Activate your premium subscription today
ക്രൂരതകളുടെ ഒരധ്യായം ലോകത്ത് രചിച്ച നാത്സി ഭരണകൂടത്തിൽ ക്രൂരതയുടെ പര്യായങ്ങളായി മാറിയ അനേകം പുരുഷൻമാരുണ്ട്. ഹിറ്റ്ലറും ഹിംലറുമൊക്കെ ഇതിനുദാഹരണം.എന്നാൽ നാത്സി വനിതകളിൽ ഏറ്റവും ക്രൂരയാരെന്നു ചോദിച്ചാൽ പല ചരിത്രകാരൻമാരും ഒരു പേരാകും പറയുക...ഇർമ ഗ്രെസ് ആൽഫ്രഡ്–ബെർത്ത ദമ്പതികളുടെ മകളായി 1923ൽ ആണ് ഇർമ
‘സംരക്ഷിച്ചു പരിപാലിച്ച കൈകൊണ്ട് ജീവനെടുക്കുക’ എന്ന് കേട്ടിട്ടില്ലേ? സ്വന്തം മനഃസാക്ഷിയെ എതിർത്തുകൊണ്ട് അത്തരത്തിൽ ഒരു ‘ഉത്തരവാദിത്തം’ നിറവേറ്റിയതിന്റെ അസമാധാനവും പേറിയാണ് ശാലോം നഗറെന്ന മുൻ ഇസ്രയേൽ സൈനിക ഉദ്യോഗസ്ഥൻ അടുത്തകാലത്ത് മരണത്തിന് കീഴടങ്ങിയത്. ശാലോം ആദ്യം സംരക്ഷണം ഒരുക്കുകയും പിന്നീട് തൂക്കുകയർ കഴുത്തിൽ മുറുക്കുകയും ചെയ്തതോ, ഒരു കാലത്ത് ലോകം മുഴുവൻ ഭയത്തോടെ മാത്രം നോക്കിക്കണ്ടിരുന്ന അഡോൾഫ് ഹിറ്റ്ലറുടെ വലംകയ്യായിരുന്ന അഡോൾഫ് ഐക്മാനെയും. ജൂതരെ ഭൂമിയിൽ നിന്ന് ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായി ഹിറ്റ്ലർ തുടങ്ങിവച്ച അരുംകൊലകളുടെ ‘മുഖ്യ ഉപജ്ഞാതാവും കൂട്ടക്കുരുതിയുടെ സംഘാടകനുമായിരുന്ന’ ഐക്മാനും ജയിൽ ജീവനക്കാരനായിരുന്ന ശാലോമും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത് വളരെ നാടകീയമായാണ്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജർമനിയിൽ മറ്റൊരു പേരിലാണ് ഐക്മാൻ ജീവിച്ചിരുന്നത്. 1950ൽ അവിടെ നിന്ന് അർജന്റീനയിലേക്ക് പലായനം ചെയ്യുകയും അവിടെ ഒളിവിൽ കഴിയുകയും ചെയ്യുന്നതിനിടെ ഇസ്രയേൽ ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി ജയിലിൽ എത്തിക്കുകയായിരുന്നു. അന്നുമുതലാണ് ഐക്മാനും ശാലോം നഗറും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്.
അഡോൾഫ് ഹിറ്റ്ലറിന്റെ നിയന്ത്രണത്തിൽ നിന്ന് പടിഞ്ഞാറൻ യൂറോപ്പിനെ മോചിപ്പിച്ച നോർമൻഡി ലാൻഡിങ് ദൗത്യത്തിന്റെ എൺപതാം വാർഷികമാണ് കടന്നുപോകുന്നത്. ബ്രിട്ടിഷ്– യുഎസ് സൈനികരാണ് നോർമൻഡി ദൗത്യത്തിൽ പങ്കെടുത്തത്.ലോകത്തെ മുഴുവൻ വിറപ്പിച്ച കിരാത ഭരണമായിരുന്നു അഡോൾഫ് ഹിറ്റ്ലറിനു കീഴിലെ നാത്സി വാഴ്ച. രണ്ട്
സിഡ്നി∙ സംസ്കൃത പേരുള്ള യുവതിക്ക് തങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് യൂബർ വിലക്ക് ഏർപ്പെടുത്തി. സ്വസ്തിക ചന്ദ്ര (35) എന്ന പേരുള്ള യുവതിക്കാണ് ദുരുനഭവം നേരിട്ടത്. സ്വസ്തിക എന്ന പേരിന് സംസ്കൃതത്തിൽ 'ഭാഗ്യം' എന്നാണ് അർത്ഥമാക്കുന്നതെന്നും ഫിജിയിൽ ഇത് നിരവധി പേർക്ക് ഇതേ പേരുണ്ട്. അവിടെ ഇത്
