Activate your premium subscription today
ഇസ്രയേൽ-ഇറാൻ സംഘർഷം മൂർച്ഛിക്കുന്നതിനിടെ ആശങ്കയുയർത്തി അമേരിക്കൻ എന്റർപ്രൈസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാദം. ആണവാക്രമണം സംഘർഷത്തിന്റെ ഭാഗമായി നടക്കാനിടയില്ലെങ്കിലും, ആണവവസ്തുക്കൾ ഉപയോഗിക്കുന്ന ഡേർട്ടി ബോംബ് പ്രയോഗിക്കപ്പെട്ടേക്കാം എന്ന വാദമാണ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധനായ മൈക്കൽ റൂബിൻ
ഇറാനിലെ നാടാൻസ് ആണവനിലയത്തിലുള്പ്പെടെ ആക്രമണം നടത്തിയിരിക്കുകയാണ് ഇസ്രയേൽ. യുറേനിയം സംപുഷ്ടീകരണ പ്ലാന്റായ നടാൻസിന്റെ വിസ്തൃതി ഒരു ലക്ഷം ചതുരശ്രമീറ്ററാണ്. സംപുഷ്ടീകരണത്തിനായി ഏകദേശം 19000 സെൻട്രിഫ്യൂജുകൾ ഇവിടെയുണ്ടെന്നാണു കണക്ക്. ഇതുൾപ്പടെയുള്ള ഇറാന്റെ വിവിധ പ്രദേശങ്ങളിലെ ആണവ പ്ലാന്റുകൾ ഉൾപ്പെടെ
ഇസ്രയേൽ ഇപ്പോൾ ഇറാനിൽ വലിയൊരു ആക്രമണം നടത്തിയിരിക്കുകയാണ്. ആണവ, സൈനിക കേന്ദ്രങ്ങൾ ഒരുപോലെയാണ് ലക്ഷ്യമിട്ടത്. പ്രത്യേകിച്ചും, ഇറാന്റെ നാതാൻസിലുള്ള യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിന് നേരെയും ഇസ്രായേൽ ആക്രമണം നടത്തിയെന്ന് രാജ്യാന്തര ആണവോർജ ഏജൻസി (IAEA) സ്ഥിരീകരിച്ചിട്ടുണ്ട്.ആണവോർജ ഏജൻസി തലവൻ റാഫേൽ
ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്കു നേരെ യുഎസോ ഇസ്രയേലോ ഏതെങ്കിലും തരത്തിലുള്ള ആക്രമണം നടത്തിയാൽ അതു പിന്നീട് സമ്പൂർണ യുദ്ധത്തിലേക്കായിരിക്കും നയിക്കുകയെന്ന് ഇറാന് വിദേശകാര്യമന്ത്രി അബ്ബാസ് അറാഘ്ഷി പറഞ്ഞതിന്റെ ചൂടാറിയിട്ടില്ല. അത്തരമൊരു ആക്രമണം യുഎസിന്റെ ഭാഗത്തുനിന്നുണ്ടായാൽ അത് അവരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏറ്റവും വലിയ ചരിത്രപരമായ മണ്ടത്തരം കൂടിയാകും. അതിനോട് ഉടൻതന്നെ സർവസന്നാഹങ്ങളോടെയായിരിക്കും ഇറാൻ മറുപടി പറയുകയെന്ന് ഖത്തർ സന്ദർശനവേളയിലാണ് അബ്ബാസ് പറഞ്ഞത്. ഡോണൾഡ് ട്രംപിന്റെ വരവോടെ ഇറാനു മേലുള്ള ഉപരോധം യുഎസ് കൂടുതൽ ശക്തമാക്കുമെന്നാണ് നിരീക്ഷകർ പറയുന്നത്. അതിനിടെ ഇറാന്റെ ആണവനിലയങ്ങളെ ആക്രമിക്കാൻ ഇസ്രയേലിനെ സഹായിക്കുക കൂടി ചെയ്താൽ അടങ്ങിയിരിക്കില്ലെന്നാന്ന് മന്ത്രിയുടെ മുന്നറിയിപ്പ്. എന്തുകൊണ്ടാണ് ആണവനിലയം സംബന്ധിച്ച് ഇറാന് ഇത്രയേറെ ആശങ്ക. അതിന്റെ ഉത്തരത്തിന് ഏതാനും ആഴ്ചകള്‍ പിറകിലോട്ടു