Activate your premium subscription today
കോഴിക്കോട് ∙ പൊതുമരാമത്തു കരാറുകാർക്കു നൽകാനുള്ള പണം കൊയിലാണ്ടി പിഡബ്ല്യുഡി (കെട്ടിട വിഭാഗം) ഓഫിസിലെ ജീവനക്കാരി സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയ സംഭവത്തിൽ കൂടുതൽ തട്ടിപ്പു നടന്നതായി സംശയം. സസ്പെൻഷനിലായ ജീവനക്കാരി കൈകാര്യം ചെയ്ത മുഴുവൻ ഫയലുകളും പൊതുമരാമത്ത് ഡപ്യൂട്ടി ചീഫ് എൻജിനീയറുടെ (വിജിലൻസ്) നേതൃത്വത്തിലുള്ള വിജിലൻസ് സംഘം പരിശോധിക്കുന്നു. 6 കരാറുകാരിൽ നിന്നു 13 ലക്ഷം രൂപ തട്ടിയെടുത്തതായാണ് ആദ്യം പരാതി ഉയർന്നതെങ്കിലും കൂടുതൽ തട്ടിപ്പു നടന്നതോടെയാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. 9 അംഗ സംഘം ഇന്നലെ ഓഫിസിലെത്തി ഫയലുകളും രേഖകളും ശേഖരിച്ചു.
ദേശീയപാത 66ൽ കണ്ണൂർ, മലപ്പുറം, കോഴിക്കോട് തൃശൂർ ജില്ലകളിലെ ഏതാനും ഭാഗങ്ങളിൽ മണ്ണിടിച്ചിലും വിള്ളലുമുണ്ടായത് ചർച്ചയായിരിക്കുകയാണ്. ഈ ഒരു സാഹചര്യത്തിലാണ് മലപ്പുറത്തെ കുറ്റിപ്പുറത്തും റോഡ് ഇടിഞ്ഞുവെന്ന അവകാശവാദത്തോടെ ഒരു വിഡിയോ പ്രചരിക്കുന്നത്. വാഹനങ്ങൾ പോകുന്ന ഒരു റോഡിന്റെ അരികുഭാഗം ഇടിഞ്ഞു
ഫറോക്ക് ∙ കോഴിക്കോട് നഗരപ്രവേശന കവാടമായ ചെറുവണ്ണൂരിൽ നിർമിക്കുന്ന മേൽപാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ഞായറാഴ്ച വൈകിട്ട് 5ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെ 89 കോടി ചെലവിൽ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മേൽപാലം നിർമാണം.
കോട്ടയം ∙ പൊതുമരാമത്ത് വകുപ്പ് ഓഫിസുകളിലെ ആഘോഷപരിപാടികളിൽ കരാറുകാരെ പങ്കെടുപ്പിക്കാമെങ്കിലും അവരുടെ പക്കൽ നിന്നു പരിപാടി നടത്തിപ്പിനുള്ള പണം കൈപ്പറ്റരുതെന്നു കർശന നിർദേശം.
കോട്ടയം ∙ പൊതുമരാമത്ത് വകുപ്പിലെ വനിതാ അസിസ്റ്റന്റ് എൻജിനീയറുടെ രാജിക്കു കാരണം മന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചു നടക്കുന്ന അഴിമതിയെന്ന് പിതാവ് ആരോപിച്ചു. കോഴിക്കോട് നിരത്ത് പരിപാലന ഉപവിഭാഗം അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) എറണാകുളം കാക്കനാട് കുസുമഗിരി ശാന്തിനഗർ യാര ഏബ്രഹാമിന്റെ രാജിക്കു പിന്നാലെയാണ് പിതാവും പൊതുമരാമത്ത് വകുപ്പ് റിട്ട.സീനിയർ സൂപ്രണ്ടുമായ തിരുവാതുക്കൽ യോബേൽ വീട്ടിൽ ഏബ്രഹാം ജോയൽ സമൂഹ മാധ്യമങ്ങളിൽ ആരോപണം ഉന്നയിച്ചത്. 2020 സെപ്റ്റംബർ 18ന് ജോലിയിൽ കയറി യാര കഴിഞ്ഞ മാർച്ച് 29ന് ആണ് രാജിവച്ചത്. കോഴിക്കോട്നിന്ന് എറണാകുളത്തേക്ക് സ്ഥലമാറ്റത്തിനു അപേക്ഷിച്ചിട്ട് ലഭിച്ചിരുന്നില്ല.
