Activate your premium subscription today
തിരുവനന്തപുരം ∙ ദീർഘനാളായി ഉന്നയിക്കുന്ന ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെങ്കിൽ നിലവിൽ സ്വീകരിച്ചിട്ടുള്ള സമദൂര രാഷ്ട്രീയ നയം ഉപേക്ഷിക്കാൻ മടിക്കില്ലെന്ന സൂചനയോടെ ലത്തീൻ സഭ നിലപാട് കടുപ്പിച്ചു. സഭയുടെ ആവശ്യങ്ങളിൽ രാഷ്ട്രീയ കക്ഷികളെടുക്കുന്ന നിലപാടുകളുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പുകളിലെ രാഷ്ട്രീയ സമീപനം തീരുമാനിക്കുകയെന്ന് കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി) ജനറൽ അസംബ്ലി സമ്മേളനത്തിനു പിന്നാലെ സഭാനേതൃത്വം വ്യക്തമാക്കി.
തിരുവനന്തപുരം ∙ പുതിയ നിയമങ്ങളുണ്ടാക്കി ജനങ്ങളെ എങ്ങനെ കഷ്ടപ്പെടുത്താമെന്നാണു സർക്കാരും ഉദ്യോഗസ്ഥരും നോക്കുന്നതെന്നു കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി) പ്രസിഡന്റും കോഴിക്കോട് രൂപതാ ബിഷപ്പുമായ ഡോ. വർഗീസ് ചക്കാലയ്ക്കൽ. സർക്കാർ കൊണ്ടുവരുന്ന വനം നിയമഭേദഗതിക്ക് എതിരെയായിരുന്നു ചക്കാലയ്ക്കൽ ആഞ്ഞടിച്ചത്.
തിരുവനന്തപുരം∙ വിഴിഞ്ഞത്ത് എത്തുന്ന ആദ്യ മദർഷിപ്പിനെ സ്വീകരിക്കാൻ ലത്തീൻ അതിരൂപത ആർച്ച് ബിഷപ് തോമസ് ജെ.നെറ്റോ പങ്കെടുക്കില്ലെന്ന തീരുമാനം പുറത്തുവന്നതിനു പിന്നാലെ, അടിയന്തര നടപടിയുമായി സംസ്ഥാന സർക്കാർ. ലത്തീൻ അതിരൂപതയെ അനുനയിപ്പിക്കാൻ സമവായ ശ്രമത്തിനാണു സർക്കാർ നീക്കം. വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് ലിമിറ്റഡ് (വിസിൽ) എംഡി ദിവ്യ എസ്. അയ്യരോട് ബിഷപ്പിനെ നേരിട്ടു ക്ഷണിക്കാൻ മന്ത്രി വി.എൻ. വാസവൻ ആവശ്യപ്പെട്ടു. ഇന്ന് വൈകിട്ട് ദിവ്യ എസ്.അയ്യർ ബിഷപ്സ് ഹൗസിലെത്തി ആർച്ച് ബിഷപ്പിനെ ക്ഷണിച്ചേക്കുമെന്നാണു വിവരം.
കോട്ടയം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി അധികാരത്തിൽ വരട്ടെയെന്ന് ലത്തീൻ സഭ ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ. ചങ്ങനാശേരി അതിരൂപതാ ദിനം കുറുമ്പനാടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിന്റെ സമാപനമായാണു ബിഷപ്പിന്റെ പ്രതികരണം. ‘‘തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടമാണ് ഇന്നു നടക്കുന്നത്.
കൊച്ചി∙ റവ. ഡോ. ആന്റണി വാലുങ്കലിനെ വരാപ്പുഴ അതിരൂപതാ സഹായ മെത്രാനായി ഫ്രാൻസിസ് മാർപാപ്പ നിയോഗിച്ചു. ഇത് സംബന്ധിച്ച പ്രഖ്യാപനം വരാപ്പുഴ ആർച്ച് ബിഷപ്സ് ഹൗസിലും വത്തിക്കാനിലും നടന്നു. മുൻ ആർച്ച് ബിഷപ് ഫ്രാൻസിസ് കല്ലറക്കൽ, ബിഷപ്പ് ജോസഫ് കരിയിൽ, ബിഷപ്പ് അലക്സ് വടക്കുംതല, ബിഷപ്പ് ജോസഫ് കാരിക്കശ്ശേരി
തിരുവനന്തപുരം ∙ വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരം ചെയ്തതിനു ശേഷം അതിരൂപതയുടെ അക്കൗണ്ടുകൾ അധികാര കേന്ദ്രങ്ങൾ മരവിപ്പിച്ചെന്ന ഗുരുതര ആരോപണവുമായി തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ. തിരഞ്ഞെടുപ്പിനു മുൻപുള്ള അവസാന ഞായറാഴ്ചയായ ഇന്നലെ അതിരൂപതയ്ക്കു കീഴിലെ ഇടവകകളിൽ വായിച്ച ഇടയ
കൊച്ചി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച് ലത്തീൻ കത്തോലിക്ക സഭ. മതേതരത്വത്തിലും സാമൂഹിക നീതിയിലും അടിയുറച്ച ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ സമീപനമാണ് സഭയുടേത് എന്ന് കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി) ഇന്ന് വ്യക്തമാക്കി. രാജ്യത്ത് വിഭാഗീയത
തിരുവനന്തപുരം∙ മണിപ്പൂരിലും ഉത്തരേന്ത്യയിലും ക്രൈസ്തവർ അതിക്രമം നേരിടുന്നുവെന്ന് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ. ആക്രമണം അഴിച്ചുവിടുന്നത് അന്ധകാര ശക്തികളാണ്. ഭരണഘടന ഉറപ്പുതരുന്ന ന്യൂനപക്ഷ അവകാശങ്ങൾ ഉറപ്പാക്കണം. ഔദ്യോഗിക സംവിധാനങ്ങളിൽ നിന്നും ഇതിനെതിരെ ഒന്നും ഉണ്ടാകുന്നില്ല. പൗരത്വ
തൃശൂർ ∙ ഫാ. അംബ്രോസ് പുത്തൻവീട്ടിൽ കോട്ടപ്പുറം രൂപതയുടെ പുതിയ ബിഷപ്. നിലവിൽ എറണാകുളം ചെട്ടിക്കാട് സെന്റ് ആന്റണീസ് തീർഥകേന്ദ്രം റെക്ടറാണ്. എറണാകുളം വൈപ്പിൻ
തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ സർക്കാർ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ലത്തീൻ അതിരൂപത. നടക്കുന്നത് കണ്ണിൽ പൊടിയിടലാണെന്നും പൂർത്തിയായത് 60% പണി മാത്രമെന്നും ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ.യൂജിൻ പെരേര പറഞ്ഞു. ക്രെയിൻ വരുന്നതിന് ആഘോഷം ജനത്തെ പറ്റിക്കാനാണ്.
Results 1-10 of 59