Activate your premium subscription today
ജനീവ ∙ ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ തുടർന്നുള്ള പ്രതിസന്ധി നേരിടാനായി ചെലവു ചുരുക്കാൻ സംഘടന തീരുമാനിച്ചു. ചെലവു ചുരുക്കലിനുള്ള നിർദേശം ലോകാരോഗ്യ സംഘടന മേധാവി ജീവനക്കാർക്ക് നൽകി. ‘യുഎസ് പ്രഖ്യാപനം നമ്മുടെ സാമ്പത്തിക സ്ഥിതി ഗുരുതരമാക്കും’– ഡയറക്ടർ ജനറൽ ടെഡ്രോസ് അഡാനം കത്തിൽ പറഞ്ഞു. സംഘടനയുടെ ആകെ ബജറ്റിന്റെ 18% നൽകുന്നത് യുഎസാണ്.
വാഷിങ്ടൻ / സിയാറ്റിൽ ∙ യുഎസ് പ്രസിഡന്റായിരുന്ന ജോൺ എഫ്. കെന്നഡിയുടെ വധം ഉൾപ്പെടെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ചരിത്രസംഭവങ്ങളിലെ അവശേഷിക്കുന്ന ഏതാനും രഹസ്യഫയലുകൾകൂടി പുറത്തുവിടാൻ ഡോണൾഡ് ട്രംപിന്റെ നിർദേശം. ജോൺ എഫ്. കെന്നഡി (ജെഎഫ്കെ) വധത്തിന്റെ ഫയലുകൾ മുഴുവൻ പുറത്തുവിടുന്നതു സംബന്ധിച്ച രൂപരേഖ 15 ദിവസത്തിനുള്ളിൽ സമർപ്പിക്കാൻ നാഷനൽ ഇന്റലിജൻസ് ഡയറക്ടറോടു നിർദേശിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് വ്യാഴാഴ്ച ഒപ്പിട്ടു.
ലൊസാഞ്ചലസ്∙ വടക്കൻ ലൊസാഞ്ചലസിൽ ബുധനാഴ്ച ആരംഭിച്ച കാട്ടുതീ നിയന്ത്രണവിധേയമാക്കി. 10,176 ഏക്കറിൽ നാശം വരുത്തിയ തീ 4000 അഗ്നിരക്ഷാ ഉദ്യോഗസ്ഥർ 3 ദിവസം ജോലി ചെയ്താണ് കെടുത്തിയത്. വ്യാപക നാശം വരുത്തിയ ഈ മാസം ആദ്യം ഉണ്ടായ 2 തീപിടിത്തങ്ങളെക്കാൾ എളുത്തിൽ അണയ്ക്കാൻ കഴിഞ്ഞത് പ്രദേശവാസികൾക്ക് ആശ്വാസമായി. കലിഫോർണിയ ഗവർണർ ഗവിൻ ന്യൂസം കാട്ടുതീ നാശം വരുത്തിയ മേഖലകൾക്കായി പുതിയ സഹായധന പാക്കേജും പ്രഖ്യാപിച്ചു.
മുംബൈ ∙ ഉച്ചഭാഷിണി ഉപയോഗം മതവിശ്വാസത്തിന്റെ അനിവാര്യ ഘടകമല്ലെന്നു ബോംബെ ഹൈക്കോടതി വ്യക്തമാക്കി. ഉച്ചഭാഷിണിയുടെ ഉപയോഗം തടയുന്നത് ഭരണഘടനാ അവകാശ ലംഘനമല്ലെന്നു പറഞ്ഞ കോടതി ശബ്ദ നിയന്ത്രണത്തിനു സംവിധാനങ്ങൾ ഏർപ്പെടുത്താൻ മതസ്ഥാപനങ്ങളോടു നിർദേശിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു.
പ്രയാഗ്രാജ് ∙ ബോളിവുഡ് നടി മമത കുൽക്കർണി മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തി സന്യാസം സ്വീകരിച്ചു. കിന്നർ അഖാഡയുടെ ഭാഗമായി സന്യാസദീക്ഷ സ്വീകരിച്ച മമത (52) യാമൈ മമത നന്ദഗിരി എന്ന പേരും സ്വീകരിച്ചു. 2 വർഷമായി അഖാഡയുടെ പ്രവർത്തനങ്ങളുമായി സഹകരിക്കുന്നുണ്ടായിരുന്നു. ചടങ്ങുകളുടെ ഭാഗമായുള്ള പിണ്ഡബലി ഇന്നലെ നിർവഹിച്ചു.
