Activate your premium subscription today
ന്യൂഡൽഹി ∙ ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനായി വിദേശപര്യടനം നടത്തി തിരിച്ചെത്തിയ പ്രതിനിധിസംഘവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. 7 ലോക്കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന അത്താഴവിരുന്നിൽ വിവിധ കക്ഷികളുടെ പ്രതിനിധികൾ പങ്കെടുത്തു. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ നിലപാട് വിവിധ രാജ്യങ്ങളെ അറിയിച്ചതിന്റെ വിശദാംശങ്ങൾ നേതാക്കൾ പങ്കുവച്ചു. എംപിമാർ ഉൾപ്പെടെയുളള പ്രതിനിധിസംഘം നടത്തിയ ഇടപെടലുകൾക്കു പ്രധാനമന്ത്രി നന്ദി പറഞ്ഞു.
ബർലിൻ ∙ ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് ശക്തമായ പിന്തുണയും ഐക്യദാർഢ്യവും വീണ്ടും പ്രഖ്യാപിക്കുകയാണെന്ന് ജർമൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫുൾ. ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കുന്നതിന്റെ ഭാഗമായി വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്ന ഇന്ത്യയുടെ പാർലമെന്ററി പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയിലാണ് ജോഹാൻ വാഡെഫുൾ നിലപാട് വ്യക്തമാക്കിയത്.
ന്യൂഡൽഹി ∙ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയുടെ ജുഡീഷ്യൽ കസ്റ്റഡി അടുത്തമാസം 9 വരെ ഡൽഹി പട്യാല കോടതി നീട്ടി. ഈമാസം ഒൻപതിനകം റാണയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചു റിപ്പോർട്ട് ഹാജരാക്കാനും പ്രത്യേക ജഡ്ജി ചന്ദർ ജിത് സിങ് തിഹാർ ജയിൽ അധികൃതർക്കു നിർദേശം നൽകി.
ന്യൂഡൽഹി∙ ഭീകരസംഘടനകളുമായുള്ള ബന്ധം പാക്കിസ്ഥാൻ ആവർത്തിച്ചു നിഷേധിക്കുന്നതിനിടെ ഭീകരർക്കൊപ്പം പാക്ക് മന്ത്രിമാർ വേദി പങ്കിടുന്നതിന്റെ ചിത്രങ്ങളും വിഡിയോയും പുറത്ത്. പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്നു കരുതപ്പെടുന്ന സെയ്ഫുള്ള കസൂരിയുൾപ്പെടെയുള്ള ഭീകരരാണ് ചിത്രത്തിലുള്ളത്. പാക്കിസ്ഥാന്റെ ആണവപരീക്ഷണങ്ങളുടെ വിജയം ആഘോഷിക്കാൻ പാക്ക് പഞ്ചാബിലെ കസൂറിൽ മേയ് 29ന് നടത്തിയ പരിപാടിയിലാണ് മന്ത്രിമാരും ഭീകരരും ഒരുമിച്ചു പങ്കെടുത്തത്. പാക്കിസ്ഥാൻ മർക്കസി മുസ്ലിം ലീഗ് (പിഎംഎംഎൽ) ആയിരുന്നു പരിപാടിയുടെ സംഘാടകർ.
ശ്രീനഗർ∙ ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽനിന്ന് 2 ലഷ്കറെ തയിബ (എൽഇടി) ഭീകരരെ സുരക്ഷാ സേന പിടികൂടി. പിടിയിലായവർ ഭീകരവാദികളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും ഭീകരാക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായാണ് സുരക്ഷാ സേന പറയുന്നത്. പിടിയിലായവർ ഹൈബ്രിഡ് ഭീകരരാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ദുബായ് ∙ ഭീകര പ്രവർത്തനങ്ങളിൽ പാക്കിസ്ഥാന്റെ പങ്ക് യുഎഇയെ ബോധ്യപ്പെടുത്താൻ സാധിച്ചതായി ഇന്ത്യയിൽനിന്നുള്ള സർവകക്ഷി സംഘം.
ജമ്മു ∙ ജമ്മു കശ്മീരിൽ കിഷ്ത്വാർ ജില്ലയിലെ സിംഹ്പോര – ഛത്രു മേഖലയിൽ ഭീകരർക്കായുള്ള ‘ഓപ്പറേഷൻ ത്രാഷി’ തിരച്ചിൽ ദൗത്യം സുരക്ഷാസേന രണ്ടാംദിനവും തുടർന്നു. മഹാരാഷ്ട്ര അഹമ്മദ്നഗർ സ്വദേശിയായ സൈനികൻ ഗായ്കർ സന്ദീപ് പാണ്ഡുരംഗ് (32) വ്യാഴാഴ്ച ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചതിനു പിന്നാലെയാണ് ഒളിച്ചിരിക്കുന്ന 4 ഭീകരർക്കായി തിരച്ചിൽ തുടങ്ങിയത്.
അബുദാബി ∙ ഭീകരതയെ ഇന്ത്യയും യുഎഇയും ഒരുമിച്ച് നേരിടുമെന്ന് യുഎഇ സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാൻ എത്തിയ സർവകക്ഷി സംഘവുമായി സംസാരിക്കുകയായിരുന്നു ഷെയ്ഖ് നഹ്യാൻ. പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച ആദ്യ രാജ്യങ്ങളിലൊന്നാണ്
അബുദാബി / ടോക്കിയോ ∙ ഭീകരതയ്ക്കെതിരെ ഇന്ത്യയുടെ പോരാട്ടത്തിന് യുഎഇയും ജപ്പാനും ഉറച്ച പിന്തുണയറിച്ചു. ഓപ്പറേഷൻ സിന്ദൂറിന്റെ പ്രാധാന്യത്തെക്കുറിച്ചും പാക്കിസ്ഥാൻ നടപടിക്കെതിരെ ഇന്ത്യയുടെ ഉറച്ച നിലപാടിനെക്കുറിച്ചും വിശദീകരിക്കാനെത്തിയ സർവകക്ഷി സംഘങ്ങളോടാണ് ഇരുരാജ്യങ്ങളിലെയും നേതാക്കൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
ന്യൂഡല്‍ഹി ∙ അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കുന്നതിനു പാക്കിസ്ഥാനെ പ്രേരിപ്പിക്കാന്‍ തുര്‍ക്കി തയാറാകണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഭീകരതയെ ഒരു നയമായി ഉപയോഗിക്കുന്ന പാക്കിസ്ഥാനെ അതില്‍നിന്നു പിന്തിരിപ്പിക്കാനും പാക്കിസ്ഥാനും പാക്ക് സൈന്യവും ഉൾപ്പെടെ സംരക്ഷിക്കുന്ന ഭീകരവാദ സംഘടനകള്‍ക്കെതിരെ വിശ്വസനീയമായ നടപടികളെടുക്കാനും തുര്‍ക്കിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ദീപ് ജയ്സ്വാള്‍ പറഞ്ഞു.
Results 1-10 of 586