Activate your premium subscription today
ജീവനക്കാർക്ക് അസുഖത്തിന്റെ ആദ്യ ദിവസത്തെ വേതനം നൽകുന്നത് നിർത്തലാക്കുമെന്ന് അലയൻസ് കമ്പനി മേധാവി ഒലിവർ ബെയ്റ്റ് .
അബുദാബി ∙ യുഎഇയിൽ ഈ വർഷം ശമ്പള വർധന ഉണ്ടായേക്കുമെന്ന് സർവേ. എല്ലാ വിഭാഗങ്ങളിലും കുറഞ്ഞത് 4 ശതമാനമെങ്കിലും ശമ്പള വർധനയാണ് വിവിധ രാജ്യാന്തര സർവേകൾ പ്രവചിക്കുന്നത്. ജീവനക്കാരിൽ അഞ്ചിൽ ഒരാൾ ശമ്പള വർധന ആവശ്യപ്പെടുന്നുവെന്നും സർവേ വ്യക്തമാക്കുന്നു.
ചെയ്യുന്ന പണിക്കനുസരിച്ചുള്ള ശമ്പളം കിട്ടുന്നില്ല എന്നത് പലപ്പോഴും പല ജീവനക്കാരുടെയും പരാതിയാണ്. അവര്‍ ജോലി ചെയ്യുന്ന മേഖലയും സ്ഥലവുമൊക്കെ പരിഗണിക്കുമ്പോള്‍ ചിലപ്പോഴൊക്കെ ഈ പരാതികളില്‍ കഴമ്പുണ്ടുതാനും. അങ്ങനെയെങ്കില്‍ തങ്ങള്‍ക്കു ലഭിക്കുന്ന ശമ്പളത്തില്‍ സംതൃപ്തരായവരും നമുക്കു ചുറ്റും ഉണ്ടാകണം
തിരുവനന്തപുരം∙ സംസ്ഥാനത്തെ ജയിലുകളിലെ തടവുകാരുടെ കൂലി വർധിപ്പിക്കുന്നു. 40% വരെ കൂലിവർധനയ്ക്കുള്ള ശുപാർശ ജയിൽ വകുപ്പ് തയാറാക്കി. 6 വർഷത്തിനു ശേഷമാണു വർധന. സെൻട്രൽ ജയിലുകളിൽ കുറഞ്ഞ ദിവസക്കൂലി 63 രൂപയിൽനിന്ന് 100 രൂപയും കൂടിയ കൂലി 168 രൂപയിൽനിന്ന് 300 രൂപയുമാക്കാനാണു ശുപാർശ. കാർഷിക മേഖലയിൽനിന്നു കൂടുതൽ വരുമാനമുണ്ടാക്കുന്ന തുറന്ന ജയിലുകളിലെ കൂലി 230 രൂപയിൽനിന്ന് 350 രൂപയായി ഉയർത്താനും ശുപാർശയുണ്ട്.
തിരുവനന്തപുരം ∙ നാടെങ്ങും ക്രിസ്മസ്–പുതുവർഷ ആഘോഷങ്ങൾ നിറയുമ്പോൾ സംസ്ഥാനത്തെ കായിക പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കേണ്ട സംസ്ഥാന സ്പോർട്സ് കൗൺസിലിലെ പരിശീലകർ ഉൾപ്പെടെ വേതനമില്ലാതെ പ്രതിസന്ധിയിൽ. താൽക്കാലിക ജീവനക്കാർക്ക് 2 മാസത്തെയും സ്ഥിരം ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെയും ശമ്പളം ക്രിസ്മസ് ആയിട്ടും കിട്ടിയിട്ടില്ല.
‘കേരളത്തിലെ വയലിൽ എങ്ങനെയെങ്കിലും ഒരു പണി ശരിയാക്കണം!’ ‘ഈ കട്ട കെട്ടുന്നത് കേരളത്തിലായിരുന്നെങ്കിൽ...’ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പണിയെടുക്കുന്ന ഭായിമാർ ഇങ്ങനെ ചിന്തിച്ചാൽ കുറ്റം പറയാനാവുമോ? കേരളത്തെ കുറിച്ച് ഓർക്കുമ്പോൾ ഇതര സംസ്ഥാനങ്ങളിലെ ദിവസവേതന തൊഴിലാളികളുടെ മനസ്സിൽ ലഡുപൊട്ടിക്കുന്ന ഒരു റിപ്പോർട്ടാണ് റിസർവ് ബാങ്ക് ഇക്കൊല്ലവും പുറത്തുവിട്ടിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ കുറഞ്ഞ വേതനത്തിൽ പാടത്തും പറമ്പിലും കെട്ടിടനിർമാണവുമൊക്കെയായി നടുവൊടിഞ്ഞ് പണിയെടുക്കുന്നവർ എങ്ങനെ കേരളത്തിലെത്താം എന്നാവും ഇപ്പോൾ ചിന്തിക്കുക. പക്ഷേ അപ്പോൾ മലയാളിയോ? റിപ്പോർട്ടിലെ മറ്റൊരു കാര്യം ശ്രദ്ധിച്ചാവും ഞെട്ടുക. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിലവിലുള്ള ദിവസ വേതനത്തെ കുറിച്ചുള്ള റിപ്പോർട്ട് എല്ലാവർഷവും റിസർവ് ബാങ്ക് പുറത്തുവിടാറുണ്ട്. 