Activate your premium subscription today
ഇന്ത്യയുമായുള്ള സംഘർഷം കനക്കുന്നതിനിടെ പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിൽ പെട്രോൾ പമ്പുകൾ അടച്ചു. 48 മണിക്കൂർ നേരത്തേക്ക് പമ്പുകൾ അടച്ചിടാൻ ഇസ്ലാമാബാദ് ക്യാപിറ്റല്‍ ടെറിട്ടറി ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റാണ് ഉത്തരവിട്ടത്. ഡൽഹിയിലേക്ക് പാക്കിസ്ഥാൻ അയച്ച മിസൈൽ ഹരിയാനയിലെ സിർസയിൽ വച്ച് ഇന്ത്യ തകർത്തിരുന്നു.
ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയാകാനുള്ള കുതിപ്പിലാണ് ഇന്ത്യ. ജപ്പാനെ പിന്തള്ളി 2025ൽതന്നെ ഇന്ത്യ ഈ നേട്ടം ചൂടുമെന്ന് പറഞ്ഞത് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്). ഇതേ ഐഎംഎഫിന്റെ മുൻപിൽ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാനുള്ള പണത്തിനായി പോലും യാചിച്ചുനിൽക്കുകയാണ് പാക്കിസ്ഥാൻ. എന്നിട്ടും പക്ഷേ, ഇന്ത്യയോട് യുദ്ധവെറികൊള്ളുകയാണ് ആ രാജ്യം. പാപ്പരത്തത്തിന്റെ പടിവാതിലിൽ നിന്ന് കഷ്ടിച്ചുമാത്രം അകന്നുനിൽക്കുന്ന പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ഇന്ത്യയുമായി ഒരു യുദ്ധം താങ്ങാനാകുമോ? നിലവിലൊരു യുദ്ധം നടന്നാൽ അതു പാക്കിസ്ഥാന്റെ സമ്പദ്വ്യസ്ഥയെ തച്ചുതകർക്കുമെന്ന് കഴിഞ്ഞ ദിവസം യുഎസ് റേറ്റിങ് ഏജൻസിയായ മൂഡീസും വ്യക്തമാക്കിയിരുന്നു. സമീപഭാവിയിലെങ്ങും ആ തകർച്ചയിൽനിന്ന് കരകയറാനും പാക്കിസ്ഥാനു കഴിയില്ല. 2024ലെ കണക്കുപ്രകാരം ഏതാണ്ട് 13,000 കോടി ഡോളറിന്റെ (ഏകദേശം 11 ലക്ഷം കോടി രൂപ) വിദേശ കടക്കെണിയിലാണ് പാക്കിസ്ഥാൻ. ഇതിൽതന്നെ
ഭീകര പ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്താനുള്ള ഇന്ത്യയുടെ നീക്കം നിലവില്‍ ആശങ്കാജനകമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നില്ലെങ്കിലും യുദ്ധ സമാനമായ സാഹചര്യം നീണ്ടു പോകുന്നത് സാധാരണക്കാര്‍ക്കും രാജ്യത്തെ അതിസമ്പന്നരായ വ്യവസായികള്‍ക്കും വെല്ലുവിളി സൃഷ്ടിച്ചേക്കും. നിലവില്‍ ഓഹരി വിപണിയില്‍
പാകിസ്ഥാൻ തുടർച്ചയായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ്. ഉയർന്ന പണപ്പെരുപ്പം, വർദ്ധിച്ചുവരുന്ന ദാരിദ്ര്യം, സ്ഥിരമായ കടബാധ്യതകൾ, മോശം സാമ്പത്തിക മാനേജ്മെന്റ്, രാഷ്ട്രീയ അശാന്തി, റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ തുടങ്ങിയ ഘടകങ്ങൾ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ട്.
