Activate your premium subscription today
യുഎഇയില് സ്വദേശികളല്ലാത്തവര് മാധ്യമങ്ങളില് പ്രത്യക്ഷപ്പെട്ട് സ്വദേശികളുടെ ശൈലിയില് സംസാരിക്കുന്നതിന് വിലക്ക്. ചാനലുകളില് യുഎഇ ശൈലിയില് സംസാരിക്കാന് പൗരന്മാര്ക്ക് മാത്രമാണ് അനുമതിയുള്ളത്.
അബുദാബി ∙ ദേശീയ മാർഗനിർദേശങ്ങൾ ലംഘിക്കുന്ന ഉള്ളടക്കത്തിനെതിരെ നടപടി ശക്തമാക്കി യുഎഇ മീഡിയ കൗൺസിൽ. ഉള്ളടക്ക ലംഘനങ്ങൾ നിരീക്ഷിക്കാൻ ലക്ഷ്യമിട്ട് ഒരു ദേശീയ പ്ലാറ്റ്ഫോം ആരംഭിക്കും. 2024ൽ ചട്ടങ്ങൾ ലംഘിച്ച 9,000ലധികം മാധ്യമ ഉള്ളടക്കങ്ങൾ തടഞ്ഞു. ക്രിയാത്മകവും ഉത്തരവാദിത്തമുള്ളതുമായ മാധ്യമ അന്തരീക്ഷം
തിരുവനന്തപുരം∙ മതവിദ്വേഷം പ്രചരിപ്പിച്ചു ലഹളയുണ്ടാക്കാൻ ശ്രമിച്ചെന്നടക്കം 3 സൈബർ കേസുകളിൽ പ്രതിയായ കർമ ന്യൂസ് ഓൺലൈൻ എംഡി വിൻസ് മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓസ്ട്രേലിയയിൽനിന്ന് രാവിലെ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയപ്പോഴാണു പിടിയിലായത്. തിരുവനന്തപുരത്ത് രണ്ടും വയനാട്ടിൽ ഒരു കേസിലും പ്രതിയായ വിൻസിന് എതിരെ സൈബർ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് ഇറക്കിയിരുന്നു. ഓസ്ട്രേലിയൻ പൗരനായ വിൻസ് മാത്യുവിനെ വിമാനത്താവളത്തിൽ എമിഗ്രേഷൻ പരിശോധനയ്ക്കിടെ തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥർ തടഞ്ഞുവച്ച് വലിയതുറ പൊലീസിനു കൈമാറി.
കൊച്ചി ∙ എറണാകുളം ഗെസ്റ്റ് ഹൗസിൽനിന്നു മാധ്യമങ്ങളെ പുറത്താക്കാൻ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോടു ക്ഷുഭിതനായതിനെപ്പറ്റി ഇന്നു മാധ്യമപ്രവർത്തർ ചോദിച്ചപ്പോൾ പ്രതികരിക്കാൻ വിസമ്മതിച്ച സുരേഷ് ഗോപി, മാധ്യമങ്ങളെ അവിടെനിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന്, മാധ്യമങ്ങൾ ചോദ്യം ചോദിക്കുന്നത് കേന്ദ്രമന്ത്രിക്ക് അസൗകര്യം ഉണ്ടാക്കുന്നെന്നും അതിനാൽ പുറത്തുപോകണമെന്നും ഗെസ്റ്റ് ഹൗസ് ഉദ്യോഗസ്ഥർ വഴി മാധ്യമപ്രവർത്തകരെ അറിയിക്കുകയായിരുന്നു.
വാർത്തകളിലെ വിശ്വാസ്യതയും സത്യസന്ധതയുമാണ് ജനാധിപത്യസമൂഹത്തിലെ മാധ്യമങ്ങളുടെ അടിത്തറയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യാന്തര ഫാക്ട് ചെക്ക് ദിനത്തിൽ മനോരമ ഓൺലൈന് നൽകിയ പ്രത്യേക സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഈ അടിസ്ഥാനതത്വം പാടേ മറന്നുകൊണ്ടുള്ള മാധ്യമ പ്രവർത്തനമാണ്
മുംബൈ∙ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകളിൽ തെറ്റായതും തെറ്റിദ്ധാരണ പരത്തുന്നതുമായവ കണ്ടെത്താനും നിലപാട് വിശദീകരിക്കാനുമുള്ള നടപടികൾക്ക് മഹാരാഷ്ട്രയിലെ എൻഡിഎ സർക്കാർ തുടക്കമിട്ടു. വാർത്തകളുടെ നിരീക്ഷണത്തിനായി 10 കോടി ചെലവിൽ മീഡിയ മോണിറ്ററിങ് സെന്റർ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴാണ് പുതിയ വിജ്ഞാപനം.
അബുദാബി ∙ അബുദാബി മീഡിയ ഓഫിസ് ചെയർപഴ്സണായി മർയം ഈദ് അൽ മുഹൈരിയെ നിയമിച്ചു.
തൊഴിൽരംഗത്ത് ഏറ്റവുമധികം സമ്മർദ്ദം നേരിടുന്നത് ഐടി, മാധ്യമ മേഖലകളിലെ യുവാക്കളെന്ന് സംസ്ഥാന യുവജന കമ്മിഷൻ സർവേയുടെ കണ്ടെത്തൽ. ഐടിയിൽ 84.3% പേരും മാധ്യമരംഗത്ത് 83.5% പേരും സമ്മർദത്തിലാണെന്നാണു പഠനത്തിൽ വ്യക്തമാക്കുന്നത്. ബാങ്കിങ്, ഇൻഷുറൻസ് (80.6%), ഓൺലൈൻ പ്ലാറ്റ്ഫോം ഡെലിവറി സർവീസ് (75.5%) എന്നീ
2024-ലെ മാധ്യമ മേഖലയുടെ പ്രകടനം യുഎഇ നാഷനൽ മീഡിയാ കൗൺസിൽ അവലോകനം ചെയ്തു. കഴിഞ്ഞ വർഷം 9,000-ത്തിലേറെ മീഡിയ ലൈസൻസുകൾ, 244 ചിത്രീകരണ അനുമതികൾ, 149 തിരക്കഥാ അംഗീകാരങ്ങൾ, 4,429 ഇന്റർനാഷനൽ സ്റ്റാൻഡേർഡ് ബുക്ക് നമ്പറുകൾ എന്നിവ നൽകി.
ന്യൂഡൽഹി∙ മാധ്യമങ്ങളുടെ ഉള്ളടക്കം ഉപയോഗിക്കുന്നതിൽ ടെക്നോളജി പ്ലാറ്റ്ഫോം കമ്പനികൾ ന്യായമായ നഷ്ടപരിഹാരം നൽകേണ്ടത് നിലവാരമുള്ള മാധ്യമപ്രവർത്തനം ഉറപ്പാക്കാൻ അനിവാര്യമാണെന്ന് കേന്ദ്ര ഐടി ആൻഡ് ബ്രോഡ്കാസ്റ്റിങ് വകുപ്പ് സെക്രട്ടറി സഞ്ജയ് ജാജു. ഇന്ത്യയിലെ മാധ്യമ, വിനോദ മേഖല വലിയ മാറ്റത്തിലൂടെയാണ് കടന്നു പോകുന്നതെന്നും ഡൽഹിയിൽ നടന്ന ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷൻ (ഡിഎൻപിഎ) കോൺക്ലേവ് 2025ൽ അദ്ദേഹം പറഞ്ഞു.
Results 1-10 of 222