Activate your premium subscription today
വാഷിങ്ടൻ ∙ ചുളുവിലയ്ക്ക് വിറ്റാൽ സംശയം തോന്നും; എന്നാൽ അമിതവിലയാകാനും വയ്യ. സംഘാംഗങ്ങൾക്ക് ഉപയോഗിക്കാനുള്ള പേജർ അന്വേഷിച്ച ഹിസ്ബുല്ലയ്ക്കായി ബോംബ് ഒളിപ്പിച്ച ഉപകരണങ്ങളൊരുക്കി വലവിരിച്ചതും പ്രലോഭിപ്പിച്ചതും ഏറെ നാളത്തെ സമർഥമായ നീക്കത്തിലൂടെയെന്ന് ഇസ്രയേൽ മുൻ ഏജന്റുമാർ വെളിപ്പെടുത്തി.
ടെൽ അവീവ്∙ സെപ്റ്റംബറിൽ ലബനനിൽ നടത്തിയ പേജർ സ്ഫോടനം തന്റെ അറിവോടെയെന്ന് തുറന്നു സമ്മതിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഹിസ്ബുല്ല പ്രവർത്തകരെ ലക്ഷ്യമിട്ട് സെപ്റ്റംബറിൽ നടത്തിയ പേജർ സ്ഫോടനത്തിൽ 40 പേർ മരിക്കുകയും മൂവായിരത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
കോട്ടയം∙ ലബനനിലെ പേജർ സ്ഫോടനങ്ങളിൽ ആരോപണം ഉയർന്ന മലയാളി റിൻസൻ ജോസ് നോർവെ കമ്പനിയിൽനിന്നു ജോലി വിട്ടു. നോർവെയിലെ ഡിഎൻ മീഡിയ ഗ്രൂപ്പിലായിരുന്നു റിൻസൻ ജോലി ചെയ്തിരുന്നത്. ഒന്നരയാഴ്ചയ്ക്കുമുൻപ് കമ്പനി അയച്ച ഇമെയിലിനോട് റിൻസൻ പെട്ടെന്നുതന്നെ പ്രതികരിച്ചിരുന്നുവെന്നും അദ്ദേഹം ഇപ്പോൾ കമ്പനിയുടെ ഭാഗമല്ലെന്നും ഡിഎൻ മീഡിയ ഗ്രൂപ്പ് സിഇഒ അമുൻഡ് ജുവെ ഓൺമനോരമയോടു പ്രതികരിച്ചു. റിൻസനെ കാണാനില്ലെന്നതിൽ ഓസ്ലോ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നുവെങ്കിലും ഇമെയിലിനോട് റിൻസൻ പ്രതികരിച്ചതോടെ അന്വേഷണം അവസാനിപ്പിച്ചു. അതേസമയം, ഇതേ കമ്പനിയിലെ ജീവനക്കാരിയായിരുന്ന റിൻസന്റെ ഭാര്യ ഇപ്പോഴും ജീവനക്കാരിയാണോയെന്ന ചോദ്യത്തോട് ജുവെ പ്രതികരിച്ചില്ല.
‘‘ഇത് ഇസ്രയേലിന്റെ പേൾ ഹാർബറാണ്’’- (2023 ഒക്ടോബർ 7 ന് ഹമാസ് നടത്തിയ ആക്രമണത്തെക്കുറിച്ച് ഇസ്രയേല് ഡിഫന്സ് ഫോഴ്സിന്റെ മുന് വക്താവ് ജൊനാഥന് കോണ്റിക്കസ് പറഞ്ഞത്.) അന്ന് ശാബത്ത് ദിനമായിരുന്നു. ഇസ്രയേൽ ഒരു ശനിയാഴ്ചയുടെ ആലസ്യത്തിലും. പ്രാദേശിക സമയം പുലർച്ചെ ആറരയോട് അടുത്തിരിക്കുന്നു. പെട്ടെന്ന് ആകാശത്തു സ്ഫോടനശബ്ദങ്ങളുയർന്നു. ആക്രമണ മുന്നറിയിപ്പിന്റെ ശബ്ദം മുഴങ്ങി. നൂറുകണക്കിന് മിസൈലുകൾ ഇസ്രയേലിനെ ലക്ഷ്യമാക്കി പാഞ്ഞുവരികയായിരുന്നു. ഇസ്രയേലിന്റെ അഭിമാനമായ വ്യോമാക്രമണ കവചം അയൺ ഡോം അവയിൽ ഭൂരിപക്ഷം എണ്ണത്തെയും ചെറുത്തു തകർത്തു. പക്ഷേ പാഞ്ഞുവന്ന മിസൈലുകളുടെ എണ്ണം ആയിരങ്ങളായപ്പോൾ അയൺ ഡോമിന്റെ ശേഷിക്കപ്പുറത്തായി കാര്യങ്ങൾ. അതിനെ മറികടന്ന് മിസൈലുകൾ ഇസ്രയേലിന്റെ മണ്ണിലേക്കു തുടരെത്തുടരെ പറന്നിറങ്ങി. മണ്ണിൽ തുരുതുരെ സ്ഫോടനങ്ങളുണ്ടായി. അപ്രതീക്ഷിതമായി ഉണ്ടായ വ്യോമാക്രമണത്തിന്റെ നടുക്കം മാറും മുൻപ് അതിർത്തികളിലെ സൈനിക കാവലും ഇരുമ്പു വേലികളും ഭേദിച്ച് ഹമാസിന്റെ സായുധസംഘങ്ങൾ ഇസ്രയേലിലേക്കു കടന്നുകയറിയെന്ന വാർത്തയെത്തി. കരയിലൂടെയും കടലിലൂടെയുമെത്തിയ ആ സംഘങ്ങൾ മുന്നിൽക്കണ്ടവരെയെല്ലാം വെടിവച്ചുവീഴ്ത്തി. തെരുവുകളും വീടുകളും ചോരക്കളമായി. വഴികളിൽ മൃതദേഹങ്ങൾ ചിതറിക്കിടന്നു. അതിർത്തിയിലെ സൈനികപോസ്റ്റുകളിലെ സെനികരെ വകവരുത്തുന്നതിന്റെയും ബുൾഡോസർ കൊണ്ട് ഇരുമ്പുവേലി തകർക്കുന്നതിന്റെയും വിഡിയോ ദൃശ്യങ്ങൾ ഹമാസിന്റെ ടെലഗ്രാം ചാനലുകളിലൂടെ പ്രചരിച്ചു. പിന്നാലെ, ഹമാസിന്റെ സൈനിക വിഭാഗം മേധാവി മുഹമ്മദ് ഡീഫിന്റെ പ്രസ്താവന വന്നു: ‘ഇസ്രയേലിനെതിരെ ഹമാസ് സൈനികനീക്കം തുടങ്ങിയിരിക്കുന്നു. ഓപറേഷൻ അൽ- അഖ്സ ഫ്ലഡ് എന്നു പേരിട്ട നീക്കത്തിന്റെ തുടക്കമാണ് ഈ ആക്രമണം.’ അയ്യായിരത്തോളം മിസൈലുകളാണ് ഇസ്രയേലിനു നേർക്കു തൊടുത്തതെന്നും ഡീഫ് പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച രഹസ്യാന്വേഷണ ഏജൻസികളിലൊന്നെന്ന് അവകാശപ്പെടാവുന്ന ഇസ്രയേലിന്റെ മൊസാദിനോ ആഭ്യന്തര ഇന്റലിജൻസിന് നേതൃത്വം വഹിക്കുന്ന ഷിൻ ബെറ്റിനോ ഹമാസിന്റെ നീക്കം അറിയാനായില്ല. അതെങ്ങനെ സംഭവിച്ചെന്ന് ലോകം അമ്പരന്നു. ആകാശം വഴിയുള്ള ഏതാക്രമണത്തെയും തടയുമെന്ന് ഇസ്രയേൽ അഭിമാനത്തോടെ കരുതിയിരുന്ന അയൺ ഡോമിനെ ഹമാസ് മിസൈലുകൾ മറികടന്നു എന്നത് ഇസ്രയേലിനു ഞെട്ടലും നാണക്കേടുമുണ്ടാക്കി. യുഎസ് പിന്തുണയോടെയാണ് അയൺ ഡോമിന്റെ പ്രവർത്തനമെന്നത് ആ നാണക്കേടിനെ ഇരട്ടിയുമാക്കി. ആക്രമണത്തിനു പിന്നാലെ, രാജ്യത്തെ
ദുബായ്∙ എമിറേറ്റ്സ് എയർലൈൻ വിമാനങ്ങളിൽ പേജറും വാക്കി ടോക്കിയും നിരോധിച്ചു. എല്ലാ സെക്ടറുകളിലെയും വിമാനങ്ങളിൽ നിരോധനം ബാധകമാണ്. ഹാൻഡ് ബാഗേജിലോ, ലഗേജിലോ ഇവ കണ്ടെത്തിയാൽ പിടിച്ചെടുക്കും. ലബനനിലെ പേജർ, വാക്കിടോക്കി സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. സുരക്ഷയുടെ ഭാഗമായി ഈ മാസം 8 വരെ യുഎഇയിൽ നിന്ന്
എമിറേറ്റ്സ് എയർലൈൻ വിമാനങ്ങളിൽ പേജറും വാക്കിടോക്കിയും നിരോധിച്ചു
