Activate your premium subscription today
തിരുവനന്തപുരം∙ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്നു കഴിഞ്ഞ 2 ബജറ്റുകളിലും പ്രഖ്യാപിച്ചെങ്കിലും ഇൗ പദ്ധതി തുടരുമെന്നു സത്യവാങ്മൂലം നൽകി വീണ്ടും സർക്കാർ വായ്പയെടുക്കുന്നു. 2,000 കോടിയോളം രൂപയാണ് കേന്ദ്ര സർക്കാരിനു സത്യവാങ്മൂലം നൽകി വായ്പയെടുക്കുന്നത്.
പരമ്പരാഗത രീതിയിലുള്ള തൊഴിൽ അല്ലാതെ പല പ്ലാറ്റ് ഫോം കമ്പനികളിൽ ഒരേ സമയം ജോലി ചെയ്ത് ജീവിതം പുലർത്തുന്ന ഗിഗ് വർക്കർമാർക്ക് കൈതാങ്ങാവാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ സേവനം ചെയ്യുന്ന ഒരു കോടി ഗിഗ് തൊഴിലാളികൾക്കുള്ള പെൻഷൻ പദ്ധതിക്കായി തൊഴിൽ മന്ത്രാലയം കേന്ദ്ര മന്ത്രിസഭയുടെ അനുമതി
തിരുവനന്തപുരം∙ സംസ്ഥാനത്തെ 31 ക്ഷേമനിധി ബോർഡുകളിൽ പതിനഞ്ചോളം ബോർഡുകൾ ഗുരുതര പ്രതിസന്ധിയിലാണെന്നും പെൻഷൻ വിതരണം അവതാളത്തിലായതു പരിഹരിക്കാൻ സർക്കാർ ഇടപെടുന്നില്ലെന്നും ആരോപിച്ച് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്.
ന്യൂഡൽഹി ∙ പിഎഫ് പെൻഷനിലെ പ്രോ–റേറ്റ വ്യവസ്ഥ സംബന്ധിച്ചു ലോക്സഭയിൽ ഡീൻ കുര്യാക്കോസിന്റെ ചോദ്യത്തിൽനിന്നു തൊഴിൽ മന്ത്രാലയം ഒഴിഞ്ഞുമാറി. പെൻഷൻ കണക്കാക്കാൻ പ്രോ–റേറ്റ വ്യവസ്ഥ അംഗീകരിച്ച് ഉത്തരവിറക്കിയിട്ടുണ്ടോ, രണ്ടു തലത്തിൽ കണക്കാക്കുന്നതു പെൻഷൻ കുറയാൻ ഇടയാക്കുമോ തുടങ്ങിയ ചോദ്യങ്ങളാണു ഡീൻ ഉന്നയിച്ചത്.
കോഴിക്കോട്∙ ഉയർന്ന പിഎഫ് പെൻഷൻ നിർണയിക്കുന്നതിലും പ്രോ–റേറ്റ (ആനുപാതിക) വ്യവസ്ഥ നടപ്പാക്കിയ തീരുമാനം രാജ്യമൊട്ടാകെ കോടതികളിലെത്തിയതോടെ ഇതു സംബന്ധിച്ച ചർച്ചയും ചൂടുപിടിക്കുകയാണ്. ഇതിനിടെയാണ് മുന്‍ പിഎഫ് റീജനല്‍ പിഎഫ് കമ്മിഷണറും പിഎഫ് നിയമവിദഗ്ധനുമായ റാം നിവാസ് ബൈര്‍വ, ഈ വിഷയത്തില്‍ ഇപിഎഫ്ഒ നടത്തുന്ന നിയമലംഘനം ചൂണ്ടിക്കാട്ടി സെന്‍ട്രല്‍ പിഎഫ് കമ്മിഷണര്‍ക്ക് കത്തയച്ചിരിക്കുന്നത്.
കൊല്ലം ∙ ക്ഷേമപെൻഷനുകൾ വർധിപ്പിക്കുമെന്നും കൃത്യമായി വിതരണം ചെയ്യാൻ നടപടി സ്വീകരിക്കുമെന്നും സിപിഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച രേഖയിൽ പ്രഖ്യാപനമുണ്ടായി. വീട്ടമ്മമാർക്കു പെൻഷൻ നടപ്പാക്കും. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധം മറികടക്കാൻ പൊതുവായ താൽപര്യങ്ങളെ ഹനിക്കാത്ത ഏതു മൂലധനവും സ്വീകരിക്കുമെന്നും പ്രഖ്യാപനമുണ്ട്.
