Activate your premium subscription today
തിരുവല്ല ∙ പത്ര വായന ശീലം വളർത്തുന്നതിനായി മലയാള മനോരമ വരിക്കാർക്കും, കുട്ടികൾക്കും ആയി ആരംഭിച്ച ന്യൂസ് ഫെസ്റ്റ് ലേണിങ് പസിൽ സീസൺ 2 സമ്മാനപദ്ധതിയുടെ ആദ്യ ബോണസ് കാർഡ് വിതരണത്തിന്റെ തിരുവല്ല - മല്ലപ്പള്ളി താലൂക്ക്തല ഉദ്ഘാടനം വള്ളംകുളം നാഷനൽ ഹൈസ്കൂളിൽ നടന്നു. ബോണസ് കാർഡ് ഉൾപ്പെടുന്ന മലയാള മനോരമ പത്രം
മനോരമ കോർപറേറ്റ് ക്രിക്കറ്റ് ലീഗിന്റെ രണ്ടാം പതിപ്പിൽ പുരുഷ വിഭാഗത്തിൽ കൊഗ്നിസന്റും വനിത വിഭാഗത്തിൽ ഏൺസ്റ്റ് ആൻഡ് യങ്ങും (ഇവൈ) ജേതാക്കളായി. പുരുഷ വിഭാഗം ഫൈനലിൽ ടിസിഎസ്സിനെ 20 റൺസിനു കൊഗ്നിസന്റ് പരാജയപ്പെടുത്തി. വനിതകളിൽ സൗത്ത് ഇന്ത്യൻ ബാങ്കിനെ 8 വിക്കറ്റിനു പരാജയപ്പെടുത്തിയാണ് ഇവൈ ചാംപ്യൻമാരായത്.
കോട്ടയ്ക്കൽ∙ മലയാള മനോരമ ലോറൽ മെർക്കുറി അക്കാദമിയുമായി ചേർന്നു സംഘടിപ്പിച്ച എംടിഎസ് പരീക്ഷ കെ.പി.എ.മജീദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സ്കൂളുകളിലെ 10–ാം ക്ലാസ് വിദ്യാർഥികൾ പങ്കെടുത്തു.ലോറൽ മെർക്കുറി ചെയർമാൻ അബ്ദുൽ മജീദ് മണ്ണിശ്ശേരി, ഡയറക്ടർ നൂറുദ്ദീൻ പരപ്പിൽ, മോട്ടിവേഷൻ സ്പീക്കർ നിഷാദ്
നവസാങ്കേതിക വിദ്യയുടെ കാലത്ത് ബിസിനസിൽ വിജയിക്കാനുള്ള പുത്തൻ ആശയങ്ങളും ടെക്നോളജികളും പുതുസംരംഭകർക്ക് പകരാനായി മലയാള മനോരമ സമ്പാദ്യം ഒരുക്കുന്ന ‘മനോരമ സമ്പാദ്യം കേരള ബിസിനസ് സമ്മിറ്റ്-2025നായി’ കൊച്ചി ബോൾഗാട്ടിയിലെ ഹോട്ടൽ ഗ്രാൻഡ് ഹയാത്ത് ഒരുങ്ങി. രാജ്യത്തിനകത്തും പുറത്തും വിജയക്കൊടി പാറിച്ച
കൊച്ചി ∙ കേരളത്തിലെ ആദ്യ പ്രഫഷനൽ ഫുട്ബോൾ ലീഗായ സൂപ്പർ ലീഗ് കേരള (എസ്എൽകെ) മത്സരങ്ങളുടെ റിപ്പോർട്ടിങ് മികവിനുള്ള മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാള മനോരമ മൂന്നു സ്പെഷൽ ജൂറി പുരസ്കാരങ്ങൾ നേടി.
രാജ്യത്തിനകത്തും പുറത്തും വിജയക്കൊടി പാറിച്ച മുൻനിര ബിസിനസ് നായകർ, സ്വന്തം സ്ഥാപനത്തെ കൂടുതൽ ഉയരങ്ങളിലേക്കു കൈപിടിച്ചു നടത്താൻ ആഗ്രഹിക്കുന്ന ചെറുകിട സംരംഭകർ, ഒപ്പം ലോകം കീഴടക്കുന്ന സ്റ്റാർട്ടപ്പുകൾ സ്വപ്നം കാണുന്ന ന്യൂ ജെൻ തലമുറയും.
