Activate your premium subscription today
ന്യൂഡൽഹി∙ റിപ്പബ്ലിക് ദിന പരേഡിനുള്ള പൂർണ ഡ്രസ് റിഹേഴ്സൽ നടക്കുന്നതിനാൽ ഇന്ന് (23) നഗരത്തിൽ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും. രാവിലെ 9 മുതൽ പരേഡ് അവസാനിക്കും വരെ വിജയ് ചൗക്കിൽ നിന്ന് ഇന്ത്യാ ഗേറ്റിലേക്കുള്ള കർത്തവ്യ പാതയിൽ ഗതാഗതം അനുവദിക്കില്ല. രാവിലെ 9.15 മുതൽ പരേഡ് തിലക് മാർഗ് കടക്കുന്നതു വരെ സി-ഹെക്സഗൺ-ഇന്ത്യ ഗേറ്റ് അടച്ചിടും. രാവിലെ 10.30 മുതൽ തിലക് മാർഗ്, ബഹാദൂർ ഷാ സഫർ മാർഗ്, നേതാജി സുഭാഷ് മാർഗ് എന്നിവിടങ്ങളിൽ ഇരു ദിശകളിലേക്കുമുള്ള ഗതാഗതം അനുവദിക്കില്ല.
ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടക്കാല ജാമ്യം തേടി എഐഎംഐഎം സ്ഥാനാർഥിയും ഡൽഹി കലാപക്കേസ് പ്രതിയുമായ താഹിർ ഹുസൈൻ നൽകിയ ഹർജിയിൽ സുപ്രീം കോടതിയുടെ ഭിന്ന വിധി. ജസ്റ്റിസ് പങ്കജ് മിത്തൽ ഹുസൈന് ഇടക്കാല ജാമ്യം അനുവദിക്കാൻ വിസമ്മതിച്ചപ്പോൾ, പ്രചാരണത്തിനായി ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുല്ല
ന്യൂഡൽഹി ∙ ഡൽഹിയിൽ തകർന്ന അഴുക്കുചാലുകളുടെയും മാലിന്യക്കൂമ്പാരങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിന്റെയും ചിത്രങ്ങൾ എടുത്ത് എഎപിയെ തുറന്നുകാട്ടണമെന്ന് പ്രവർത്തകർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. പകർത്തുന്ന ചിത്രങ്ങൾ ലോക്കേഷൻ സഹിതം ജനങ്ങളിലേക്ക് എത്തിക്കണമെന്നും മോദി പറഞ്ഞു. ബിജെപി ബൂത്ത് തല പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യൂഡൽഹി∙ ‘24 മണിക്കൂർ ശുദ്ധജലം, യാത്രായോഗ്യമായ റോഡുകൾ, മാലിന്യമുക്തമായ കനാലുകൾ, വായുമലിനീകരണത്തിൽ ശ്വാസം മുട്ടുന്ന ഡൽഹിയുടെ അന്തരീക്ഷം മെച്ചപ്പെടുത്താനുള്ള പരിസ്ഥിതി പദ്ധതികൾ – ഇവ പ്രാവർത്തികമാക്കാനൊരു വോട്ട് ’. നിയമസഭാ തിരഞ്ഞെടുപ്പിൽ പീപ്പിൾസ് ഗ്രീൻ പാർട്ടിയുടെ ഏക സ്ഥാനാർഥിയും മലയാളിയുമായ
ന്യൂഡൽഹി ∙ രാജ്യതസ്ഥാനത്തെ വോട്ടർമാരിലെ ദക്ഷിണേന്ത്യക്കാർ ഭൂരിപക്ഷ ശക്തിയല്ല. എന്നാൽ ആരോഗ്യവകുപ്പ് മുതൽ ഭരണ, രാഷ്ട്രീയ മേഖലകളിൽ വരെ മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കില്ലാത്ത മേൽകൈ ഡൽഹിയിൽ കേരളത്തിനുണ്ട്.1952–ലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട സി.കൃഷ്ണൻ
ന്യൂഡൽഹി ∙ ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നു. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടുത്ത ആഴ്ച മുതൽ കോൺഗ്രസിനായി പ്രചാരണത്തിൽ സജീവമാകും. ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കേജ്രിവാളിനെതിരെ മത്സരിക്കുന്ന സന്ദീപ് ദീക്ഷിതിന് വേണ്ടി രാഹുൽ പ്രചാരണം നടത്തും.
ന്യൂഡൽഹി ∙ 148–ാമത് മന്നം ജയന്തി ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെ ഡൽഹി എൻഎസ്എസിന്റെ നേതൃത്വത്തിൽ ആർകെ പുരം കേരള സ്കൂളിൽ നടന്നു. ജനം ടിവി എംഡി ചെങ്കൽ എസ്.രാജശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. പഠിക്കാനും ജോലിക്കുമായി പല നാടുകളിലേക്ക് ചേക്കേറിയാലും സ്വന്തം നാടിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ യുവാക്കൾക്ക്
മയൂർവിഹാർ ഫേസ് 2 ∙ ഈസ്റ്റ് വിനോദ് നഗർ സ്റ്റേഡിയത്തിൽ നടന്ന ജനസംസ്കൃതി കായികമേള കായിക വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ എസ്.സുനിൽ ഉദ്ഘാടനം ചെയ്തു. ഡൽഹി –എൻസിആർ മേഖലയിലെ ആയിരത്തോളം മത്സരാർഥികൾ പങ്കെടുത്തു. ഡൽഹി വിനോദ് നഗർ സ്പോർട്സ് കോംപ്ലക്സ് മാനേജർ ശിവലോചൻ പ്രസാദ്, ജനസംസ്കൃതി പ്രസിഡന്റ് വിനോദ്
ന്യൂഡൽഹി ∙ രാജ്യത്ത് സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പു നടത്തുന്നതിൽ തിരഞ്ഞെടുപ്പു കമ്മിഷന്റെ പ്രതിബദ്ധതയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. സാങ്കേതികവിദ്യയുടെ മികവുകളെല്ലാം കമ്മിഷൻ ഫലപ്രദമായി ഉപയോഗിക്കുന്നു. 25ന് സ്ഥാപകദിനം ദേശീയ വോട്ടർദിനമായി ആഘോഷിക്കുന്ന കമ്മിഷൻ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കു വഹിക്കുന്നതായും പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത പ്രതിപക്ഷം ചോദ്യംചെയ്യുന്നതിനിടെയാണ് പ്രധാനമന്ത്രി കമ്മിഷന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചത്.
ന്യൂഡൽഹി∙അനാവശ്യ നിബന്ധനകൾ ഒഴിവാക്കി നടപടിക്രമം ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള ആദായനികുതി ബിൽ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. ആദായനികുതി നിയമത്തിലെ ചട്ടങ്ങളും വ്യവസ്ഥകളും സാധാരണക്കാർക്കു മനസ്സിലാകുന്ന ഭാഷയിലാക്കാനും ലക്ഷ്യമിടുന്ന ബിൽ, ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിൽ (മാർച്ച് 10–ഏപ്രിൽ 4) കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. തർക്കങ്ങളും നിയമനടപടികളും പരമാവധി ഒഴിവാക്കുകയാണു ലക്ഷ്യം. നിയമ വ്യവസ്ഥകളിൽ കാര്യമായ കുറവുണ്ടാകാൻ സാധ്യതയുണ്ട്. സമഗ്രമായ പരിഷ്കരണം ഉണ്ടാകുമെന്നാണു വിവരം.
Results 1-10 of 3039