Activate your premium subscription today
കെ.സുധാകരൻ മാറുമോ ഇല്ലയോ എന്ന് എനിക്കറിയില്ല. സംഘടനയിൽ ഒരു തീരുമാനം വരും; അത് വൈകില്ലെന്നു കരുതുന്നു. തിരുവനന്തപുരം കോർപറേഷൻ ചുമതല ഒഴിയാൻ തയാറാണ്. കേരളത്തിൽ നേതാക്കൾ ഓർക്കേണ്ടതു രാഹുൽ ഗാന്ധി പറഞ്ഞ ആ കാര്യം. ഒടുവിൽ കാണുമ്പോൾ ഉമ്മൻചാണ്ടി പറഞ്ഞത് മൂന്നു കാര്യങ്ങൾ. ഉമ്മൻചാണ്ടിയെ വിട്ടുപോയി എന്ന ചീത്തപ്പേര് കേൾപ്പിച്ചിട്ടില്ല. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ‘ക്രോസ് ഫയർ’ അഭിമുഖത്തിൽ എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ് എംഎൽഎ സംസാരിക്കുന്നു.
ഒരിക്കൽ രാഷ്ട്രീയ നിലപാടിനെ തുടർന്നുണ്ടായ തർക്കത്തിൽ ഗുരുവിനെ ശിഷ്യൻ പരസ്യമായി എതിർത്തു. ഫലമോ ഗുരു പിണങ്ങി. താൻ വീട്ടിലേക്കൊന്നു വന്നോട്ടെയെന്ന് ശിഷ്യന്റെ അന്വേഷണം. വേണ്ടെന്നു ഗുരുവിന്റെ തുറന്നടിച്ച മറുപടി. ഇതേ സമയം മറ്റൊന്നുകൂടി സംഭവിച്ചു, ജർമനിയിലെ ഹൈഡൽബർഗ് സർവകലാശാല പ്രാചീന ഭാരതചരിത്രം പഠിപ്പിക്കാൻ ഒരാളെ നിർദേശിക്കണമെന്ന് ഗുരുവിനോട് ആവശ്യപ്പെട്ടു. അപ്പോൾ ഗുരു ചൂണ്ടിക്കാട്ടിയത് ഇതേ ശിഷ്യനെ. വ്യക്തിപരമായ അഭിപ്രായഭിന്നത അക്കാദമിക് തലത്തിലേക്ക് വലിച്ചിഴക്കാൻ തയാറല്ലാത്ത ആ ഗുരുവാണ് ഏപ്രിൽ 26നു വിടപറഞ്ഞ ഡോ.എംജി.എസ്.നാരായണൻ. ശിഷ്യൻ പ്രഫ. കേശവൻ വെളുത്താട്ടും. എംജിഎസ് തന്നെ ചരിത്രം പഠിപ്പിക്കുകയായിരുന്നില്ല, പകരം ചരിത്രം എങ്ങനെ പഠിക്കണമെന്ന് പഠിപ്പിക്കുകയായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ശിഷ്യനായ പ്രഫ. കേശവൻ വെളുത്താട്ട് പറഞ്ഞത്. മീൻ പിടിച്ചുതരുന്നതിനു പകരം മീൻപിടിക്കേണ്ടത് എങ്ങനെയെന്ന് പഠിപ്പിച്ചുതരും പോലെ പ്രഫ. വെളുത്താട്ട് അതിനെ ഇങ്ങനെയാണ് വിശേഷിപ്പിച്ചത്. ഒരിക്കൽ എവിടേക്കാണെന്നു വ്യക്തമാക്കാതെ എംജിഎസ് തന്നെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലേക്കു കൂട്ടിക്കൊണ്ടുപോയ അനുഭവവും അദ്ദേഹം പങ്കുവച്ചു. നേരെ ചെന്നത് രോഗബാധിതനായി കഴിയുന്ന കുട്ടിക്കൃഷ്ണമാരാരുടെ അടുത്തേക്ക്. എംജിഎസിനെ കണ്ടതും മാരാർ പരിഭവത്തോടെ ചോദിച്ചു, ‘താനതു ചെയ്തില്ലല്ലോ?’. സംഗതി എന്താണെന്ന് മടക്കയാത്രയിൽ ചോദിച്ചപ്പോൾ എംജിഎസ് വെളുത്താട്ടിനോടു പറഞ്ഞു– ‘കുട്ടിക്കൃഷ്ണമാരാരുടെ ‘ഭാരത പര്യടന’ത്തിന്റെ പരിഭാഷയുടെ കാര്യമായിരുന്നു ആ പരിഭവം’..
