Activate your premium subscription today
തിരുവനന്തപുരം∙ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ നടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് റജിസ്റ്റർ ചെയ്ത കേസിൽ ചലച്ചിത്ര താരങ്ങളായ ജയസൂര്യയ്ക്കും ബാലചന്ദ്രമേനോനുമെതിരെ തെളിവില്ലെന്ന് പൊലീസ്. സാക്ഷികളും പരാതിക്കാരിക്ക് എതിരാണെന്നാണ് പൊലീസ് പറയുന്നത്. ഇരുവരെയും കുറ്റവിമുക്തരാക്കണോയെന്ന് പ്രത്യേകസംഘം ഉടന്‍ തീരുമാനിക്കും.
തിരുവനന്തപുരം ∙ ധാര്‍മികമായി രാജിവയ്ക്കണോ എന്നത് മുകേഷിന് തീരുമാനിക്കാമെന്നും നിയമപരമായി രാജിവയ്ക്കേണ്ടതില്ലെന്നും വനിതാ കമ്മിഷന് അധ്യക്ഷ പി.സതീദേവി. ലൈംഗികാതിക്രമ കേസിൽ കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെ എം. മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷം കടുപ്പിച്ച സാഹചര്യത്തിലാണ് വനിത കമ്മിഷൻ അധ്യക്ഷയുടെ
കൊച്ചി∙ ലൈംഗിക പീഡനക്കേസിൽ ഒമർ ലുലുവിന് മുൻകൂർ ജാമ്യം. ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് വ്യക്തമാണെന്ന് കോടതി പറഞ്ഞു.
കൊച്ചി ∙ അന്തസ്സും അഭിമാനവും സ്ത്രീകൾക്കു മാത്രമല്ല, പുരുഷന്മാർക്കുമുണ്ടെന്ന് ഹൈക്കോടതി. ആലുവ സ്വദേശിയായ നടി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന് മുന്‍കൂർ ജാമ്യം അനുവദിച്ചു കൊണ്ടാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ പരാമർശം. ബാലചന്ദ്ര മേനോന് നേരത്തേ ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പരാതിക്കടിസ്ഥാനമായ സംഭവങ്ങളുണ്ടായത് 2007 ലാണെന്ന ആരോപണവും പരാതി സമർപ്പിച്ചത് 17 വർഷത്തിനു ശേഷമാണെന്നതും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്.
തിരുവനന്തപുരം∙ ഹേമ കമ്മിറ്റി റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരം നൽകിയപ്പോൾ തങ്ങളെ അറിയാക്കാതെ സർക്കാർ ഒഴിവാക്കിയ ഭാഗങ്ങൾ പുറത്തുവിടണമെന്ന മാധ്യമപ്രവർത്തകരുടെ അപ്പീലിൽ ഇന്ന് വിവരാവകാശ കമ്മിഷന്റെ ഉത്തരവില്ല. ഒരു പരാതി കൂടി ലഭിച്ച സാഹചര്യത്തിലാണ് നടപടി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽനിന്ന് സർക്കാർ ഒഴിവാക്കിയ 5 പേജുകളും 11 ഖണ്ഡികകളും പുറത്തുവിടണമെന്നാണ് മാധ്യമ പ്രവർത്തകർ അപ്പീലിൽ ആവശ്യപ്പെട്ടത്.
തിരുവനന്തപുരം ∙ ഹേമ കമ്മിറ്റി വെളിപ്പെടുത്തലുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്എടി) ചലച്ചിത്ര പ്രവർത്തകർക്കെതിരെ ഇതുവരെ എടുത്തത് 35 കേസുകൾ. കമ്മിറ്റിയിൽ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ എടുത്ത ഈ കേസുകളിൽ ഭൂരിഭാഗവും ലൈംഗിക പീഡനക്കേസുകളാണ്. 5 കേസുകൾ വരെ ചുമത്തപ്പെട്ട പ്രമുഖരുമുണ്ട് കൂട്ടത്തിൽ.
കൊച്ചി ∙ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് പരാതി നൽകിയവർ നേരിടുന്ന ആക്ഷേപങ്ങൾ അറിയിക്കാൻ നോഡൽ ഓഫിസറെ നിയമിക്കണമെന്ന് ഹൈക്കോടതി. പ്രത്യേകാന്വേഷണ സംഘത്തിനാണ് ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, സി.എസ്. സുധ എന്നിവരുടെ പ്രത്യേക ബെഞ്ച് നിര്‍ദേശം നൽകിയത്. കേസുമായി ബന്ധപ്പെട്ട അന്വേഷണ
കൊച്ചി ∙ ബലാത്സംഗ കേസിൽ നടൻ ബാബുരാജിന് മുൻകൂർ ജാമ്യമനുവദിച്ച് ഹൈക്കോടതി. നടൻ സിദ്ദിഖിന്റെ കേസിൽ പരാതി നൽകാൻ വൈകിയത് ചൂണ്ടിക്കാട്ടിയുള്ള സുപ്രീം കോടതി വിധി മുൻനിർത്തിയാണ് ജസ്റ്റിസ് സി.എസ്.ഡയസ് ജാമ്യം അനുവദിച്ചത്. 10 ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ ഹാജരാകാനും കോടതി നിർദേശം നൽകി. ഇതിനു പുറമെ, കർശനമായ ജാമ്യ ഉപാധികളും പുറപ്പെടുവിച്ചിട്ടുണ്ട്.
കൊച്ചി ∙ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ ഏറെ കോളിളക്കം സൃഷ്ടിച്ച വെളിപ്പെടുത്തലുകള്‍ നടത്തിയ ആലുവ സ്വദേശിയായ നടി പരാതികളിൽ നിന്ന് പിന്മാറുന്നു. നടനും എംഎൽഎയുമായ മുകേഷ്, ജയസൂര്യ, ബാലചന്ദ്ര മേനോൻ, ഇടവേള ബാബു തുടങ്ങി ഒട്ടേറെ പേർക്കെതിരെ നടി ആരോപണമുന്നയിച്ചിരുന്നു. ഇതിനു പിന്നാലെ പ്രത്യേകാന്വേഷണ സംഘം കേസുകളുമെടുത്തു. കേസുകൾ നേരിടുന്ന എല്ലാവരും തന്നെ ഇപ്പോൾ ജാമ്യത്തിലാണ്. അതിനിടെയാണ് താൻ കേസിൽ നിന്ന് പിന്മാറുന്നു എന്ന് വ്യക്തമാക്കി നടി രംഗത്തു വന്നിരിക്കുന്നത്. തന്റെ പോരാട്ടത്തിന് സർക്കാർ പിന്തുണ നൽകുന്നില്ല എന്നതാണ് കാരണമായി പറഞ്ഞിരിക്കുന്നത്.
ന്യൂഡൽഹി ∙ ഫെയ്സ്ബുക്കിൽ പോസ്റ്റിടാൻ ധൈര്യമുണ്ടായിട്ടും പരാതിക്കാരിക്ക് എന്തുകൊണ്ടു പൊലീസ് സ്റ്റേഷനിലേക്ക് പോകാനായില്ലെന്ന ചോദ്യമുയർത്തിയാണ്, യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ദീഖിനു സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. പാസ്പോർട്ട് സിദ്ദീഖ് വിചാരണ കോടതിയിൽ സമർപ്പിക്കണം.
Results 1-10 of 137