കല്ലാച്ചി∙ സംസ്ഥാന പാതയിൽ കല്ലാച്ചി ടൗണിൽ 3 കോടി രൂപ ചെലവിൽ പിഡബ്ല്യുഡി തുടങ്ങിയ വികസന പ്രവൃത്തി പൂർണമായും സ്തംഭിച്ചു. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ യുഎൽസിസിക്ക് കരാർ നൽകിയ പ്രവൃത്തി മത്സ്യ മാർക്കറ്റ് പരിസരത്തും മിനി ബൈപാസ് റോഡ് പരിസരത്തുമായാണ് നടന്നത്. എതിർ ദിശയിൽ സിപിഎം ഓഫിസ് പരിസരത്തു റോഡ് വീതി കൂട്ടൽ പൂർത്തിയായി. കുമ്മങ്കോട് റോഡ് ഭാഗത്ത് പണി തുടങ്ങിയിട്ടുമില്ല.
കറുകച്ചാൽ ∙ ജലജീവൻ പദ്ധതി പൈപ്പിടൽ തീരുന്നില്ല; 3 റോഡുകളുടെ നവീകരണം തുടങ്ങാനാകാതെ പിഡബ്ല്യുഡി വകുപ്പ്. പരാതി കേട്ടു മടുത്ത് ജനപ്രതിനിധികൾ.തകർന്ന റോഡുകൾ നവീകരിക്കാൻ ടെൻഡർ നടത്തിയെങ്കിലും ജലജീവൻ പദ്ധതി ജോലികൾ പൂർത്തിയാകാത്തതിനാൽ വൈകുകയാണ്. കരാറുകാർഉഴപ്പാണ് ∙ ജലജീവൻ പദ്ധതി കരാറുകാരുടെ ഉഴപ്പാണു പദ്ധതി
മല്ലപ്പള്ളി ∙ പുവനക്കടവ്–ചെറുകോൽപുഴ റോഡിൽ ഒരുവർഷം മുൻപു നടത്തിയ ബിഎം ആൻഡ് ബിസി ടാറിങ്ങിൽ വിള്ളൽ. പാടിമൺ കൊടുംവളവിനു സമീപത്തായി രണ്ടിടങ്ങളിലാണു ടാറിങ്ങിനു വിള്ളൽ സംഭവിച്ചിരിക്കുന്നത്. ചില സ്ഥലത്തു ടാറിങ് താഴ്ന്നിട്ടുമുണ്ട്. 2023 ഡിസംബറിൽ ടാറിങ് നടത്തിയെങ്കിലും 2 മാസത്തിനുള്ളിൽ കേടുപാടുകൾ
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് പൊതുമരാമത്ത് വകുപ്പിന്റെ (പിഡബ്ല്യുഡി) വാഹനം പ്രചാരണത്തിന് ഉപയോഗിച്ചെന്ന പരാതിയിൽ ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരെ പൊലീസ് കേസെടുത്തു. കൽക്കാജിയിലെ ആംആദ്മി പാർട്ടി സ്ഥാനാർഥിയായ അതിഷി ഈമാസം 7നു ഗോവിന്ദ്പുരിയിലെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ഓഫിസിൽ പ്രചാരണ സാമഗ്രികളെത്തിക്കാൻ ഔദ്യോഗിക വാഹനം ഉപയോഗിച്ചെന്നാണ് ബിജെപി എംപി രാംവീർ സിങ് ബിദൂഡിയുടെ പരാതി.
പുന്നയൂർക്കുളം ∙ ഒരു മെറ്റൽ പോലും ഇളകാത്ത ആറ്റുപുറം - വടുതല റോഡ് ബിസി നിലവാരത്തിൽ വീണ്ടും ടാറിട്ട് മിനുക്കാൻ 2.5 കോടി രൂപ വകയിരുത്തി മരാമത്ത് വകുപ്പ്. പൊട്ടിപ്പൊളിഞ്ഞ് യാത്രക്കാരെ വലയ്ക്കുന്ന ഗുരുവായൂർ-ആൽത്തറ സംസ്ഥാന പാത ഉൾപ്പെടെ അടിയന്തരമായി നവീകരിക്കേണ്ട റോഡുകൾ വേണ്ടുവോളം ഉള്ളപ്പോഴാണ് മരാമത്ത്
Results 1-10 of 313