കെപിസിസി പ്രസിഡന്റ്. പേരാവുർ എംഎൽഎയാണ്. സ്കൂൾ കാലത്തു കെഎസ്‌യു പ്രവർത്തകനായി തുടങ്ങി, കോൺഗ്രസ് രാഷ്ട്രീയത്തിന്റെ പടികൾ കയറിയ ആളാണ് സണ്ണി ജോസഫ് (72). ഇടുക്കി തൊടുപുഴയിൽനിന്നു കണ്ണൂരിലെ ഉളിക്കൽ പുറവയലിലേക്കു കുടിയേറിയതാണു കുടുംബം. കെ.സുധാകരന്റെ പിൻഗാമിയായി 2001–07ൽ കണ്ണൂർ ഡിസിസി പ്രസിഡന്റായിരുന്നു. 2011ൽ നിയമസഭയിലേക്കുള്ള കന്നിമത്സരത്തിൽ പേരാവൂരിൽ സിറ്റിങ് എംഎൽഎ കെ.കെ.ശൈലജയെ തോൽപിച്ചു. 2016ലും 2021ലും ജയം ആവർത്തിച്ചു. നിയമബിരുദധാരിയാണ്.