Activate your premium subscription today
നരിക്കുനി ∙ നിരോധിത പുകയില ഉൽപന്നങ്ങൾ വിറ്റതിന് പൊലീസ് പിടികൂടിയ ചെരിപ്പുകട ഉടമയുടെ വീട്ടിലും പരിശോധന. ഇവിടെനിന്ന് പുകയില ഉൽപന്നങ്ങളുടെ വൻ ശേഖരം കണ്ടെത്തി. 3 മാസം മുൻപ് പ്രവർത്തനം തുടങ്ങിയ പൂനൂർ റോഡിലെ ഷിക്കാഗോ ഫുട്വെയർ ഷോപ്പിൽ നിന്നു 890 പാക്കറ്റ് പുകയില ഉൽപന്നങ്ങളാണ് കഴിഞ്ഞദിവസം പിടികൂടിയത്. കട
ബെംഗളൂരു∙ 50 കോടി രൂപയുടെ വളർത്തുനായയെ വാങ്ങിയെന്ന് അവകാശപ്പെട്ട ഡോഗ് ബ്രീഡർ എസ്.സതീഷിന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്. ജെപി നഗറിലെ വീട്ടിലെ റെയ്ഡിൽ നായയുടെ വില സംബന്ധിച്ച പ്രചാരണം വ്യാജമാണെന്ന് ഇ.ഡി കണ്ടെത്തി. നായയെ ഹാജരാക്കാനും കഴിഞ്ഞില്ല.
മുതിർന്ന ഡിഎംകെ നേതാവും നഗരവികസന മന്ത്രിയുമായ കെ.എൻ.നെഹ്റു, മകനും എംപിയുമായ അരുൺ നെഹ്റു, മന്ത്രിയുടെ സഹോദരങ്ങൾ എന്നിവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തി. റിയൽ എസ്റ്റേറ്റ് ബിസിനസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ചെന്നൈ, തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ എന്നിവിടങ്ങളിലാണു ഇന്നലെ രാവിലെ മുതൽ പരിശോധന നടത്തിയത്.
കൊച്ചി ∙ ഗോകുലം ഗോപാലനു വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടിസ്. ഈ മാസം 22 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടിസ് നൽകിയത്. ഗോകുലം ഗ്രൂപ്പിന്റെ കോഴിക്കോട്, ചെന്നൈ ഓഫിസുകളിൽ നടന്ന റെയ്ഡിനു പിന്നാലെ ഗോകുലം ഗോപാലനെ 6 മണിക്കൂറോളമാണ് ഇന്നലെ ചോദ്യം ചെയ്തത്.
കൊച്ചി ∙ ചിട്ടിക്ക് എന്ന പേരിൽ ശ്രീ ഗോകുലം ചിറ്റ്സ് ആൻഡ് ഫിനാൻസ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് നിയമവിരുദ്ധമായി പ്രവാസികളിൽനിന്നു നേരിട്ട് 593 കോടി രൂപ സമാഹരിച്ചെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പിന്നീട് ഈ പണം അക്കൗണ്ട് വഴി കൈമാറിയെന്നും വിദേശത്തേക്കു പണമയച്ചെന്നും ഇത് ആര്ബിഐ, ഫെമ ചട്ടങ്ങളുടെ ലംഘനമാണെന്നും ഇ.ഡി അധികൃതർ അറിയിച്ചു. പ്രവാസികള്ക്ക് പണമായി തിരികെ നല്കിയതും ചട്ടലംഘനമാണ്. കോഴിക്കോട്ടും ചെന്നൈയിലും ഗോകുലത്തിന്റെ ഓഫിസുകളിലും വീടുകളിലുമായി നടത്തിയ പരിശോധനയിൽ ഫെമ നിയമലംഘനവുമായി ബന്ധപ്പെട്ട രേഖകളും 1.50 കോടി രൂപയും പിടിച്ചെടുത്തതായും ഇഡിയുടെ വാർത്തക്കുറിപ്പിൽ പറയുന്നു.
ചെന്നൈ∙ വിദേശ നാണയ വിനിമയ ചട്ടം (ഫെമ) ലംഘിച്ചതുമായി ബന്ധപ്പെട്ട് പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡിൽ നിർണായകമായ സാമ്പത്തിക ഇടപാടുകളുടെ രേഖകളും രേഖകളും ഒന്നരക്കോടി രൂപയും പിടിച്ചെടുത്തതായി സൂചന. ചെന്നൈ കോടമ്പാക്കത്തെ ഓഫിസിലും വീട്ടിലുമായി 14 മണിക്കൂർ നീണ്ട പരിശോധന ശനിയാഴ്ച പുലർച്ചെ 4 മണിയോടെയാണ് അവസാനിച്ചത്
കോഴിക്കോട്∙ പ്രമുഖ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലനെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോഴിക്കോട് അരയിടത്ത് പാലത്തെ ഗോകുലം മാളിനു സമീപത്തെ കോർപറേറ്റ് ഓഫിസിലാണ് ചോദ്യം ചെയ്യുന്നത്. ആദ്യം വടകരയിലെ വീട്ടിൽ വച്ച് ചോദ്യം ചെയ്യാനായിരുന്നു നീക്കമെങ്കിലും ഗോകുലം ഗോപാലൻ കോഴിക്കോട് കോർപറേറ്റ് ഓഫിസിലേക്ക് എത്തുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്.
ആമസോൺ, ഫ്ലിപ്കാർട് സംഭരണശാലകളിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) അധികൃതർ റെയ്ഡ് നടത്തി. കൃത്യമായ ഗുണനിലവാര സർട്ടിഫിക്കറ്റുകളില്ലാതെ സൂക്ഷിച്ചിരുന്ന ആയിരക്കണക്കിന് ഉൽപന്നങ്ങൾ പിടിച്ചെടുത്തു.
ആലപ്പുഴ ∙ ജില്ലയിൽ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയാനുള്ള നടപടികളുടെ ഭാഗമായി പൊലീസ് സ്റ്റേഷനുകളിലെ സാമൂഹികവിരുദ്ധ ലിസ്റ്റിലുള്ളവരുടെ വീടുകളിലും മറ്റു താമസ സ്ഥലങ്ങളിലും പൊലീസ് റെയ്ഡ് നടത്തി. എൺപതോളം വീടുകളിൽ പ്രത്യേക സംഘം നടത്തിയ റെയ്ഡിൽ 5 സബ് ഡിവിഷനുകളിലെയും ഉദ്യോഗസ്ഥർ പങ്കെടുത്തു. 68 ടീമുകളായി
റായ്പൂർ ∙ ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേലിന്റെ വസതിയിൽ സിബിഐ റെയ്ഡ്. റായ്പുരിലെയും ഭിലായിലെയും ബാഗേലിന്റെ വസതികളിലാണ് റെയ്ഡ് നടക്കുന്നത്. ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്റെയും ഭൂപേഷ് ബാഗേലിന്റെ അടുത്ത അനുയായിയുടെയും വീടുകളിലും സിബിഐ റെയ്ഡ് നടത്തുന്നുണ്ടെന്നാണ് വിവരം.
Results 1-10 of 249