Activate your premium subscription today
തിരുവനന്തപുരം ∙ ബിൽ കുടിശിക സംബന്ധിച്ചു സപ്ലൈകോയുമായി ധാരണയിൽ എത്തിയതോടെ റേഷൻ സമരത്തിൽനിന്നു ഗതാഗത കരാറുകാർ പിന്മാറി. എന്നാൽ, നാളെ മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുന്ന റേഷൻ വ്യാപാരികൾക്കെതിരെ നടപടികൾ ആരംഭിക്കുമെന്ന സൂചനയുമായി സംസ്ഥാന ഭക്ഷ്യ കമ്മിഷൻ രംഗത്തെത്തി.
ആലപ്പുഴ ∙ സാധനങ്ങൾ ഗോഡൗണിൽ നിന്നു റേഷൻ കടകളിലെത്തിക്കുന്ന വാതിൽപ്പടി വിതരണക്കാരുടെ സമരത്തിനു പിന്നാലെ 27 മുതൽ റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരം ആരംഭിക്കുന്നതോടെ ജില്ലയിലെ റേഷൻ വിതരണം പ്രതിസന്ധിയിലാകും. ജില്ലയിലെ 6.23 ലക്ഷം കാർഡ് ഉടമകളിൽ 3.39 ലക്ഷം പേർ മാത്രമാണ് ജനുവരിയിലെ റേഷൻ സാധനങ്ങൾ വാങ്ങിയത്.
തിരുവനന്തപുരം ∙ റേഷൻ വ്യാപാരികൾ 27 മുതൽ പ്രഖ്യാപിച്ചിട്ടുള്ള അനിശ്ചിതകാല പണിമുടക്കിന്റെ പശ്ചാത്തലത്തിൽ, സംഘടനാ നേതാക്കളുമായി മന്ത്രിമാരായ കെ.എൻ.ബാലഗോപാലും ജി.ആർ.അനിലും നടത്തിയ ചർച്ച പരാജയപ്പെട്ടു. ഇതോടെ തിങ്കളാഴ്ച മുതൽ റേഷൻ കടകളിൽ ഭൂരിഭാഗവും അടഞ്ഞുകിടക്കുമെന്നതിനാൽ റേഷൻ വിതരണം പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഗോഡൗണുകളിൽനിന്നു റേഷൻ കടകളിലേക്കു വിതരണം നടത്തുന്ന ഗതാഗത കരാറുകാർ ഈ മാസം ആദ്യം മുതൽ പണിമുടക്കിലാണെന്നതും പ്രതിസന്ധി വർധിപ്പിക്കുന്നു.
തിരുവനന്തപുരം ∙ റേഷൻ കടകളിലൂടെ ഭക്ഷ്യധാന്യത്തിനു പകരം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നൽകുന്ന ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ പദ്ധതി നടപ്പാക്കുന്നതിന് കേരളം അനുകൂലമല്ലെന്ന് മന്ത്രി ജി.ആർ.അനിൽ കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷിയെ അറിയിച്ചു. കേന്ദ്രമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരം ∙ തിങ്കളാഴ്ച മുതൽ കടയടച്ചുള്ള സമരവുമായി മുന്നോട്ടു പോകാൻ റേഷൻ വ്യാപാരികളുടെ തീരുമാനം. കട ഉടമകളുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ നടത്തിയ ചർച്ചയും പരാജയപ്പെട്ടതിനു പിന്നാലെയാണ് തീരുമാനം. സാമ്പത്തിക പ്രതിസന്ധി മൂലം ശമ്പള പരിഷ്കരണ പാക്കേജ് നടപ്പാക്കാനില്ലെന്ന് സർക്കാർ വ്യാപാരികളെ അറിയിച്ചു.
കോഴിക്കോട്∙ ജില്ലയിലെ ഭൂരിഭാഗം റേഷൻ കടകളിലും അരിയും ഗോതമ്പും തീർന്നു. ഗോഡൗണുകളിൽ നിന്നു റേഷൻ കടകളിലേക്കു ചരക്ക് എത്തിക്കുന്ന കരാറുകാർ മാസങ്ങളായി പ്രതിഫലം ലഭിക്കാത്തതിനാൽ ഈ മാസം ഒന്നിന് ആരംഭിച്ച സമരം നീളുകയാണ്. ചില കടകളിൽ വെള്ള കാർഡുകാർക്കും നീല കാർഡുകാർക്കും നൽകാനുള്ള അരി കുറച്ചു സ്റ്റോക്കുണ്ട്.