മൊസാദ് - ലോകത്തിലെ ഏറ്റവും ശക്തമായ ചാരസംഘടന എന്നുള്ള വിശേഷണത്തിനുപരി ഈ ഇസ്രയേലി രഹസ്യാന്വേഷണ വിഭാഗത്തെ കൂടുതൽ ശ്രദ്ധേയമാക്കിയത് ശത്രുരാജ്യങ്ങളിൽ നുഴഞ്ഞു കയറി അവർ നടപ്പാക്കിയ പ്രതികാര കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളും ഉൾപ്പെടെയുള്ള അതിസാഹസിക ദൗത്യങ്ങളാണ്. കൃത്യമായ വിവരങ്ങളുടെ പിൻബലത്തോടെ അണുവിട
റോബർട്ട് ബോർജർ വീട് വിട്ടുപോകാൻ കാരണം ഭാര്യ നൽകിയ അന്ത്യശാസനമായിരുന്നു. സൈക്കോളജി പ്രഫസർ ആയി ജോലി ചെയ്യുന്ന അദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിക്കേണ്ട സമയം കൂടിയായിരുന്നു അത്. എന്നാൽ, അവിശ്വസ്തനായ പങ്കാളിക്കൊപ്പം ജീവിക്കാൻ തയാറല്ലെന്നായിരുന്നു ഭാര്യയുടെ നിലപാട്. വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ അദ്ദേഹം
ടൊറന്റോ∙ ഖലിസ്ഥാൻ വാദികൾക്കു നൽകുന്ന പിന്തുണയുമായി ബന്ധപ്പെട്ട് ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വഷളായിരിക്കെ, കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിയർ പോളിയെവ്. രണ്ടാം ലോകമഹായുദ്ധ കാലത്ത് നാത്സികൾക്കായി പോരാടിയ മുതിർന്ന സൈനികനുമായി ട്രൂഡോ കൂടിക്കാഴ്ച
ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ഇന്റർനെറ്റ് ഉപയോക്താക്കളെ ഒന്നടങ്കം ആശ്ചര്യത്തിലാക്കുന്ന ഒരു കണ്ടെത്തൽ നടത്തിയിരിക്കുകയാണ് ഒരു വ്യക്തി. അന്റാർട്ടിക്കയിലെ കനത്ത മഞ്ഞിനിടയിൽ കണ്ടെത്തിയ ഒരു നിഗൂഢ വാതിലാണ് സംഗതി. മഞ്ഞു പാളികൾക്കിടയിലായി
വ്ലാഡിമിർ പുട്ടിന്റെ സ്വകാര്യ ആർമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന റഷ്യയിലെ വാഗ്നർ ഗ്രൂപ്പ് നാത്സി ചിന്താഗതിയോട് ആഭിമുഖ്യമുള്ളവരെ റിക്രൂട്ട് ചെയ്യുന്നെന്ന് ഗുരുതര ആരോപണം. നാത്സി ചിഹ്നങ്ങൾ ടാറ്റൂ ചെയ്തവരെ പോലും ഇങ്ങനെ എടുക്കുന്നുണ്ടത്രേ. കിഴക്കൻ യൂറോപ്പിലെ സിസ്റ്റമി ഇൻവെസ്റ്റിഗേറ്റീവ് പ്രോജക്ടാണ് ഇതു
സോവിയറ്റ് ഭരണാധികാരി ജോസഫ് സ്റ്റാലിന്റെ മൂത്ത മകൻ യാക്കഫ് ഷ്ഗഷ്വിലി തന്റെ 36–ാം വയസിൽ കൊല്ലപ്പെട്ടത് നാത്സി ജർമനിയുടെ കോണ്സൻട്രേഷൻ ക്യാംപിൽ വച്ചാണ്. വടക്കൻ ബർലിനിലെ ഒറാനിൻബർഗിലുള്ള സാഷെൻഹാസൻ കോൺസൻട്രേഷൻ ക്യാംപ് അക്കാലത്ത് രാഷ്ട്രീയ തടവുകാരെ അടക്കം പാർപ്പിച്ചിരുന്ന സ്ഥലമായിരുന്നു. തടവുകാരായി പിടിച്ച യൂറോപ്പിലെ വിവിധ രാഷ്ട്രത്തലവന്മാര് അടങ്ങുന്ന ‘വിഐപി’കളെ പാർപ്പിച്ചിരുന്നത് ഇവിടെയായിരുന്നു. യുദ്ധത്തടവുകാരനായി പിടിക്കപ്പെട്ട ഷ്ഗഷ്വിലിയെ വച്ച് അഡോൾഫ് ഹിറ്റ്ലറുടെ ജർമനി വിലപേശിയെങ്കിലും സ്റ്റാലിൻ വഴങ്ങിയില്ല.
Results 1-10 of 15