മാസേ– തിരമാലകൾ തഴുകുന്ന മെഡിറ്ററേനിയൻ തീരത്തോടു ചേർന്ന പ്രാചീന നഗരം. ഫ്രാന്‍സിലെ ഏറ്റവും പഴക്കമുള്ള നഗരമാണിത്. അതിമനോഹരമാണു കാഴ്ചകള്‍. അതിൽത്തന്നെ ഓഗസ്റ്റിലെ വേനൽ കാഴ്ചകൾക്ക് പറഞ്ഞറിയിക്കാനാകാത്ത സൗന്ദര്യമാണ്. ആകാശ നീലിമയും വേനൽക്കാറ്റിന്റെ മൃദുലതയും കടലിന്റെ ശീതളിമയും നിറഞ്ഞ ഈ നഗരത്തിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സഞ്ചാരികൾ ഒഴുകിക്കൊണ്ടേയിരിക്കും. ഇവിടുത്തെ നിരത്തുകളിലൂടെ നടന്നാൽ കടലിന്റെ മൃദുസഞ്ചാരത്തിൽ ജീവിതം പുതുതലത്തിലേക്ക് മാറുന്നതുപോലെ തോന്നും. മാസേയിലെ (Marseille) അത്തരമൊരു വേനൽക്കാലത്തിലെ മനോഹരമായ സായംസന്ധ്യയിലാണ് സുന്ദരിയായ കോറിൻ റിച്ചഡും സുമുഖനായ അലൈൻ പർപലൈക്സും ആദ്യമായി കാണുന്നത്. ആദ്യ കാഴ്ചയിൽതന്നെ ഇരുവരും അഗാധ പ്രണയത്തിലേക്ക് വീണുപോയി. മുനിഞ്ഞു കത്തുന്ന നിരത്തുവിളക്കുകൾ കാവൽ നിൽക്കുന്ന, പ്രണയത്തിരകൾ അലതല്ലുന്ന മാസേയിലെ ഇടവഴികളിലൂടെ അവർ കൈകോർത്ത് നടന്നു. മെല്ലെമെല്ലെ അവരുടെ ബന്ധം ആഴത്തിൽ വളർന്നു. അലൈന്‍ ആ സമയത്ത് 25 വയസ്സായിരുന്നു, കോറിന് 23 ഉം. ജീവിതം അതിന്റെ വിചിത്ര വഴികളിലൂടെ മുന്നോട്ടുപോകുന്നതിനിടെ
യക്ഷ-കിന്നര-ഗന്ധർവന്മാരെ പോലെ ദേവഗായകരാണു പുരാണങ്ങളിലെ വിദ്യാധരന്മാർ. മറ്റുള്ളവരെ ആകർഷിക്കാനും മനസ്സുവായിച്ചെടുക്കാനും സംഗീതത്തിലൂടെ സന്തോഷിപ്പിക്കാനും സിദ്ധിയുള്ളവർ. തൃശൂരിലെ ആറാട്ടുപുഴ ദേശത്ത് 1945 മാർച്ച് 6ന് പറതൂക്കംപറമ്പിൽ ശങ്കരനും തങ്കമ്മയ്ക്കും ഒരു ഉണ്ണിപിറന്നപ്പോൾ ഈ കഥയറിയാതെ അച്ഛൻ ഇട്ട പേരും അതായിരുന്നു-വിദ്യാധരൻ. പക്ഷേ, സംഗീതം ആ പേരിനെ യാഥാർഥ്യമാക്കി. കെ.രാഘവൻ, വി.ദക്ഷിണാമൂർത്തി, എം.കെ. അർജുനൻ, ജി.ദേവരാജൻ, എം.എസ്.