Activate your premium subscription today
ഏറ്റവും മികച്ച രീതിയിൽ വസ്ത്രം ധരിക്കേണ്ടി വരുമ്പോൾ ബിസിനസുകാരും ബോളിവുഡ് താരങ്ങളും മുതൽ ഇന്ത്യൻ പ്രധാനമന്ത്രി വരെ തേടുന്നത് ഒരേയൊരു പേരാണ് – ട്രോയ് കോസ്റ്റ. രാജ്യത്തെ സുപ്രധാന വ്യക്തികളെ ലോകവേദികളിൽ സ്യൂട്ട് അണിയിക്കുന്ന ഡിസൈനർ. 2014ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ യുഎസ് സന്ദർശനത്തിനായി വസ്ത്രമൊരുക്കിയപ്പോഴാണ് ‘ട്രോയ് കോസ്റ്റ’ എന്ന പേര് ഫാഷൻ ലോകത്തിനു പുറത്ത് സുപരിചിതമായത്. മുംബൈ ബാന്ദ്രയിലെ കോസ്റ്റ വില്ലയിൽ നെഞ്ചളവും തോൾ വിരിവും അളന്നെടുക്കാൻ കയറിച്ചെല്ലാത്ത താരങ്ങളില്ല. ഇത്തവണ വിരാട് കോലി ഉൾപ്പെടെ ഏഴ് ഐപിഎൽ ക്യാപ്റ്റൻമാരെ സ്യൂട്ട് ധരിപ്പിച്ചതും ട്രോയ് കോസ്റ്റയാണ്.
പച്ചപുതച്ച വയലുകൾക്കു മുകളിലൂടെ ഡ്രോണുകൾ പറന്നുയരുമ്പോൾ ചേർത്തല കടക്കരപ്പള്ളി ഊടംപറമ്പിൽ ദേവിക ചന്ദ്രശേഖരന്റെയും സഹോദരൻ ദേവൻ ചന്ദ്രശേഖരന്റെയും കണ്ണുകളിൽ നൂറു സൂര്യൻ ഉദിച്ചുയരും. ഡ്രോണുകൾക്കൊപ്പം ആകാശം തൊടുന്നതു ഇവരുടെ സ്വപ്നങ്ങൾ കൂടിയാണ്. 2018ലെ പ്രളയത്തിൽ അമ്മയുടെ കൃഷി നശിക്കുകയും പിന്നീടു വിളവു കുറയുകയും ചെയ്തതു നോക്കി നിൽക്കേണ്ടി വന്ന മക്കൾ, അമ്മയെ എങ്ങനെ സഹായിക്കാമെന്ന ആലോചിച്ചതാണ് കാർഷിക ഡ്രോണുകളുടെ നിർമാണത്തിലേക്കെത്തിച്ചത്. വർഷങ്ങൾക്കിപ്പുറം ഫ്യൂസിലേജ് ഇന്നവേഷൻസ് എന്ന സ്ഥാപനവുമായി ദക്ഷിണേന്ത്യയിലെ കാർഷിക മേഖലയിലെ ഡ്രോൺ ഉപയോഗത്തിന്റെ കടിഞ്ഞാൺ പിടിക്കുന്നത് ഈ സഹോദരങ്ങളാണ്.
‘‘ അതേ, നമുക്കു നാളെ വടക്കേ പറമ്പിലെ വരിക്കനെടുക്കാം. നല്ല മൂപ്പായിട്ടുണ്ട്...’’ മുറ്റത്തുനിന്ന് കൊച്ചേട്ടൻ പറയുന്നതുപോലെ ഏലിയാമ്മയ്ക്കു തോന്നി. പറമ്പിലെ എല്ലാ പ്ലാവിലും ചക്ക നിറഞ്ഞിരിക്കുകയാണ്. ആർക്കും വേണ്ട. മുറിച്ചു ചുളയെടുത്താൽ തിന്നാനും ആളില്ല. കൊച്ചേട്ടൻ ഉള്ളപ്പോൾ ഇങ്ങനെയായിരുന്നില്ല. വീട്ടിലും പറമ്പിലും എപ്പോഴും ആൾപ്പെരുമാറ്റമുണ്ടായിരുന്നു. ഒരു ശൂന്യത ഏലിയാമ്മയ്ക്കു ചുറ്റും തളംവച്ചു.
‘കടലമ്മ കള്ളി !’ പണ്ടു കടൽ കാണാൻ പോകുന്ന കുട്ടികളുടെ ഒരു കളിയുണ്ടായിരുന്നു. തീരത്തെ മണലിൽ ‘കടലമ്മ കള്ളി’യെന്ന് എഴുതും. ഉടനെ കടലിൽനിന്ന് വലിയൊരു തിര വന്ന് അതു മായ്ക്കും. കുട്ടികൾ പിന്നെയും എഴുതും, കടൽ പിന്നെയും തിരകളെ അയയ്ക്കും. കള്ളിയെന്നു വിളിച്ചതിലുള്ള ദേഷ്യം കൊണ്ടാണ് കടലമ്മ തിരകളെ അയച്ചതെന്നു മുതിർന്നവർ കുട്ടികളോടു പറയും. കാരണം കടലിനു കള്ളമില്ല, പകരം അകം നിറയെ സത്യമാണുള്ളത്.
