Activate your premium subscription today
പത്തനാപുരം ∙ മന്ത്രിയുടെ വീടിനു സമീപത്തെ റോഡിലെ കുഴിയിൽ അപകടത്തിൽപ്പെടുന്നത് ഒട്ടേറെപ്പേർ; എന്നിട്ടും അധികൃതർക്കു കുലുക്കമില്ല. പത്തനാപുരം – കുന്നിക്കോട് റോഡിലെ മഞ്ചള്ളൂരിൽ മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ വീടിനു സമീപത്തായാണു റോഡിൽ കുഴി രൂപപ്പെട്ടത്. റോഡിനു കുറുകെ വലിയ ഒരു കുഴിയും ചുറ്റും മറ്റനേകം ഗട്ടറുകളും എന്ന രീതിയിൽ അപകടക്കെണിയാണിവിടെ രൂപപ്പെട്ടത്. കുഴിയിലകപ്പെട്ട ഓട്ടോറിക്ഷ ഒറ്റ ടയറിൽ ഒരു വശം പൊങ്ങി നൂറു മീറ്ററോളം മുന്നോട്ടു പോയി അപകടത്തിൽപ്പെട്ടതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. തിരുവനന്തപുരത്തു നിന്നു പത്തനംതിട്ടയിലേക്കു പോയ ട്രാവലർ, ബൈക്കിലെത്തിയ മാതാവും കുട്ടികളും എന്നവരും കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ അപകടത്തിൽപ്പെട്ടു.
മൂന്നാർ ∙ മാട്ടുപ്പെട്ടി പാലത്തിലും സമീപത്തുള്ള ബസ് സ്റ്റാൻഡിനു മുൻപിലും ഒരു വർഷമായി രൂപപ്പെട്ട കുഴികൾ വാഹന, കാൽനടയാത്രക്കാർക്ക് ദുരിതമാകുന്നു. പതിറ്റാണ്ടുകൾ പഴക്കമുള്ള മാട്ടുപ്പെട്ടി പാലത്തിന്റെ നടുവിൽ ഒരു വർഷം മുൻപാണ് ചെറിയ കുഴി രൂപപ്പെട്ടത്. അടുത്തിടെ കുഴി വലുതായതോടെയാണ് പാലം അപകടാവസ്ഥയിലാകുകയും യാത്ര ദുരിതത്തിലുമായത്. പാലത്തിന്റെ ആർഒ കവലയുടെ ഭാഗത്താണ് വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്. പാലത്തിൽ പാകിയിട്ടുള്ള ഇരുമ്പുപാളികൾ നശിച്ചതാണ് കാരണം.
മൂവാറ്റുപുഴ∙ എംസി റോഡിൽ കുഴികളും വെള്ളക്കെട്ടും നിറഞ്ഞ് യാത്ര ദുരിതമായി മാറിയതോടെ താൽക്കാലിക കുഴിയടയ്ക്കൽ നടത്തി പൊതുമരാമത്ത് വകുപ്പ്. പെരുമ്പാവൂർ മുതൽ മൂവാറ്റുപുഴ വരെ എംസി റോഡിൽ കുഴികൾ നിറഞ്ഞിരിക്കുകയാണ്. ഇതിൽ പള്ളിച്ചിറങ്ങര മുതൽ മൂവാറ്റുപുഴ ടൗൺ വരെയുള്ള ഭാഗത്താണ് അറ്റകുറ്റപ്പണികൾ
അരൂർ ∙ കുരുക്ക് മുറുകിയിട്ടും അരൂർ–തുറവൂർ പാതയിൽ കുഴികളടയ്ക്കാൻ നടപടിയായില്ല. അരൂർ ബൈപാസ് കവല മുതൽ കുത്തിയതോട് വരെയുള്ള ഭാഗങ്ങളിൽ പാതയോരത്തു വെള്ളക്കെട്ടും കുഴികളുമാണ്. അരൂർ ബൈപാസ് കവല മുതൽ ചന്തിരൂർ വരെയുള്ള ഭാഗത്തു ഗതാഗതക്കുരുക്കാണ്. രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്ക് മൂലം വാഹനങ്ങളുടെ