വിശ്വനാഥൻ തുടങ്ങിയ സംഗീത മഹാരഥന്മാർക്കൊപ്പം തനിവഴി വെട്ടിയ പിന്മുറക്കാരനായി അവൻ വളർന്നു. ഏഴു മക്കളിലെ മുതിർന്നയാളായിരുന്നു വിദ്യാധരൻ. താഴെ നാലാണും രണ്ടു പെണ്ണും. അച്ഛന്റെ രണ്ടനുജൻമാരും ഭാര്യമാരും കുട്ടികളുമൊക്കെയായി 22 പേരടങ്ങുന്ന കൂട്ടുകുടുംബം. തുന്നൽപ്പണിയിൽനിന്ന് അച്ഛൻ ശങ്കരനു കിട്ടുന്ന തുച്ഛമായ കൂലിയായിരുന്നു വീട്ടിലെ ഏകവരുമാനം. പഠിക്കുന്ന കാലം മുതൽ ഉള്ളിൽ സംഗീതവാസനയുണ്ട്. അച്ഛനിൽനിന്നു കിട്ടിയതാണ്. കുടുംബത്തിലെ കാരണവരായിരുന്ന കൊച്ചക്കനാശാൻ ആണ് സംഗീതത്തിന്റെ ബാലപാഠം പകർന്നത്. ചവിട്ടാർമോണിയത്തിൽ ആശാൻ പഠിപ്പിച്ചതു വള്ളിപുള്ളി തെറ്റാതെ പഠിച്ചു. പഠിച്ച സംഗീതപാഠങ്ങൾ മറ്റു കുട്ടികൾക്കു പകർന്നു കൊടുക്കാൻ ആശാൻ ഏൽപ്പിച്ചതോടെ കുഞ്ഞു വിദ്യാധരനെ കാലം വിദ്യാധരൻ മാഷാക്കി ഉയർത്തുകയായിരുന്നു. ഉത്സവങ്ങൾ, പാർട്ടി പരിപാടികൾ, കാർണിവലുകൾ, സൈക്കിൾ യജ്ഞങ്ങൾ എന്നിവയിലൊക്കെ അന്നു പാടും, ഹാർമോണിയം വായിക്കും. ട്രൗസറിട്ട ബാലതാരം വേദികളിലും കാണികളിലും അദ്ഭുതം തീർത്തു.
ആഡംബരങ്ങൾ ഉപേക്ഷിച്ച് സാധാരണക്കാരനായി ജീവിച്ച, ലോകത്തിനു ഏറെ പ്രിയപ്പെട്ട ഫ്രാൻസിസ് മാർപാപ്പ വിട പറഞ്ഞ ആഴ്ച. മനുഷ്യനു മാത്രമല്ല പരിസ്ഥിതിയുടെ, ജീവജാലങ്ങളുടെ എല്ലാം നന്മയ്ക്കായി ജീവിതം മാറ്റിവച്ച പാപ്പയാണ് വിടവാങ്ങിയത്. അതേസമയം ഈ വേർപാടിനൊപ്പം മറ്റൊരു സംഭവവും തീരാനോവായി. കശ്മീരിന്റെ സമാധാനത്തെ ചോരകൊണ്ടു വീണ്ടും ദുരിതത്തിലേക്ക് പറഞ്ഞുവിടുകയാണ് പാക്ക് പിന്തുണയുള്ള ഭീകരർ. പഹൽഗാമിലെ ഭീകരാക്രമണത്തിൽ മലയാളിയടക്കം ഒട്ടേറെപ്പേർക്ക് ജീവഹാനിയുണ്ടായി. ഷൈന്‍ ടോം ചാക്കോയുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസിന്റെ അന്വേഷണ തുടർച്ചയോടെയാണ് പോയവാരം ആരംഭിച്ചത്. നടനെ ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിച്ചതും തുടർന്നുണ്ടായ സംഭവങ്ങളും മാധ്യമങ്ങളിൽ ഏറെ ചർച്ചയായി. അതേസമയം ലഹരിമരുന്ന് കേസിൽ പൊലീസ് തെളിവ് കണ്ടെത്തുന്നത് എങ്ങനെയാണെന്നും ഇതിന്റെ ശാസ്ത്രീയ വശങ്ങൾ വിദഗ്ധരുടെ അഭിപ്രായങ്ങൾ ഉൾപ്പെടുത്തി മനോരമ ഓൺലൈൻ പ്രീമിയത്തിൽ നൽകിയ ലേഖനം ഏറെ ശ്രദ്ധ നേടി.
