Activate your premium subscription today
ഭോപാൽ ∙ പ്രൈമറി സ്കൂൾ വിദ്യാർഥികൾക്ക് മദ്യം ഒഴിച്ചുകൊടുത്ത് അധ്യാപകൻ. മധ്യപ്രദേശിലെ കട്നി ജില്ലയിലെ ഖിർഹാനിയിലെ സ്കൂള്‍ അധ്യാപകനായ ലാൽ നവീൻ പ്രതാപ് സിങ്ങാണ് തന്റെ ക്ലാസിലെ വിദ്യാർഥികൾക്ക് മദ്യം ഒഴിച്ചു കൊടുത്തത്. സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിച്ചതോടെ അധ്യാപകനെ സസ്പെൻഡ് ചെയ്തു.
തിരുവനന്തപുരം ∙ വിനോദസഞ്ചാരമേഖലകളിലെ ത്രീ സ്റ്റാറോ അതിനു മുകളിലോ ക്ലാസിഫിക്കേഷനുള്ള റസ്റ്ററന്റുകളിൽ കള്ളുഷാപ്പ് തുടങ്ങാൻ പുതിയ മദ്യനയത്തിൽ വ്യവസ്ഥ. ഇവിടെ കള്ളു വ്യവസായ വികസന ബോർഡിന്റെ നേതൃത്വത്തിൽ ടോഡി പാർലർ തുടങ്ങാം. സംസ്ഥാന ടൂറിസം വകുപ്പാണു റസ്റ്ററന്റുകൾക്കു ക്ലാസിഫിക്കേഷൻ നൽകുന്നത്.
കൊച്ചി ∙ “സാധനം കയ്യിലുണ്ടോ?” വിദേശത്തു നിന്നെത്തിയാല്‍ കൂട്ടുകാരില്‍ നിന്നു വ്യംഗ്യാര്‍ഥത്തില്‍ നേരിടേണ്ടി വരുന്ന ചോദ്യം. ഏതു രാജ്യത്തു നിന്നെത്തിയാലും കൊച്ചി വിമാനത്താവളത്തിലാണ് ഇറങ്ങുന്നതെങ്കില്‍ തിരഞ്ഞെടുക്കാന്‍ ഇനി ഒരു അടിപൊളി ബ്രാന്‍ഡ്. യുകെയില്‍ എങ്ങും ഹിറ്റായ മലയാളികളുടെ ഇഷ്ട വാറ്റ്
തിരുവനന്തപുരം∙ സംസ്ഥാനത്തെ സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ ഇല്ലാത്ത ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് നല്‍കാനുള്ള തീരുമാനത്തിലൂടെ ആസൂത്രിതമായി അഴിമതി നടത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തദ്ദേശ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള പണപ്പിരിവാണ് സിപിഎം നേതാക്കള്‍ ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പാര്‍ട്ടിയുടെ കൂടി പിന്തുണയുള്ളതു കൊണ്ടാണ് സംസ്ഥാനത്തിന്റെ മദ്യ നയത്തിന് വിരുദ്ധമായ തീരുമാനത്തെ എക്സൈസ് മന്ത്രി ന്യായീകരിക്കുന്നത്.
പീരുമേട് (ഇടുക്കി)∙ 12 വയസ്സുകാരനു മദ്യം നൽകിയ കേസിൽ യുവതി അറസ്റ്റിൽ. വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി പ്രിയങ്ക (26) ആണ് പീരുമേട് പൊലീസിന്റെ പിടിയിലായത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത പൊലീസ്, യുവതിയെ കോടതിയിൽ ഹാജരാക്കി. കട്ടൻ ചായ ആണെന്നു വിശ്വസിപ്പിച്ചാണു കുട്ടിയെ നിർബന്ധിച്ചു മദ്യം കുടിപ്പിച്ചത്.
ബവ്റിജസ് ഷോപ്പുകളിൽ ബ്രാൻഡിയുടെ ‘സ്റ്റോക്ക് ക്ലിയറൻസ്’ വിൽപന. ബ്ലൂ ഓഷ്യൻ ബവ്റിജസ് എന്ന കമ്പനിയാണു ചില ബ്രാൻഡുകൾ നിർത്തുന്നതിന്റെ ഭാഗമായി വില പകുതിയായി കുറച്ചത്. 1310 രൂപയ്ക്കു വിറ്റിരുന്ന കുപ്പിയുടെ വില 650 രൂപയാക്കി.
ചെന്നൈ∙ ടാസ്മാക് ക്രമക്കേടിനെതിരെ പ്രതിഷേധിച്ച ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ അറസ്റ്റിൽ. പൊലീസ് അനുമതിയില്ലാതെ പ്രതിഷേധിച്ചതിനാണ് അറസ്റ്റ്. മുൻ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ ഉൾപ്പെടെ ഒട്ടേറെ ബിജെപി നേതാക്കളെയും ചെന്നൈ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. അക്കരൈയിലെ വീട്ടിൽനിന്ന് ഒരു കിലോമീറ്റർ അകലെ വച്ചാണ് അണ്ണാമലൈയെ തടഞ്ഞ് അറസ്റ്റ് ചെയ്തത്. എഗ്മോറിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്.
അമേരിക്കൻ വിസ്ക്കിക്ക് പ്രഖ്യാപിച്ച 50% തീരുവ പിൻവലിച്ചില്ലെങ്കിൽ യൂറോപ്യൻ യൂണിയനിൽനിന്നുള്ള മദ്യത്തിന് 200% തീരുവ ചുമത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി.
ചെന്നൈ ∙ തമിഴ്നാട് സർക്കാരിന്റെ മദ്യവിൽപന സ്ഥാപനമായ ടാസ്മാക് ആസ്ഥാനത്തും വിവിധ മദ്യക്കമ്പനികളുടെ ഓഫിസുകളിലും നടത്തിയ പരിശോധനയിൽ 1000 കോടിയിലേറെ രൂപയുടെ ക്രമക്കേടുകൾ കണ്ടെത്തിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കഴിഞ്ഞയാഴ്ച 3 ദിവസങ്ങളിലായി നഗരത്തിൽ 7 ഇടങ്ങളിലടക്കം 20 സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ
വാഷിങ്ടൻ ∙ യുഎസ് മദ്യത്തിന് ഇന്ത്യ 150 ശതമാനം തീരുവ ചുമത്തുന്നുവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലൈൻ ലെവിറ്റ്. കാര്‍ഷിക ഉൽപന്നങ്ങൾക്ക് 100 ശതമാനം തീരുവയാണ് ഇന്ത്യ ചുമത്തുന്നതെന്നും കരോളിൻ ആരോപിച്ചു. വിവിധ രാജ്യങ്ങളിലെ തീരുവകളെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു കാരലൈൻ ലെവിറ്റ് ഇന്ത്യയെപ്പറ്റിയും സംസാരിച്ചത്.
Results 1-10 of 584