Activate your premium subscription today
മൂന്നാർ ∙ ഹൈറേഞ്ചിലെ ആദ്യ ബസിലിക്കയായ മൂന്നാർ മൗണ്ട് കാർമൽ ബസിലിക്കയിൽ ഇന്നു മുതൽ അതിഥിത്തൊഴിലാളികളായ ക്രൈസ്തവ കുടുംബങ്ങൾക്കു വേണ്ടി ഹിന്ദി കുർബാന ആരംഭിക്കുന്നു. ഇന്നു മുതൽ എല്ലാ ഞായറാഴ്ചയും ഉച്ചകഴിഞ്ഞ് 2.30നാണ് ഹിന്ദി കുർബാന അർപ്പിക്കുന്നത്. മൂന്നാറിലെ വിവിധ തോട്ടം മേഖലകളിൽ ജോലി ചെയ്യുന്നവരിൽ
അട്ടപ്പാടി∙ അട്ടപ്പാടി കണ്ടിയൂരിൽ സ്വകാര്യ ഫാമിൽ ജോലിക്കാരനായ അതിഥിതൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ജാർഖണ്ഡ് സ്വദേശി രവി(35) യാണ് കൊല്ലപ്പെട്ടത്. ഇതേ ഫാമിൽ ജോലിക്കാരനായ അസം സ്വദേശി ഇസ്ലാമിനെയും ഭാര്യയെയും കാണാനില്ല.
കോതനല്ലൂർ ∙ എംവിഐപി കനാലിന്റെ ഭാഗമായുള്ള കോതനല്ലൂർ ആകാശ കനാൽ വൃത്തിയാക്കുന്നതിനിടെ കനാലിൽ കുടുങ്ങിയ അതിഥിത്തൊഴിലാളിയായ യുവാവിനെ അഗ്നിരക്ഷാ സേന എത്തി രക്ഷിച്ചു. ബംഗാൾ സ്വദേശി സോഹൻ ലാലിനെ (26) ആണ് രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെ കോതനല്ലൂർ ഭാഗത്താണ് അപകടം. കനാലിന്റെ ഗ്രില്ലിൽ വന്നടിഞ്ഞ
കോഴഞ്ചേരി ∙ സമൂഹമാധ്യമങ്ങൾ വഴി രാജ്യവിരുദ്ധ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ അറസ്റ്റിലായ അതിഥിത്തൊഴിലാളിയെ റിമാൻഡ് ചെയ്തു.ആറന്മുള നാൽക്കാലിക്കൽ പാലത്തിനു സമീപം മത്സ്യക്കച്ചവടം നടത്തുന്ന അസം സ്വദേശി ഇദ്ദിഷ് അലിയെയാണ് (23) റിമാൻഡ് ചെയ്തത്. ഇയാളുടെ കൈവശമുണ്ടായിരുന്ന 2 മൊബൈൽ ഫോണുകൾ പൊലീസ്
കോഴിക്കോട് ∙ പെരിങ്ങൊളം, കുറ്റിക്കാട്ടൂർ മേഖലകളിലെ അതിഥിത്തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ രാത്രി പരിശോധന. രണ്ടിടങ്ങളിൽ നിന്നായി 1.868 കിലോ ഗ്രാം കഞ്ചാവും 3.5 ഗ്രാം ഹെറോയിനും കണ്ടെടുത്തു. ബംഗാൾ സ്വദേശികളായ രേണുക കർമാകർ, ഹബീബുല്ല ഷെയ്ക്ക് എന്നിവരെ അറസ്റ്റ് ചെയ്തു. എക്സൈസ് നർകോട്ടിക് സ്ക്വാഡും എക്സൈസ്
കാസർകോട്∙ അതിഥിത്തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി. സംഭവത്തിനു ശേഷം ട്രെയിനിൽ രക്ഷപ്പെട്ട 4 പേരെ ഒറ്റപ്പാലത്തുനിന്നു പൊലീസ് കസ്റ്റഡിയിലെടുത്തു.ബംഗാൾ ബാരഗരിയ ജൽപയ്ഗുരിയിലെ സുശാന്ത് റോയിയെയാണ് (28) കാസർകോട് നഗരത്തിലെ ആനബാഗിലുവിൽ ഒരു കെട്ടിടത്തിന്റെ നിർമാണ
കോട്ടയം ∙ ജില്ലയിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ മലയാളം എഴുതാനും വായിക്കാനും പഠിക്കുന്നത് 960 അതിഥിത്തൊഴിലാളികളുടെ മക്കൾ. അതിഥിത്തൊഴിലാളികളുടെ മക്കളുമായി കൂട്ടു കൂടിയപ്പോൾ ഹിന്ദി, അസമിസ്, ഒഡിയ ഭാഷകൾ പഠിച്ച് മലയാളികുട്ടികളും. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള കുട്ടികളുടെ സാന്നിധ്യം വിദ്യാർഥികൾക്കു മറ്റു ഭാഷകളുടെ പഠനത്തിനു സഹായമാകുന്നതായി വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തൽ.
കൊല്ലം ∙ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിലെ തർക്കത്തെത്തുടർന്ന് അതിഥിത്തൊഴിലാളിയെ തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതിക്കു ജീവപര്യന്തം കഠിനതടവും 2 ലക്ഷം രൂപ പിഴയും. തമിഴ്നാട് മധുര സ്വദേശി മഹാലിംഗത്തെ (54) കമ്പിവടി ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ കറുകച്ചാൽ താഴത്തുപറമ്പിൽ ബിജുവിന് (40) ആണ് കൊല്ലം നാലാം അഡിഷനൽ സെഷൻസ് കോടതി ജഡ്ജി എസ്.സുഭാഷ് ശിക്ഷ വിധിച്ചത്. പിഴത്തുക കൊല്ലപ്പെട്ട മഹാലിംഗത്തിന്റെ ഭാര്യ മുരുകേശ്വരിക്കു നൽകാനും വിധിയിൽ പറയുന്നു.
തിരുവനന്തപുരം ∙ സംസ്ഥാനത്തെ എച്ച്ഐവി ബാധിതരുടെ എണ്ണം വർഷംതോറും കുറഞ്ഞു വരുന്നതായാണു കണക്ക്. 2006 ൽ 3972 പേർക്കു സ്ഥിരീകരിച്ചതാണ് 20 വർഷത്തിനിടയിലെ ഉയർന്ന കണക്ക്. അന്ന് 1.5 ലക്ഷം പേരെയാണു പരിശോധിച്ചത്. 2012 മുതൽ രണ്ടായിരത്തിൽ താഴെ പോസിറ്റീവ് കേസുകൾ മാത്രമാണു പ്രതിവർഷം റിപ്പോർട്ട് ചെയ്യപ്പെട്ടത്.
തളിപ്പറമ്പ്∙ മോറാഴ കൂളിച്ചാലിൽ അതിഥിത്തൊഴിലാളി ദലിംഖാനെ (ഇസ്മായിൽ) വെട്ടിക്കൊല്ലാൻ പ്രതി സുജോയ് കുമാർ 3 ദിവസം മുൻപേ വെട്ടുകത്തി വാങ്ങിയതായി പൊലീസ് പറഞ്ഞു. ജോലി സംബന്ധമായ പ്രശ്നങ്ങളെച്ചൊല്ലി ഇരുവരും തമ്മിൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് വാക്കേറ്റം നടന്നിരുന്നു. നാട്ടിലേക്ക് കൊണ്ടുപോകാനാണെന്ന് പറഞ്ഞാണ്
Results 1-10 of 226