അമ്പിളിമാമനെ പിടിച്ചുതരണമെന്ന് അമ്മമാരോടു വാശിപിടിക്കുന്ന കുട്ടികളുണ്ടായിരുന്ന ഭാരതത്തിലെ ജനങ്ങളെ അമ്പിളിമാമനോട് അടുപ്പിച്ച ദൗത്യമാണു ചന്ദ്രയാൻ. 2008ൽ ആദ്യ ചന്ദ്രയാൻ ദൗത്യം യാഥാർഥ്യമായതിനു വർഷങ്ങൾക്കു മുൻപു തന്നെ ആ പദ്ധതി രൂപം കൊണ്ടതു കേരളീയനായ ഡോ. കൃഷ്ണസ്വാമി കസ്തൂരിരംഗന്റെ ചിന്തയിലായിരുന്നു. അതിന്റെ പ്രാരംഭ കാര്യങ്ങൾ തുടങ്ങി പദ്ധതിയെ ഏറെ മുന്നോട്ടുകൊണ്ടുപോയ ഐഎസ്ആർഒ ചെയർമാനായിരുന്നു അദ്ദേഹം. ധന്യജീവിതത്തോടു വിടപറയുമ്പോൾ അനന്തവിഹായസ്സിലും അനേകമനസ്സിലും സുവർണ ചന്ദ്രനായി മാറുന്നു ഡോ. കസ്തൂരിരംഗൻ. കസ്തൂരി രംഗന്റെ മനസിൽ ഒളിച്ചിരുന്ന അമ്പിളിയെ പിടിക്കണമെന്ന സ്വപ്നം എങ്ങനെയാണ് ഇന്ത്യയുടെ ചന്ദ്രയാൻ പദ്ധതിയായി മാറുന്നത്. ‘കുന്നിൽ നിന്നു കോലോളം ദൂരത്തിൽ’ എന്നു കവി പാടിയതു പോലെയല്ലായിരുന്നു ആ സ്വപ്നം ചന്ദ്രനിൽ തൊട്ടത്. അതിന്റെ പിന്നിൽ കസ്തൂരി രംഗന്റെ നാളുകൾ നീണ്ട യത്നമുണ്ട്.
