Activate your premium subscription today
കേന്ദ്ര സർക്കാരിനെതിരെ കേരളത്തിൽ ആളുകൾ പ്രതിഷേധം നടത്തുന്നുവെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു കൂട്ടം ആളുകൾ പച്ച ബനിയൻ/ജേഴ്സി ധരിച്ച്, പച്ചക്കൊടിയേന്തി, മലയാളത്തിൽ മുദ്രാവാക്യം വിളിക്കുന്ന സംഭവത്തെ ഒരു യുവതി വിമർശിക്കുന്നതാണ് പ്രചരിക്കുന്ന
ചങ്ങനാശേരി ∙ വഖഫ് ബിൽ പാസായ ഉടൻ മുനമ്പത്തെ ജനങ്ങളുടെ അവകാശം വീണ്ടെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുനമ്പത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ളതാണ് വഖഫ് ബില്ലെന്നും അതിലൊരു സംശയവും വേണ്ടെന്നും അദ്ദേഹം പറഞ്ഞു. പെരുന്നയിൽ എൻഎസ്എസ് ആസ്ഥാനത്ത് എത്തി ജനറൽ സെക്രട്ടറി ജി.
കോട്ടയം∙ വഖഫ് ബില്ലിന്റെ അവതരണ ദിനത്തിൽ പ്രിയങ്ക ഗാന്ധി ലോക്സഭയിലെത്താത്തതിൽ വിശദീകരണം. വ്യക്തിപരമായ ആവശ്യങ്ങൾക്കായി വിദേശത്തുപോയതിനാലാണു പ്രിയങ്കയ്ക്കു പാർലമെന്റിൽ എത്താൻ സാധിക്കാത്തത് എന്നാണു പുറത്തുവരുന്ന വിവരം. ഏറ്റവും അടുത്ത സുഹൃത്ത് കാൻസർ ബാധിതയായി വിദേശത്തു ചികിത്സയിലാണ്. അതീവ
ന്യൂഡൽഹി ∙ ലോക്സഭ പാസാക്കിയ വഖഫ് നിയമ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. രാജ്യസഭ കൂടി കടന്നാൽ ബിൽ നിയമമാകും. നിർദിഷ്ട നിയമനിർമാണം രാഷ്ട്രപതി ഒപ്പിടുന്നതോടെ നിലവിൽ വരും. ഇതോടെ വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995 ലെ നിയമം ഇല്ലാതാകും. ലോക്സഭയിൽ 288 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 232
ലോക്സഭയിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും രംഗത്തെത്തി. ബിൽ ഏതെങ്കിലും സമുദായത്തിന്റെ മതവിശ്വാസത്തെയോ വികാരത്തെയോ വ്രണപ്പെടുത്തുന്നില്ലെന്നും മുൻകാല തെറ്റുകൾ തിരുത്തുക മാത്രമാണ് ചെയ്യുന്നതെന്നും അവർ പറഞ്ഞു.
ന്യൂഡൽഹി ∙ പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിനിടെ, 14 മണിക്കൂറോളം നീണ്ട മാരത്തൺ ചർച്ചയ്ക്കും വോട്ടെടുപ്പിനുമൊടുവിൽ വഖഫ് ഭേദഗതി ബിൽ ഇന്നു പുലർച്ചെ 1.56ന് ലോക്സഭ പാസാക്കി. 288 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 232 പേർ എതിർത്തു. 520 പേരാണ് വോട്ട് ചെയ്തത്. സഭയിൽ ഹാജരായി വോട്ട് ചെയ്യുന്നവരുടെ 50 ശതമാനത്തിനു മുകളിൽ വോട്ട് ലഭിച്ചാൽ ബിൽ പാസാകും. അതായത് 520 പേരിൽ 261 പേരുടെ ഭൂരിപക്ഷം മതി.
ന്യൂഡൽഹി∙ വഖഫ് ഭേദഗതി ബിൽ നടപ്പിലാക്കുന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ആഗ്രഹമാണ് പൂർത്തീകരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വഖഫ് ബില്ലിൽ ലോക്സഭയിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. 2013ൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ വഖഫ് നിയമത്തിൽ ഭേഗദതി വരുത്താതിരുന്നെങ്കിൽ ഇപ്പോൾ ഈ ഭേദഗതി ബില്ലിന്റെ ആവശ്യമുണ്ടായിരുന്നില്ല എന്നും അമിത് ഷാ പറഞ്ഞു.
ന്യൂഡൽഹി∙ വഖഫ് ദേദഗതി ബിൽ രാജ്യം 2025ൽ കണ്ട ഏറ്റവും വലിയ തമാശയാണെന്ന് മലപ്പുറം എംപി ഇ.ടി.മുഹമദ് ബഷീർ. കേന്ദ്രസർക്കാർ ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കുകയാണെന്നും മുസ്ലീമിനെതിരെ നടക്കുന്നത് അനീതിയാണെന്നും ഇ.ടി.മുഹമദ് ബഷീർ ലോക്സഭയിൽ നടന്ന ചർച്ചയ്ക്കിടെ തുറന്നടിച്ചു. പുതിയ ഭേദഗതി ബിൽ വഖഫ് ബോർഡിനെ
കേരളത്തിലെ 18 ശതമാനം വരുന്ന ക്രൈസ്തവരുടെ വോട്ടു നേടി വിജയിച്ചവര്‍ വഖഫ് ബില്ലിന്റെ വിഷയത്തില്‍ അവര്‍ക്കെതിരായ നിലപാട് എടുക്കുന്നുവെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. വഖഫ് ഭേദഗതി ബില്ലിനെതിരെ നിലപാടെടുക്കുന്ന കേരളത്തിലെ യുഡിഎഫ്, എല്‍ഡിഎഫ് എംപിമാരുടെ ഭരണഘടന വിരുദ്ധ നിലപാടിനെതിരെ സംസ്ഥാനത്തെ ഇന്ത്യാ മുന്നണി എംപിമാരുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുന്നതിന്റെ ഭാഗമായി ശശി തരൂര്‍ എംപിയുടെ ഓഫിസിലേക്ക് നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിക വിശ്വാസ പ്രകാരം മതപരമായതോ ആത്മീയമായതോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങൾക്ക് വേണ്ടി ദൈവത്തിന്റെ പേരിൽ സമർപ്പിക്കുന്ന വസ്തുക്കളെയാണു വഖഫ് എന്ന് പറയുന്നത്. വഖഫ് എന്ന അറബിക് പദത്തിന്റെ അർഥം തടഞ്ഞു വയ്ക്കുക, നിർത്തിപ്പിക്കുക എന്നൊക്കെയാണ്. വസ്തുവിന്റെ ക്രയവിക്രയം തടസ്സപ്പെടുത്തുക എന്ന നിലയിലാണു വഖഫ് എന്നു വിളിക്കുന്നത്.
Results 1-10 of 54