പോകണം. ആണവ പദ്ധതികൾക്കായി ഇറാൻ വാങ്ങിയ സെൻട്രിഫ്യൂജ് ഉപകരണങ്ങൾക്കുള്ളിൽ ഇസ്രയേലിന്റെ ചാരൻമാർ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ച വാർത്ത വന്നത് 2024 ജനുവരിയിലാണ്. എന്നാൽ ഇത് മുൻകൂട്ടി കണ്ടെത്താൻ ഇറാനു സാധിച്ചുവെന്ന വെളിപ്പെടുത്തൽ നടത്തിയത് ഇറാൻ വൈസ് പ്രസിഡന്റ് മുഹമ്മദ് ജവാദ് സരീഫാണ്. ഇതിൽനിന്നുതന്നെ വ്യക്തം ഇറാനെതിരായ ഇസ്രയേലിന്റെ രഹസ്യനീക്കങ്ങൾ എത്രത്തോളം ശക്തമാണെന്നത്. ഇറാനും യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളും തമ്മില്‍ 2015ലെ ആണവ കരാറിന് സമ്മതിച്ചപ്പോൾ വിദേശകാര്യ മന്ത്രിയായിരുന്നു സരിഫ്. ഇറാന്റെ ആണവ നിലയങ്ങളിലെ നീക്കങ്ങളെല്ലാം ഓരോ നിമിഷവും ഇസ്രയേൽ
ആണവകേന്ദ്രങ്ങളിലേതിലെങ്കിലും ആക്രമണം നടത്താൻ തുനിഞ്ഞാൽ മറുപടി രൂക്ഷയുദ്ധമായിരിക്കുമെന്ന് ഇറാൻ. രാജ്യത്തിന്റെ വിദേശകാര്യമന്ത്രിയാണ് ഇസ്രയേലിനെയും യുഎസിനെയും ലക്ഷ്യം വച്ചു താക്കീത് പുറപ്പെടുവിച്ചത്. പുതുതായി സ്ഥാനമേറ്റെടുത്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാന്റെ ആണവകേന്ദ്രങ്ങളെ ആക്രമിക്കാൻ
ഇറാനിലെ ആണവ പ്ലാന്റുകള്‍ക്കു നേരെ ആക്രമണം നടത്തരുതെന്ന് അടുത്തിടെ ഇസ്രയേലിനു മുന്നറിയിപ്പു നൽകിയവരിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമുണ്ട്. ആ പ്ലാന്റുകളിൽ എന്താണ് ഇറാന് ഒളിപ്പിച്ചിരിക്കുന്നതെന്ന കാര്യത്തിൽ അത്രയേറെ സംശയങ്ങളും ആശങ്കകളുമാണ്. അതാണ് അത്തരമൊരു മുന്നറിയിപ്പിനു പിന്നിലും. പ്ലാന്റിലെ രഹസ്യങ്ങൾ സംബന്ധിച്ച ഒട്ടേറെ വാർത്താ റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. അത്തരം റിപ്പോർട്ടുകളിലൂടെയാണ് ലോകം ഇതിനെപ്പറ്റി കൂടുതലറിയുന്നതും. ഒക്ടോബര്‍ ഒന്നിന് ഇറാൻ ഇസ്രയേലിനു നേരെ ആക്രമണം നടത്തിയതിനു മറുപടിയായി ഇറാന്റെ ആണവ പ്ലാന്റുകളെയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു നോട്ടമിട്ടിരുന്നത്. എന്നാൽ അതൊരു വലിയ ദുരന്തത്തിലേക്കു നയിക്കുമെന്ന തിരിച്ചറിവിലാണ് വിഷയത്തിൽ പുട്ടിനും ബൈഡനും ഇടപെട്ടത്. യഥാർഥത്തില്‍ ഇറാന്റെ ആണവ നിലയങ്ങളെ ലോകം ഭയക്കേണ്ടതുണ്ടോ? അവിടെ എന്താണു സംഭവിക്കുന്നത്? രണ്ടു മാസം മുൻപ് രാജ്യാന്തര ആണവ എജൻസി (ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി– ഐഎഇഎ) പ്രതിനിധി