Activate your premium subscription today
തൊടുപുഴ ∙ കരിമണ്ണൂർ വേനപ്പാറയിൽ നിർമിച്ചിരിക്കുന്ന ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണത്തിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നതായി ആരോപണം. ഉദ്ഘാടനം കഴിഞ്ഞ് 2 വർഷം പിന്നിടുമ്പോഴേക്കും കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങൾ തകർച്ചയിലാണ്.തിങ്കളാഴ്ച ഒരു ഫ്ലാറ്റിൽ സീലിങ് അടർന്നുവീണതോടെയാണ് നിർമാണത്തിലെ അപാകതകൾ
കാസർകോട് ∙ 5 വർഷം പണിതിട്ടും പണി തീരാത്തൊരു ഫ്ലാറ്റ്. ബെണ്ടിച്ചാലിൽ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ പണിയുന്ന ഫ്ലാറ്റിന് കരാറുകാരുമായുള്ള തർക്കത്തെ തുടർന്ന് വീണ്ടും റെഡ് സിഗ്നൽ. പണി നിലച്ച ഫ്ലാറ്റ് ഇനി എന്നു തീർക്കുമെന്നറിയാതെ കാത്തിരിപ്പിൽ സർക്കാർ ലിസ്റ്റിലുള്ള ഗുണഭോക്താക്കൾകരാർ തുക
തിരുവനന്തപുരം ∙ സാമ്പത്തിക പ്രതിസന്ധിയിൽ പിടിച്ചുനിൽക്കാൻ ലൈഫ് മിഷനു നൽകിയ പണവും സർക്കാർ തിരിച്ചെടുത്തു. ലോകബാങ്ക് ഫണ്ട് വക മാറ്റിയതിനു പിന്നാലെയാണ് 137 കോടി ലൈഫ് മിഷനിൽ നിന്നു തിരികെ വാങ്ങിയത്.
കൊച്ചി ∙ വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിക്കായി നിർമിച്ച കെട്ടിടത്തിന്റെ ബലപരിശോധന കോഴിക്കോട് എൻഐടി നടത്തും. എൻഐടി ഇതിനു തയാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പരിശോധനാ റിപ്പോർട്ട് സമർപ്പിക്കാൻ 2 മാസമാണ് എൻഐടി ആവശ്യപ്പെട്ടിരിക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി. തുടർന്ന് കേസ് വീണ്ടും പരിഗണിക്കുന്ന ജൂൺ 5നു മുൻപ് റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാര്‍, ജസ്റ്റിസ് എസ്.മനു എന്നിവർ നിർദേശം നൽകി.
കൊച്ചി∙ വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിക്കായി നിർമിച്ച കെട്ടിടത്തിന്റെ ബലപരിശോധനയ്ക്ക് കൂടുതൽ സമയം ചോദിച്ച സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ബലപരിശോധന സംബന്ധിച്ച് ഉത്തരവ് ജനുവരിയിൽ പുറപ്പെടുവിച്ചതാണെന്നു കോടതി ചൂണ്ടിക്കാട്ടി. സർക്കാരിന് ഇനിയും സമയം വേണമെന്നാണു പറയുന്നതെങ്കിൽ കോടതി തന്നെ ഒരു ഏജൻസിയെ നിയോഗിക്കും. സർക്കാർ അതിന്റെ ചെലവ് വഹിക്കേണ്ടി വരും. ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനം അറിയിക്കാനും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാര്‍, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