കാക്കനാട് ∙ സീപോർട്ട് എയർപോർട്ട് റോഡിലും സിവിൽ ലൈൻ റോഡിലും വൻ കുഴികൾ വാഹനങ്ങൾക്കു കുരുക്കാകുന്നു. കുഴികളിൽ ഇറങ്ങിക്കയറി വാഹനങ്ങൾ ഒച്ചിഴയും പോലെ നീങ്ങുമ്പോൾ രൂക്ഷമായ ഗതാഗതക്കുരുക്കാണു രൂപപ്പെടുന്നത്. സീപോർട്ട് എയർപോർട്ട് റോഡിന്റെ ചിത്രപ്പുഴ പാലം മുതൽ ടിവി സെന്റർ വരെ റോഡു നിറയെ കുഴികളാണ്. സിവിൽ ലൈൻ
പാറശാല∙ പൊട്ടിപൊളിഞ്ഞ് വൻ ഗർത്തം നിറഞ്ഞ് തിരക്കേറിയ കളിയിക്കാവിള–ഉൗരമ്പ് റോഡിൽ കാരോട് ബൈപാസ് പാലത്തിനു സമീപത്തെ വൻ കുഴികൾ അപകട പരമ്പര സൃഷ്ടിക്കുന്നു.കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ മാത്രം പത്തോളം ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെട്ട് മൂന്നു പേരുടെ കൈകൾക്ക് പൊട്ടൽ ഉണ്ടായി. റോഡിലെ രണ്ട് അടി വരെ
കൊരട്ടി ∙ പെരുമ്പിയിൽ ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ മീഡിയനിലേക്ക് ഇടിച്ചു കയറി അപകടം. മറ്റൊരു കാറിലും ബൈക്കിലും തട്ടിയാണ് കാർ അപകടത്തിൽ പെട്ടത്.യാത്രക്കാർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ ആറരയോടെയായിരുന്നു അപകടം.റോഡിലെ പടുകൂറ്റൻ കുഴികൾ നികത്താൻ ദേശീയപാത അതോറിറ്റിയോ കരാറുകാരോ
പെരിങ്ങര ∙ ടാറിങ് നടത്തുന്നതിനു മുൻപു മഴ കാരണം നിർമാണം നിർത്തിവച്ച കാവുംഭാഗം - ചാത്തങ്കരി റോഡിൽ അപകടങ്ങൾ പതിവാകുന്നു.സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന പെരിങ്ങര എട്ടാം വാർഡിലെ എഡിഎസ് സെക്രട്ടറി അഴിയിടത്തുചിറ മണ്ണാപറമ്പിൽ എസ്.അജിത അനിൽ (32), സിഡിഎസ് അംഗം ചങ്ങമത ചിറയിൽ കൈലാസത്തിൽ പ്രസന്ന സോമൻ (55 )
തുറവൂർ ∙ ദേശീയപാതയിലെ അരൂർ–തുറവൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ടുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വാഹനങ്ങൾ വഴിതിരിച്ചു വിടുന്ന റോഡുകളിലും യാത്രക്കാരെ കാത്തിരിക്കുന്നത് അപകടക്കുഴികൾ. നിലവിൽ വാഹനങ്ങൾ വഴിതിരിച്ചു വിടുന്ന തുറവൂർ –തൈക്കാട്ടുശേരി, കുമ്പളങ്ങി–തുറവൂർ റോഡുകൾ പലയിടത്തും തകർന്ന നിലയിലാണ്.
മീനങ്ങാടി ∙ രണ്ടരക്കോടിയോളം ചെലവഴിച്ചു നിർമിച്ച റോഡ് 3 മാസത്തിനകം പൊളിഞ്ഞു. ജലസേചന വകുപ്പിന്റെ കീഴിലുള്ള കാരാപ്പുഴ – കാക്കവയൽ റോഡാണ് നിർമാണം പൂർത്തിയാക്കി മാസങ്ങൾക്കകം തകർന്നു തുടങ്ങിയത്. 7 കിലോമീറ്ററിലേറെ ദൂരമുള്ള റോഡിൽ കാക്കവയൽ സ്കൂളിനു സമീപം റോഡിന്റെ നടുവിലായി കുഴി രൂപപ്പെട്ടു. 10
Results 1-10 of 416