Activate your premium subscription today
തേഞ്ഞിപ്പലം ∙ ചേലേമ്പ്രയ്ക്ക് സമീപം മലപ്പുറം ജില്ലാ അതിർത്തിയിലെ നിസരി ജംക്ഷനിൽ ആറുവരിപ്പാതയിൽ ട്രാഫിക് സ്റ്റിക്കുകൾ വാഹനങ്ങൾ ഇടിച്ച് കൂട്ടത്തോടെ ഒടിഞ്ഞു. സർവീസ് റോഡിൽനിന്ന് തൃശൂർ ഭാഗത്തേക്കുള്ള പ്രവേശനവഴിയിലെ ട്രാക്കുകളിലും കോഴിക്കോട് ദിശയിലെ ട്രാക്കുകളിൽനിന്ന് സർവീസ് റോഡിലേക്കുള്ള വഴിക്കു സമീപവും സ്ഥാപിച്ച സ്റ്റിക്കുകളാണ് ഒടിഞ്ഞത്. ആദ്യം ചില സ്റ്റിക്കുകൾ ഒടിഞ്ഞപ്പോൾ എല്ലാ സ്റ്റിക്കുകളും കയറിൽ ബന്ധിപ്പിച്ച് നിർത്തുകയായിരുന്നു. അതിൽ പിന്നെ കൂടുതൽ സ്റ്റിക്കുകൾ ഒടിഞ്ഞു.
കോഴിക്കോട് ∙ വേങ്ങേരിയിലെ വെഹിക്കിൾ ഓവർ പാസ് പൂർണതോതിൽ 2 ദിവസത്തിനകം ഗതാഗതത്തിനു തുറക്കും. 21ന് ടാറിങ് പൂർത്തിയാക്കി 22ന് 45 മീറ്റർ വീതിയിലും ഗതാഗതത്തിനു തുറക്കാനാകുമെന്നാണ് പ്രതീക്ഷ. രാമനാട്ടുകര– വെങ്ങളം ആറുവരി പാതയ്ക്കു മുകളിലൂടെ കടന്നുപോകുന്ന വീതി കൂടിയ ഓവർ പാസ് വേങ്ങേരിയിലാണ്. ഭാവിയിൽ വന്നുചേർന്നേക്കാവുന്ന ആവശ്യം പരിഗണിച്ചാണ് ഇവിടെ 45 മീറ്ററിൽ ഓവർ പാസ് നിർമിച്ചിരിക്കുന്നത്. ബാലുശേരി റോഡ് 15 മീറ്ററിൽ വീതി കൂട്ടാനിരിക്കുന്ന പദ്ധതിക്കും ഇതു പ്രയോജനപ്പെടും. ജപ്പാൻ പൈപ്പ് മാറ്റുന്നതുമായി ബന്ധപ്പെട്ട് അപ്രതീക്ഷിതമായി വന്നുചേർന്ന ചില പ്രശ്നങ്ങളാൽ ഇവിടെ ഓവർ പാസ് നിർമാണം മാസങ്ങളോളം വൈകിയിരുന്നു. പൈപ്പ് മാറ്റി സ്ഥാപിച്ച ശേഷം ഓവർ പാസ് നിർമാണം പൂർത്തിയാക്കിയത് 2 മാസം മുൻപാണ്. ആദ്യം പകുതി വീതിയിലും തുടർന്ന് 45 മീറ്റർ വീതിയിലും നിർമാണം പൂർത്തിയാക്കി. സർവീസ് റോഡുകളുടെയും അഴുക്കുചാലുകളുടെയും നിർമാണവും പൂർത്തിയായി.