മിത്തുകളിലും ഐതിഹ്യങ്ങളിലും കുടുങ്ങിക്കിടന്ന കേരള ചരിത്രത്തെ യുക്തിയുടെ അടിസ്ഥാനത്തില്‍ വിമോചിപ്പിക്കുകയും പുനര്‍നിര്‍മിക്കുകയും ചെയ്ത ചരിത്രകാരനാണ് എംജിഎസ് നാരായണന്. കേരളോല്‍പത്തിയെക്കുറിച്ച് ചരിത്രത്തിലാദ്യമായി വസ്തുതകളുടെയും യാഥാര്‍ഥ്യത്തിന്റെയും അടിസ്ഥാനത്തില്‍ മൗലിക സിദ്ധാന്തം രൂപീകരിച്ച വിപ്ലവകാരി. ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും സഹായമോ സമ്മര്‍ദമോ ഇല്ലാതെ സ്വതന്ത്രപാതയില് മുന്നേറിയാണ് എംജിഎസ് പുതിയ ചരിത്രം രചിച്ചത്. എന്നാല്‍ പൊതുസമൂഹം എംജിഎസിനെ പലപ്പോഴും കണ്ടതും മനസ്സിലാക്കിയതും മാര്‍ക്സിസ്റ്റ് വിമര്‍ശകനായി മാത്രമായിരുന്നു. വാജ്പേയിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍വന്ന സര്‍ക്കാരിനു കീഴില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചതോടെ ആര്‍എസ്എസ് ബന്ധുവായും ബിജെപി അനുഭാവിയായിപ്പോലും അദ്ദേഹത്തെ കള്ളിതിരിക്കാനും ശ്രമങ്ങളുണ്ടായി. മാര്‍ക്സിസത്തെ ശക്തമായി വിമര്‍ശിച്ചതിനാല്‍ കടുത്ത കോണ്‍ഗ്രസ് അനുഭാവിയെന്ന ആക്ഷേപവും എംജിഎസ് കേള്‍ക്കുകയുണ്ടായി. യഥാര്‍ഥത്തില്‍ ആരാണ് എംജിഎസ് ? ഏതു പക്ഷത്തോടാണ് എംജിഎസിന്റെ അനുഭാവം ?
‘മോന് അമ്പിളിമാമനെ പിടിച്ചു തരാട്ടോ’ – കുട്ടികൾക്ക് സൗജന്യമായി കിട്ടുന്ന ആ സ്വപ്നവാഗ്ദാനം ബാലനായ കസ്തൂരിക്ക് അമ്മയിൽ നിന്നു കിട്ടിയിട്ടില്ല. കാരണം, കസ്തൂരിക്ക് 2 വയസ്സാകുമ്പോഴേക്കും അമ്മ മരിച്ചു. വളർന്ന് കസ്തൂരിരംഗനായപ്പോൾ, അമ്മമാർ പറഞ്ഞുപറ്റിച്ച എല്ലാ ഇന്ത്യൻ കുട്ടികളോടുമായി ആ പഴയ ബാലൻ പറഞ്ഞു: ‘അമ്പിളിമാമനെ പിടിച്ചു തരാട്ടോ’! കസ്തൂരി രംഗന്റെ ആ വാക്കിന്, സ്വപ്നത്തിന് ഇന്ത്യയെന്ന അമ്മരാജ്യം നൽകിയ ഓമനപ്പേരാണ് ചന്ദ്രയാൻ ! ഇന്ത്യയുടെ ആദ്യ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ –1 ന് ആശയം സമ്മാനിച്ചയാൾ, പാലക്കാട് നല്ലേപ്പള്ളി അഗ്രഹാരത്തിലും തൃശൂർ ചാലക്കുടിയിലും വേരുകളുള്ള തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ഡോ. കെ. കസ്തൂരിരംഗൻ ഇനി ഇന്ത്യയുടെ ആകാശത്തെ പൊന്നമ്പിളിത്തിളക്കം.
