Activate your premium subscription today
വലിയ ശബ്ദത്തോടെ ആശുപത്രി കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീഴുന്നു. അതിനിടയിൽപ്പെട്ട് വീട്ടമ്മയുടെ ദാരുണ മരണം. സംഭവത്തിൽ പ്രതിഷേധിച്ച് മുദ്രാവാക്യങ്ങളുമായി കോൺഗ്രസ് പ്രവർത്തകർ. സംഭവബഹുലമായിരുന്നു വ്യാഴാഴ്ച കോട്ടയം മെഡിക്കൽ കോളജ്. കണ്മുന്നിൽ കെട്ടിടം തകർന്നു വീണതിന്റെ ഞെട്ടലിലാണ് ഇപ്പോഴും പല രോഗികളും കൂട്ടിരിപ്പുകാരും ആരോഗ്യപ്രവർത്തകരും. 68 വർഷം വരെ പഴക്കമുള്ള കെട്ടിടത്തിലാണ് തങ്ങൾ ഇതുവരെ കാൽച്ചുവടുവച്ചിരുന്നതെന്ന വിവരംതന്നെ ഞെട്ടിക്കുന്നതാണ്. തകർന്നുവീണ കെട്ടിടത്തിലെ ശുചിമുറിയിലേക്കു പോയ അമ്മ തിരികെവന്നില്ലെന്നും ഫോണ്‍വിളിച്ചിട്ട് എടുക്കുന്നില്ലെന്നും മരിച്ച ബിന്ദുവിന്റെ മകള്‍ പറഞ്ഞതോടെയാണ് ഒരാൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയിരിക്കാം എന്ന സംശയം ബലപ്പെടുന്നത്. അപ്പോഴും അധികൃതർ ഉറപ്പിച്ചു പറഞ്ഞത്, ആരും കുടുങ്ങിക്കിടപ്പില്ലെന്നായിരുന്നു. പക്ഷേ സംശയം കനത്തുനിന്നു. അതോടെ ജെസിബി എത്തിച്ച് അഗ്നിരക്ഷാ ഉദ്യോഗസ്ഥരും പൊലീസും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. അപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു.
ഇതുവരെ സന്ദർശിച്ചിട്ടില്ലാത്ത കശ്മീരിലേക്ക് ആദ്യ യാത്ര പോകുന്നത് പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നുള്ള യുദ്ധ സമാനമായ സാഹചര്യത്തിലായിരുന്നു. കശ്മീരിലെ ശ്രീനഗർ സ്വദേശിയായ റിപ്പോർട്ടർ ബാദർ ബഷീറാണ് കൂടെയുള്ളതെന്ന ബലം അൽപം ആശ്വാസം തരാതിരുന്നില്ല. ഡൽഹിയിൽനിന്ന് ശ്രീനഗറിലേക്കുള്ള വിമാനത്തിൽ തീർഥാടനം കഴിഞ്ഞുവരുന്ന ഒട്ടേറെ ഇസ്ലാം മത വിശ്വാസികളുണ്ടായിരുന്നു. അവരെല്ലാം പ്രാർഥനാനിരതരായി ഇരുന്നപ്പോൾ ശോകമൂകമായ അന്തരീക്ഷത്തിനു കൂടുതൽ ഘനം വന്നതുപോലെ. ഡൽഹിയിൽനിന്നു ശ്രീനഗറിലേക്കുള്ള ദിനാവസാനത്തിലെ വിമാനത്തിലാണ് ഞങ്ങളെത്തിയത്. ലഗേജുകൾ കിട്ടിയതോടെ വിമാനത്താവളത്തിൽ തീരെ ആളില്ലാതായി. ബാദറിന്റെ പിതാവ് കാറുമായി എത്തിയിരുന്നതിനാൽ അവിടെനിന്നുള്ള തുടർയാത്രയ്ക്കു പ്രശ്നമുണ്ടായില്ല. രാത്രി ഏറെ വൈകിയതിനാൽ അന്ന് ശ്രീനഗറിൽത്തന്നെ കഴിഞ്ഞുകൂടി. പഹൽഗാം ആക്രമണത്തിൽ പങ്കെടുത്ത 13 പേരിൽ
സാൻ ഫ്രാൻസിസ്കോ ∙ വിനയൻ സംവിധാനം ചെയ്ത അദ്ഭുതദ്വീപിലെ രാജകുമാരിയായി അഭിനയിച്ച നടിയെ മലയാളികൾ അത്ര വേഗമെന്നും മറക്കാനാനടയില്ല.