കാറളം∙ ഭവനരഹിതരും ഭൂരഹിതരുമായ 72 കുടുംബങ്ങൾക്ക് താമസ സൗകര്യമൊരുക്കാൻ ലൈഫ്മിഷൻ പദ്ധതിയിൽ വെള്ളാനിയിൽ സംസ്ഥാന സർക്കാർ നിർമാണം ആരംഭിച്ച ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയം കോൺക്രീറ്റ് തൂണുകളിലും ഇരുമ്പ് ചട്ടക്കൂടിലും ഒതുങ്ങിയിട്ട് 5 വർഷം പിന്നിടുന്നു. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 84 സെന്റ് സ്ഥലത്ത് 9.20 കോടി
നെടുങ്കണ്ടം ∙ നിയന്ത്രണം നഷ്ടപ്പെട്ട മണ്ണുമാന്തി യന്ത്രം പതിച്ച് തകർന്ന, ലൈഫ് പദ്ധതിയിൽ നിർമാണത്തിലിരുന്ന വീട് വാഹന ഉടമ നിർമിച്ചു നൽകും. കഴിഞ്ഞ പതിനാലിനാണ് പുഷ്പക്കണ്ടം പതിപറമ്പിൽ ബിന്ദുവിന്റെ വീടിനു മുകളിലേക്ക് മണ്ണുമാന്തിയന്ത്രം പതിച്ചത്. അപകടത്തിൽ വീട് തകർന്നു.നാലു മാസത്തിനുള്ളിൽ വീട്
തൊടുപുഴ ∙ ലൈഫ് മിഷനിലെ പൂർത്തിയാകാത്ത വീടുകളെ കൂടാതെ വട്ടവടയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ആദിവാസികളുടെ ഉപജീവനം പ്രതിസന്ധിയിലാക്കുന്നു. സ്വന്തമായി തുക കണ്ടെത്താൻ കഴിയാത്തതിനാലാണു ലൈഫ് മിഷനിലെ വീടുകൾ പൂർത്തിയാക്കാൻ കഴിയാത്തതെന്നു വട്ടവട ആദിവാസി നഗറുകളിലെ താമസക്കാർ പറയുന്നു. കാർഷികവൃത്തിയും പതിച്ചുകിട്ടിയ വനഭൂമിയിലെ മരം വിൽക്കുന്നതുമാണ് ഇവിടത്തുകാരുടെ ഏക ആശ്രയം. ഇതിൽ നിന്നുള്ള തുക നിത്യ ചെലവുകൾക്ക് പോലും തികയില്ലെന്നതാണു യാഥാർഥ്യം. കൃഷി ചെയ്തുണ്ടാക്കുന്ന പച്ചക്കറികൾ കഴുതപ്പുറത്ത് കയറ്റിയാണ് കോവിലൂരിലെ ചന്തയിലെത്തിക്കുന്നത്. ചെലവേറുന്ന കൃഷിയിൽ പച്ചക്കറി സംഭരിക്കുന്നതുവരെ വലിയ ചൂഷണമാണ് ആദിവാസികൾ അനുഭവിക്കുന്നത്. ഇതെല്ലാം ഇവരുടെ ‘ലൈഫിലും’ കാണുന്നുണ്ട്.
ഊര്, കുടി എന്നിങ്ങനെ പേരു മാറ്റിയിട്ടും ജീവിതം മെച്ചപ്പെടാത്ത സ്ഥിതിയാണ് ആദിവാസി ഊരുകളിൽ. അതിൽ അധികൃതർ ശ്രദ്ധിക്കാതെ പോകുന്നതാണു വട്ടവട മേഖല. ഇവിടെ പാർപ്പിടം, വഴി, അടിസ്ഥാനസൗകര്യങ്ങൾ എന്നിവയുടെ പോരായ്മകളെക്കുറിച്ചു പരമ്പര തുടങ്ങുന്നു...
തിരുവനന്തപുരം∙ താമസിക്കാൻ സ്വന്തമായി വീടില്ലാത്ത അർഹതപ്പെട്ട കുടുംബത്തിന്, വീടു വയ്ക്കാൻ സമയബന്ധിതമായി അനുമതി നല്കുന്നതില് വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഡേറ്റാ ബാങ്കില്‍പ്പെട്ടാലും നെല്‍വയല്‍-തണ്ണീര്‍ത്തട പരിധിയില്‍പ്പെട്ടാലും ഗ്രാമപഞ്ചായത്തില്‍ 10 സെന്റും നഗരത്തില്‍ 5 സെന്റും സ്ഥലത്ത് പഞ്ചായത്ത്/നഗരസഭ വീടു വയ്ക്കാന്‍ അനുമതി നല്‍കേണ്ടതാണെന്ന് മുഖ്യമന്ത്രി നിർദേശം നൽകി. ടി.ഐ.മധുസൂധനന്റെ ശ്രദ്ധക്ഷണിക്കലിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. സ്വന്തമായി ഭൂമി ഉണ്ടായിട്ടും വീട് നിർമിക്കാന്‍ അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന കാലതാമസവും തടസ്സവാദങ്ങളും സാധാരണക്കാര്‍ നേരിടുന്ന പ്രധാന പ്രശ്നമാണ്.
Results 1-10 of 571