Activate your premium subscription today
എടക്കര ∙ കാട്ടാനകൾ കാരണം മൂത്തേടം തീക്കടി ഊരിലെ ആദിവാസികളുടെ നെഞ്ചിൽ തീയാണ്. സന്ധ്യയായാൽ വീടുകളുടെ മുറ്റത്ത് ആനകളാണ്. രാത്രി പിന്നെ ഉറക്കമില്ല. ആനകളെത്തുന്നതു കണ്ടാൽ ബഹളംവച്ചും പടക്കം പൊട്ടിച്ചുമെല്ലാം നോക്കുമെങ്കിലും ഇതുകൊണ്ടെന്നും ആനകൾ പോകാറില്ല. ഇടയ്ക്ക് വീടുകളും ആക്രമിക്കുന്നുണ്ട്. സമീപത്തെ
കൊൽക്കത്ത∙ ബംഗാളിലെ ഗോത്രമേഖലകളിലൂടെ യാത്ര ചെയ്തു ഗവർണർ ഡോ.സി.വി.ആനന്ദബോസ്. ‘അമർഗ്രാം’ എന്നു പേരിട്ട ജനസമ്പർക്കപരിപാടിയിൽ നൂറു കണക്കിനു ഗോത്രവിഭാഗക്കാരുമായിട്ടാണ് ഗവർണർ ആശയവിനിമയം നടത്തിയത്. സുന്ദർബൻ മേഖലയിലെ ബാങ്ക്ര ഗ്രാമത്തിൽ നിന്നാരംഭിച്ച യാത്ര കഴിഞ്ഞദിവസം പൂർബ ബർദ്ധമാനിലെ ഔസ്ഗ്രാമിലെ സഖഡംഗ എന്ന ഗോത്ര പ്രദേശം വരെ നീണ്ടു. ആനന്ദബോസ് ബംഗാളിൽ ഗവർണറായി ചുമതലയേറ്റപ്പോൾ തുടങ്ങിവെച്ച ‘ജൻരാജ്ഭവൻ’ സംരംഭത്തിന്റെ രണ്ടാം പതിപ്പാണ് മൂന്നാം വർഷത്തിന്റെ തുടക്കത്തിൽ രൂപം നൽകിയ ‘അമർഗ്രാം’. കൊല്ലം കലക്ടറായിരുന്ന ആനന്ദബോസിന്റെ ‘ഫയലിൽ നിന്ന് വയലിലേക്ക്’ എന്ന പരിപാടിയാണ് പിന്നീട് അദ്ദേഹം നടത്തിയ പല ജനസമ്പർക്ക പരിപാടികളുടെയും തുടക്കം.
തിരുവനന്തപുരം ∙ റവന്യു രേഖകളിൽ ‘ഹിൽമെൻ സെറ്റിൽമെന്റ്’ എന്നു രേഖപ്പെടുത്തിയിരിക്കുന്ന ഭൂമിയിൽ 5 ഏക്കർ വരെ ആദിവാസികൾ ഉൾപ്പെടെയുള്ള പട്ടികഗോത്രവർഗക്കാർ അല്ലാത്തവർക്കു പതിച്ചു കൊടുക്കാമെന്നു റവന്യു വകുപ്പ് വ്യക്തമാക്കി. ഹിൽമെൻ സെറ്റിൽമെന്റുകൾ കൈവശം വച്ചിട്ടുള്ള പട്ടികഗോത്രവർഗക്കാർ അല്ലാത്തവർക്ക് ഈ ഭൂപരിധിയിൽ നിന്നു കൊണ്ടു പട്ടയം അനുവദിക്കാൻ തഹസിൽദാർമാർക്കു റവന്യു സെക്രട്ടറി മാർഗനിർദേശവും പുറത്തിറക്കി. കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ വില്ലേജിലെ ഹിൽമെൻ സെറ്റിൽമെന്റിൽ പട്ടയം അനുവദിക്കുന്നതിൽ വ്യക്തത തേടിയ എറണാകുളം ജില്ലാ കലക്ടർക്കുള്ള വിശദീകരണമായാണു റവന്യു വകുപ്പിന്റെ മാർഗനിർദേശം.
