Activate your premium subscription today
അമിത വൈദ്യുതി ഉപഭോഗം മൂലം രാജ്യത്ത് ഇന്നലെ വിവിധ മേഖലകളില്‍ വൈദ്യുതി തടസ്സം നേരിട്ടു. ഒന്നു മുതല്‍ രണ്ടുമണിക്കൂറോളം പവര്‍കട്ട് ഏര്‍പ്പെടുത്തിയരുന്നു. 45 പാര്‍പ്പിടപ്രദേശങ്ങള്‍, 5 വ്യവസായ ഇടം, കുടാതെ, മൂന്ന് കൃഷിയിടങ്ങളിലുമായിരുന്നു പവര്‍കട്ട് ഏര്‍പ്പെടുത്തിയത്.
കണ്ണൂർ∙ വൈദ്യുതിയില്ലാതെ വലഞ്ഞ് കണ്ണൂർ ജില്ലാ ആശുപത്രിയിലെ അമ്മയും കുഞ്ഞും വാർഡ്. ഇന്നലെ രാവിലെ 9 മണിയോടെ നിലച്ച വൈദ്യുതിബന്ധം വൈകിട്ട് 7.40ന് ആണ് പുനഃസ്ഥാപിച്ചത്. പകൽ മുഴുവൻ കടുത്ത ചൂടിൽ ഫാൻ പോലുമില്ലാതെ വിയർത്തൊഴുകിയാണ് നവജാത ശിശുക്കളും അമ്മമാരും ഉൾപ്പെടെ കഴിച്ചുകൂട്ടിയത്. പ്രസവത്തിനായി കാത്തിരിക്കുന്നവരും പ്രസവം കഴിഞ്ഞ് പോസ്റ്റ് ഓപ്പറേറ്റീവ് വാർഡുകളിൽ പ്രവേശിപ്പിച്ചവരും കൂട്ടിരിപ്പുകാരും ജീവനക്കാരും ഒരുപോലെ വലഞ്ഞു.
തുറവൂർ ∙ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയതോടെ കുത്തിയതോട് വൈദ്യുതി ഓഫിസിലേക്ക് പ്രതിഷേധവുമായി നാട്ടുകാരെത്തിയത് സംഘർഷത്തിനിടയാക്കി. ഇന്നലെ രാത്രി 8ന് ആയിരുന്നു സംഭവം. കുത്തിയതോട്, പാട്ടുകുളങ്ങര മേഖലയിൽ ഇന്നലെ രാവിലെ മുതൽ വൈദ്യുതി തടസ്സപ്പെട്ടിരുന്നു. രാത്രി വൈകിയും വൈദ്യുതി ലഭിക്കാതിരുന്നതോടെയാണ്
തിരുവനന്തപുരം ∙ കഴിഞ്ഞ വേനൽക്കാലത്തേതുപോലെ ഇത്തവണയും സംസ്ഥാനത്തു പലയിടത്തും ‘അപ്രഖ്യാപിത’ ലോഡ്ഷെഡിങ് വേണ്ടിവരും. പുറത്തുനിന്നു വാങ്ങുന്ന വൈദ്യുതി എത്തിച്ച് വിതരണം ചെയ്യാനുള്ള ശേഷി വിതരണ, പ്രസരണ ശൃംഖലകൾക്കില്ല. വർധിച്ച ആവശ്യം കണക്കിലെടുത്ത് വൈദ്യുതി കടത്തിവിടാൻ നിലവിലെ സംവിധാനങ്ങൾക്കാകില്ല. സംസ്ഥാനത്തെ വൈദ്യുതി പ്രസരണ (ട്രാൻസ്മിഷൻ) ഇടനാഴിയും വിതരണശൃംഖലയും നവീകരിക്കാൻ കെഎസ്ഇബിക്ക് ഉത്സാഹവും പണവുമില്ല.