കാസർകോട് ∙ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി നഗരത്തിൽ പണി പൂർത്തിയായ മേൽപ്പാതയിൽ കറന്തക്കാട് നിന്ന് നുള്ളിപ്പാടി ഭാഗത്തേക്ക് ഗതാഗതത്തിന് തുറന്നുകൊടുത്തു. നുള്ളിപ്പാടി ഭാഗത്തു നിന്ന് കറന്തക്കാടേക്കുള്ള ഗതാഗതം ഈ ആഴ്ച ആരംഭിക്കും. ഒറ്റത്തൂണിൽ 1.12 കിലോമീറ്റർ നീളത്തിലുള്ളതാണ് കാസർകോട് നഗരത്തിലെ കറന്തക്കാട് നിന്ന് നുള്ളിപ്പാടി അയ്യപ്പ സ്വാമി ക്ഷേത്രം വരെയുള്ള 6 വരി മേൽപ്പാത. 5.5 മീറ്ററിലേറെ ഉയരത്തിൽ 29 സ്പാനുകൾ താങ്ങുന്ന മേൽപ്പാതയ്ക്ക് 27 മീറ്ററാണ് വീതി.തലപ്പാടി മുതൽ ചെങ്കള വരെയുള്ള ഒന്നാം റീച്ചിൽ ആകെയുള്ള 39 കിലോമീറ്ററും ടാറിങ് പൂർത്തിയായിക്കഴിഞ്ഞു. ഇതോടെ അധികം വൈകാതെ ദേശീയപാത വഴി പൂർണമായും ഗതാഗതത്തിന് തുറന്നുകൊടുക്കും.
തുറവൂർ ∙ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട പിയർ പ്രൊട്ടക്ഷൻ ഭിത്തിയുടെയും മീഡിയൻ വാളിന്റെയും കോൺക്രീറ്റിങ് തുടങ്ങി. തുറവൂർ, കുത്തിയതോട്, എരമല്ലൂർ, ചന്തിരൂർ എന്നിവിടങ്ങളിലാണ് ജോലികൾ തുടങ്ങിയത്. 9 മീറ്റർ ഉയരമുള്ള ഒറ്റ തൂണുകൾക്ക് മുകളിൽ 24 മീറ്റർ വീതിയിലുമുള്ള പാതയാണ് ഒരുങ്ങുന്നത്. തുറവൂർ മുതൽ അരൂർ വരെ 354 തൂണുകളാണ് ഉയരപ്പാതയ്ക്കായി നിർമിച്ചിരിക്കുന്നത്. തൂണുകളുടെ നിർമാണം പൂർത്തിയായെങ്കിലും റാംപുകളുടെയും ഉയരപ്പാതക്കു മുകളിൽ നിർമിക്കുന്ന ടോൾ പ്ലാസയ്ക്കുള്ള തൂണുകളും നിർമിക്കണം.
രാമനാട്ടുകര∙ ദേശീയപാതയിലെ എക്സിറ്റ്–എൻട്രി പോയിന്റുകളിലൂടെ വാഹനങ്ങൾ ദിശ മാറി എത്തുന്നത് അപകടങ്ങൾക്ക് വഴിയൊരുക്കുന്നു. നിസരിക്ക് സമീപം സ്ഥാപിച്ച എൻട്രി പോയിന്റുകളിലൂടെയാണ് വാഹനങ്ങൾ നിയമം ലംഘിച്ച് കടന്നു പോകുന്നത്. ആറുവരിപ്പാതയിൽ പൂർണതോതിൽ ഗതാഗതം തുടങ്ങിയതോടെയാണ് എളുപ്പമാർഗം നോക്കിയുള്ള അപകടയാത്ര. ബൈക്ക്, ഓട്ടോ, കാർ യാത്രക്കാരാണ് ഏറെയും നിയമം ലംഘിച്ച് ദേശീയപാതയിൽ നിന്നു സർവീസ് റോഡിലേക്ക് കയറുന്നത്. എതിർ ഭാഗത്തു നിന്നു വാഹനങ്ങൾ വരില്ലെന്നു കണ്ടു പെട്ടെന്നു കടന്നു പോകാൻ ശ്രമിക്കുന്നത് വലിയ അപകട സാധ്യത ഉയർത്തുകയാണ്.
കോഴിക്കോട് ∙ മലാപ്പറമ്പ് ജംക്ഷനിലെ വെഹിക്കിൾ ഓവർപാസിനടിയിൽ ദേശീയപാതയുടെ 3 വരിയിലൂടെ ഇരുഭാഗത്തേക്കും ഗതാഗതം ആരംഭിച്ചതോടെ ഗതാഗതക്കുരുക്കിന് പരിഹാരമായി. നേരത്തേ രാമനാട്ടുകര ഭാഗത്തേക്കു മാത്രമായിരുന്നു ഗതാഗതം അനുവദിച്ചത്. ഇപ്പോൾ കണ്ണൂർ ഭാഗത്തേക്കും വാഹനങ്ങൾ ദേശീയപാത വഴിയാണ് കടന്നുപോകുന്നത്. ഇവിടെ 3
ആലപ്പുഴ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ബൈപാസ് നിർമാണസ്ഥലത്തു വീണ്ടും ഗർഡർ അപകടം. ഉയരത്തിൽ ഘടിപ്പിക്കാനുള്ള ഗർഡറുമായി എത്തിയ ട്രെയിലർ ലോറി കുഴിയിൽ വീണു മറിഞ്ഞു ഗർഡർ രണ്ടായി ഒടിഞ്ഞു. ആളപായമില്ല.ഇന്നലെ രാവിലെ 9 ന് നഗരത്തിൽ ബീച്ചിനു സമീപം മാളികമുക്കിലാണ് അപകടം. ലോറിയുടെ കാബിനിൽ കുടുങ്ങിപ്പോയ ഡ്രൈവർ
കുറ്റിപ്പുറം∙ റെയിൽവേയുടെ അനുമതി നീണ്ടുപോയതിനാൽ നിർമാണം ഇഴഞ്ഞുനീങ്ങുന്ന കുറ്റിപ്പുറം റെയിൽവേ മേൽപാലത്തിന്റെയും അനുബന്ധ റോഡുകളുടെയും ജോലികൾ വേഗത്തിൽ പൂർത്തിയാക്കാൻ നടപടിയായി. ജില്ലയിലെ ആറുവരിപ്പാത നിർമാണം മേയ് അവസാനത്തോടെ പൂർത്തിയാകും. മാർച്ച് 31ന് നിർമാണം പൂർത്തിയാക്കി ദേശീയപാതാ അതോറിറ്റിക്കു
തുറവൂർ ∙ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് അരൂർ–തുറവൂർ പാതയിൽ ഗതാഗതക്കുരുക്ക്. ഇന്നലെ രാത്രി ഏഴിനായിരുന്നു സംഭവം. ആലപ്പുഴയിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്ന നാലുവരിപ്പാതയുടെ പടിഞ്ഞാറാണ് കുരുക്കനുഭവപ്പെട്ടത്.അരൂർ പള്ളിക്ക് സമീപം റോഡ് നിർമാണത്തിന്റെ ഭാഗമായി ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു.
ആലപ്പുഴ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി ജില്ലയിൽ ഇനി ഏറ്റെടുക്കാനുള്ളത് രണ്ടു ഹെക്ടറോളം ഭൂമി. ഇതിൽ 1.31 ഹെക്ടറും കൊറ്റുകുളങ്ങര– ഓച്ചിറ ഭാഗത്താണ്. നിലവിൽ റോഡിന്റെ പണി പുരോഗമിക്കുകയാണെങ്കിലും ചില ഭാഗങ്ങളിൽ ആവശ്യത്തിനു വീതി പോരെന്നു കണ്ടെത്തിയതോടെയാണു വീണ്ടും ഭൂമിയേറ്റെടുക്കുന്നത്. ആദ്യ രൂപരേഖയിലും
Results 1-10 of 353