തിരുവനന്തപുരം ∙ വിതരണക്കാരും വ്യാപാരികളും സമരമുഖത്തേക്കു നീങ്ങിയതോടെ സംസ്ഥാനത്തു റേഷൻ വിതരണം തുലാസിൽ. ഗതാഗത കരാറുകാർ ഈ മാസം ആദ്യം ആരംഭിച്ച പണിമുടക്ക് കാരണം 14,000 റേഷൻ കടകളിലും ജനുവരിയിലെ സാധനങ്ങൾ എത്തിയിട്ടില്ല. 94.82 ലക്ഷം കാർഡ് ഉടമകളിൽ പകുതിയിലേറെ (52.25 ലക്ഷം – 55.11%) പേർക്കു മാത്രമാണ് ഇതുവരെ റേഷൻ ലഭിച്ചത്. മുൻ മാസങ്ങളിലെ ശരാശരി വിതരണം പരിശോധിച്ചാൽ ഇനിയും 26 ലക്ഷം പേർക്കെങ്കിലും റേഷൻ കിട്ടാനുണ്ട്. വ്യാപാരികൾ തിങ്കളാഴ്ച മുതൽ പണിമുടക്കു പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഇനി വിതരണത്തിനു 2 ദിവസം മാത്രമാണു ബാക്കി.
തിരുവനന്തപുരം ∙ നയപ്രഖ്യാപന പ്രസംഗത്തില്‍ ആവര്‍ത്തന വിരസതയും നയമില്ലായ്മയുമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എന്തു പ്രഖ്യാപിച്ചാലും നടപ്പാക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് കേരളം. സംസ്ഥാനം ഇതുവരെ കാണാത്ത ധനപ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നാണ് യാഥാർഥ്യം. സാമ്പത്തിക പ്രതിസന്ധി മാറിയാലേ റേഷന്‍ പ്രതിസന്ധി തീര്‍ക്കാന്‍ സാധിക്കൂവെന്നാണ് ഭക്ഷ്യ മന്ത്രി പറഞ്ഞത്. രൂക്ഷമായ വിലക്കയറ്റം ഉണ്ടാകുമ്പോള്‍ വിപണി ഇടപെടല്‍ നടത്തി വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ സിവില്‍ സപ്ലൈസ് കോര്പറേഷന് ദയനീയമായി പരാജയപ്പെട്ടുവെന്നും സതീശൻ നിയമസഭയിൽ പറഞ്ഞു.
തിരുവനന്തപുരം ∙ റേഷൻ വിതരണ കരാറുകാരുടെ സമരം മൂന്നാഴ്ച പിന്നിട്ടതോടെ സംസ്ഥാനത്തെ പതിനാലായിരത്തിൽപരം കടകളിൽ മിക്കതിലും സാധനങ്ങളില്ല. പകുതിയോളം കാർഡ് ഉടമകൾക്ക് ജനുവരിയിലെ റേഷൻ വിതരണം ചെയ്യാനുമായിട്ടില്ല. 27 മുതൽ വ്യാപാരികൾ കൂടി അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ലക്ഷക്കണക്കിനു കാർഡ്
ആലപ്പുഴ∙ വാതിൽപടി വിതരണ കരാറുകാരുടെ സമരം കാരണം റേഷൻ വിതരണം മുടങ്ങില്ലെന്ന് ഉറപ്പാക്കാൻ സ്കീം മാറ്റിയും റേഷൻ നൽകാൻ നിർദേശം. പല കടകളിലും ഏതെങ്കിലും ഒന്നോ രണ്ടോ വിഭാഗം റേഷൻ കാർഡുകാർക്കു മാത്രമുള്ള റേഷൻ വിഹിതം ഉണ്ടാവുകയും മറ്റു വിഭാഗങ്ങൾക്കു കൊടുക്കാൻ അരിയില്ലാത്ത സ്ഥിതിയും വന്നിരുന്നു. ഈ സാഹചര്യം
Results 1-10 of 433