തിരുവനന്തപുരം ∙ അടുത്ത 15 വർഷത്തേക്ക് 500 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ദീർഘകാല കരാറിന്റെ ടെൻഡർ നടപടികളിലേക്കു കടക്കാൻ കെഎസ്ഇബിക്ക് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ അനുമതി നൽകി
കഴിഞ്ഞ ദിവസങ്ങളില്‍ രാത്രി ഏർപ്പെടുത്തേണ്ടിവന്ന വൈദ്യുതിനിയന്ത്രണം ഭാവിയില്‍ കേരളത്തെ ഇരുട്ടിലാക്കാന്‍ പോന്ന രൂക്ഷമായ ഊര്‍ജപ്രതിസന്ധിയുടെ മുന്‍കൂർ മുന്നറിയിപ്പോ? സൂചനകള്‍ കാണാതെ മുന്നോട്ടുപോകുന്നത് സാമ്പത്തികമായും വികസനപരമായും സംസ്ഥാനത്തെ എത്രത്തോളം പിന്നോട്ടു വലിക്കുമെന്നതാണ് കാത്തിരുന്നു കാണേണ്ടത്. സംസ്ഥാനത്തിന് ആവശ്യമായിട്ടുള്ള വൈദ്യുതിയുടെ ഏകദേശം 30 ശതമാനം ഇന്‍സ്റ്റോള്‍ഡ് കപ്പാസിറ്റി ഉണ്ടെങ്കില്‍പോലും പീക്ക് സമയത്ത് ആവശ്യമായിട്ടുള്ള വൈദ്യുതിയുടെ 30 ശതമാനം മാത്രമാണ് ലഭ്യമായിട്ടുള്ളത്. ബാക്കി മുഴുവന്‍ വലിയ വില കൊടുത്തു പുറത്തുനിന്ന് വാങ്ങേണ്ട സ്ഥിതി. നിലവില്‍ 13,000 കോടി രൂപയുടെ വൈദ്യുതിയാണ് വര്‍ഷം തോറും കേരളം വാങ്ങുന്നത്. 2030 ആകുമ്പോള്‍ 25,000–35,000 കോടി രൂപയ്ക്കും ഇടയിൽ ആയിരിക്കും വൈദ്യുതി വാങ്ങുന്നതിനായി വേണ്ടിവരിക. 2030 ആകുമ്പോള്‍ മലയാളികള്‍ വൈദ്യുതി യൂണിറ്റിന് 10 രൂപയെങ്കിലും വില കൊടുക്കേണ്ടിവരുമെന്നു മാത്രമല്ല പവർകട്ടും നേരിടേണ്ടിവരുമെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ ഊര്‍ജപ്രതിസന്ധിയുടെ പരിഹാരമെന്ന നിലയില്‍ സംസ്ഥാനത്തെ ആദ്യ ആണവ വൈദ്യുത നിലയം ഉള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ ഉയരുന്നത്. 2030ല്‍ കേരളത്തിന്റെ ഊര്‍ജ ആവശ്യങ്ങള്‍ക്കായി 10,000 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കേണ്ടി വരുമെന്ന
കാസർകോട് ∙ മൾട്ടി സർക്യുട്ട് മൾട്ടി വോൾട്ടേജ് (എംസിഎംവി) പദ്ധതിയുടെ ഭാഗമായി 110 കെവി ഫീഡർ ശേഷി വർധിപ്പിക്കൽ നടക്കുന്നതിനാൽ കാസർകോട്, മഞ്ചേശ്വരം താലൂക്കുകളുടെ പരിധികളിൽ നാളെ മുതൽ ഒരു മാസത്തേക്ക് വൈദ്യുതി പൂർണമായോ ഭാഗികമായോ തടസ്സപ്പെട്ടേക്കാമെന്ന മുന്നറിയിപ്പുമായി വൈദ്യുതി വകുപ്പ്. രാവിലെ 9 മുതൽ
തൊടുപുഴ∙ ജീവനക്കാരുടെയും സെക്ഷൻ ഓഫിസുകളുടെയും കുറവുമൂലം ജില്ലയിൽ കെഎസ്ഇബിയുടെ ‘ഊർജം’ കെടുത്തുന്നു. വൈദ്യുതി മുടക്കം പുനഃസ്ഥാപിക്കാൻ വൈകുന്നതിന് കാരണം ഇതാണെന്നാണ് അധികൃതരുടെ ഭാഷ്യം. 10 കിലോമീറ്റർ ചുറ്റളവിൽ 10,000 ഉപഭോക്താക്കൾക്ക് ഒരു സെക്ഷൻ ഓഫിസ് എന്ന മാനദണ്ഡം ജില്ലയിൽ പാലിക്കുന്നില്ല. സംസ്ഥാനത്തെ
കൊച്ചി∙ കേന്ദ്ര ഗ്രിഡിൽനിന്നു വൈദ്യുതി ലഭ്യതയിലുണ്ടായ വൻ കുറവു ജില്ലയിലൊട്ടാകെ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിന് ഇടയാക്കി. ഇന്നലെ രാത്രി വൈകിയും വൈദ്യുതിനിയന്ത്രണം തുടർന്നതോടെ നഗരമേഖലയിലും ഗ്രാമീണമേഖലയിലും ജനം ദുരിതത്തിലായി. കേന്ദ്ര ഗ്രിഡിൽനിന്ന് ആവശ്യത്തിനു വൈദ്യുതി ലഭിക്കാതിരുന്നതിനാൽ
വൈക്കം ∙ തുടർച്ചയായ വൈദ്യുതിമുടക്കം മൂലം വെച്ചൂരിൽ 1000 ഏക്കറോളം വരുന്ന പാടശേഖരങ്ങളിലെ വെള്ളം പമ്പ് ചെയ്തു വറ്റിക്കാനാകാതെ കർഷകർ വലയുന്നു. വിത്തു വിതച്ച് 5 മുതൽ 20 വരെ ദിവസം പ്രായമായ നെൽച്ചെടികൾ നാശത്തിന്റെ വക്കിലാണ്. പ്രാവ്, എരണ്ട എന്നിവയുടെ ശല്യവും രൂക്ഷമാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ
Results 1-10 of 51