പാലക്കാട് ∙ മനോരമ ‘നല്ലപാഠം’ പദ്ധതിയിൽ കഴിഞ്ഞ അധ്യയനവർഷം സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയ എടത്തനാട്ടുകര വട്ടമണ്ണപ്പുറം എഎം എൽപി സ്കൂൾ അഭിമാനപുരസ്കാരം ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും ട്രോഫിയും സ്കൂളിൽ നടന്ന ചടങ്ങിൽ എൻ.ഷംസുദ്ദീൻ എംഎൽഎയും മലപ്പുറം അഡിഷനൽ എസ്പി ഫിറോസ് എം.ഷഫീഖും ചേർന്നു കുട്ടികൾക്കു സമർപ്പിച്ചു. ഘോഷയാത്ര ഉൾപ്പെടെ വിപുലമായ ആഘോഷമാണ് സ്കൂൾ ഒരുക്കിയിരുന്നത്. ജനപ്രതിനിധികളും സമീപ സ്കൂളുകളിലെ വിദ്യാർഥികളും ഉൾപ്പെടെ നാടൊന്നാകെ അഭിനന്ദനങ്ങളുമായെത്തി.
കൊച്ചി ∙ മലയാളി സംരംഭകരുടെ വിജയതന്ത്രങ്ങൾ അവരിൽനിന്നുതന്നെ നേരിട്ടറിയാൻ അവസരമൊരുക്കി മനോരമ സമ്പാദ്യം ബിസിനസ് സമ്മിറ്റ് 16 ന് കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടക്കും. രാജ്യത്തിനകത്തും പുറത്തും വിജയം വരിച്ച 25 മലയാളി സംരംഭകർ അവരുടെ അനുഭവങ്ങളും അറിവും പങ്കുവയ്ക്കും. മുൻകേന്ദ്രമന്ത്രിയും പ്രമുഖ സംരംഭകനുമായ
‘ഹൃദയപൂർവം’ ആരോഗ്യ പദ്ധതി മാത്രമല്ലെന്നും മനുഷ്യത്വത്തിലേക്കുള്ള യാത്രയാണെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. മലയാള മനോരമയും മദ്രാസ് മെഡിക്കൽ മിഷനും ചേർന്നു നടത്തുന്ന ‘ഹൃദയപൂർവം’ ഹൃദയാരോഗ്യ പദ്ധതിയുടെ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഗവർണറായി കേരളത്തിൽ ചുമതലയേറ്റതിനു ശേഷമുള്ള ആദ്യ പൊതു ചടങ്ങായിരുന്നു ഇത്.
കോട്ടയം ∙ കൊളസ്ട്രോളിനെ ഭയന്ന് ഇഷ്ട ഭക്ഷണം ഉപേക്ഷിക്കേണ്ടതില്ലെന്നും എന്നാൽ കഴിക്കുന്നതിൽ നിയന്ത്രണം വേണമെന്നും യുവാക്കളുടെ ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട പാനൽ ചർച്ചയിൽ മദ്രാസ് മെഡിക്കൽ മിഷനിലെ വിദഗ്ധർ. കൊളസ്ട്രോൾ ഉണ്ടാകുന്നതിനാൽ മാത്രമാണ് ഹൃദ്രോഗം സംഭവിക്കുന്നതെന്ന തോന്നൽ തെറ്റാണ്. ശരീരത്തിന് ആവശ്യമായ ഘടകമാണ് കൊളസ്ട്രോളെന്നും എന്നാൽ അത് അമിതമാകരുതെന്നും ഡോക്ടർമാർ പറഞ്ഞു. ചെയർമാനും കാർഡിയോളജി വിഭാഗം മേധാവിയുമായ ഡോ.അജിത് മുല്ലശ്ശേരി, അഡൽറ്റ് കാർഡിയോളജി ഡയറക്ടർ ഡോ.വി.എം.കുര്യൻ, ഹാർട്ട് ട്രാൻസ്പ്ലാന്റ് ഡയറക്ടർ ഡോ. വിജിത് കോശി ചെറിയാൻ എന്നിവർ പങ്കെടുത്തു. മനോരമ ന്യൂസ് ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് ചർച്ച നിയന്ത്രിച്ചു.
Results 1-10 of 596