Activate your premium subscription today
സാമ്പത്തികം നന്നായി കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണ്, പ്രത്യേകിച്ചും ഇപ്പോഴത്തെ സാഹചര്യത്തിൽ. സാമ്പത്തിക സാക്ഷരതയുള്ളവർ കൂടുതൽ നന്നായി പണം വളർത്തുന്നുണ്ട്. എന്നാൽ സാങ്കേതിക വിദ്യ അതിവേഗം വളരുന്ന ഈ കാലഘട്ടത്തിൽ സാമ്പത്തിക സാക്ഷരത മാത്രം മതിയോ? 'ഫിനാൻഷ്യൽ ഇന്റലിജൻസ്' കൂടി വേണ്ടേ? എന്താണ് ഫിനാൻഷ്യൽ
ഓരോരുത്തർക്കും അനുയോജ്യവും മികച്ചതുമായ നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കാൻ പല കാര്യങ്ങൾ പരിശോധിക്കണം. സാമ്പത്തിക ലക്ഷ്യങ്ങൾ, റിസ്കെടുക്കാനുള്ള ശേഷി, നികുതിബാധ്യത, പണത്തിനുള്ള ആവശ്യകത (ലിക്വിഡിറ്റി) എന്നിവയെല്ലാം അടിസ്ഥാനമാക്കി വേണം നിക്ഷേപം തിരഞ്ഞെടുക്കാൻ. പ്രവാസി ഇന്ത്യക്കാർക്കായി വൈവിധ്യമാർന്ന നിക്ഷേപ പദ്ധതികളുണ്ട്. ഓരോ നിക്ഷേപ പദ്ധതിയെക്കുറിച്ചും വിശദമായി അറിയാം.
എവിടെ നിക്ഷേപിച്ചാലാണ് നിങ്ങൾക്ക് ഏറ്റവും കൂടുതൽ ആദായം ലഭിക്കുക? ഈ ചോദ്യത്തിന് അറിവിലുള്ള നിക്ഷേപമാണ് ഏറ്റവും മികച്ച ആദായം തരുന്നത്. പറഞ്ഞത് മറ്റാരുമല്ല, ലോക നിക്ഷേപ ഗുരുമായ വാറൻ ബഫറ്റിന്റെ ഗുരു ബെഞ്ചമിൻ ഗ്രഹാംതന്നെയാണ്. നിലവിൽ അറിവുകളുടെ കുത്തൊഴുക്കാണ് നമുക്കു ചുറ്റിനും. പക്ഷേ, അതിൽ ശരിയായത് ഏത്, തട്ടിപ്പ് ഏത് എന്നറിയുക ബുദ്ധിമുട്ടാണ്. അതിനാൽ ശരിയായ അറിവു നേടേണ്ടത് നിക്ഷേപകന്റെ ഉത്തരവാദിത്തമാണ്. പ്രത്യേകിച്ച് നഷ്ടസാധ്യതകളും അനിശ്ചിതത്വങ്ങളും നിറഞ്ഞുനിൽക്കുന്ന ഓഹരി അടക്കമുള്ള നിക്ഷേപരംഗത്ത്. പുതുവർഷത്തിലേക്ക് ഏറെ പ്രതീക്ഷയോടെ ചുവടുവയ്ക്കുമ്പോഴും ആഗോളതലത്തിലും ഇന്ത്യയിലുമുള്ള കടുത്ത അനിശ്ചിതത്വങ്ങൾ ഓരോരുത്തരെയും ആശങ്കപ്പെടുത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ എവിടെ, എങ്ങനെ നിക്ഷേപിക്കണം എന്നതിനെക്കുറിച്ച് മൂന്നു വിദഗ്ധരുടെ നിർദേശങ്ങൾ വായിക്കാം.