ഒരു യുദ്ധരംഗത്തും കണ്ടിട്ടില്ലാത്ത തരത്തിൽ പേജറുകൾ വരെ പൊട്ടിത്തെറിച്ച് ആളുകൾ കൊല്ലപ്പെടുന്ന സംഭ്രമകരമായ വാർത്തകളാണ് ഇസ്രയേൽ– ഹിസ്ബുല്ല സംഘർഷത്തിൽ നാം കാണുന്നത്. ഇറാന്റെ ആശീർവാദത്തോടെ എൺപതുകളിൽ രൂപീകൃതമായ സമയം മുതൽ ഹിസ്ബുല്ലയുടെ പ്രധാന ശത്രു ഇസ്രയേലാണ്. പരസ്പരം ഇല്ലാതാക്കാനുള്ള കടുത്ത പോരാട്ടത്തിൽ ഹിസ്ബുല്ലയും ഇസ്രയേലും ചാവേർ ആക്രമണം, കാർ ബോംബ് സ്ഫോടനം, ഡ്രോൺ ആക്രമണം തുടങ്ങി അത്യാധുനിക മിസൈൽ വരെ പ്രയോഗിച്ച് കഴിഞ്ഞു. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായതായിരുന്നു ആശയ വിനിമയത്തിനായി ഹിസ്ബുല്ല ഉപയോഗിച്ചിരുന്ന പേജറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് മരണങ്ങൾ സംഭവിച്ചത്. എന്നാൽ, ഇസ്രയേൽ ആദ്യമായിട്ടല്ല ഇത്തരത്തിൽ ആശയവിനിമയ ഉപകരണങ്ങൾ ആയുധമാക്കി മാറ്റിയതെന്നത് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. ‘എൻജിനീയർ’ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന ഹമാസിന്റെ ബോംബ് നിർമാണ വിദഗ്ധൻ യാഹ്യ അയ്യാഷിനെ 1996 ജനുവരി 5ന് ഇസ്രയേൽ ഇന്റേണൽ സെക്യൂരിറ്റി ഏജൻസിയായ ‘ഷിൻബെത്’ കൊലപ്പെടുത്തിയത് മൊബൈൽ ഫോൺ സ്ഫോടനത്തിലൂടെയായിരുന്നു. 1972ലെ മ്യൂനിക്ക് ഒളിംപിക്സിൽ തങ്ങളുടെ കായിക താരങ്ങളെ വധിച്ച പദ്ധതിയുടെ സൂത്രധാരൻമാരിൽ ഒരാളെന്ന് ഇസ്രയേൽ ആരോപിക്കുന്ന ഡോ. മഹ്മൂദ് ഹംഷാരിയെ 1972ൽ ചാര സംഘടനയായ മൊസാദ് ലാൻഡ് ഫോണിൽ സ്ഥാപിച്ച ബോബ് വഴിയായിരുന്നു കൊലപ്പെടുത്തിയത്
ലെബനനിലെ പേജർ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട്, വയനാട് സ്വദേശിയും നോർവീജിയൻ പൗരനുമായ റിൻസൻ ജോസിന്റെ പേര് ഉയർന്നുവരുന്നതിന് ഒരാഴ്ച മുൻപ്, നോർവേയുടെ തലസ്ഥാനമായ ഓസ്ലോയിൽ ഓണാഘോഷം സംഘടിപ്പിക്കുന്ന തിരക്കിലായിരുന്നു റിൻസൻ. 2023 ൽ റിൻസൺ സ്ഥാപിച്ച ഇന്ത്യ സ്പോർട്സ് ആൻഡ് കൾച്ചറൽ അസോസിയേഷനാണ് സെപ്റ്റംബർ 14 ന് ആഘോഷം സംഘടിപ്പിച്ചത്.
ബെയ്റൂട്ട് ∙ ലബനനിൽ രണ്ടാം ദിവസവും തുടർന്ന ഇസ്രയേൽ വ്യോമാക്രമണത്തിൽ മരണം 569 ആയി. ബെയ്റൂട്ടിന്റെ തെക്കൻ പ്രദേശത്ത് ഇന്നലെ നടന്ന ആക്രമണത്തിൽ ഹിസ്ബുല്ലയുടെ റോക്കറ്റ്, മിസൈൽ വിഭാഗത്തിന്റെ കമാൻഡറായ ഇബ്രാഹിം ഖുബൈസി ഉൾപ്പെടെ 6 പേർ കൊല്ലപ്പെട്ടു. ഏതു നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെടാം എന്ന ഭീതിയിൽ തെക്കൻ ലബനനിൽ നിന്ന് ജനങ്ങൾ പലായനം ചെയ്യുകയാണ്.
തമ്മിൽ അതിർത്തികളില്ലെങ്കിലും ഇന്നത്തെ ലോകത്തെ ഏറ്റവും ശക്തമായ ശീതസമരങ്ങളിലൊന്ന് ഇറാനും ഇസ്രയേലും തമ്മിലാണ്. ഇറാൻ– ഇസ്രയേൽ പ്രോക്സി കോൺഫ്ലിക്ട് എന്നറിയപ്പെട്ടിരുന്ന ഈ ശീതസമരം ഒരു നേരിട്ടുള്ള യുദ്ധമായി പരിണമിക്കുമോ എന്ന ആശങ്കയിലാണു ലോകം. അങ്ങനെ സംഭവിച്ചാൽ മേഖലയിലാകെ അനിഷ്ടങ്ങളുണ്ടാകാവുന്ന യുദ്ധം
Results 1-10 of 28