Activate your premium subscription today
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആരോപണം നേരിട്ട് രാജിവച്ച പി.പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കുമ്പോൾ കോടിക്കണക്കിനു രൂപയുടെ കരാറുകൾ നൽകിയതു സ്വന്തം ബെനാമി കമ്പനിക്കാണെന്ന് ഷമ്മാസ് പറയുന്നു. ആരോപണവുമായി ബന്ധപ്പെട്ട ചില രേഖകളും ഷമ്മാസ് പുറത്തുവിട്ടു.
കൽപറ്റ ∙ എൻ.എം.വിജയന്റെ മരണത്തിൽ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയതോടെ ഐ.സി.ബാലകൃഷ്ണൻ എംഎൽഎ ജയിലിൽ പോകേണ്ടി വരുമോ എന്ന ആശങ്കയിൽ വയനാട്ടിലെ കോൺഗ്രസ് പ്രവർത്തകർ. കണ്ണൂർ മുൻ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യപ്രേരണാക്കുറ്റം ചുമത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയെ ജയിലിൽ അടച്ചിരുന്നു. ദിവ്യയെ സംരക്ഷിക്കാൻ സിപിഎം പരമാവധി ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെയാണ് ജയിലിലേക്ക് പോയത്.
കൊച്ചി ∙ നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കുന്നതിന് കുടുംബം ഉന്നയിച്ച കാര്യങ്ങളിൽ പലതും വാസ്തവവിരുദ്ധവും നിലവിലെ അന്വേഷണ സംഘത്തിന്റെ കഴിവിലും നിക്ഷ്പക്ഷതയിലും എന്തെങ്കിലും സംശയമുളവാക്കാൻ പര്യാപ്തമായതും അല്ലെന്ന് ഹൈക്കോടതി. പ്രത്യേകാന്വേഷണ സംഘത്തിൽനിന്നു കേസ് സിബിഐക്ക് കൈമാറണമെന്ന ആവശ്യം തള്ളിക്കൊണ്ട് പുറപ്പെടുവിച്ച വിധിയിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഇക്കാര്യം പറഞ്ഞിരിക്കുന്നത്
പത്തനംതിട്ട ∙ നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളിയതിനു പിന്നാലെ പിന്മാറാന് ഉദ്ദേശിക്കുന്നില്ലെന്നും അപ്പീലുമായി മുന്നോട്ടു പോകുമെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തില് തൃപ്തിയില്ല. കേസുമായി ഏതറ്റംവരെയും മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്നും മഞ്ജുഷ പറഞ്ഞു.
കൊച്ചി ∙ നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജി ഹൈക്കോടതി തള്ളി. പ്രത്യേക അന്വേഷണ സംഘം കുടുംബത്തിന്റെ ആശങ്കകൾ കേൾക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്.
കോന്നി (പത്തനംതിട്ട) ∙ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വത്തിന്റെ നിലപാട് പാർട്ടിയിൽ ഭിന്നതയുണ്ടെന്ന രീതിയിലും സംസ്ഥാന നേതൃത്വത്തെ പ്രതിസ്ഥാനത്തുനിർത്തും വിധവുമായിരുന്നെന്ന് ജില്ലാ സമ്മേളനത്തിൽ വിമർശനം.
Results 1-6 of 256