സംഘം ഇറാന്റെ ആണവ പ്ലാന്റുകളിൽ പരിശോധന നടത്തിയിരുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള രാജ്യാന്തര ആണവ ഏജൻസിക്കു കീഴിൽ ആണവ പ്ലാന്റുകൾ നിരീക്ഷിക്കാൻ അനുമതി നല്‍കിയിട്ടുള്ള രാജ്യമാണ് ഇറാൻ. എന്നാൽ ലോകത്തെ മറ്റു രാജ്യങ്ങളിലെ ആണവ പ്ലാന്റുകൾ സന്ദർശിക്കുമ്പോൾ നേരിടേണ്ടി വരുന്നതിനേക്കാൾ
ഒക്ടോബർ 5, പ്രാദേശിക സമയം രാത്രി 10.45ന് മധ്യ ഇറാനിൽ അസാധാരണമായൊരു ഭൂചലനം രേഖപ്പെടുത്തി. അരാദാൻ നഗരമായ സെംനാനിൽ ഭൂചലനം രേഖപ്പെടുത്തിയതായി മെഹർ വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തു. ഇതോടെ സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം ഇറാൻ ആദ്യമായി അണുബോംബ് പരീക്ഷണം നടത്തി എന്ന രീതിയിൽ റിപ്പോർട്ടുകൾ പ്രചരിച്ചു. ഗൂഗിൾ സേർച്ചിൽ ഈ വിഷയം ടോപ് ട്രെൻഡിങ്ങിലെത്തി. ഇപ്പോഴും ഇതേ കാര്യം തന്നെയാണ് ഓൺലൈനിലെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്ന്. 181 മിസൈലുകൾ തൊടുത്ത് ആക്രമണം നടത്തി ദിവസങ്ങൾ കഴിഞ്ഞിട്ടും ഇസ്രയേലിന്റെ ഭാഗത്തു നിന്ന് കാര്യമായ പ്രത്യാക്രമണം ഉണ്ടായിട്ടില്ല. ഈ ദിവസങ്ങളിലെല്ലാം ഇറാൻ, ഇസ്രയേൽ, യുഎസ് എന്നിവിടങ്ങളിൽ നിശ്ശബ്ദതയും പ്രകടമാണ്. യഥാർഥത്തിൽ ഇറാൻ ആണവ പരീക്ഷണം നടത്തിയോ? പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന മിക്ക വിദഗ്ധരുടെയും നിരീക്ഷണപ്രകാരം ഇറാന്റെ ആയുധപ്പുരയിൽ അണ്വായുധം ഉണ്ടാകാമെന്നാണ്. ഇസ്രയേലും ഇറാനും തമ്മിലുള്ള കടുത്ത ശത്രുതയുടെ പശ്ചാത്തലത്തിൽ പരീക്ഷണം നടന്നിരിക്കാമെന്നും പറയുന്നു. അതേസമയം, ഇറാൻ ഒരു ഭൂഗർഭ ആണവ പരീക്ഷണം നടത്തിയതായി ഔദ്യോഗികമായി അവകാശപ്പെടുകയോ തള്ളിക്കളയുകയോ ചെയ്തിട്ടില്ല. ഇതിനാലാണ് 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അണുബോംബ് പരീക്ഷണത്തിന്റെ സംശയങ്ങളിലേക്ക് നീങ്ങുന്നത്. മാത്രവുമല്ല, സെംനാൻ പ്രദേശത്ത്
ഒക്ടോബർ 1ന് വൈകിട്ട് തൊടുത്തുവിട്ട ആ 181 ഇറാനിയൻ മിസൈലുകൾക്ക് അതുക്കും മേലെ എണ്ണിയെണ്ണി തിരിച്ചടി നല്‍കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രിയും സൈനിക മേധാവികളും ഒന്നടങ്കം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇറാന്റെ ആണവ കേന്ദ്രങ്ങളും എണ്ണപ്പാടങ്ങളും ലക്ഷ്യമിട്ട് വൻ ആക്രമണം നടത്താനാണ് ഇസ്രയേൽ നീക്കമെന്നാണ് റിപ്പോർട്ടുകൾ. മുൻ ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റും ഇറാനെതിരായ നിർണായക നടപടിക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇറാന്റെ ആണവ ശക്തി നശിപ്പിക്കണമെന്നും അവരുടെ പ്രധാന ഊർജ സംവിധാനങ്ങൾ തകർക്കണമെന്നും ഈ ഭീകര ഭരണകൂടത്തിന് ശക്തമായ പ്രഹരമേൽപ്പിക്കണമെന്നുമായിരുന്നു ബെന്നറ്റിന്റെ വാക്കുകൾ. ആണവായുധ ശേഷി ഇല്ലെങ്കിലും ഇറാന്റെ ആണവ പദ്ധതികൾ അതിവേഗം പുരോഗമിക്കുകയാണ്. അതേസമയം, ഇസ്രയേൽ അപ്രഖ്യാപിത ആണവായുധ ശക്തിയായി ഇറാനെ കണക്കാക്കുകയും ചെയ്യുന്നു. 2015ലെ ആണവ കരാറിൽ നിന്ന് ട്രംപ് ഭരണകൂടം പിൻവലിഞ്ഞതിനു ശേഷം ഇറാൻ ആണവ പദ്ധതിയിൽ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. 60 ശതമാനം സംപുഷ്ടമായ യുറേനിയം ഉൽപാദിപ്പിക്കുന്ന ഒരേയൊരു ആണവ ഇതര രാജ്യമാണ് ഇറാൻ, കൂടാതെ മൂന്ന് ബോംബുകളെങ്കിലും നിർമിക്കാൻ ആവശ്യമായ ആയുധ നിലവാരമുള്ള ആണവ ഇന്ധനം ഇറാന്റെ കൈവശമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. നിരവധി ചർച്ചകളും ഊഹാപോഹങ്ങളും തുടരുന്ന ഇറാന്റെ ആണവ പദ്ധതി പതിറ്റാണ്ടുകളായി രാജ്യാന്തര സംഘർഷത്തിന്റെ കേന്ദ്രബിന്ദുവാണ്. ആണവായുധ വികസനത്തിന് ഇറാന് എത്രമാത്രം സാധിക്കും എന്നതിലാണ് ചർച്ചകളേറെയും. അത്രയേറെ രഹസ്യാത്മകമാണ് അവരുടെ പ്രവൃത്തികളും. ആണവ പ്രവർത്തനങ്ങൾ സമാധാനപരമായ ആവശ്യങ്ങൾക്ക് വേണ്ടിയാണെന്ന് ഇറാൻ വാദിക്കുന്നുണ്ടെങ്കിലും ആണവ കേന്ദ്രങ്ങളുടെ സ്ഥാനവും സ്വഭാവവും ആശങ്കകൾ ഉയർത്തുന്നതാണ്
ടെഹ്റാൻ∙ ഇസ്രയേൽ ഭീകരതയ്ക്കുള്ള മറുപടിയാണ് യുറേനിയം സമ്പുഷ്ടീകരണം 60% വർധിപ്പിക്കാനുള്ള തീരുമാനമെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി... Iran Says 60% Uranium Enrichment Response To Israel's "Nuclear Terrorism"
ദുബായ്∙ ഭൂമിക്കടിയിലുള്ള നടാൻസ് ആണവ കേന്ദ്രത്തിലുണ്ടായ അട്ടിമറി ആക്രമണത്തിനു പിന്നിൽ ഇസ്രയേൽ ആണെന്ന് ഇറാൻ. യുറേനിയം സമ്പുഷ്ടീകരണത്തിന് ഉപയോഗിക്കുന്ന സെൻട്രിഫ്യൂജുകൾക്കാണ് തകരാറുണ്ടാക്കിയിരിക്കുന്നത്. പ്രതികാരനടപടി ഉണ്ടാവുമെന്ന മുന്നറിയിപ്പും ഇറാൻ നൽകി. Natanz Attack, Natanz nuclear facility, Israel, Uranium Enrichment, Malayala Manorama, Manorama Online, Manorama News
Results 1-10