വൃശ്ചികപ്പുലരിയിൽ മഞ്ഞണിഞ്ഞ പ്രഭാതങ്ങള്‍, ഇടവേളകളിൽ അനുഗ്രഹ വർഷമായി പൊഴിയുന്ന തുലാമഴയിൽ കുളിച്ചു തോർത്തി നിൽക്കുന്ന വൃക്ഷത്തലപ്പുകൾ. പമ്പയിൽ മുങ്ങിനിവരുന്ന തീർഥാടകർ കറുപ്പണിഞ്ഞ് വരിവരിയായി ശരണം വിളിച്ച് മലകയറി ഒരുമനസ്സോടെ വരികയാണ്, അയ്യപ്പ ദർശനത്തിന്. നാടിന്റെ നാനാദിക്കിൽ നിന്നും വലുപ്പചെറുപ്പമില്ലാതെ നഗ്നപാദരായി മലകയറുന്ന എല്ലാവർക്കും ലക്ഷ്യം ഒന്നുമാത്രമാണ്; പതിനെട്ടാം പടികയറിയുള്ള സുഖദർശനം. സന്നിധാനത്ത് എത്തുന്നവരുടെ കണ്ണുകളിൽ അയ്യനെ കാണാനുള്ള വെമ്പലാണെങ്കിൽ കണ്ടുകഴിഞ്ഞു മടങ്ങാൻ ഒരുങ്ങുന്നവർക്ക് കാത്തിരുന്ന പുണ്യദര്‍ശനം ലഭിച്ച ആനന്ദം. ശബരിമലയിലെ ശബരീശ ശരണമന്ത്രങ്ങൾനിറഞ്ഞ അന്തരീക്ഷത്തിലെ ഭക്തിനിറഞ്ഞ കാഴ്ചകൾ പ്രീമിയം വായനക്കാർക്കായി പങ്കുവയ്ക്കുകയാണ് മലയാള മനോരമ ഫൊട്ടോഗ്രാഫർ എസ്.എസ്. ഹരിലാൽ.
കാസർകോട് ∙ നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിൽ തിങ്കളാഴ്ച അർധരാത്രി കളിയാട്ടത്തിനിടെയുണ്ടായ വെടിക്കെട്ടപകടത്തിന്റെ ഞെട്ടലിൽ നാട്. അപകടത്തിൽ 154 പേർക്ക് പരുക്കേറ്റു. ഇതിൽ 10 പേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച രാത്രി 11.55നു കുളിച്ചുതോറ്റം ചടങ്ങിനിടെ പടക്കം പൊട്ടിച്ചപ്പോഴാണ് തീപ്പൊരി തൊട്ടടുത്തുള്ള ഷെഡിന്റെ മേൽക്കൂരയുടെ വിടവിലൂടെ ഉള്ളിലേക്കു വീണത്. ഇന്നലെ തെയ്യമിറങ്ങുമ്പോൾ
തിരുവനനന്തപുരം∙ ബിടെക്, എംടെക് ബിരുദധാരികള്‍ ഉള്‍പ്പെടെ പരിശീലനം പൂര്‍ത്തിയാക്കിയ 333 പേര് പൊലീസ് സേനയുടെ ഭാഗമായി. തിരുവനന്തപുരം പേരൂര്‍ക്കട എസ്എപി ക്യാംപില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യം സ്വീകരിച്ചു. തിരുവനന്തപുരം എസ്എപി ക്യാംപില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 179 പേരും കെഎപി അഞ്ചാം ബറ്റാലിയനില്‍ പരിശീലനം നേടിയ 154 പേരുമാണ് പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്തത്.
ഒരു പ്രകൃതി ദുരന്തത്തിന്റെ വേദനകളും ദുരിതങ്ങളും ഗംഗാവലി നദിയുടെ ഇരുകരകളിലും ഉണ്ടാക്കിയ ആഘാതം ചെറുതല്ല. ഒരുവശത്ത് മണ്ണ് മൂടിയ ദേശീയപാതയിലെ രക്ഷാപ്രവർത്തനങ്ങൾ. അവിടെ നദിയിൽ, മലയാളിയായ അർജുനെ തേടി മനസ്സു നിറയെ ഉത്കണ്ഠയും പ്രതീക്ഷയുമായി പ്രവർത്തിക്കുന്ന രക്ഷാപ്രവർത്തകർ. മറുവശത്ത് ഉൾവരെ എന്ന പ്രദേശം. അവിടെയും ദുരന്തക്കാഴ്ചകൾ വ്യത്യസ്തമായിരുന്നില്ല. കർണാടക അങ്കോല ഷിരൂരിൽ കുന്ന് ഇടിഞ്ഞ് ഗംഗാവലി നദിയിലേക്ക് വീണപ്പോൾ ഉൾവരെയിലേക്ക് വെള്ളം ഇരച്ചെത്തിയത് സൂനാമി പോലെയായിരുന്നു. ആ തീരത്തുമുണ്ടായിരുന്നു സ്വപ്നംകൊണ്ട് വീടുകെട്ടി ജീവിച്ചിരുന്ന മനുഷ്യർ. മണ്ണിടിഞ്ഞ കരയും മറുകരയായ മാടങ്കേരി ഉൾവരെയും തമ്മിൽ ഏകദേശം അഞ്ഞൂറ് മീറ്ററിലധികം ദൂരമേയുള്ളൂ. പ്രദേശത്തെ ആറിലേറെ വീടുകളിലേക്കാണ് വെള്ളം ഇരച്ചു കയറിയെത്തിയത്. ആ വെള്ളം നദിയിലേക്ക് തിരികെയിറങ്ങിയപ്പോൾ ഒഴുക്കിൽ ഇല്ലാതായത് ഒട്ടേറെ പേരുടെ സ്വപ്നങ്ങളായിരുന്നു. ജീവനും ജീവിതവും തകർക്കപ്പെട്ട ആ ഭൂമിയിൽ മനുഷ്യർ നിർത്താതെ കരയുന്നു. വീട് നഷ്ടപ്പെട്ടവർ, പുഴയിൽ നഷ്ടപ്പെട്ട ഉറ്റവരെ കണ്ടെത്താൻ കഴിയാത്തവർ... ദുരന്തത്തിന്റെ നടുക്കം ഇപ്പോഴും ആ മുഖങ്ങളിൽ മഴക്കാറു പോലെ ഇരുണ്ടു നിൽക്കുന്നുണ്ട്. ഗംഗാവലി നദിയുടെ ഇരുകരകളിലെയും ദുരന്തക്കാഴ്ചകൾ ഞെട്ടിക്കുന്നതാണ്. ഇരു പ്രദേശങ്ങളിലും സഞ്ചരിച്ച് മലയാള മനോരമ ഫൊട്ടോഗ്രാഫർ അഭിജിത് രവി പകർത്തിയ ചിത്രങ്ങളിലൂടെ...