2023 ഡിസംബറിൽ വന്ന റിപ്പോർട്ടിലും കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അതിദൂരം മുന്നിലായിരുന്നു. ഇക്കുറിയും ഈ സ്ഥാനത്തിന് വലിയ മാറ്റമൊന്നും ഉണ്ടായില്ല. എന്നാൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വേതനത്തിൽ എത്ര രൂപയുടെ മാറ്റമാണ് കഴിഞ്ഞ ഒരു വർഷത്തിനിടയ്ക്ക് ഉണ്ടായത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. നിത്യോപയോഗ സാധനങ്ങളുടെ വില റോക്കറ്റിലേറുമ്പോൾ പാടത്തും കെട്ടിടനിർമാണത്തിലും ലഭിക്കുന്ന ദിവസക്കൂലിയിൽ ആ മാറ്റം ഉണ്ടായിട്ടുണ്ടോ? കൃഷി, കെട്ടിട നിർമാണ ജോലികൾ, ഫാക്ടറികൾ ഉൾപ്പെടുന്ന കർഷികേതരം, പഴം– പച്ചക്കറി തോട്ടങ്ങളിൽ ഉൾപ്പെടെ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന തൊഴിലാളികളുടെ വിവിധ സംസ്ഥാനങ്ങളിലെ വേതനമാണ് റിസർവ് ബാങ്ക് പുറത്തുവിട്ടിരിക്കുന്നത്. 4 പേജിലെ അക്കങ്ങളിൽ രാജ്യത്തെ കോടിക്കണക്കിന് തൊഴിലാളികളുടെ ജീവിതം വരച്ചിട്ട റിസർവ് ബാങ്ക് റിപ്പോർട്ട് വിവരിക്കുകയാണ് ഇവിടെ.
ആദായ നികുതിയുമായി ബന്ധപ്പെട്ട് പലർക്കുമുള്ള സംശയങ്ങളും അവയ്ക്കുള്ള മറുപടിയും അറിയാം Q30 ശതമാനം ടാക്സ് നിരക്ക് ബാധകമായ ശമ്പളവരുമാനക്കാരനാണ്. ഓഹരിവിപണിയിൽനിന്നും കിട്ടുന്ന 1.25 ലക്ഷം രൂപവരെയുള്ള ലാഭത്തിന് നികുതിയില്ലെന്ന് അറിയാം. 1.25 ലക്ഷത്തിനു മുകളിലുള്ള തുകയ്ക്ക് ഞാൻ എത്ര ശതമാനം നികുതി നൽകണം?
ഒമാനില്‍ സ്വകാര്യ മേഖലയില്‍ വേതന സുരക്ഷാ സംവിധാനം (ഡബ്ല്യുപിഎസ്) ഉറപ്പുവരുത്തുന്നതിന് നടപടികള്‍ ശക്തമാക്കി തൊഴില്‍ മന്ത്രാലയം.
കൽപറ്റ∙ സംസ്ഥാന സ്പോർട്സ് കൗൺസിൽ ഹോസ്റ്റൽ ജീവനക്കാർക്കു താൽക്കാലിക ആശ്വാസമായി 2 മാസത്തെ ശമ്പളം അനുവദിച്ചു. പരിശീലകർ, വാർഡൻമാർ, പാചകക്കാർ എന്നിവർക്കാണ് ഒക്ടോബർ വരെയുള്ള ശമ്പളം ലഭിച്ചത്. ഹോസ്റ്റലുകളിലേക്കു സാധനം വാങ്ങിയ വകയിൽ വ്യാപാര സ്ഥാപനങ്ങൾക്കു നൽകാനുള്ള തുക ഇനിയും അനുവദിച്ചിട്ടില്ല. ഹോസ്റ്റലുകളിലെ പ്രതിസന്ധിയെക്കുറിച്ച് ‘മനോരമ ഓൺലൈൻ’ റിപ്പോർട്ട് ചെയ്തിരുന്നു.
തിരുവനന്തപുരം ∙ സംസ്ഥാനത്തെ എയ്ഡഡ് കോളജുകളിലെ അതിഥി അധ്യാപകർക്കു ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി നേരിട്ട് ഇടപെട്ട് ചട്ടങ്ങൾ രൂപീകരിച്ചിട്ടും ശമ്പളം ലഭിക്കാതെ അധ്യാപകർ വലയുന്നു. കഴിഞ്ഞ 6 മാസത്തെ ശമ്പളം ഇതുവരെ ലഭിക്കാത്തവരുണ്ട്. ശമ്പളം ലഭിക്കുന്നില്ലെന്ന വ്യാപക പരാതിയെ തുടർന്നാണു മന്ത്രി ആർ. ബിന്ദു മുൻകയ്യെടുത്തു യോഗം വിളിച്ചതും ചട്ടങ്ങൾ രൂപീകരിച്ചതും. ഇതനുസരിച്ച് ഉദ്യോഗാർഥികൾ ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തിയാൽ മതിയെന്നത് ഉൾപ്പെടെ നടപടിക്രമങ്ങൾ ലഘൂകരി ച്ചിരുന്നു.
Results 1-10 of 508