Activate your premium subscription today
ശ്രീനഗര്∙ ജമ്മു കശ്മീരിലെ ബാരമുള്ളയ്ക്ക് സമീപം സോപോറില് ഭീകരരും സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമതൃത്യു. സലൂര വനമേഖലയില് ഞായറാഴ്ച രാത്രിയാണ് വെടിവയ്പ്പ് ആരംഭിച്ചത്. തിങ്കളാഴ്ച രാവിലെയുണ്ടായ ഏറ്റമുട്ടലില് ഗുരുതരമായി പരുക്കേറ്റ സൈനികനെ ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ന്യൂഡൽഹി∙ മൂന്ന് ഖലിസ്ഥാൻ തീവ്രവാദികൾ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. യുപി പിലിബിത്തിൽ നടന്ന ഏറ്റുമുട്ടലിലാണ് തീവ്രവാദികൾ കൊല്ലപ്പെട്ടത്. യുപി, പഞ്ചാബ് പൊലീസ് സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. ഖലിസ്ഥാനി കമാൻഡോ ഫോഴ്സ് എന്ന നിരോധിത സംഘടനയിലെ അംഗങ്ങളാണിവർ.
ശ്രീനഗർ∙ കുൽഗാം ജില്ലയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ 5 ഭീകരർ കൊല്ലപ്പെട്ടു. ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സുരക്ഷാസേന നടത്തിയ തിരച്ചിലിന് ഒടുവിലാണ് ഏറ്റുമുട്ടലുണ്ടായത്.
മുംബൈ∙ 26/11 മുംബൈ ഭീകരാക്രമണത്തിന്റെ 16–ാം വാർഷികം ഇന്ന്. വിവിധ കേന്ദ്രങ്ങളിൽ അനുസ്മരണ പരിപാടികൾ നടക്കും. രാജ്യം നേരിട്ട ഏറ്റവും വലിയ ഭീകരാക്രമണത്തിൽ 166 ജീവനുകളാണ് പൊലിഞ്ഞത്. പാക്കിസ്ഥാനിൽ നിന്നു ഗുജറാത്ത് തീരം വഴി കടൽമാർഗം ദക്ഷിണ മുംബൈയിലെ കഫ് പരേഡിലെത്തിയ പത്തംഗ ഭീകരസംഘം പലവഴിക്കു പിരിഞ്ഞ് ആക്രമണം നടത്തുകയായിരുന്നു. എൻഎസ്ജി കമാൻഡോകൾ മൂന്നു ദിവസം കൊണ്ട് ഭീകരരെ തുടച്ചുനീക്കി.
ഇസ്ലാമാബാദ് ∙ വടക്കു പടിഞ്ഞാറൻ പാക്കിസ്ഥാനിൽ ചാവേറാക്രമണത്തിൽ 10 സൈനികർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ അഫ്ഗാനിസ്ഥാന്റെ അതിർത്തിയോട് ചേർന്നുള്ള ഇതേ പ്രദേശത്ത് എട്ടു പേർ മരിച്ചതിനു പിന്നാലെയാണ് പുതിയ സംഭവം. ചെക്ക് പോയിന്റിനു സമീപം സ്ഫോടകവസ്തു നിറച്ച വാഹനവുമായെത്തിയ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ 7 സൈനികർക്ക് പരുക്കേറ്റു.
ഹൂസ്റ്റണിലെ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ നിന്ന് തീവ്രവാദ ആക്രമണം ആസൂത്രണം ചെയ്തതായി ആരോപിച്ച് എഫ്ബിഐ പ്രതി സെയ്ദിനെ അറസ്റ്റ് ചെയ്തു.
ന്യൂഡൽഹി∙ നരേന്ദ്ര മോദി സർക്കാരിന്റെ ഭരണകാലത്ത് 2019 മുതൽ ജമ്മു കശ്മീരിൽ ഭീകരപ്രവർത്തനങ്ങളിൽ 70% ഇടിവെന്ന് കേന്ദ്ര സർക്കാർ. പാര്ലമെന്ററി സ്റ്റാന്ഡിങ് കൗണ്സിലിന് മുന്നിലാണ് കേന്ദ്ര സര്ക്കാര് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ കഴിഞ്ഞ അഞ്ചു വർഷങ്ങളായി തീവ്രവാദ കേസുകളിൽ കുറവുണ്ടെങ്കിലും ലഷ്കറെ തയിബ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകളിൽനിന്നു ഭീഷണി തുടരുന്നുണ്ടെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ വ്യക്തമാക്കി.
ശ്രീനഗര്∙ ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറില് ഏറ്റുമുട്ടലില് രണ്ടു ഭീകരരെ സൈന്യം വധിച്ചു. സൈന്യവും ജമ്മു കശ്മീര് പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ കൊലപ്പെടുത്തിയത്. ഇവരുടെ പക്കല് നിന്നും നിരവധി വെടിക്കോപ്പുകളും ആയുധങ്ങളും കണ്ടെടുത്തു. പ്രദേശത്ത് രണ്ടിലേറെ ഭീകരര് തമ്പടിച്ചിരുന്നതായി സുരക്ഷാസേന കണ്ടെത്തിയിരുന്നു.
വാഷിങ്ടൻ ∙ വേൾഡ് ട്രേഡ് സെന്ററിലും പെന്റഗണിലും 2001 സെപ്റ്റംബർ 11ന് അൽ ഖായിദ നടത്തിയ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഖാലിദ് ഷെയ്ഖ് മുഹമ്മദും മറ്റു 2 പ്രതികളും വധശിക്ഷ ഒഴിവാക്കാൻ പ്രോസിക്യൂഷനുമായുണ്ടാക്കിയ ധാരണ സാധുവാണെന്നു ഗ്വാണ്ടനാമോ സൈനികക്കോടതി വിധിച്ചു. ധാരണ തള്ളിക്കൊണ്ടു പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ നൽകിയ ഉത്തരവ് ഇതോടെ റദ്ദായി. വധശിക്ഷ ഒഴിവാക്കാനായി 3 പ്രതികളും കുറ്റമേൽക്കണമെന്ന വ്യവസ്ഥയിലായിരുന്നു സർക്കാർ അനുമതിയോടെയുള്ള ഒത്തുതീർപ്പ്. ഈ ധാരണയുടെ വിശദാംശങ്ങൾ ജൂലൈ അവസാനം പുറത്തുവന്നതോടെ വൻവിവാദമായി. റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ നടപടിയെ ശക്തമായി വിമർശിച്ചു രംഗത്തെത്തിയിരുന്നു.
ശ്രീനഗർ ∙ തിരക്കേറിയ ഞായറാഴ്ചച്ചന്തയിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ 11 പേർക്കു പരുക്കേറ്റു. സുരക്ഷാസേനയുടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ എറിഞ്ഞ ഗ്രനേഡ് റോഡിൽ വീണു പൊട്ടുകയായിരുന്നു. പരുക്കേറ്റവരെല്ലാം നാട്ടുകാരാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Results 1-10 of 408