Activate your premium subscription today
തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം തുടരുന്ന ആശാ വർക്കർമാർ രാപകൽ സമരത്തിന്റെ 81–ാം ദിവസമായ മേയ് ഒന്നിന് സെക്രട്ടേറിയറ്റിനു മുന്നിൽ മേയ്ദിന റാലി നടത്തും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആശമാരും മറ്റ് തൊഴിലാളികളും അണിനിരക്കും. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ‘ഈ മേയ്ദിനം ആശമാർക്കൊപ്പം’ എന്ന പ്രചാരണം സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം ∙ ആശാ വർക്കേഴ്സിന്റെ സെക്രട്ടേറിയറ്റിനു മുന്നിലെ രാപകൽ സമരവേദിയിൽ കുട്ടികളും വീട്ടമ്മയും എത്തിച്ച കുടുക്കകൾ പൊട്ടിച്ചു. സമരത്തിനു പിന്നിൽ പ്രവർത്തിക്കുന്നവർ പാട്ടപ്പിരിവുകാരാണെന്ന് സിഐടിയു നേതാക്കൾ പരിഹസിച്ചിരുന്നു. ഇതിനുള്ള മറുപടി കൂടിയായിരുന്നു കുടുക്ക പൊട്ടിക്കൽ. സമര വേദിയിൽ സൂക്ഷിച്ചിരുന്ന കുടുക്കകൾ പൊട്ടിച്ചു നാണയങ്ങളും നോട്ടുകളും എണ്ണി തിട്ടപ്പെടുത്തിയപ്പോൾ ആകെ 2906 രൂപ. കെപിസിസി വക്താവായ ജിന്റോ ജോൺ തന്റെ രണ്ടു മക്കളുടെ ആഗ്രഹപ്രകാരം അവർ നാണയങ്ങൾ ഇട്ടു സൂക്ഷിച്ചിരുന്ന കുടുക്കകളുമായി സമരവേദിയിൽ എത്തുകയായിരുന്നു. ഇരു കുടുക്കകളിലായി 2196 രൂപ ഉണ്ടായിരുന്നു. മറ്റൊരു വീട്ടമ്മയും അടുക്കളയിൽ നാണയങ്ങൾ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന കുടുക്കയുമായി എത്തി. 700 രൂപ മിനിമം വേതനം ആവശ്യപ്പെടുന്ന ആശമാർക്കു പ്രതീകാത്മകമായി നൽകിയ കുടുക്കയിൽ 710 രൂപ രൂപ ഉണ്ടായിരുന്നു. സമരവേദിയിൽ സൂക്ഷിച്ച ഈ കുടുക്കകളാണ് ഇന്നലെ പൊട്ടിച്ചത്.
തൃശൂർ ∙ പാർട്ടി അണികൾ മുകളിൽ നിന്നു കേട്ടത് ‘തത്തമ്മേ പൂച്ച പൂച്ച’ എന്ന മട്ടിൽ പറഞ്ഞുകൊണ്ടിരിക്കുകയാണെങ്കിലും ആശാ സമരം കേരളത്തിൽ വലിയ പൊതുമണ്ഡലത്തെ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നതായി സാറാ ജോസഫ് പറഞ്ഞു. ആശാ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു. തങ്ങളല്ല സമരത്തിന്റെ കുത്തകക്കാർ എന്ന് കമ്യൂണിസ്റ്റുകാർ തിരിച്ചറിയണം. ആശാ സമരത്തോടു പുറം തിരിഞ്ഞു നിൽക്കുന്നവർ അസംഘടിത മേഖലയിലെ മുഴുവൻ തൊഴിലാളികളെയുമാണ് അപഹസിക്കുന്നത്.
തിരുവനന്തപുരം∙ ആശാസമരം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനുള്ള നടപടിയിലേക്ക് സമരസമിതി. കാസർകോട് മുതൽ തിരുവനന്തപുരം വരെ രാപകൽ യാത്രകൾ സംഘടിപ്പിക്കാനാണ് തീരുമാനം. മേയ് 5 മുതൽ ജൂൺ 17 വരെയാണ് രാപകൽ യാത്ര നടത്തുന്നത്. കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.ബിന്ദു ആയിരിക്കും ജാഥാ ക്യാപ്റ്റൻ.
തിരുവനന്തപുരം ∙ ഓണറേറിയവും വിരമിക്കൽ ആനുകൂല്യവും ആവശ്യപ്പെട്ട് ആശാ വർക്കർമാരുടെ സമരത്തിൽ കൂടുതൽ ഇടപെടൽ നടത്താൻ പ്രതിപക്ഷത്തിന്റെ തീരുമാനം. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഇന്ന് സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തൽ സന്ദർശിക്കും.
ചെറുപുഴ∙ ആയുർവേദാശുപത്രി വളപ്പിൽ മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കുന്ന പഞ്ചായത്ത് നടപടിക്കെതിരെ കോൺഗ്രസ് നേതാക്കൾ പ്രതിഷേധവുമായി രംഗത്ത്. പ്രാപ്പൊയിൽ ഈസ്റ്റിലെ ആയുഷ് പ്രാഥമിക ആരോഗ്യകേന്ദ്രം വക സ്ഥലത്ത് മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെയാണു കോൺഗ്രസ് നേതാക്കൾ പ്രതിഷേധവുമായി രംഗത്തുവന്നത്.
തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിനു മുന്നിൽ 2 മാസത്തിലേറെയായി തുടരുന്ന ആശാ സമരത്തിനുള്ള പിന്തുണ വിളംബരം ചെയ്ത് സാംസ്കാരിക കേരളം. സമരത്തിന് ഐക്യദാർഢ്യമർപ്പിച്ചു സമരവേദിയിൽ സാംസ്കാരിക പ്രവർത്തകർ അണിനിരന്ന പൗരസാഗരം നടന്നു. നൂറുകണക്കിന് ആശാ പ്രവർത്തകരും പങ്കാളികളായി. മറ്റിടങ്ങളിലും കൂട്ടായ്മകൾ അരങ്ങേറി.
തിരുവനന്തപുരം ∙ ആശാ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ന് രാവിലെ 10.30ന് സെക്രട്ടേറിയറ്റിനു മുന്നിൽ പൗരസാഗരം. ആശാ പ്രവർത്തകർക്കൊപ്പം കുടുംബാംഗങ്ങളും വിവിധ സംഘടനകളും സംഗമത്തിൽ പങ്കെടുക്കും.
തിരുവനന്തപുരം∙ റാങ്ക് പട്ടികയുടെ കാലാവധി 19ന് അവസാനിക്കാനിരിക്കെ പ്രതീക്ഷയോടെയാണ് വനിതാ സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം തുടരുന്നത്. അടുത്ത പട്ടിക വരുന്നതിനു മുൻപായി പരമാവധി പേർക്ക് നിയമനം നടത്തണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. ഇതു നടക്കുമോയെന്ന ആശങ്കയുമുണ്ട്.
തിരുവനന്തപുരം∙ ആശാ വര്‍ക്കര്‍മാരുടെ വേതനം പരിഷ്കരിക്കുന്നതു പഠിക്കാന്‍ കമ്മിഷനെ വയ്ക്കാമെന്ന സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാതെ ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്. ഓണറേറിയം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ കമ്മിഷനെ നിയോഗിക്കേണ്ട ആവശ്യമില്ലെന്നു സമരസമിതി വ്യക്തമാക്കി.
Results 1-10 of 699