Activate your premium subscription today
ഇരിക്കൂർ ( കണ്ണൂർ) ∙ കാലാവസ്ഥാവ്യതിയാനം മൂലം ഉൽപാദനം കുറഞ്ഞതോടെ സംസ്ഥാനത്ത് മഞ്ഞൾ വില കുതിക്കുന്നു. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതും കേരളത്തിനു നേട്ടമായി. ഉണങ്ങിയ മഞ്ഞളിന് കിലോഗ്രാമിന് 220-270 രൂപയും പച്ചമഞ്ഞളിന് 60-80 രൂപയുമാണ് ചില്ലറവിൽപനവില. കഴിഞ്ഞ വർഷം ഈ സമയത്ത് 110-130 രൂപയായിരുന്നു
കഴിഞ്ഞ വർഷം ഏപ്രിൽ 12 ന് ഒരു പവൻ സ്വർണം 53200 രൂപയ്ക്ക് വാങ്ങിയവർക്ക് ഇപ്പോൾ ഇതിനു ലഭിക്കുന്ന മൂല്യം 70,000 രൂപയ്ക്കു മുകളിൽ. ഏതാണ്ട് 17,000 രൂപയോളം വർധന– 24 ശതമാനത്തിലധികം റിട്ടേൺ!. ആഭരണമായി വാങ്ങുന്നവരെ സംബന്ധിച്ചാണെങ്കിൽ പണിക്കൂലി, നികുതി എന്നിവയെല്ലാം കിഴിച്ചാലും 15–20 ശതമാനത്തോളം റിട്ടേൺ.
കൊച്ചി ∙ മഞ്ഞ ലോഹത്തിനു കേരളത്തിൽ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന വില; പവന് 70,160 രൂപ. വെള്ളിയാഴ്ച 69,960 രൂപയായിരുന്ന സ്വർണവില ഒറ്റദിവസം കൊണ്ടാണ് 200 രൂപ വർധിച്ചത്. 4 ദിവസത്തിനിടെ 4360 രൂപയുടെ വർധന. ബുധനാഴ്ച 520 രൂപ, വ്യാഴാഴ്ച 2160, വെള്ളിയാഴ്ച 1480, ഇന്നലെ 200 രൂപ എന്ന ക്രമത്തിലായിരുന്നു വർധന.
കുറഞ്ഞ വിലയിൽ ഹരിത ഇന്ധനമെന്ന വിശേഷണത്തോടെ അവതരിപ്പിച്ച സിഎൻജിയുടെ വില തീപിടിച്ച് ഉയരുന്നതു കിലോഗ്രാമിനു 90 രൂപയിലേക്ക്. വില വർധന പൊള്ളിക്കുന്നത് ആയിരക്കണക്കിന് ഉപയോക്താക്കളെ. പെട്രോൾ – ഡീസൽ വില കുതിച്ചു കൊണ്ടിരുന്ന കാലത്താണു സിഎൻജി ആശ്വാസമായി അവതരിച്ചത്. ആ പ്രതീക്ഷയും മങ്ങുകയാണ്.
മിൽമ പാൽ വില വർധിപ്പിക്കാൻ നീക്കം. ലീറ്ററിന് 10 രൂപ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് മിൽമ എറണാകുളം മേഖലാ യൂണിയൻ മിൽമ എംഡിക്ക് ശുപാർശ നൽകി. തിരുവനന്തപുരം, മലബാർ മേഖലാ യൂണിയനുകൾ ഇതുവരെ വില കൂട്ടുന്നതു സംബന്ധിച്ച് ശുപാർശ സമർപ്പിച്ചിട്ടില്ല.
രാജ്യത്ത് എസി, റഫ്രിജറേറ്റർ വില ഉയരുമെന്ന് സൂചന. എസികളിലും റഫ്രിജറേറ്ററുകളിലും ഉപയോഗിക്കുന്ന കൂളിങ് വാതകങ്ങൾ രാജ്യാന്തര നിലവാരത്തിലുള്ളവയാകണമെന്ന നിബന്ധന ഇന്ത്യയിൽ നടപ്പാക്കാൻ പോകുന്നതിന് പിന്നാലെയാണ് വിലക്കയറ്റം പ്രതീക്ഷിക്കുന്നത്. കൂളിങ് ഗ്യാസുകളിൽ ഗ്ലോബൽ വാമിങ് പൊട്ടൻഷ്യൽ (ജിഡബ്ല്യുപി) ഗ്യാസുകൾ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ചട്ടങ്ങൾ നടപ്പാക്കുന്നത്.
കഴിഞ്ഞ വർഷം ഏപ്രിലിൽ 90 ഡോളറിനു മുകളിലുണ്ടായിരുന്ന ക്രൂഡ് വില (ഇന്ത്യൻ ബാസ്കറ്റ്) ഇപ്പോൾ 65 ഡോളറിലേക്ക് താഴ്ന്നപ്പോൾ ഒരു വർഷത്തിനിടയിലുണ്ടായ ഇടിവ് ഏകദേശം 25 ഡോളറാണ്. ജനുവരിയിലെ ശരാശരി 80.20 ഡോളർ എന്ന നിരക്കിൽ നിന്ന് ക്രൂഡ് വില മാർച്ചിൽ ശരാശരി 72.45 ഡോളറായി താഴ്ന്നിട്ടുമുണ്ട്.
രാജ്യാന്തര എണ്ണവില 20% കുറഞ്ഞപ്പോൾ നമുക്കു കിട്ടിയത് പാചകവാതക വിലയിൽ 50 രൂപയുടെ വർധന. പെട്രോളിന്റെയും ഡീസലിന്റെയും അധിക എക്സൈസ് നികുതി രണ്ടു രൂപ വീതം കൂട്ടുകയും ചെയ്തു. പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം പെട്രോൾ– ഡീസൽ വില കൂടില്ലെങ്കിലും, അവകാശപ്പെട്ട ഇളവു ലഭിക്കില്ലെന്നത് അനീതിയും അന്യായവുമാണ്.
കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യാന്തര എൽപിജി വില 63% വരെ വർധിച്ചിട്ടും ജനങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് സിലിണ്ടർ വിറ്റതുമൂലം എണ്ണക്കമ്പനികൾക്ക് 41,338 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും ഇതു നികത്താനാണ് നികുതിയിലും സിലിണ്ടർ വിലയിലുമുള്ള വർധനയെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി പറയുന്നു.
പാലക്കാട് ∙ കർണാടക മിൽക് ഫെഡറേഷൻ പാലിന് നാളെ മുതൽ ലീറ്ററിനു നാലു രൂപ വർധിപ്പിക്കുന്നതോടെ കേരളത്തിൽ മിൽമയ്ക്കും അധികഭാരമാകും. വേനൽക്കാല പ്രതിസന്ധി നേരിടുന്നതിന് പ്രതിദിനം ശരാശരി ഒന്നരലക്ഷത്തോളം ലീറ്റർ പാലാണ് കർണാടകത്തിൽ നിന്നു മാത്രം മിൽമ വാങ്ങുന്നത്.
Results 1-10 of 398