Activate your premium subscription today
കോഴിക്കോട്∙ നാട്ടിലിറങ്ങുന്ന ഏതു വന്യമൃഗത്തേയും വെടിവച്ചു കൊല്ലാനുള്ള ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റിന്റെ ആഹ്വാനത്തിനെതിരെ വനം വകുപ്പ്. ഭരണഘടനാ വിരുദ്ധവും രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണ് പഞ്ചായത്തു ഭരണ സമിതിയുടെ ആഹ്വാനമെന്ന് വ്യക്തമാക്കിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉപദ്രവകാരികളായ പന്നികളെ കൊല്ലാൻ പ്രസിഡന്റിനു നൽകിയ ‘ഓണററി വൈൽഡ് ലൈഫ് വാർഡൻ അധികാരം’ റദ്ദാക്കാനും വനം അഡിഷനൽ ചീഫ് സെക്രട്ടറിക്ക് ശുപാർശ ചെയ്തു. അഭിഭാഷകനായ ടി.എസ്.സന്തോഷിന്റെ പരാതിയിലാണ് നടപടി.
കൊച്ചി ∙ എട്ടു മുനിസിപ്പാലിറ്റികളിലും ഒരു പഞ്ചായത്തിലും സർക്കാർ നടത്തിയ വാർഡ് വിഭജന നടപടി ഹൈക്കോടതി ശരിവച്ചു. ഇതു സംബന്ധിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ എ. മുഹമ്മദ് മുഷ്താഖ്, പി. കൃഷ്ണകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. അവസാനം നടന്ന സെൻസസിന്റെ അടിസ്ഥാനത്തിൽ വാർഡ് പുനർവിഭജനം നടത്തുന്നതിന് സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.
തിരുവനന്തപുരം ∙ കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകള്‍ ശാസ്ത്രീയമായി ശേഖരിച്ച് സംസ്കരിക്കുന്നതിനായി സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പ് എന്‍പ്രൗഡ് (nPROUD: New Programme for Removal of Unused Drugs) പദ്ധതി തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം ∙ സംസ്ഥാനത്തെ കോർപറേഷൻ, നഗരസഭ, ഗ്രാമപ്പഞ്ചായത്ത് വാർഡ് വിഭജനത്തിനുള്ള കരട് നിർദേശങ്ങളിലെ പരാതികളിലുള്ള തെളിവെടുപ്പ് 9 ജില്ലകളിൽ പൂർത്തിയായി. എല്ലാ ജില്ലകളിലും പൂർത്തിയായ ശേഷം കമ്മിഷൻ യോഗം ചേർന്ന് കരടിൽ വരുത്തേണ്ട ഭേദഗതി നിർദേശങ്ങൾ അംഗീകരിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നു
മലപ്പുറം∙ സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടര മാസം മാത്രം ബാക്കിനിൽക്കെ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ ചെലവഴിച്ചതു പദ്ധതിവിഹിതത്തിന്റെ 41.76% മാത്രം. പദ്ധതി നടത്തിപ്പിൽ സംസ്ഥാനത്തു മൂന്നാം സ്ഥാനത്താണു ജില്ല. ആകെ വിഹിതത്തിന്റെ 43.71% ചെലവഴിച്ച തൃശൂർ ഒന്നാമതും 42.87% ചെലവഴിച്ച ആലപ്പുഴ രണ്ടാമതുമാണ്. ആകെ
തിരുവനന്തപുരം ∙ സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷനുകളിലെ കരട് വാർഡ് വിഭജന നിർദേശങ്ങൾ സംബന്ധിച്ച പരാതികളിൽ ജില്ലാതല ഹിയറിങ് 16 മുതൽ ഫെബ്രുവരി 22 വരെ നടത്തുമെന്നു ഡീലിമിറ്റേഷൻ കമ്മിഷൻ ചെയർമാൻ കൂടിയായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു. ഹിയറിങ് 16ന് പത്തനംതിട്ടയിൽ ആരംഭിക്കും.
കൊച്ചി ∙ വയനാട്ടിലെ പുതുവത്സരാഘോഷങ്ങൾക്കു നിയന്ത്രണം വന്നേക്കും. പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ ആഘോഷങ്ങൾക്ക് അനുമതി വേണമെന്നു ഹൈക്കോടതി വ്യക്തമാക്കി. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും പഞ്ചായത്തിന്റെയും അനുമതിയാണു വേണ്ടത്. അപേക്ഷകളിൽ 28നകം നടപടിയെടുക്കാൻ ദുരന്തനിവാരണ അതോറിറ്റിക്കു ജസ്റ്റിസ് എസ്.ഈശ്വരൻ നിർദേശം നൽകി.
തിരുവനന്തപുരം∙ സംസ്ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻനേട്ടം. മൂന്നു പഞ്ചായത്തുകളിൽ യുഡിഎഫ് ഭരണം പിടിച്ചു. തൃശൂർ നാട്ടിക, ഇടുക്കി കരിമണ്ണൂർ, പാലക്കാട് തച്ചമ്പാറ പഞ്ചായത്തുകളാണ് എൽഡിഎഫിൽനിന്നു യുഡിഎഫ് പിടിച്ചെടുത്തത്. 31 സീറ്റുകളിൽ 17 സീറ്റുകളിൽ യുഡിഎഫ് വിജയിച്ചു.
തിരുവനന്തപുരം / പാലക്കാട് ∙ 250 തദ്ദേശ സ്ഥാപനങ്ങളിൽ നിർണായക ശക്തിയാകാനുള്ള രൂപരേഖ ബിജെപി കോർ കമ്മിറ്റി തയാറാക്കി. നിയമസഭാ തിരഞ്ഞെടുപ്പിന് എ, ബി, സി കാറ്റഗറി നിശ്ചയിക്കുന്ന രീതിയിൽ, തദ്ദേശ തിരഞ്ഞെടുപ്പിൽ തദ്ദേശ സ്ഥാപനങ്ങളെയും വാർഡുകളെയും പല വിഭാഗങ്ങളായി തിരിക്കും.
തിരുവനന്തപുരം ∙ സംസ്ഥാനത്ത് അനധികൃതമായി സ്ഥാപിച്ചിട്ടുള്ള എല്ലാ ഫ്ലെക്സ് ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും 10 ദിവസത്തിനകം നീക്കണമെന്നു തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കു സർക്കാർ നിർദേശം നൽകി. ഈ മാസം 4ന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണു നിർദേശം.
Results 1-10 of 166