Activate your premium subscription today
ഇംഫാൽ ∙ മണിപ്പുരിലെ കാംജോങ് ജില്ലയിൽ ജനക്കൂട്ടം അസം റൈഫിൾസിന്റെ താൽക്കാലിക ക്യാംപ് തകർത്തതിനു പിന്നാലെ സൈനികർ സ്ഥലമൊഴിഞ്ഞു. ഹോങ്ബേ ഗ്രാമത്തിൽ പ്രവർത്തിച്ചുവന്ന താൽക്കാലിക ക്യാംപിലേക്ക് ശനിയാഴ്ചയാണ് ജനക്കൂട്ടം ഇരച്ചുകയറിയത്. കാട്ടുതടി കയറ്റിക്കൊണ്ടുപോയ ലോറി രേഖകളില്ലെന്നതിന്റെ പേരിൽ തടഞ്ഞുവച്ചതിന്റെ പേരിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ അസം റൈഫിൾസ് ഉദ്യോഗസ്ഥർ കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു.
ന്യൂഡൽഹി ∙ മണിപ്പുരിൽ കലാപസാഹചര്യം കത്തിച്ചു നിർത്തുന്നതിൽ ബിജെപിക്കു ഗൂഢതാൽപര്യമുണ്ടെന്നും രാജധർമം പാലിക്കാത്തതിനുള്ള ശിക്ഷയിൽനിന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. മണിപ്പുരിൽ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ട സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിന്റെ വിമർശനം. കത്തുന്ന മണിപ്പുരിലെ തീപ്പെട്ടിക്കൊള്ളിയാണു ബിജെപിയെന്നു ഖർഗെ വിമർശിച്ചു. ‘കലാപം തുടങ്ങിയ ശേഷം മോദി മണിപ്പുർ സന്ദർശിച്ചിട്ടില്ല. മോദി ഒടുവിൽ മണിപ്പുരിൽ പോയത് 2022ലാണ്. അവിടെ കലാപം തുടങ്ങിയത് 2023 മേയ് 3നും. 600–ൽ പരം ദിനങ്ങൾ കഴിഞ്ഞു. മുഖ്യമന്ത്രി പരസ്യമായി മാപ്പു പറഞ്ഞെങ്കിലും മോദിയുടെ അസാന്നിധ്യം സൗകര്യപൂർവം മറന്നു കളഞ്ഞു’– ഖർഗെ പറഞ്ഞു.
റോമാനഗരം കത്തിയെരിയുമ്പോൾ നീറോ ചക്രവർത്തി വീണ വായിക്കുകയായിരുന്നുവെന്ന പരിഹാസകഥ പ്രസിദ്ധമാണ്. അക്കഥ ശരിയായാലും അല്ലെങ്കിലും, കഴിഞ്ഞ 19 മാസമായി മണിപ്പുർ സംസ്ഥാനം കലാപത്തീയിൽ എരിയുമ്പോൾ ഉത്തരവാദിത്തമില്ലായ്മ അലങ്കാരമാക്കിപ്പോന്ന മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിനുമേൽ പഴയ റോമാക്കഥ നിഴൽവീഴ്ത്തിനിൽക്കുന്നു. അതുകൊണ്ടുതന്നെ, മണിപ്പുരിലെ അനിഷ്ടസംഭവങ്ങൾക്ക് ഇത്രയുംകാലത്തിനുശേഷം പുതുവർഷത്തലേന്നു മുഖ്യമന്ത്രി പരസ്യമായി മാപ്പുചോദിച്ചതു പരിഹാസ്യമായിത്തീരുകയും ചെയ്തു.
ന്യൂഡൽഹി ∙ മണിപ്പുർ കലാപത്തിന്റെ പേരിൽ മുഖ്യമന്ത്രി എൻ.ബിരേൻ സിങ് 19 മാസത്തിനു ശേഷം മാപ്പുപറഞ്ഞതിന്റെ കാരണങ്ങളെപ്പറ്റി വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. കലാപത്തോടെ ഭിന്നിച്ച മെയ്തെയ്, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള അകൽച്ച പരിഹരിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ സമ്മർദമാണ് ഏറ്റവും ഒടുവിലത്തേത്. പുതിയ ഗവർണർ ആയി നിയമിതനായ മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല ഇന്ന് സംസ്ഥാനത്തെത്തുകയാണ്. സംസ്ഥാനത്ത് സമാധാനം തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യമാണ് പുതിയ ഗവർണർക്കുള്ളത്. ഭല്ല ആഭ്യന്തര സെക്രട്ടറി ആയിരിക്കെ മണിപ്പുർ വിഷയത്തിൽ വളരെ അടുത്ത് ഇടപെട്ടയാളാണ്.
