Activate your premium subscription today
ഡിസിസി ട്രഷറർ എൻ.എം.വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിചേർക്കപ്പെട്ട ഐ.സി.ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. കഴിഞ്ഞ വെള്ളിയാഴ്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചെങ്കിലും 15 ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
കോട്ടയം ∙ കേരളാ കോൺഗ്രസിനെ (ജോസഫ് വിഭാഗം) സംസ്ഥാന പാർട്ടിയായി അംഗീകരിച്ചു. പാർട്ടിയുടെ ദ്വിദിന സംസ്ഥാന ക്യാംപ് ചരൽക്കുന്നിൽ നടക്കുമ്പോഴാണ് ഇതുസംബന്ധിച്ച വിവരം നേതാക്കൾക്കു ലഭിച്ചത്. ചിഹ്നം പിന്നീട് അനുവദിക്കും. നിലവിൽ രണ്ട് എംഎൽഎമാരും ഒരു എംപിയും ജോസഫ് വിഭാഗത്തിനുണ്ട്. പി.ജെ.ജോസഫും മോൻസ് ജോസഫുമാണ് എംഎൽഎമാർ. ഫ്രാൻസിസ് ജോർജാണ് പാർട്ടിയെ പാർലമെന്റിൽ പ്രതിനിധീകരിക്കുന്നത്.
ന്യൂഡൽഹി∙ ജനുവരി 15ന് നടക്കാനിരുന്ന യുജിസി നെറ്റ് പരീക്ഷ മാറ്റിവച്ചതായി നാഷനൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. പൊങ്കൽ, മകരസംക്രാന്തി ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കോഴിക്കോട് ∙ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജനല്‍ ചില്ല് തകര്‍ത്തു താഴേക്ക് ചാടി രോഗി ജീവനൊടുക്കി. തലശ്ശേരി സ്വദേശി അസ്കര്‍ ആണ് മരിച്ചത്. പുലർച്ചെ ഒരുമണിയോടെയാണ് അസ്കർ താഴേക്ക് ചാടിയത്. പാന്‍ക്രിയാസ് സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.
കൊച്ചി ∙ കാക്കനാട് 17 വയസ്സുകാരൻ ഫ്ലാറ്റ് സമുച്ചയത്തിനുള്ളിലെ സ്വിമ്മിങ് പൂളിൽ മരിച്ച നിലയിൽ. രാവിലെയാണ് സ്വിമ്മിങ് പൂളിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. പ്ലസ് വൺ വിദ്യാർഥിയാണ്. തൃക്കാക്കര ഭാരത് മാതാ കോളജിനു സമീപത്തെ ഫ്ലാറ്റ് സമുച്ചയത്തിലാണ് സംഭവം.
ഭോപാൽ ∙ നാലു മക്കളുള്ള ബ്രാഹ്മണ ദമ്പതികൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് മധ്യപ്രദേശ് സർക്കാരിനു കീഴിലെ ബോർഡ്. പരശുരാമ കല്യാൺ ബോർഡിന്റെ പ്രസിഡന്റും സംസ്ഥാന മന്ത്രിയുമായ വിഷ്ണു രജോരിയയുടേതാണ് പ്രഖ്യാപനം. താൻ ബോർഡ് പ്രസിഡന്റായാലും അല്ലെങ്കിലും ഈ തുക നൽകുമെന്നും മന്ത്രി പറഞ്ഞു.
ന്യൂഡൽഹി ∙ പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു. സുപ്രീം കോടതി കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതിനു പിന്നാലെ രാഷ്ട്രപതി ഉത്തരവിൽ ഒപ്പുവച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ സുപ്രീം കോടതിയിലേക്ക് ശുപാർശ ചെയ്തത്.
പുൽപള്ളി∙ ജനവാസ മേഖലയിലിറങ്ങി വളർത്തുമൃഗങ്ങളെ കൊന്ന കടുവയ്ക്കായി തിരിച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അമരക്കുനി തൂപ്രയിൽ കടുവയുണ്ടെന്നാണ് വിവരം. എന്നാൽ അടിക്കാട് നിറഞ്ഞ സ്ഥലമായതിനാൽ കടുവയെ കണ്ടെത്താനായില്ല. വൈകിട്ടോടെ മയക്കുവെടിവയ്ക്കാനുള്ള നീക്കം അധികൃതർ അവസാനിപ്പിച്ചു.
ന്യൂഡൽഹി ∙ ബംഗ്ലദേശ് ഡപ്യൂട്ടി ഹൈക്കമ്മീഷണർ നുറൽ ഇസ്ലാമിനെ ഇന്ത്യ വിളിച്ചുവരുത്തിയതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രണയ് വർമയെ ബംഗ്ലദേശ് വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയതിനു തൊട്ടുപിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം ബംഗ്ലദേശ് നയതന്ത്രജ്ഞനെ വിളിപ്പിച്ചത്.
ശ്രീനഗര്‍ ∙ ജമ്മു കശ്മീരിലെ സോനാമാര്‍ഗ് പ്രദേശത്തെ തന്ത്രപ്രധാനമായ ഇസഡ്-മോര് ടണല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗതാഗതത്തിന് തുറന്നുകൊടുത്തു. 2,700 കോടി രൂപയുടെ പദ്ധതി ഉദ്ഘാടനം ചെയ്ത ശേഷം തുരങ്കത്തിനുള്ളില്‍ കയറിയ പ്രധാനമന്ത്രി ഉദ്യോഗസ്ഥരുമായും നിർമാണ തൊഴിലാളികളുമായും സംസാരിച്ചു. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷമുള്ള മോദിയുടെ ആദ്യ കശ്മീര്‍ സന്ദര്‍ശനമാണിത്.
Results 1-10 of 10000