Activate your premium subscription today
പൊന്നാനി ∙ ഇക്കഴിഞ്ഞ മാസങ്ങൾക്കിടെ കാലടി, തവനൂർ, ഇൗഴുവത്തിരുത്തി വില്ലേജുകളിൽ പലേടത്തായി അനധികൃതമായി നികത്തിയത് പത്തേക്കർ വയൽ. ആറുവരി ദേശീയപാത കടന്നു പോകുന്ന പ്രദേശങ്ങളിൽ ഈയിടെ 38 വയൽ ഭൂമികൾ അനധികൃതമായി നികത്തിയെന്നു കൃഷി ഓഫിസർമാർ റിപ്പോർട്ട് നൽകി. പ്രിൻസിപ്പൽ കൃഷി ഓഫിസർക്ക് കൃഷി ഓഫിസർമാർ നൽകിയ റിപ്പോർട്ടിലാണ് ഗുരുതരമായ നികത്തൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
കൽപറ്റ ∙ മലപ്പുറം ജില്ലയിലും നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്ടിലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ടി.മോഹന്‍ദാസ് അറിയിച്ചു. ജില്ലയിലെ പഴംതീനി വവ്വാലുകളില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മുന്‍ വര്‍ഷത്തില്‍ നടത്തിയ സാംപിള്‍ പരിശോധനയില്‍ നിപ്പ വൈറസിനെതിരായ ആന്റിബോഡികള്‍ കണ്ടെത്തിയിരുന്നു.
മലപ്പുറം∙ തലപ്പാറയിൽ കാറിടിച്ച് തോട്ടിൽ വീണ സ്കൂട്ടർ യാത്രക്കാരന്റെ മൃതദേഹം ലഭിച്ചു. കിഴക്കൻ തോട്ടിൽ മുട്ടിച്ചിറ ചോനാരി കടവിൽ നിന്ന് 100 മീറ്റർ താഴ്ഭാഗത്തു നിന്നാണ് മൃതദേഹം ലഭിച്ചത്. വലിയ പറമ്പ് സ്വദേശി ചാന്ത് അഹമ്മദ് കോയ ഹാജിയുടെ മകൻ മുഹമ്മദ് ഹാശിർ (23) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 6.35 നായിരുന്നു അപകടം.
എടക്കര∙ കാലവർഷം കനത്തതോടെ പ്രളയഭീതി കാരണം വെള്ളക്കട്ട അട്ടിയിലെ 4 കുടുംബങ്ങൾ വീടുകൾ ഉപേക്ഷിച്ച് വാടക വീടുകളിലേക്ക് താമസം മാറി.വെള്ളക്കട്ട വനാതിർത്തിയോട് ചേർന്ന് താമസിക്കുന്ന ആമാടൻ സുരേഷ്, ബാലകൃഷ്ണൻ, അയ്യപ്പൻ എന്നിവരുടെ കുടുംബങ്ങളാണ് വീടുകൾ ഉപേക്ഷിച്ചത്. അടുത്തിടെ പന്നിക്കെണിയിൽനിന്നു ഷോക്കേറ്റ്
തിരൂരങ്ങാടി ∙ ദേശീയപാത തലപ്പാറയിൽ കാറിടിച്ചു തോട്ടിൽ വീണ സ്കൂട്ടർ യാത്രക്കാരനെ ഇന്നലെയും കണ്ടെത്താനായില്ല. തലപ്പാറ വലിയപറമ്പ് സ്വദേശി ചാന്ത് അഹമ്മദ് കോയ ഹാജിയുടെ മകൻ മുഹമ്മദ് ഹാഷിർ (23) ആണ് അപകടത്തിൽപെട്ടത്.ഞായർ വൈകിട്ട് 6.35നാണു സംഭവം. കോഴിക്കോട് ഭാഗത്തേക്കുള്ള സർവീസ് റോഡിലാണ് അപകടം.
വെട്ടിച്ചിറ∙ വെട്ടിച്ചിറ–കാട്ടിലങ്ങാടി റോഡിൽ കമ്പിവളപ്പിൽ ഭാഗത്തെ റോഡിലെ നീളത്തിലുള്ള കുഴി അടച്ചു. ജലഅതോറിറ്റി പൈപ്ലൈൻ സ്ഥാപിക്കുന്നതിനാണു റോഡ് കുറുകെ കീറിയത്.പൈപ്പ് സ്ഥാപിച്ചശേഷം റോഡ് കോൺക്രീറ്റ് ചെയ്തെങ്കിലും മഴയിൽ അവ ഒഴുകിപ്പോയതോടെ ദുരിതമായി. ഇന്നലെ റോഡിൽ രണ്ടിടത്തെ കുഴി അടച്ചു. നീളത്തിലുള്ള
മലപ്പുറം∙ കോട്ടപ്പടി താലൂക്ക് ആശുപത്രിയുടെ ശോചനീയമായ കെട്ടിടം പൊളിച്ചുമാറ്റാൻ ടെൻഡർ വിളിക്കാൻ ആശുപത്രി പരിപാലന സമിതി (എച്ച്എംസി) യോഗം തീരുമാനിച്ചു. ഇന്ന് ടെൻഡർ പ്രസിദ്ധീകരിക്കും. ഒരാഴ്ചയ്ക്കകം പൊളിക്കാൻ കരാർ നൽകും.ശോചനീയമായ കെട്ടിടത്തിലെ വിവിധ വിഭാഗങ്ങൾ മാറ്റുന്നതു സംബന്ധിച്ചും യോഗം
പെരിന്തൽമണ്ണ∙ ജില്ലാ ആശുപത്രിയിൽ എത്തിയ നജീബ് കാന്തപുരം എംഎൽഎ സൗകര്യങ്ങൾ വിലയിരുത്തി. സൂപ്രണ്ട്, ആശുപത്രി ജീവനക്കാർ, എച്ച്എംസി അംഗങ്ങൾ, രോഗികൾ എന്നിവരുമായി ആശയവിനിമയം നടത്തി. പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം നേരത്തെ സർജിക്കൽ വാർഡായി ഉപയോഗിച്ചിരുന്ന കെട്ടിടത്തിലേക്ക് മാറ്റാൻ
വളാഞ്ചേരി ∙ കുഴി നിറഞ്ഞ പാത; ഗതികെട്ടു ജനം. മൂച്ചിക്കൽ ഓണിയിൽ പാലത്തിനടുത്തുനിന്നു കാട്ടിപ്പരുത്തി റോഡിൽ ചേരുന്ന ഗ്രാമീണപാതയാണു തകർന്നത്.കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മൂന്നു ബൈക്ക് യാത്രക്കാരാണ് കുഴികളിൽച്ചാടി അപകടത്തിൽപെട്ടത്. കാട്ടിപ്പരുത്തി പാടശേഖരത്തിന് ഓരം ചേർന്നുള്ള റോഡ് നഗരസഭയിലെ പ്രധാന
കാലാവസ്ഥ ∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത ∙ ചിലയിടങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനു സാധ്യത ∙ കർണാടക തീരത്ത് മത്സ്യബന്ധനം പാടില്ല. അധ്യാപക ഒഴിവ് ∙ എടക്കര ഗവ. ഹൈസ്കൂളിൽ എഎഫ്ടി ജെഎൽടി അറബിക് –യുപി അറബിക് അധ്യാപക ഒഴിവിലേക്ക് അഭിമുഖം ഇന്ന് 10.30ന്.
Results 1-10 of 10000