറ്റെടുക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ കെഎസ്യു കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭിക്ഷാടന സമരം നടത്തി. ഡിഡിഇ ഓഫിസിനു മുന്നിൽ നിന്നാരംഭിച്ച സമരം എസ്എം സ്ട്രീറ്റിലൂടെ കയറിയിറങ്ങി. വിദ്യാഭ്യാസ മന്ത്രിയുടെ മുഖംമൂടി ധരിച്ച് കെഎസ്യു പ്രവർത്തകർ പ്രതീകാത്മകമായി ഭിക്ഷയെടുത്തു. ഭിക്ഷയെടുത്ത് കിട്ടിയ തുക പ്രതിഷേധ സൂചകമായി വിദ്യാഭ്യാസ മന്ത്രിക്ക് അയച്ചുനൽകും.
കോഴിക്കോട് ∙ വിൽപനയ്ക്കായി എത്തിച്ച 97 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. പണിക്കർ റോഡ് നാലുകുടി പറമ്പിൽ അമീർ (30) ആണ് പിടിയിലായത്. 22ന് രാത്രി 8 മണിയോടെ കൊടുവള്ളി വാവാട് സിവിൽ സപ്ലൈസ് ഗോഡൗണിനു സമീപത്തുനിന്ന് റൂറൽ ഡാൻസാഫ് അംഗങ്ങളും കൊടുവള്ളി പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
കോഴിക്കോട്∙ രാമനാട്ടുകര– വെങ്ങളം ദേശീയപാത ആറുവരിയായി നവീകരിക്കുന്നതിന്റെ ഭാഗമായി മലാപ്പറമ്പ് ജംക്ഷനിൽ നിർമിക്കുന്ന വെഹിക്കിൾ ഓവർപാസിന്റെ തൂണുകൾക്കു മുകളിൽ ഇന്നലെ 2 ഗർഡറുകൾ സ്ഥാപിച്ചു. ബാക്കി 12 എണ്ണം ഇന്നു സ്ഥാപിക്കും. മൂന്നാഴ്ചയ്ക്കു ശേഷം കോൺക്രീറ്റ് നടക്കും.
കോഴിക്കോട്∙ വിൽപനയ്ക്കായി എത്തിച്ച 10.5 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ. ഗോർഡിയ ഖനിപുർ സ്വദേശി രമേശ് ബാരിക് (34), കൊർദ ബാങ്കോയി സ്വദേശി ആകാശ് ബലിയാർ സിങ് (35) എന്നിവരെയാണ് കോഴിക്കോട് സിറ്റി നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെ.എ.ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും മെഡിക്കൽ കോളജ് എസ്ഐ വി.ആർ.അരുണിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളജ് പൊലീസും ചേർന്ന് വെള്ളിപ്പറമ്പ് അഞ്ചാം മൈലിൽ വച്ച് പിടികൂടിയത്. പിടികൂടിയ കഞ്ചാവിന് വിപണിയിൽ 4 ലക്ഷത്തോളം രൂപ വില വരും.
ബേപ്പൂർ ∙ അടിത്തട്ടിലെ പാറ പൊട്ടിച്ച് തുറമുഖ കപ്പൽച്ചാൽ ഡ്രജിങ് നടത്തുന്നതിനു മുന്നോടിയായുള്ള പരിസ്ഥിതി ആഘാതപഠനം തുടങ്ങി. കേന്ദ്ര ഭൗമശാസ്ത്ര പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയാണ് പഠനം നടത്തുന്നത്.ഇതിന്റെ ഭാഗമായി സയന്റിസ്റ്റ് ഡോ.റെജി
കോഴിക്കോട്∙ അൺറിസർവ്ഡ് ടിക്കറ്റ് നൽകാനായി ഒന്നാം പ്ലാറ്റ്ഫോമിലെ തെക്കുഭാഗത്തെ നടപ്പാതയുടെ സമീപത്തായി താൽക്കാലിക കൗണ്ടറുകൾ തയാറാകുന്നു. ഒരാഴ്ചയ്ക്കകം ഇതിന്റെ നിർമാണം പൂർത്തിയാക്കി ടിക്കറ്റ് കൗണ്ടറുകൾ ഇവിടേക്കു മാറ്റും. റെയിൽവേ സ്റ്റേഷൻ നവീകരണത്തിന് ഒന്നാം പ്ലാറ്റ്ഫോമിലെ കെട്ടിടങ്ങൾ പൊളിക്കുന്നതിന്റെ
കോഴിക്കോട്∙ സിവിൽ സ്റ്റേഷൻ – ചുള്ളിയോട് റോഡിൽ രാത്രി പന്നിയും മുള്ളൻപന്നിയും പൊതു ഇടങ്ങളിൽ ഇറങ്ങിയതോടെ ജനങ്ങൾ ഭീതിയിൽ. പന്നികൾ റോഡിലൂടെ ഓടുന്നതു കാരണം വാഹനാപകടം കൂടി. നാട്ടുകാരുടെ പരാതിയെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കഴിഞ്ഞ ദിവസം മധുരവനം ഭാഗത്ത് പന്നി റോഡിനു കുറുകെ ഓടി സ്കൂട്ടർ
ജർമനിയിൽ തൊഴിൽ സാധ്യത: സെമിനാർ ഫെബ്രുവരി ഒന്നിന് കോഴിക്കോട് ∙ ഓൾ ലാൻഡ് കൺസൽറ്റൻസി മലയാള മനോരമയുടെ സഹകരണത്തോടെ ജർമനിയിൽ നിലവിലുള്ള നഴ്സിങ് തൊഴിൽ അവസരങ്ങളും പഠന അവസരങ്ങളും പരിചയപ്പെടുത്തുന്നതിനായി സെമിനാർ സംഘടിപ്പിക്കുന്നു. ഫെബ്രുവരി ഒന്നിന് 10 മുതൽ 2 വരെ നടക്കാവിലെ മലയാള മനോരമ ഓഫിസിലെ സെമിനാർ ഹാളിൽ
ചേളന്നൂർ∙ അമ്പലപ്പാട് മൂന്നാംമുണ്ട തരിയോട് നിലത്തെ 10 സെന്റിൽ നിലം പൊത്താറായ ഓല ഷെഡിൽ കഴിയുന്ന ജാനകി അമ്മയ്ക്ക് (75) ലൈഫ് പദ്ധതിയിൽ വീടിനു പണം അനുവദിച്ചെങ്കിലും തരം മാറ്റി ലഭിക്കാത്തതിനാൽ പ്രവൃത്തി തുടങ്ങാനായില്ല.തരം മാറ്റി ലഭിക്കാനായി 2022 ഡിസംബർ 23ന് ജാനകി അമ്മ സബ് കലക്ടർ ഓഫിസിൽ അപേക്ഷ
കോഴിക്കോട്∙ ജില്ലയിലെ ഭൂരിഭാഗം റേഷൻ കടകളിലും അരിയും ഗോതമ്പും തീർന്നു. ഗോഡൗണുകളിൽ നിന്നു റേഷൻ കടകളിലേക്കു ചരക്ക് എത്തിക്കുന്ന കരാറുകാർ മാസങ്ങളായി പ്രതിഫലം ലഭിക്കാത്തതിനാൽ ഈ മാസം ഒന്നിന് ആരംഭിച്ച സമരം നീളുകയാണ്. ചില കടകളിൽ വെള്ള കാർഡുകാർക്കും നീല കാർഡുകാർക്കും നൽകാനുള്ള അരി കുറച്ചു സ്റ്റോക്കുണ്ട്.
Results 1-10 of 10000