ന്യൂഡൽഹി ∙ കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്തയും (ഡിഎ) പെൻഷൻകാരുടെ ക്ഷാമാശ്വാസവും (ഡിആർ) 2% വർധിപ്പിക്കാനുള്ള തീരുമാനം ഇന്ന് നടക്കുന്ന കേന്ദ്രമന്ത്രിസഭായോഗത്തിൽ ഉണ്ടായേക്കും. ഇതോടെ കേന്ദ്ര ഡിഎ 55 ശതമാനമാകും. ഡിഎ കണക്കാക്കുന്നതിനു മാനദണ്ഡമായ ദേശീയ ഉപഭോക്തൃ വില സൂചികയുടെ വാർഷിക ശരാശരി 400.92 പോയിന്റിൽ നിന്ന് 407.75 പോയിന്റ് ആയി ഉയർന്നിരുന്നു. നിലവിലുള്ള 53% ഡിഎ പൂർണമായി കേന്ദ്ര സർക്കാർ അനുവദിച്ചുകഴിഞ്ഞതാണ്.
കോഴിക്കോട് ∙ ഉയർന്ന പെൻഷനുവേണ്ടി വൻതുക വിഹിതം അടച്ചവർക്കും കിട്ടിയത് ശമ്പളപരിധി ബാധകമായ കുറഞ്ഞ പെൻഷൻ. കേരഫെഡിലെ മുപ്പതോളം ജീവനക്കാരെയാണ് ഇപിഎഫ്ഒ തിരുവനന്തപുരം റീജൻ കബളിപ്പിച്ചത്. 20 ലക്ഷത്തിലേറെ രൂപ അടച്ചവർക്കുപോലും ഏകദേശം 5000 രൂപ മാത്രമാണു പെൻഷൻ കിട്ടിയത്. പെൻഷനു ബാധകമായ ശമ്പളമായി പെൻഷൻ പേയ്മെന്റ് ഓർഡറിൽ (പിപിഒ) കാണിച്ചിരിക്കുന്നത് സ്റ്റാറ്റ്യൂട്ടറി പരിധി ബാധകമായ തുകയാണ്.
ന്യൂഡൽഹി ∙ ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പിഎഫ് പെൻഷൻ ലഭിക്കുന്നതിനായി നൽകിയ 17.49 ലക്ഷം അപേക്ഷകരിൽ 7.35 ലക്ഷം (42%) പേരും അയോഗ്യരെന്ന് ഇപിഎഫ്ഒ. സുപ്രീം കോടതി വിധി വന്ന് 2 വർഷത്തിലേറെയായിട്ടും 24,006 പേർക്കു മാത്രമാണ് ഉയർന്ന പെൻഷൻ നൽകിയത്. 2.14 ലക്ഷം അപേക്ഷകൾ ഇപിഎഫ്ഒയുടെ പരിശോധനയിലാണ്. 2.24 ലക്ഷം അപേക്ഷകൾ തൊഴിൽദാതാക്കൾ ഇപിഎഫ്ഒയ്ക്ക് ഇതുവരെ കൈമാറിയിട്ടില്ല.
ന്യൂഡൽഹി∙ ഇപിഎഫ് അംഗങ്ങൾക്കുള്ള ഇഡിഎൽഐ (നിക്ഷേപ ബന്ധിത ഇൻഷുറൻസ്) പദ്ധതിയിലെ പുതിയ മാറ്റങ്ങൾ വഴി, ഓരോ വർഷവും സർവീസിലിരിക്കെ മരണപ്പെടുന്ന 20,000 കേസുകളിലെങ്കിലും കുടുംബങ്ങൾക്ക് സഹായമാകുമെന്ന ഇപിഎഫ്ഒ അറിയിച്ചു. മൂന്നു ഭേദഗതികളാണ് വരുത്തിയിരിക്കുന്നത്. മിനിമം ആനുകൂല്യം: ഒരു വർഷത്തെ തുടർച്ചയായ സേവനം
Results 1-10 of 791