Activate your premium subscription today
ദോഹ∙ പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു. തൃശ്ശൂർ മരുതയൂർ സ്വദേശി ഇക്ബാൽ നാലകത്ത് (54) ആണ് ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ് മരണമടഞ്ഞത്.
എടത്വ∙ ചങ്ങംകരി മണമേല്‍ പരേതനായ ശൗരിയുടെ ഭാര്യ ഏലിയാമ്മ സേവ്യര്‍ (കുഞ്ഞമ്മ -95) അന്തരിച്ചു. ചമ്പക്കുളം ചാക്കത്തയില്‍ കുടുംബാംഗമാണ്. സംസ്കാരം മാര്‍ച്ച് 22 ന് ഉച്ചകഴിഞ്ഞ് 4 മണിയ്ക്ക് എടത്വാ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍.
ലണ്ടൻ ∙ രണ്ടാം ലോക മഹായുദ്ധ കാലത്തെ ബ്രിട്ടൻ യുദ്ധത്തിൽ പങ്കെടുത്തവരിൽ ജീവിച്ചിരുന്ന അവസാനത്തെ ബ്രിട്ടിഷ് പൈലറ്റ് ജോൺ പാഡി ഹെമിങ്വേ അന്തരിച്ചു. 105 വയസ്സായിരുന്നു. യുകെ റോയൽ എയർ ഫോഴ്സ് ആണ് ഇക്കാര്യം അറിയിച്ചത്.
കോട്ടയം∙ താമരക്കാട്ട് കുടുംബം കല്ലടാന്തിയിൽ ജോസഫ് (പാപ്പച്ചൻ) മകൾ മേഴ്സി (57) അന്തരിച്ചു. ഭൗതിക ശരീരം ബുധൻ രാവിലെ 9 മണിക്ക് കല്ലടാന്തിയിൽ ഭവനത്തിൽ കൊണ്ടുവരും. സംസ്കാരശുശ്രുഷകൾ വൈകുന്നേരം 3 മണിക്ക് വീട്ടിൽ ആരംഭിക്കും. സംസ്കാരം സെന്റ് തോമസ് ചർച്ച്, കുറിച്ചിത്താനം. മക്കൾ: എഡ് വിൻ, മെൽവിൻ സഹോദരങ്ങൾ:
എം.എൻ.സി നായരുടെ പൊതുദർശനം മാർച്ച് 23 ന്. എം.എൻ.സി നായർ നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോ (NAGC), നായർ സർവീസ് സൊസൈറ്റി (NSS) ഓഫ് നോർത്ത് അമേരിക്ക എന്നി സംഘടനകളുടെ പ്രസിഡന്റായിരുന്നു. കൂടാതെ ഫൊക്കാന, കേരളാ അസോസിയേഷൻ ഓഫ് ഷിക്കാഗോ എന്നി സംഘടനകളിലും പ്രവർത്തിച്ചിരുന്നു.
കൊച്ചി∙ പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വൈകിട്ട് 4.48ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരാഴ്ച മുൻപ് വീട്ടിൽവച്ചു വീണ് മങ്കൊമ്പ് ഗോപാലകൃഷ്ണന് പരുക്കേറ്റിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് ഹൃദയാഘാതമുണ്ടായത്.
കുമ്മനോട് ∙ മുത്തനാട്ട് ചിത്രാഞ്ജലിയില്‍ എം.കെ. അപ്പുക്കുട്ടന് നായര്‍ (77) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍. ഭാര്യ: ഓമന. മക്കള്‍: ഫിബു എം. നായര്‍ (ദക്ഷിണാഫ്രിക്ക), ഫിജോ എം. നായര്‍ (ദുബായ്). മരുമക്കള്‍: അഞ്ജലി, ചിത്ര.
ആലപ്പുഴ∙ മുൻ ഇന്ത്യൻ കയാക്കിങ് താരവും മേൽപ്പാടം ചുണ്ടൻ വള്ള സമിതിയുടെ ട്രഷററുമായിരുന്ന കറുകയിൽ ഷിബു തോമസ് (56) അന്തരിച്ചു. ഞായറാഴ്ച രാവിലെ 11നായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. 1987 ൽ ആരംഭിച്ച നാഷനൽ സ്പോർട്സ് അതോറിറ്റി ആലപ്പുഴ സെന്ററിലെ ആദ്യ ബാച്ചുകാരനായ ഷിബു തോമസ്, 1987 ൽ കേരളത്തിൽ നടന്ന നാഷനൽ ഗെയിംസിലും 1988–1989 ല്‍ കശ്മീരിലെ ശ്രീനഗറിൽ നടന്ന നാഷനൽ ചാംപ്യന്‍ഷിപ്പിലും സ്വർണ
ദമാം∙ ഹോളി ആഘോഷത്തിനായി നാട്ടിലേക്ക് പോകാൻ ദമാം രാജ്യാന്തര വിമാനത്താവളത്തിലെത്തിയ പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. യുപി ദേവ്റ സ്വദേശി വിജയകുമാർ (54) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം യുഎസിലെ ഒഹായോയിൽ അന്തരിച്ച മലയാളി സാജു വർഗീസിന്റെ (46) മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിന്റെ നടപടികൾ പുരോഗമിക്കുന്നു. ആലപ്പുഴ ജില്ലയിലെ മാവേലിക്കര ചെറുകോൽ സ്വദേശിയായ സാജുവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി ധനസമാബരണം ആരംഭിച്ച് കുടുംബം.
Results 1-10 of 1743