Activate your premium subscription today
കൽപറ്റ∙ ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ട് കാണാതായവരുടെ പട്ടിക അംഗീകരിച്ചു. ഇതുവരെയും തിരിച്ചറിയാത്ത 32 പേരുടെ പട്ടികയാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചത്. ദുരന്തത്തിൽ ഉൾപ്പെട്ട 231 മൃതദേഹങ്ങളും 223 മൃതദേഹ ഭാഗങ്ങളും അടക്കം മൊത്തം 454 മൃതദേഹം/ഭാഗങ്ങൾ ആണ് ഇതുവരെ കണ്ടെടുത്തത്.
കോഴിക്കോട്∙ റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂർ എന്ന മാമിയുടെ തിരോധാനത്തിൽ അന്വേഷണ സംഘത്തിനെതിരെ മാമിയുടെ ഡ്രൈവർ രജിത് കുമാർ നൽകിയ പരാതി തള്ളി. എഡിജിപി അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് എതിരെയുള്ള പരാതിയാണു പൊലീസ് കംപ്ലയിന്റ് അതോറിറ്റി തള്ളിയത്. പരാതി നൽകിയെങ്കിലും
കൂത്തുപറമ്പ്∙ കണ്ണവം വനത്തിനുള്ളിൽ കാണാതായെന്നു കരുതുന്ന കണ്ണവം ഉന്നതിയിൽ എൻ.സിന്ധുവിനായുള്ള തിരച്ചിൽ വീണ്ടും സജീവമാക്കാൻ കെ.പി.മോഹനൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനം.കാണാതായ സിന്ധുവിന്റെ വീട്ടു പരിസരത്ത് ഒരു കിലോമീറ്റർ ദൂരം ഡോഗ് സ്ക്വാഡിന്റെ കൂടി സഹായത്തോടെ തിരച്ചിൽ
കൂത്തുപറമ്പ് ∙ ഡിസംബർ 31നു കണ്ണവം വനത്തിനുള്ളിൽ കാണാതായെന്നു കരുതുന്ന കണ്ണവം ഉന്നതിയിലെ പൊരുന്നൻ വീട്ടിൽ എൻ.സിന്ധുവിനായുള്ള(40) തിരച്ചിൽ നിഷ്ഫലം. ഇന്നലെ നടത്തിയ തിരച്ചിലിലും സിന്ധുവിനെ കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം കോളയാട് പഞ്ചായത്തിലെ ചെമ്പുക്കാവിലും പറക്കാട് മേഖലയിലും തിരച്ചിൽ നടത്തിയെങ്കിലും
കോട്ടയം ∙ കാണാതായ ഗൃഹനാഥനെ കണ്ടെത്താൻ ഡ്രോൺ പരിശോധന മുതൽ കിണർ വറ്റിക്കൽ വരെ. പാലാ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നു കാണാതായ മാത്യുവിനെ (84) കണ്ടെത്താനാണ് ബന്ധുക്കളുടെ സഹായത്തോടെ ഡ്രോൺ പരിശോധന നടത്തിയത്. മൂന്നാഴ്ച മുൻപാണു മാത്യുവിനെ കാണാതായത്. കണ്ടെത്താൻ സാധ്യതയുള്ള രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള റബർ
കോഴിക്കോട്∙ റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാനത്തിന് ശേഷം പൊലീസ് വേട്ടയാടുകയാണെന്ന് മാമിയുടെ ഡ്രൈവറായിരുന്ന രജിതും കുടുംബവും. കഴിഞ്ഞ ദിവസം കാണാതായ രജിത്, ഭാര്യ സുഷാര എന്നിവരെ ഗുരുവായൂരിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കി വിട്ടയയ്ക്കുകയായിരുന്നു. വീട്ടിലെത്തിയതിനു പിന്നാലെയാണ് പൊലീസ് വേട്ടയാടുകയാണെന്ന് രജിത് വെളിപ്പെടുത്തിയത്.
കോഴിക്കോട് ∙ ദുരൂഹ സാഹചര്യത്തില്‍ 2023ൽ കാണാതായ റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിന്റെ (മാമി) ഡ്രൈവറെയും ഭാര്യയെയും കണ്ടെത്തി. എലത്തൂർ പ്രണവം ഹൗസിൽ രജിത് കുമാർ (45), ഭാര്യ സുഷാര (35) എന്നിവരെയാണു ഗുരുവായൂരിൽനിന്ന് അന്വേഷണസംഘം കണ്ടെത്തിയത്. ഉച്ചയോടെ ഗുരുവായൂർ പൊലീസ് ഇരുവരെയും കണ്ടെത്തി നടക്കാവ് പൊലീസിനെ അറിയിക്കുകയായിരുന്നു.
കോഴിക്കോട് ∙ ദുരൂഹ സാഹചര്യത്തില്‍ കഴിഞ്ഞ വർഷം കാണാതായ റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ മുഹമ്മദ് ആട്ടൂരിന്റെ (മാമി) ഡ്രൈവറെയും ഭാര്യയെയും വ്യാഴാഴ്ച മുതൽ കാണാനില്ലെന്നു പരാതി. എലത്തൂർ പ്രണവം ഹൗസിൽ രജിത് കുമാർ (45), ഭാര്യ തുഷാര (35) എന്നിവരെയാണ് കാണാതായത്. മാമി തിരോധാന കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം രജിത്തിനെ ചോദ്യംചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അപ്രത്യക്ഷമാകൽ.
കണ്ണൂർ ∙ കണ്ണവം വനത്തിൽ കാണാതായെന്നു കരുതുന്ന സിന്ധുവിനെക്കുറിച്ചു ചോദിച്ചപ്പോഴേക്കും അമ്മ പ്രേമജയുടെ കണ്ണുകൾ നിറഞ്ഞു. പ്രേമജ തൊഴിലുറപ്പിനു പോകാറുണ്ട്. സിന്ധുവിന്റെ ഷെഡിന് അടുത്തുകൂടി പോകുമ്പോൾ അവളെ വിളിക്കും. ചിലപ്പോൾ മാത്രമേ മറുപടി ലഭിക്കൂ. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ വിളിച്ചപ്പോൾ മറുപടിയുണ്ടായില്ല. ഉറങ്ങുകയാണെന്നു കരുതി പ്രേമജ പിന്നെ വിളിച്ചതുമില്ല. വൈകിട്ടു തിരികെ വരുമ്പോഴും സിന്ധു വീട്ടിലില്ലായിരുന്നു. അങ്ങനെയാണു നാട്ടുകാരെ അറിയിച്ചത്.
യുകെ മലയാളി നരേന്ദ്രന് രാമകൃഷ്ണനെ ഡിസംബര്‍ എട്ടാം തീയതി മുതല്‍ കാണ്മാനില്ലെന്ന് പരാതി. എഡിൻബർഗിലെ മലയാളി വിദ്യാർഥിനി സാന്ദ്രയ്ക്കുശേഷം കാണാതാകുന്ന മറ്റൊരു മലയാളിയാണ് നരേന്ദ്രൻ.
Results 1-10 of 120