പാലക്കാട് ∙എലപ്പുള്ളിയിലെ സ്വകാര്യ മദ്യനിർമാണശാലയ്ക്കായി തിരക്കിട്ട് അനുമതി നൽകിയത് സർക്കാർ കമ്പനിയായ മലബാർ ഡിസ്റ്റിലറീസിൽ മദ്യനിർമാണം തുടങ്ങാനുള്ള നീക്കങ്ങൾ മരവിപ്പിച്ച്. മലബാർ ഡിസ്റ്റിലറീസിന്റെ മേനോൻപാറയിലെ ഭൂമിയിൽ മദ്യനിർമാണ കമ്പനിക്കായി 2022 ജൂണിൽ സർക്കാർ ഉത്തരവ് ഇറക്കിയെങ്കിലും ഇതുവരെ സാങ്കേതികാനുമതി കിട്ടിയിട്ടില്ല
കൽപറ്റ ∙ ജനവാസകേന്ദ്രങ്ങളിൽ ഉൾപ്പെടെ ജില്ലയിൽ എല്ലായിടത്തും കടുവകൾ വിലസുമ്പോഴും വയനാട്ടിൽ കടുവകൾ കുറയുന്നുവെന്ന നിലപാടിലാണു വനംവകുപ്പ്. കൃത്യമായ കണക്കെടുപ്പു നടത്തി വനത്തിന്റെ വാഹകശേഷി നിർണയിച്ച്, കൂടുതലുള്ള കടുവകളെ പുനരധിവസിപ്പിക്കുകയോ കാടിറങ്ങാതിരിക്കാൻ ഊർജിത നടപടിയെടുക്കുകയോ വേണമെന്ന ആവശ്യം ശക്തമായി ഉയരുമ്പോഴും അധികൃതർക്കു കേട്ട മട്ടില്ല. കേന്ദ്ര വനനിയമത്തിൽ മാറ്റം വരുത്തണമെന്നും മനുഷ്യജീവനു ഭീഷണിയായ മൃഗങ്ങളെ വകവരുത്താനുള്ള അധികാരം ജില്ലാ ഭരണകൂടം ഉപയോഗിക്കണമെന്നും കർഷകസംഘടനകൾ ആവശ്യപ്പെട്ടു തുടങ്ങിയിട്ടു കാലങ്ങളായി.
ചങ്ങനാശേരി ∙ എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും ഐക്യം ഉറപ്പാക്കുകയും ചെയ്യുന്ന സമൂഹത്തിലാണു താൻ ജനിച്ചതെന്നും അതിനാൽ മതാന്തര സംവാദങ്ങൾ ഇന്ത്യൻ ആത്മീയതയുടെ ഭാഗമാണെന്നും കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്. മതാന്തര സംവാദത്തിനായുള്ള തിരുസംഘത്തിന്റെ മേധാവിയായി നിയമിക്കപ്പെട്ടശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം ∙ അങ്കണവാടികളിൽ മുടങ്ങിപ്പോയ മുട്ട, പാൽ വിതരണം പുനരാരംഭിക്കാൻ സർക്കാർ അടിയന്തരമായി പണം അനുവദിച്ചു. ഇന്നലെ അർധരാത്രിയോടെയാണ് ഉത്തരവു പുറപ്പെടുവിച്ചത്.
തിരുവനന്തപുരം ∙ റേഷൻ വ്യാപാരികൾ 27 മുതൽ പ്രഖ്യാപിച്ചിട്ടുള്ള അനിശ്ചിതകാല പണിമുടക്കിന്റെ പശ്ചാത്തലത്തിൽ, സംഘടനാ നേതാക്കളുമായി മന്ത്രിമാരായ കെ.എൻ.ബാലഗോപാലും ജി.ആർ.അനിലും നടത്തിയ ചർച്ച പരാജയപ്പെട്ടു. ഇതോടെ തിങ്കളാഴ്ച മുതൽ റേഷൻ കടകളിൽ ഭൂരിഭാഗവും അടഞ്ഞുകിടക്കുമെന്നതിനാൽ റേഷൻ വിതരണം പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഗോഡൗണുകളിൽനിന്നു റേഷൻ കടകളിലേക്കു വിതരണം നടത്തുന്ന ഗതാഗത കരാറുകാർ ഈ മാസം ആദ്യം മുതൽ പണിമുടക്കിലാണെന്നതും പ്രതിസന്ധി വർധിപ്പിക്കുന്നു.
Results 1-10 of 10000