ഒരു ജനതയുടെ പതിറ്റാണ്ടുകൾ നീണ്ട സ്വപ്നം തന്നിലൂടെ ഒഴുകി വിഴിഞ്ഞം തീരംതൊട്ട് സാക്ഷാത്കരിക്കപ്പെട്ടപ്പോൾ അറബിക്കടലും ഒരു കടലോളം ആഹ്ലാദത്തിലായിരുന്നു. രാത്രി പുറംകടലിൽ നങ്കൂരമിട്ട സാൻഫെർണാണ്ടോ എന്ന കപ്പൽ രാവിലെ 7.15ന് ആണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടർ ഏരിയയിലെത്തിയത്. സ്വീകരിക്കാനായി പോയ ടഗ് ബോട്ടുകളുടെ അകമ്പടിയോടെയാണ് മദർഷിപ് വിഴിഞ്ഞത്തേക്ക് എത്തിയത്. ജല റാണിക്ക് ‘വാട്ടർ സല്യൂട്ട്’ നൽകി തീരത്തേക്ക് സ്വാഗതമേകി. ചെണ്ട മേളത്തിന്റെ താളത്തിനൊപ്പം പ്രദേശവാസികൾ വീശിയ ദേശീയപതാകയും പാറിപ്പറന്നു. സിയാമെൻ തുറമുഖത്തുനിന്ന് പുറപ്പെട്ട്, എട്ട് ദിവസത്തെ യാത്ര പൂർത്തിയാക്കിയാണ് സാൻ ഫെർണാണ്ടോ വിഴിഞ്ഞത്ത് എത്തിയത്. പലകാലങ്ങളായി ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരുന്ന
സ്ഥാനാർഥി ജയിലിൽ കിടക്കുമ്പോൾ എങ്ങനെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കും ? പഞ്ചാബിലെ ഖദൂർ സാഹിബ് മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥി അമൃത്പാൽ സിങ്ങാണ് അത്തരത്തിൽ തിരഞ്ഞെടുപ്പിനെ നേരിടുന്ന നായകൻ. ഖലിസ്ഥാൻ അനുകൂലിയും‘വാരിസ് പഞ്ചാബ് ദേ’ സംഘടനയുടെ നേതാവുമാണ് ഇദ്ദേഹം. ദേശസുരക്ഷാ നിയമ പ്രകാരം ഒരു വർഷം മുൻപാണ് അറസ്റ്റിലായത്. ഇപ്പോൾ അസമിലെ ദിബ്രുഗഡ് ജയിലിലാണ്. പക്ഷേ കുടുംബവും സുഹൃത്തുക്കളും നാട്ടുകാരും ഇദ്ദേഹത്തിനു വേണ്ടി വോട്ട് തേടിയിരുന്നു. ഖദൂർ സാഹിബ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കാഴ്ചകൾ...
പൊൻകുന്നം മുതൽ തൊടുപുഴ വരെ 50 കിലോമീറ്റർ സ്റ്റേറ്റ് ഹൈവേ–8ലൂടെ രാത്രിയാത്ര. നല്ല യാത്രാസുഖമുള്ള റോഡ്, പക്ഷേ, റോഡ് മുഴുവൻ ഇരുട്ടാണ്... ചില ഇടങ്ങളിൽ മാത്രം വൈദ്യുത പോസ്റ്റുകളിൽ ലൈറ്റുണ്ട്. മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലെ അതു വെളിച്ചം പരത്തുന്നുണ്ട്. പണി തീർന്നപ്പോൾ റോഡിലെങ്ങും സോളർ ലൈറ്റുകൾ വച്ചിരുന്നു.
Results 1-10 of 573