ഇംഫാൽ ∙ മണിപ്പുരിലെ ഇംഫാൽ വെസ്റ്റ് ജില്ലയിൽ വീണ്ടും തീവ്രവാദികളുടെ ആക്രമണം. കടങ്ബാൻഡ് മേഖലയിലെ കുന്നുകളിൽ നിന്നാണ് താഴ്ന്ന പ്രദേശങ്ങളിലേക്ക് ആധുനിക തോക്കുകളും സ്ഫോടകവസ്തുക്കളും ഉപയോഗിച്ച് ആക്രമണം നടത്തിയത്. ആർക്കും പരുക്കില്ല. വില്ലേജ് വോളന്റിയർമാർ തിരിച്ചും വെടിവച്ചു. മുൻപ് കനത്ത ഏറ്റുമുട്ടലുകൾ നടന്ന സ്ഥലമാണിത്. അതിനിടെ ബിഷ്ണുപുർ, തൗബാൽ ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ നിന്ന് പൊലീസ് ആയുധങ്ങൾ പിടിച്ചെടുത്തു.
ഇംഫാൽ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ട് മണിപ്പുർ സന്ദർശിക്കുന്നില്ലെന്ന കോൺഗ്രസിന്റെ നിരന്തരമായുള്ള ചോദ്യത്തിനു മറുപടിയുമായി മുഖ്യമന്ത്രി ബിരേൻ സിങ്. ഇന്നലെ നടത്തിയ ക്ഷമാപണത്തിനു പിന്നാലെയാണ് പുതിയ പ്രതികരണം.
ഇംഫാൽ ∙ മണിപ്പുർ കലാപത്തിൽ ജനങ്ങളോട് മാപ്പു ചോദിച്ച് മുഖ്യമന്ത്രി എൻ. ബീരേൻ സിങ്. 2025ൽ സാധാരണനില പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. ഒട്ടേറെപേർക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. പലരും വീടു വിട്ടിറങ്ങി. 2025ൽ മണിപ്പുർ സാധാരണ നിലയിൽ എത്തുമെന്നും തനിക്ക് പശ്ചാത്താപം തോന്നുന്നുവെന്നും ബിരേൻ സിങ് പറഞ്ഞു.
ഇംഫാൽ ∙ മണിപ്പുരിലെ കിഴക്കൻ ഇംഫാൽ, കാങ്പോക്പി ജില്ലകളിൽ കഴിഞ്ഞ ആഴ്ചയുണ്ടായ വെടിവയ്പിനു തുടർച്ചയായി സായുധസംഘം ഉപയോഗിച്ചിരുന്ന 4 ബങ്കറുകൾ സുരക്ഷാസേന തകർക്കുകയും മൂന്നെണ്ണം പിടിച്ചെടുക്കുകയും ചെയ്തു. സമീപത്തെ കുന്നുകളിൽനിന്നു താഴ്വരയിലെ 2 ഗ്രാമങ്ങളിലേക്ക് അക്രമികൾ കഴിഞ്ഞദിവസങ്ങളിൽ വെടിയുതിർത്തിരുന്നു. വെള്ളിയാഴ്ച തമ്നാപോക്പി, സനസാബി ഗ്രാമങ്ങളിൽ ഉണ്ടായ വെടിവയ്പിൽ പൊലീസ് ഉദ്യോഗസ്ഥനും സ്ത്രീയുമുൾപ്പെടെ 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്നാണ് കരസേന, ബിഎസ്എഫ്, സിആർപിഎഫ് എന്നിവയുടെ നേതൃത്വത്തിൽ സൈനിക നടപടി ആസൂത്രണം ചെയ്തത്.
ഇംഫാൽ∙ സംഘർഷം രൂക്ഷമായ മണിപ്പുരിലെ ചുരാചന്ദ്പുർ ജില്ലയിലെ രണ്ടിടങ്ങളിൽ നിന്ന്, പൊട്ടിത്തെറിക്കാത്ത മൂന്നു റോക്കറ്റുകൾ ഉൾപ്പെടെ ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെത്തി. ചുരാചന്ദ്പുർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ആഗ്ലോ-കുക്കി വാർ മെമ്മോറിയൽ ഗേറ്റിനു സമീപമുള്ള പാലത്തിനു താഴെയാണ് സ്ഫോടക വസ്തുകൾ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
പാർലമെന്റിന്റെ ശീതകാല സമ്മേളനം ഫലശൂന്യമായപ്പോൾ നമ്മുടെ ജനാധിപത്യം ഒരിക്കൽക്കൂടി തോൽക്കുന്നു; നിഷേധിക്കപ്പെടുന്നത് ജനങ്ങളുടെ അവകാശവും. വ്യവസായി ഗൗതം അദാനിക്കെതിരെയുള്ള അഴിമതിയാരോപണം, മണിപ്പുർ കലാപം, അമേരിക്കൻ ശതകോടീശ്വരൻ ജോർജ് സോറോസ് – കോൺഗ്രസ് ബന്ധത്തെച്ചൊല്ലിയുള്ള ആരോപണം തുടങ്ങിയ വിഷയങ്ങളുടെ പേരിലാണ് ആദ്യദിനങ്ങളിൽ സഭ സ്തംഭിച്ചതെങ്കിൽ പിന്നീടു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഡോ. ബി.ആർ.അംബേദ്കറെ അപമാനിച്ചെന്ന ആരോപണത്തോടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ തുറന്ന പോരു തന്നെയായി. വ്യാഴാഴ്ച പാർലമെന്റ് കവാടത്തിൽ എംപിമാർ തമ്മിൽ കയ്യാങ്കളിവരെയുണ്ടായി.
Results 1-10 of 600