മാനന്തവാടി ∙ ഒന്നു നിവർന്ന് കിടക്കണമെന്ന് മാതന് ആഗ്രഹമുണ്ട്. അര മുതൽ കാലിന്റെ ഉപ്പൂറ്റി വരെ തോൽ ഊർന്ന് പോയതിനാൽ അതിന് കഴിയില്ല. മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലെ സർജിക്കൽ വാർഡിൽ കഴിയുന്ന പയ്യമ്പള്ളി കൂടൽക്കടവ് ചെമ്മാട് ആദിവാസി ഉരിലെ മാതൻ(48) വേദന സഹിക്കാനാകാതെ ഇടയ്ക്കിടെ
കോതമംഗലം∙ കുട്ടമ്പുഴ പിണവൂർക്കുടിയിൽ 2 വർഷം മുൻപു സന്തോഷിനെ കാട്ടാന ചവിട്ടിക്കൊന്നപ്പോൾ ആദിവാസി ഗ്രാമത്തിനു ചുറ്റും കിടങ്ങ് നിർമിക്കാമെന്ന് അധികൃതർ നൽകിയ വാഗ്ദാനം പാലിക്കാൻ എൽദോസിന്റെ മരണം വരെ കാക്കേണ്ടിവന്നു. വലിയ ക്ണാച്ചേരിയിൽ തിങ്കളാഴ്ച എൽദോസിനെ കാട്ടാന ചവിട്ടിക്കൊന്നതിനെ തുടർന്നുണ്ടായ
മാനന്തവാടി ∙ പയ്യമ്പള്ളി കൂടൽക്കടവിൽ ആദിവാസി യുവാവ് മാതനെ കാറിൽ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ 2 പേർ അറസ്റ്റിൽ. കണിയാമ്പറ്റ പടിക്കംവയൽ പുത്തൻ പീടികയിൽ വീട്ടിൽ മുഹമ്മദ് അർഷിദ് (23), കണിയാമ്പറ്റ പച്ചിലക്കാട് പടിക്കം വയൽ കക്കാറയ്ക്കൽ വീട്ടിൽ അഭിരാം കെ.സുജിത്ത് (23) എന്നിവരെയാണു മാനന്തവാടി പൊലീസ്
മാനന്തവാടി ∙ കൂടൽക്കടവിൽ ആദിവാസിയെ കാറിൽ വലിച്ചിഴച്ച സംഭവത്തിലും എടവകയിൽ ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടു പോകേണ്ട സാഹചര്യം ഉണ്ടാക്കിയതിലും നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് മാനന്തവാടി–പനമരം ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ മന്ത്രി ഒ.ആർ.കേളുവിന്റെ മാനന്തവാടിയിലെ ഓഫിസിലേക്ക് മാർച്ച്
കോട്ടയം ∙ പട്ടികവർഗ ഊരുകൂട്ടം ഹിന്ദു ഫെഡറേഷൻ കലക്ടറേറ്റ് ധർണ നടത്തി. വിദ്യാസമ്പന്നരായ പട്ടിക വർഗക്കാർക്ക് തൊഴിൽ ലഭ്യമാക്കുക, സർക്കാർ ശമ്പളം നൽകുന്ന സ്ഥാപനങ്ങളിൽ സംവരണം നൽകുക തുടങ്ങി 40 ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. സംസ്ഥാന പ്രസിഡന്റ് രാജൻ അറക്കുളം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി
ന്യൂഡൽഹി ∙ ജാതികൾക്ക് അധിക്ഷേപകരമാകുന്ന പദപ്രയോഗങ്ങളും വിശേഷണങ്ങളും ജാതി സർട്ടിഫിക്കറ്റിൽ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിന്റെ മറുപടി തേടി. എസ്സി വിഭാഗത്തിൽപെടുന്നവർക്കു നൽകുന്ന സർട്ടിഫിക്കറ്റുകളിൽ ചുര, ചമർ, ഭങ്കി, കഞ്ചർ എന്നിങ്ങനെ ചേർക്കുന്നതു ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണിത്. മുൻകാലങ്ങളിൽ പ്രത്യേക സമുദായങ്ങളെ അധിക്ഷേപിച്ചു നടത്തിയ വിശേഷണങ്ങളാണ് ഇവ.
ലാൻഡ്ബാങ്ക് സംവിധാനം ഇല്ലാതെ തന്നെ സംസ്ഥാനത്തിന്റെ വികസനം സാധ്യമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷനും ജാർഖണ്ഡിന്റെ ആദ്യ മുഖ്യമന്ത്രിയുമായ ബാബുലാൽ മറാൻഡി പറഞ്ഞു. ഭൂമി നഷ്ടപ്പെടുമെന്നതിനാൽ ആദിവാസികൾ ലാൻഡ്ബാങ്കിനെതിരെ സമരം നടത്തിയിരുന്നു. ജാർഖണ്ഡിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തിയാൽ, മുഖ്യമന്ത്രിയാകാൻ ഏറ്റവുമധികം സാധ്യതയുള്ള നേതാവാണു ബാബുലാൽ മറാൻഡി. നിയമസഭാ തിരഞ്ഞെടുപ്പു രണ്ടാം ഘട്ടത്തിലേക്കു കടക്കുമ്പോൾ, ധൻവർ മണ്ഡലത്തിലെ കോദയ്ബാഗിലെ വീട്ടിൽ മലയാള മനോരമയ്ക്ക് അദ്ദേഹം അനുവദിച്ച അഭിമുഖത്തിൽ നിന്ന്:
Results 1-10 of 111