Activate your premium subscription today
കോട്ടയം ∙ രാജ്ഭവനിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വിവാദമായിരിക്കെ, സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്ററിൽ ദേശീയപതാകയേന്തിയ ഭാരതാംബയുടെ ചിത്രം ഉൾപ്പെടുത്തി. സംഭവം വിവാദമാകുമെന്നു കണ്ട് ജില്ലാ നേതൃത്വം പോസ്റ്റർ പിൻവലിച്ചു. 13,14,15 തീയതികളിൽ കോട്ടയത്തിനു സമീപം പാക്കിലിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിന്റെ പ്രചാരണാർഥമാണു സമൂഹമാധ്യമങ്ങളിൽ പോസ്റ്റർ പുറത്തിറക്കിയത്. ദേശീയപതാകയിലെ നിറങ്ങൾ ആലേഖനം ചെയ്ത സാരിയാണു ഭാരതാംബയുടെ ചിത്രത്തിലുള്ളത്. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്നാവശ്യപ്പെട്ടതു കൊണ്ടാണു രാജ്ഭവനിൽ നടന്ന പരിസ്ഥിതിദിനാചരണ പരിപാടി മന്ത്രി പി.പ്രസാദ് ബഹിഷ്കരിച്ചത്.
തൃശൂർ ∙ രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷത്തിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയതു വിവാദമായതിനു പിന്നാലെ സിപിഐ സംസ്ഥാനത്തെ എല്ലാ ബ്രാഞ്ച് കമ്മിറ്റികളിലും ജില്ലാ ആസ്ഥാനങ്ങളിലും ദേശീയപതാക ഉയർത്തുകയും വൃക്ഷത്തൈ നടുകയും ചെയ്തു. സംസ്ഥാനതല പരിപാടി ശനിയാഴ്ച തൃശൂരിൽ നടന്നു.
ഇന്ത്യയുടെ ദേശീയ പതാകയ്ക്ക് മുകളിലൂടെ വാഹനം ഓടിക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഡിയോ കേരളത്തിൽ നിന്നുള്ളതാണെന്ന അവകാശവാദത്തോടെയാണ് പ്രചാരണം. ഉത്തരേന്ത്യൻ സമൂഹമാധ്യമ അക്കൗണ്ടുകളിലടക്കം വിഡിയോ പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം ∙ അന്വേഷണം ഈ വിഡിയോ കേരളത്തിൽ
രാഷ്ട്രത്തലവനായി രാഷ്ട്രപതിയെ നിയോഗിക്കപ്പെട്ട, ഭരണഘടന നിലവിൽ വന്ന ദിവസമാണു റിപ്പബ്ലിക് ദിനം. രാഷ്ട്രത്തലവനും 3 സേനാ വിഭാഗങ്ങളുടെയും തലവനുമായ രാഷ്ട്രപതിയെ, തങ്ങൾ എന്തിനും തയാറാണെന്ന് അറിയിക്കുന്നതാണു റിപ്പബ്ലിക് ദിന പരേഡിന്റെ അന്തസ്സത്ത. സേനയുടെ ആധുനികീകരണം, കഴിവ്, പുതിയ ആയുധങ്ങൾ തുടങ്ങിയവ, രാഷ്ട്രപതിയുടെ മുന്നിലുള്ള ഈ ശക്തിപ്രകടനത്തിന്റെ ഭാഗമായുണ്ടാകും.
ഇന്ത്യൻ പതാകയെ അധിക്ഷേപിക്കുന്ന തരത്തിൽ പതാകയിൽ ചവുട്ടിനിൽക്കുന്ന ഒരു വ്യക്തിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൈയ്യിൽ ബംഗ്ലദേശ് പതാകയും ഇന്ത്യൻ പതാക കാലിൽ ചവുട്ടിപ്പിടിച്ച തരത്തിലാണ് ചിത്രം പ്രചരിക്കുന്നത്. എന്നാൽ വൈറൽ ചിത്രം എഐ നിർമിതമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി
അബുദാബി ∙ ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിച്ച് യുഎഇ പതാക ദിനം ആചരിച്ചു.
അല്‍ ഖുവൈറില്‍ വരുന്ന ഒമാനിലെ ഏറ്റവും വലിയ കൊടിമരം 54ാം ദേശീയ ദിനത്തോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്യും. 'അല്‍ ഖുവൈര്‍ സ്ക്വയര്‍' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി മസ്കത്ത് നഗരസഭയുടെ കീഴില്‍ ജിന്‍ഡാല്‍ ഷദീദ് അയേണ്‍ ആൻർഡ് സ്റ്റീല്‍ കമ്പനിയുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്. പദ്ധതിയുടെ നിര്‍മാണ പ്രവൃത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്ന് നഗരസഭ അറിയിച്ചു.
ജബൽപുർ ∙ ദേശീയപതാകയെ അപമാനിക്കുകയും പാക്കിസ്ഥാന് സിന്ദാബാദ് വിളിക്കുകയും ചെയ്ത പ്രതിക്ക് ഭാരത് മാതാ കീ ജയ് വിളിക്കണമെന്ന വ്യവസ്ഥയിൽ മധ്യപ്രദേശ് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
സൗദി അറേബ്യയുടെ 94-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് സൗദി പതാക ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങളും വിലക്കുകളും സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് പ്രസിദ്ധീകരിച്ചു.
തൊടുപുഴ ∙ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ‘ഹർ ഘർ തിരംഗ’ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ പോസ്റ്റൽ വകുപ്പ് വിതരണം ചെയ്തത് 2000 ദേശീയ പതാകകൾ. കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയം തയാറാക്കിയ പതാകകളാണ് പോസ്റ്റ് ഓഫിസുകളിൽ നിന്നു നേരിട്ടു വിൽപന നടത്തിയത്. 25 രൂപയാണു വില. 70 സെന്റി മീറ്റർ നീളവും 50 സെന്റി മീറ്റർ
Results 1-10 of 60