‘അരുത്, ഇപ്പോൾ പാക്കിസ്ഥാനിലേക്ക് യാത്ര വേണ്ട! അവിടെ തീവ്രവാദികൾ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്’. മാർച്ച് ഏഴിനാണ് യുഎസ് തങ്ങളുടെ പൗരന്മാർക്ക് ഈ മുന്നറിയിപ്പ് നൽകിയത്. കൃത്യം നാലു ദിവസം കഴിഞ്ഞപ്പോൾ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാസഞ്ചർ ട്രെയിനായ ജാഫർ എക്സ്പ്രസ് ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) തട്ടിയെടുത്തു. യുഎസ് നൽകിയ മുന്നറിയിപ്പ് എത്ര കൃത്യമായിരുന്നുവെന്നു തിരിച്ചറിഞ്ഞ നിമിഷം. നൂറുകണക്കിന് ആളുകളുമായി പോയ ട്രെയിൻ വിഘടനവാദികൾ തട്ടിയെടുത്ത സംഭവം ഒരുപക്ഷേ പാക്കിസ്ഥാനിൽ വലിയ ഞെട്ടലുണ്ടാക്കില്ല! ഭീകരാക്രമണം നിമിത്തം രക്തച്ചൊരിച്ചിൽ ഇല്ലാത്ത ദിവസങ്ങൾ അവിടെ കുറവാണെന്നതുതന്നെ കാരണം. ഒരാഴ്ച മുൻപ് പുറത്തിറങ്ങിയ രാജ്യാന്തര തീവ്രവാദ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്താണ് പാക്കിസ്ഥാൻ. ഒരു വര്‍ഷം കൊണ്ടു രണ്ടു റാങ്കുകൾ ‘മെച്ചപ്പെടുത്തിയാണ്’ അവർ വളർന്നത്. അതായത് ലോകത്തിലെ ഏറ്റവും അശാന്തമായ രാജ്യങ്ങളിലൊന്നിന്റെ അയൽക്കാരാണ് നമ്മള്. ബലൂചിസ്ഥാനിലെ ക്വറ്റയിൽ നിന്ന് ഖൈബർ പഖ്തൂൺഖ്വയിലെ പെഷാവറിലേക്ക് സഞ്ചരിച്ച ജാഫർ എക്സ്പ്രസ് ബലൂച് വിഘടനവാദികൾ പിടിച്ചെടുത്തത് കൃത്യമായ ആസൂത്രണത്തോടെയാണ്. ഒൻപത് ബോഗികളിലായി ഏകദേശം 400 യാത്രക്കാരായിരുന്നു ട്രെയിനിലുണ്ടായിരുന്നത്. തുരങ്കത്തിനുള്ളിലേക്ക് ട്രെയിൻ പ്രവേശിച്ചപ്പോൾ വെടിവയ്പ് ഉണ്ടായെന്നും അതോടെ ട്രെയിൻ നിർത്തി എന്നുമാണ് ആദ്യം വന്ന റിപ്പോർട്ട്. അതേസമയം സംഭവത്തിന്റ ഉത്തരവാദിത്തം ഏറ്റെടുത്ത ബലൂച് ലിബറേഷൻ ആർമി അവകാശപ്പെട്ടത് പാളം തെറ്റിച്ച് എക്സ്പ്രസ് ട്രെയിനിന്റെ നിയന്ത്രണം പിടിച്ചെടുത്തു എന്നാണ്. യാത്രക്കാരിൽ 180ഓളം പേരെയാണ് ബലൂച് ലിബറേഷൻ ആർമി ബന്ദികളാക്കിയത്. പാക്ക് സൈനികരും പൊലീസുകാരും ഉൾപ്പെടെയാണിത്. ഇരുപതോളം സൈനികരെ വധിച്ചതായും റിപ്പോർട്ടുകളുണ്ട്. അതേസമയം ബന്ദികളെ മോചിപ്പിക്കാൻ പാക്ക് സൈന്യം ഓപറേഷന് ശ്രമിച്ചാൽ എല്ലാവരെയും വധിക്കുമെന്ന ഭീഷണിയും ബലൂച് ലിബറേഷൻ ആർമി മുഴക്കിയിട്ടുണ്ട്. ശരീരത്തിൽ ബോംബ് ഘടിപ്പിച്ച ചാവേറുകളാണ് ബന്ദികൾക്കൊപ്പം
ലോകരാജ്യങ്ങളിലേക്ക് ഭീകരത കയറ്റി അയയ്ക്കുന്നവരെന്ന് ഇന്ത്യ മുഖത്തു നോക്കി പറഞ്ഞിട്ടുണ്ട് പാക്കിസ്ഥാന്റെ. 25 വർഷം മുൻപ് കാർഗിൽ യുദ്ധ സമയത്തും സൈന്യത്തിനൊപ്പം ഭീകരരെയാണ് ഇന്ത്യൻ കേന്ദ്രങ്ങൾ പിടിച്ചെടുത്താൻ പാക്കിസ്ഥാൻ അയച്ചത്. ഒട്ടേറെ സൈനിക കേന്ദ്രങ്ങളിൽ പാക്ക് സൈനികരുടെ തോളോടു തോൾ ചേർന്നായിരുന്നു ഭീകരരുടെ പ്രവർത്തനം. 1999 മേയിൽ, അന്നത്തെ പാക്ക് പ്രസിഡന്റ് പർവേസ് മുഷറഫും പട്ടാളത്തലവൻ ലഫ്. ജനറൽ മുഹമ്മദ് അസീസും നടത്തിയ സംഭാഷണം അതിന്റെ ഒന്നാന്തരം തെളിവുമായിരുന്നു. ഇന്ത്യൻ വ്യോമസേനയുടെ ഒരു വിമാനം ദ്രാസിൽവച്ച് തകർത്തതിന്റെ ഉത്തരവാദിത്തം ഭീകര സംഘടനകൾ ഏറ്റെടുക്കണമെന്ന നിർദേശം മുഷറഫ് നൽകുന്നതുമായി ബന്ധപ്പെട്ട സംഭാഷണമാണ് കാർഗിലിലെ പാക്ക് ഭീകരരുടെ ഇടപെടലിനു തെളിവായി ഇന്ത്യ ചൂണ്ടിക്കാണിച്ചത്. എന്നാൽ ഭീകരരും പാക്ക് സൈന്യവും ഒരുമെയ്യായി പ്രവർത്തിച്ചെങ്കിലും അതിനെയെല്ലാം തച്ചുതകർത്ത് വിജയദിവസം ആഘോഷിച്ചു ഇന്ത്യ. കാൽനൂറ്റാണ്ടിനിപ്പുറം, ജൂലൈ 26ന് കാർഗിൽ വിജയദിവസത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുമ്പോൾ മറ്റൊരു ‘കയറ്റുമതി’ വാർത്തയാണ് പാക്കിസ്ഥാനില്‍നിന്നു വരുന്നത്. ഭീകരതയ്ക്കൊപ്പം ഭിക്ഷക്കാരെയും കയറ്റിവിടുകയാണ് പാക്കിസ്ഥാൻ. ഇതിന്റെ പേരിൽ വിവിധ രാജ്യങ്ങളിൽനിന്ന് കണക്കിനു കിട്ടുകയും ചെയ്തു പാക്കിസ്ഥാന്. അത്രയേറെ ഗതികേടിലായോ രാജ്യം! ‘‘ഏതെങ്കിലും സുഹൃദ് രാജ്യത്തിലേക്കു പോകുമ്പോഴോ ഫോൺ വിളിക്കുമ്പോഴോ അവർ കരുതുന്നത് പണം യാചിക്കാൻ വന്നതാണെന്നാണ്’’ – വിഷമത്തോടെ ഇങ്ങനെ പറഞ്ഞത് മറ്റാരുമല്ല,
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന പാക്കിസ്ഥാന് സുപ്രധാനമായ നയംമാറ്റത്തിലേക്ക് കടന്നിരിക്കുകയാണ്. നിലവിലെ പരിതാപകരമായ അവസ്ഥയില്‍ നിന്ന് കരകയറുന്നതിന്റെ ഭാഗമായി എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളെയും സ്വകാര്യവല്‍ക്കരിക്കാനാണ് തീരുമാനം. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപരമായ സ്ഥാപനങ്ങള്‍
തിരഞ്ഞെടുപ്പ് ചിഹ്നമായ ബാറ്റില്ലാതെ മത്സരത്തിന് ഇറങ്ങിയിട്ടും ഇമ്രാൻ ഖാന്റെ പാർട്ടി അടിച്ചെടുത്തത് 93 സീറ്റുകൾ. ഇതോടെ പതിവുപോലെ കളികണ്ടിരുന്ന പട്ടാളത്തിന് കളത്തിലിറങ്ങി വിയർക്കേണ്ടി വന്നു. പ്രതീക്ഷിച്ചതുപോലെ നവാസ് ഷെരീഫിന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ആകാൻ കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ കുടുംബത്തിന് പ്രധാനമന്ത്രിയെ ലഭിച്ചു. പാക്കിസ്ഥാന്റെ പ്രധാനമന്ത്രി സ്ഥാനത്ത് വീണ്ടും ഷഹബാസ് ഷെരീഫ് എത്തി. മൂന്നു വട്ടം പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിന്റെ ഇളയ സഹോദരനും പിഎംഎൽ (എൻ) പ്രസിഡന്റുമായ ഷഹബാസ് നാഷനൽ അസംബ്ലിയിൽ നിന്നു 201 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണു പ്രധാനമന്ത്രി പദത്തിലേക്കെത്തിയത്.
ഇസ്ലാമാബാദ്∙ ചാന്ദ്ര പര്യവേഷണം വിജയകരമായി പൂർത്തിയാക്കിയ ഇന്ത്യയെ അഭിനന്ദിച്ച് പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ്. ഇന്ത്യ ചന്ദ്രനിലെത്തി, എന്നാൽ പാക്കിസ്ഥാന് ഇതുവരെ ഭൂമിയിൽ നിവർന്ന് നിൽക്കാൻ പോലും സാധിച്ചിട്ടില്ലെന്ന് ഷരീഫ് പറഞ്ഞു. പാക്കിസ്ഥാനിലെ സാമ്പത്തിക പ്രതിസന്ധി മുൻനിർത്തിയായിരുന്നു
ഇസ്ലാമാബാദ്∙ പാക്കിസ്ഥാന് മൂന്ന് ബില്യൻ ഡോളർ ധനസഹായം അനുവദിച്ച് ഐഎംഎഫ്. 1.2 ബില്യൻ ഡോളർ ഉടൻ തന്നെ വിതരണം ചെയ്യുമെന്നും ഐഎംഎഫ് അറിയിച്ചു.
Results 1-10 of 29