ദൈവം നമുക്ക് സ്വയം വെളിപ്പെടുന്ന ഇടമാണ് പ്രപഞ്ചം. ഈ ഗോളമാകെ നിറഞ്ഞു നിൽക്കുന്ന തേജസും ചൈതന്യവും. ഒരു മഞ്ഞുതുള്ളിയിലും ഒരു ഇലയുടെ വിരിപ്പിലും പർവതങ്ങളുടെ തലയെടുപ്പിലും പാവപ്പെട്ട മനുഷ്യന്റെ മുഖത്തും ആ ചൈതന്യം വായിച്ചെടുക്കാം. മലകളുടെ ഗാംഭീര്യത്തിനു മുന്നിൽ അന്തംവിട്ടു നിൽക്കുമ്പോൾ നാം ദൈവത്തിന്റെ കൈവേലകൾ അനുഭവിച്ചറിയുകയാണ്. സ്നേഹാർദ്രതയോടെ നമുക്ക് ലാളിത്യത്തിലേക്കു തിരികെ പോകാം. – ലൗദേത്തോസി എന്ന ചാക്രിക ലേഖനത്തിൽ നിന്ന് (2015) ആ രചന നടന്നത് ഏകദേശം 10 വർഷം മുൻപാണ്. സ്രഷ്ടാവും ജീവജാലങ്ങളും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ കോർത്തിണക്കി 184 പുറങ്ങളുള്ള ലൗദേത്തോസി എന്ന ആദ്യ പാരിസ്ഥിതിക ചാക്രിക ലേഖനം പുറപ്പെടുവിക്കുമ്പോൾ ഫ്രാൻസിസ് മാർപാപ്പയ്ക്ക് വ്യക്തമായ ബോധ്യമുണ്ടായിരുന്നു; ഇത് ലോകത്തിനു പുതിയൊരു ദിശാബോധം പകരും. പരിസ്ഥിതി സംരക്ഷണത്തിൽ ലോകരാജ്യങ്ങൾക്കോ ഭരണാധിപന്മാർക്കോ നേടാനാകാത്ത നയതന്ത്ര വിജയം നേടിയ ആത്മീയ നേതാവായി മാറി ഈ ലേഖനത്തിലൂടെ ഫ്രാൻസിസ് മാർപാപ്പ.
മേം ഗൂർഖാ ഹും, ഹൈ, ഹോ’ എന്ന ‘ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റി’ലെ മോഹൻലാലിന്റെ ഗൂർഖാ മലയാളിയുടെ ഹിന്ദിയിൽനിന്നും ‘സന്ദേശ’ത്തിലെ യശ്വന്ത് സഹായിജിയുടെ ‘നാരിയൽ കാ പാനി’യിലെ നാരി എന്ന വാക്കിന്റെ മാത്രം അർഥമറിയാവുന്ന മലയാളി രാഷ്ട്രീയക്കാരന്റെ ഹിന്ദി ഭാഷാബോധത്തിൽനിന്നും ചപ്പാത്തി കഴിക്കാത്തതുകൊണ്ട് ‘ഖാനാ’യുടെ യഥാർഥ അർഥമറിയാത്ത, ‘ചോർ’നെ കള്ളനായി കാണാതെ സാദാ കുത്തരിച്ചോറായി മാത്രം കാണുന്ന രമണന്മാരിൽനിന്നും ഉത്തരേന്ത്യൻ ഭായിമാർ നാടുവാഴുന്ന ഇപ്പോഴത്തെ കേരളം ഹിന്ദിയിൽ ബഹുത് ദൂർ മുന്നേറിക്കഴിഞ്ഞു. എന്നിരുന്നാലും, നാനാത്വത്തിൽ ഏകത്വം മുഖമുദ്രയാക്കിയ നമ്മുടെ രാജ്യത്ത് ഭാഷാ മൗലികവാദത്തിന്റെ പേരിൽ, പ്രത്യേകിച്ച് ഹിന്ദി ഭാഷയുടെ പേരിൽ വിദ്യാഭ്യാസരംഗത്ത് പുതിയ പുതിയ പൊല്ലാപ്പുകളുണ്ടാകുകയാണിപ്പോൾ. ഇംഗ്ലിഷ് ഭാഷാ പഠനത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ ഉൾപ്പെടെ നിരവധി പുതിയ ഇംഗ്ലിഷ് മീഡിയം പാഠപുസ്തകങ്ങൾക്കു ഹിന്ദി തലക്കെട്ടുകൾ നൽകി അവയെ ‘ഹിംഗ്ലിഷ്’ ആക്കി എൻസിഇആർടി ഭാഷാനവോത്ഥാനത്തിൽ പുതിയ ചുവടുവച്ചിരിക്കുകയാണ്.
Results 1-10 of 9196