തൃശൂർ∙ ഐസിഎൽ ഫിൻകോർപ് എൻബിഎഫ്സി, ബിബിബി– സ്റ്റേബിൾ റേറ്റിങ്ങുള്ള റിഡീമബിൾ എൻസിഡിയുടെ (ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രം) പബ്ലിക് ഇഷ്യു 8 ന് ആരംഭിക്കും. അവസാന തീയതി 21 ആണെങ്കിലും നേരത്തേ പൂർണമായി സബ്സ്ക്രൈബ് ചെയ്യപ്പെട്ടാൽ, ഇഷ്യു അപ്പോൾ അവസാനിക്കും. മുഖവില 1,000 രൂപ.10,000 രൂപയാണ് കുറഞ്ഞ
ജിഡിപി കൂപ്പുകുത്തിയാൽ അത് സാധാരണക്കാരെ എങ്ങനെയാണ് ബാധിക്കുക? ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി) നടപ്പു സാമ്പത്തിക വർഷത്തെ (2024-25) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറിൽ ഏതാണ്ട് രണ്ടുവർഷത്തെ താഴ്ചയായ 5.4 ശതമാനത്തിലേക്ക് ഇടിഞ്ഞതിൽ സാധാരണക്കാർ ആശങ്കപ്പെടേണ്ടതുണ്ടോ? ഉൽപാദനവും സേവനവുമടക്കം രാജ്യത്തെ മൊത്തം സാമ്പത്തിക പ്രവർത്തനങ്ങളുടെ മൂല്യമാണ് ജിഡിപി. ഇതിന്റെ വളർച്ചയെ ജിഡിപി വളർച്ചാനിരക്കെന്നും വിശേഷിപ്പിക്കുന്നു! കോവിഡിന് മുമ്പുള്ള വർഷങ്ങളിൽ ശരാശരി 7-8 ശതമാനം വളർന്നിരുന്നു ഇന്ത്യ. കോവിഡിന് തൊട്ടുമുമ്പ് പക്ഷേ മാന്ദ്യത്തിലേക്ക് വീണു. അങ്ങനെയിരിക്കേ ഇരുട്ടടിയായായിരുന്നു മഹാമാരിയുടെ രംഗപ്രവേശം. വെറും 2.9% ആയിരുന്നു കോവിഡ് വരുംമുമ്പ് 2019-20 ജനുവരി-മാർച്ചിലെ വളർച്ച. കോവിഡും ലോക്ക്ഡൗണും നിറഞ്ഞ 2020-21 ഏപ്രിൽ-ജൂണിൽ നെഗറ്റീവ് 23.4 ശതമാനത്തിലേക്ക് വളർച്ച നിലംപൊത്തി. പ്രതിസന്ധിക്ക് അയവുവന്നപ്പോൾ പിന്നീട് മെല്ലെ കരയറ്റം കണ്ടു. 2021-22 ഏപ്രിൽ-ജൂണിൽ ഇന്ത്യ 22.6 ശതമാനം വളർന്നു. ആ ‘വലിയ’ വളർച്ച പക്ഷേ, ആരെയും അമ്പരപ്പിച്ചില്ല. കാരണം, മഹാമാരിയുടെ കാലവുമായി താരതമ്യം ചെയ്തപ്പോൾ വളർച്ചാ ‘സംഖ്യ’ വലുതായി തോന്നിയെന്നേയുള്ളൂ.
സ്വർണ വായ്പാരംഗത്തെ മുൻനിരക്കാരായ മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിന്റെ (ബ്ലൂ മുത്തൂറ്റ്) പതാകവാഹക കമ്പനിയും രാജ്യത്തെ മുന്‍നിര ബാങ്കിതര ധനകാര്യ സ്ഥാപനവുമായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് 2025 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 59.68 കോടി രൂപയുടെ അറ്റാദായ വളര്‍ച്ച കൈവരിച്ചു. ഇത് 2024
കൊച്ചി∙ സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ മണപ്പുറം ഫിനാൻസിന് 572 കോടി രൂപ സംയോജിത അറ്റാദായം. കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത വായ്പകളുടെ മൂല്യം 17.4 % വാർഷിക വർധനയോടെ 45,718.8 കോടി രൂപയിലെത്തി. ഉപകമ്പനികൾ ഉൾപ്പെടാതെ കമ്പനിയുടെ അറ്റാദായം 474.9 കോടിയാണ്. സംയോജിത പ്രവർത്തന വരുമാനം 22633 കോടി രൂപ.
ന്യൂഡൽഹി∙ റീജനൽ റൂറൽ ബാങ്കുകൾ (ആർആർബി) ലയിപ്പിക്കുന്നതിന്റെ നാലാം ഘട്ടത്തിലേക്ക് കേന്ദ്രസർക്കാർ കടക്കുന്നു. ഇത് നടപ്പാക്കുന്നതോടെ രാജ്യത്തെ ആർആർബികളുടെ എണ്ണം 43 ആയിരുന്നത് 28 ആയി കുറയും. ആന്ധ്രപ്രദേശ്, ബിഹാർ, ഗുജറാത്ത്, ജമ്മു കശ്മീർ, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാൻ, തെലങ്കാന, യുപി,
ഇന്ത്യയിലെ ‘അദ്ഭുത സംസ്ഥാനം’ ആണ് കേരളമെന്ന് ആസൂത്രണ ബോർഡ് അംഗം ഡോ. കെ.രവി രാമൻ. എന്നാൽ ഇതിനെതിരെ ആഞ്ഞടിച്ചു സാമ്പത്തിക വിദഗ്ധ മേരി ജോർജ്. ഇരുവരും തമ്മിലുള്ള ചൂടേറിയ ചർച്ചയാൽ ശ്രദ്ധേയമായി ഹോർത്തൂസ് കലാസാഹിത്യോത്സവത്തിലെ ‘കേരള മോഡൽ ഇക്കോണമി– റിയാലിറ്റി ചെക്ക്’ എന്ന വിഷയത്തിലെ ചർച്ച.
Results 1-10 of 91