കൊല്ലൂർ മൂകാംബികാ ദേവിയെ തൊഴുത് നിത്യാനന്ദ അഡിഗ തന്റെ ഹാർലി ഡേവിഡ്സൺ സ്ട്രീറ്റ് 750 ബൈക്കിൽ കയറി സെൽഫ് സ്റ്റാർട്ട് ബട്ടണിൽ വിരലമർത്തി. ക്ഷേത്ര ശ്രീകോവിലിനകത്ത് ദേഹത്തണിയാറുള്ള ചുവന്ന പട്ട് ഇപ്പോഴില്ല. പകരം റൈഡിങ് ജാക്കറ്റ്. കൊല്ലൂർ മൂകാംബികാ ദേവി ക്ഷേത്രത്തിലെ മുഖ്യ തന്ത്രിയായ നിത്യാനന്ദ ബൈക്ക് റൈഡറുടെ വേഷത്തിലേക്കു മാറിയാൽ ഭക്തർ പോലും തിരിച്ചറിഞ്ഞേക്കില്ല.
രമണമഹർഷിയുടെ കാലുകളിൽ തൈലം പുരട്ടി തിരുമ്മുകയാണ് ഭക്തർ. അങ്ങനെയെങ്കിൽ തനിക്കും പോരട്ടെ പുണ്യമെന്നു പറഞ്ഞ് മഹർഷിയും സ്വന്തം കാൽ തടവുന്നതിൽ ഒപ്പം കൂടി. ഒരിക്കലൊരു ഭക്ത അദ്ദേഹത്തിനു സമർപ്പിക്കാൻ കൊണ്ടുവന്ന നാളികേരം പൊതിക്കാൻ കഷ്ടപ്പെടുന്നതു കണ്ട് മഹർഷിയും സഹായിക്കാനെത്തി.ഇതുപോലെ രമണമഹർഷിയുടെ ലളിതസുന്ദര ഫലിതങ്ങളിൽ ജനങ്ങൾ മനംനിറഞ്ഞു ചിരിക്കുന്നതും ചിന്തിക്കുന്നതും പതിവായിരുന്നു ആശ്രമത്തിൽ. ജ്ഞാനയോഗിയും കാണാനെത്തുന്നവരും തമ്മിലുളള വേർതിരിവ് അലിഞ്ഞില്ലാതെയാകുന്ന വേളകൾ.
ജപ്പാന് ഇപ്പോൾ ചെറി പ്പൂക്കളുടെ നിറമാണ്. മാർച്ചിൽ തുടങ്ങി ഏപ്രിൽ അവസാനം വരെ നീളുന്ന ചെറി ബ്ലോസം (sakura) സീസൺ. പൂത്തുലഞ്ഞു കൊഴിഞ്ഞു വീഴുന്ന നിറങ്ങൾ വിരിച്ച പരവതാനികളാണ് എല്ലായിടത്തും കാഴ്ചകളിലേക്കു നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്. മഞ്ഞുപെയ്ത്ത് മാറുന്നതനുസരിച്ചാണ് ചെറിമരങ്ങൾ പൂവിട്ടു തുടങ്ങുന്നത്.
ആഗോള ഫാഷൻ രംഗത്ത് വെള്ളിവെളിച്ചത്തിലാണ് ഖാദി. സ്വാതന്ത്ര്യസമരത്തിന്റെ അടരുകളുള്ള ഇന്ത്യയുടെ ഈ ‘ഫ്രീഡം ഫാബ്രിക്’ ഫാഷൻ ലോകത്ത് യഥാർഥ ലക്ഷുറിയുടെ അടയാളപ്പെടുത്തലാണ്. കൈകൊണ്ട് നൂൽനൂറ്റ്, തറിയിൽ ഒരുക്കുന്ന പൈതൃകതുണിത്തരം സുസ്ഥിര ഫാഷന്റെ അടിസ്ഥാനമാണെന്നത് ഫാഷൻ ലോകത്ത് ഖാദിയുടെ മൂല്യം കൂട്ടുന്നു.
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ നമ്മുടെ കൊച്ചുകേരളത്തിൽ പ്രണയം നിരസിച്ചതിന്റെ പേരിൽ മാത്രം കൊല്ലപ്പെട്ട പെൺകുട്ടികളുടെ എണ്ണം എത്രയെന്നറിയാമോ? 12നും 15നും ഇടയിലാവാമെന്നാണ് ഗൂഗിൾ നൽകിയ ഉത്തരം. കൂടാതെ കൊച്ചിയിലും കുന്നംകുളത്തും മരിക്കാതെ രക്ഷപ്പെട്ട രണ്ടുപേരുമുണ്ട്. നെറ്റ്ഫ്ലിക്സിലെ ‘അഡോളസൻസ്’ എന്ന ബ്രിട്ടിഷ് സീരീസ് നൽകിയ ചിന്തകളാണ് ഈയൊരു അന്വേഷണത്തിലേക്ക് എത്തിച്ചത്.
ആലങ്ങോട്ട് മനയുടെ മുറ്റത്തുനിന്നു പ്രേം മനസ്വി എല്ലാത്തിനോടും യാത്ര പറഞ്ഞു പടിയിറങ്ങി. 3 പതിറ്റാണ്ടുകൾ കൂടെയിരുന്നു പാടിയ കിളികളോട്.. തണൽ വിരിച്ച മരങ്ങളോട്..കുശലം ചൊല്ലിയ അണ്ണാറക്കണ്ണനോട്...കഥകൾ പറഞ്ഞ ചുവരുകളോട്.
Results 1-10 of 655