Activate your premium subscription today
തിരുവനന്തപുരം ∙ മൂന്നു മാസത്തിനകം അര ലക്ഷം കുടുംബങ്ങളെക്കൂടി മുൻഗണനാ വിഭാഗമായ പിങ്ക് റേഷൻ കാർഡിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ നടപടി തുടങ്ങി. മുൻഗണനേതര വിഭാഗക്കാരായ നീല, വെള്ള കാർഡ് ഉടമകളിൽ അർഹർക്കു പിങ്ക് കാർഡിലേക്കു മാറാൻ ഇന്നുമുതൽ 15 വരെ അക്ഷയ കേന്ദ്രങ്ങളോ സിറ്റിസൻ ലോഗിൻ പോർട്ടലോ (ecitizen.civilsupplieskerala.gov.in) വഴി അപേക്ഷിക്കാം. കാർഡിലെ വിവരങ്ങളിൽ മാറ്റമുണ്ടെങ്കിൽ തിരുത്തൽ വരുത്തി അപേക്ഷിക്കണം. മുൻഗണനാ കാർഡിൽ കൂടുതൽ റേഷൻ വിഹിതം സൗജന്യമായി ലഭിക്കും.
തിരുവനന്തപുരം ∙ റേഷൻ കാർഡ് ഉടമകൾക്ക് ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം മണ്ണെണ്ണ വിതരണം പുനരാരംഭിക്കാനായി ഭക്ഷ്യപൊതുവിതരണ വകുപ്പ് തയാറാക്കിയ ശുപാർശ ധനവകുപ്പ് നിരസിച്ചു. സർക്കാരിനു ബാധ്യതയില്ലാതെ ഡീലർമാർക്കു വാഹനവാടക ഉൾപ്പെടെയുള്ള കൈകാര്യച്ചെലവും റേഷൻ വ്യാപാരികൾക്കു കമ്മിഷൻ വർധനയും ഉൾപ്പെടുത്തിയുള്ള
തിരുവനന്തപുരം ∙ കേന്ദ്ര സർക്കാർ അനുവദിച്ച വിഹിതത്തിൽനിന്ന് എല്ലാ വിഭാഗം റേഷൻ കാർഡ് ഉടമകൾക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പെർമിറ്റുള്ള മത്സ്യബന്ധന യാനങ്ങൾക്കും മണ്ണെണ്ണ ഈ മാസം മുതൽ വിതരണം ചെയ്യും. കേന്ദ്രം അനുവദിച്ച 5676 കിലോ ലീറ്ററിൽ (56.76 ലക്ഷം ലീറ്റർ) 5088 കിലോ ലീറ്റർ (50.88 ലക്ഷം ലീറ്റർ) റേഷൻ കടകൾ വഴിയും ബാക്കി ജൂണിൽ മത്സ്യബന്ധന ബോട്ടുകൾക്കും നൽകും.
ന്യൂഡൽഹി ∙ അനധികൃതമായി റേഷൻ ആനുകൂല്യങ്ങൾ വാങ്ങുന്നവരെ കണ്ടെത്താൻ ‘ഇ-വെരിഫിക്കേഷൻ’ സംവിധാനം സംസ്ഥാന സർക്കാർ കർശനമാക്കും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് ഗുണഭോക്താക്കൾക്ക് പൊതുവിതരണ സംവിധാനത്തിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ, അനധികൃതമായി വാങ്ങുന്ന സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവർക്കെതിരെ കർശന
കൊല്ലം ∙ ഈ മാസം 31ന് അകം മസ്റ്ററിങ് നടത്തിയില്ലെങ്കിൽ ജില്ലയിലെ 47,284 പേരുടെ റേഷൻ വിഹിതം മരവിപ്പിക്കും. മുൻഗണനാ വിഭാഗത്തിലുള്ള മഞ്ഞ, (എഎവൈൈ), പിങ്ക് (പിഎച്ച്എച്ച്) റേഷൻ കാർഡുകളിലുള്ള ഇതുവരെ മസ്റ്ററിങ് നടത്താത്ത ആളുകളുടെ റേഷനാണ് മരവിപ്പിക്കുന്നത്. ഒട്ടേറെ അവസരങ്ങൾ നൽകിയിട്ടും ഇതിലൊന്നും സഹകരിക്കാതെ
തിരുവനന്തപുരം ∙ മുൻഗണനേതര വിഭാഗത്തിലുള്ള നീല, വെള്ള റേഷൻ കാർഡ് ഉടമകളിൽനിന്നു മാസം ഒരു രൂപ വീതം സെസ് പിരിക്കാൻ ഭക്ഷ്യപൊതുവിതരണ വകുപ്പ് ആലോചിക്കുന്നു. റേഷൻ വ്യാപാരി ക്ഷേമനിധിയിലേക്ക് പണം കണ്ടെത്താൻ ആദ്യഘട്ടത്തിൽ ഒരു വർഷത്തേക്കാകും പിരിവ്. മന്ത്രിസഭ അംഗീകരിച്ചാൽ അടുത്ത സാമ്പത്തിക വർഷം ഇത് ആരംഭിക്കും.
തൊടുപുഴ∙ ഇടുക്കി ജില്ലയിൽ 98% റേഷൻ കാർഡുകൾ മസ്റ്ററിങ് പൂർത്തിയാക്കിയതായി ജില്ലാ സപ്ലൈ ഓഫിസ് അധികൃതർ അറിയിച്ചു. അന്ത്യോദയ അന്നയോജന (എഎവൈ), പ്രയോറിറ്റി ഹൗസ്ഹോൾഡ് (പിഎച്ച്എച്ച്) വിഭാഗം കാർഡുകളുടെ മസ്റ്ററിങ് പൂർത്തിയാക്കാൻ കേന്ദ്ര സർക്കാർ അനുവദിച്ച സമയപരിധി 31ന് അവസാനിക്കും. ഇതിനോടകം കാർഡുടമകളുടെ
ആലപ്പുഴ ∙ മഞ്ഞ, പിങ്ക് റേഷൻകാർഡ് അംഗങ്ങൾക്കു മസ്റ്ററിങ്ങിനായി അനുവദിച്ച സമയം ഈ മാസം 31ന് അവസാനിക്കാനിരിക്കെ ജില്ലയിൽ മസ്റ്റർ ചെയ്യാൻ ബാക്കിയുള്ളത് 49,738 പേർ. ജില്ലയിലെ 95.27% മഞ്ഞ, പിങ്ക് റേഷൻകാർഡ് ഉടമകളാണ് ഇതുവരെ മസ്റ്ററിങ് ചെയ്തത്. 10,53,614 മഞ്ഞ, പിങ്ക് റേഷൻകാർഡ് ഉടമകളിൽ 10,03,876 പേർ
അബുദാബി ∙ പ്രവാസികളുടെ പേര് റേഷൻ കാർഡിൽ ചേർക്കാനുള്ള സൗകര്യം കൂടുതൽ സുതാര്യമാക്കിയെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.
Results 1-10 of 255