Activate your premium subscription today
കോട്ടയം ∙ വിവരാവകാശരേഖയ്ക്കുള്ള അപേക്ഷ നിരസിച്ചതിന് ഇടതു സംഘടനാ നേതാവു കൂടിയായ എംജി സർവകലാശാലാ ഡപ്യൂട്ടി റജിസ്ട്രാർ എം.എസ്.ബിജുവിനു വിവരാവകാശ കമ്മിഷൻ 5000 രൂപ പിഴയിട്ടു. സർവകലാശാലയിൽ നിന്നു വിരമിച്ച ഇടതുസംഘടനാ പ്രവർത്തക നൽകിയ അപേക്ഷയാണു നിരസിച്ചത്.
തിരുവനന്തപുരം∙ കൃഷി ഡയറക്ടറേറ്റിൽ ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറി നടന്നെന്ന പരാതിയിൽ വിവരാവകാശ നിയമപ്രകാരം രേഖകൾ ആവശ്യപ്പെട്ടിട്ടും നൽകാത്ത ഉദ്യോഗസ്ഥർക്ക് ഒന്നര ലക്ഷം രൂപ പിഴ ചുമത്തി. വിവരാവകാശ നിയമത്തിലെ എല്ലാ വകുപ്പുകളും പ്രയോഗിച്ചുള്ളതാണു വിധി. ഒരു സംഘം ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിക്കും നിർദേശിച്ചു.
തിരുവനന്തപുരം∙ കൃഷി വകുപ്പ് ഡയറക്ടറേറ്റിൽ ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറി നടക്കുന്നു എന്ന പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ വിവരാവകാശ കമ്മിഷൻ, രേഖകൾ ഹാജരാക്കാത്തവർക്കെതിരെ ഒന്നര ലക്ഷം രൂപ ശിക്ഷ വിധിച്ചു. ഒരു സംഘം ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിക്കും നിർദേശിച്ചു. സെക്രട്ടേറിയറ്റിലെ അഗ്രിക്കൾച്ചറൽ പ്രൊഡക്ഷൻ കമ്മിഷണർ, സംസ്ഥാന ട്രഷറീസ് ഡയറക്ടർ എന്നിവർ ഇടപെട്ട് സാമ്പത്തിക
തൊടുപുഴ∙ ജനാധിപത്യസംവിധാനത്തിലെ അഞ്ചാംതൂണായി കാണേണ്ട വിവരാവകാശനിയമത്തെ ഒരുകാരണവശാലും ദുരുപയോഗംചെയ്യാൻ അനുവദിക്കില്ലെന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ.എ. ഹക്കീം പറഞ്ഞു. തൊടുപുഴ മിനി സിവിൽസ്റ്റേഷനിൽ നടന്ന കമ്മീഷൻ സിറ്റിങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമം ദുരുപയോഗം ചെയ്യാൻ
കൊച്ചി ∙ വിവരാവകാശ അപേക്ഷയിൽ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ കൈമാറണമെന്ന അപൂർവ ഉത്തരവുമായി വിവരാവകാശ കമ്മിഷൻ. പള്ളുരുത്തി പൊലീസ് സ്റ്റേഷനിലെ 2024 മേയ് 29ന് രാവിലെ 10 മുതൽ 10.30 വരെയുള്ള അര മണിക്കൂർ സമയത്തെ സിസിടിവി ദൃശ്യങ്ങളുടെയും സംഭാഷണങ്ങളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് കൈമാറാനാണു സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.സോണിച്ചൻ പി.ജോസഫ് ഉത്തരവിട്ടത്.
കൽപറ്റ∙ വിവരാവകാശ നിയമത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അതനുവദിക്കരുതെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എ.അബ്ദുല്‍ ഹക്കിം. വിവരാവകാശ കമ്മിഷന്റെ ആഭിമുഖ്യത്തില്‍ കൽപറ്റ താലൂക്കിലെ അപ്പലേറ്റ് അതോറിറ്റി, എസ്പിഐഒ ഉദ്യോഗസ്ഥര്‍ക്ക് പുത്തൂര്‍ വയല്‍ എം.എസ്.സ്വാമിനാഥന് ഫൗണ്ടേഷന് ഹാളില്‍ സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സുൽത്താൻ ബത്തേരി ∙ സര്‍ക്കാര്‍ വിൽപനയ്ക്ക് വച്ചിരിക്കുന്ന ഏടുകളൊന്നും വിവരാവകാശ ഫീസ് നല്കി വാങ്ങാന്‍ കഴിയില്ലെന്നും എന്നാല്‍, വിവരാവകാശ നിയമം സര്‍ക്കാരിലേക്ക് പണം വരുത്താനുള്ള മാര്‍ഗമായി ഉദ്യോഗസ്ഥര്‍ കാണരുതെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എ.അബ്ദുള്‍ ഹക്കീം. വിവരാവകാശ കമ്മിഷന്റെ നേതൃത്വത്തില്‍ മാനന്തവാടി,
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദം സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തണമെന്ന കേന്ദ്ര വിവരാവകാശ കമ്മിഷന്റെ ഉത്തരവിനെ ചോദ്യം ചെയ്ത ഡൽഹി സർവകലാശാല, വിവരാവകാശനിയമത്തിന്റെ ഉദ്ദേശ്യം മൂന്നാമതൊരാളുടെ ജിജ്ഞാസയെ തൃപ്തിപ്പെടുത്തലല്ലെന്നു കോടതിയിൽ വാദിച്ചു.
തിരുവനന്തപുരം∙ വിരമിച്ച ഓഫിസർ ഉൾപ്പെടെ വിവരം നിഷേധിച്ച രണ്ട് ഉദ്യോഗസ്ഥർക്ക് 5,000 രൂപ വീതം (10,000 രൂപ) പിഴ വിധിച്ച് സംസ്ഥാന വിവരാവകാശ കമ്മിഷൻ. വിരമിച്ച ഉദ്യോഗസ്ഥൻ നേരിട്ടെത്തി പിഴ ഒടുക്കിയില്ലെങ്കിൽ സ്വത്തുക്കളിൽ സ്ഥാപിച്ച് ജപ്തി നടപടികളിലൂടെ പണം ഈടാക്കാനും സംസ്ഥാന വിവരവാകാശ കമ്മിഷണർ ഡോ. എ.അബ്ദുൽ ഹക്കിം ഉത്തരവിട്ടു.
മാടക്കത്തറ ∙ വിവരാവകാശ രേഖ ലഭിക്കാൻ 3000 രൂപ കൈക്കൂലി വാങ്ങിയ മാടക്കത്തറ വില്ലേജ് ഓഫിസറെ തൃശൂർ വിജിലൻസ് പിടികൂടി . കൊടകര സ്വദേശി പോളി ജോർജ് ആണ് താണിക്കുടം ഒറയാംപുറത്ത് ദേവേന്ദ്രനിൽ നിന്ന് കൈക്കൂലി വാങ്ങുമ്പോൾ പിടിയിലായത്. ദേവേന്ദ്രന്റെ അമ്മ ഭാരതിയമ്മയുടെ 17 സെന്റ് സ്ഥലത്തിന് പട്ടയം ലഭിക്കുന്നതിനുള്ള അപേക്ഷ റവന്യു വകുപ്പ് നിരസിച്ചിരുന്നു.
Results 1-10 of 145