Activate your premium subscription today
തിരുവനന്തപുരം∙ പൊതുവഴി തടസ്സപ്പെടുത്തിയുള്ള ഘോഷയാത്രകളും ഉത്സവച്ചടങ്ങുകളും അനുവദിക്കരുതെന്ന് ജില്ലാ പൊലീസ് മേധാവിമാർക്കു ഡിജിപി എസ്.ദർവേഷ് സാഹിബിന്റെ നിർദേശം. ഇതുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി വിധി പാലിക്കണമെന്നാണു നിർദേശം. വിധി കർശനമായി നടപ്പാക്കുന്നതിൽ പൊലീസ് വീഴ്ചവരുത്തുകയാണെന്നു കാട്ടി കോടതികളിൽ ഹർജികൾ വന്നതോടെയാണ് ഡിജിപിയുടെ ഇടപെടൽ.
കോട്ടയം / കഴക്കൂട്ടം∙ തിരുവനന്തപുരം കഠിനംകുളത്ത് പട്ടാപ്പകൽ വീടിനുള്ളിൽ കയറി വടക്കേ പാടിക്കവിളാകത്ത് ആതിരയെ (മാളു– 30 ) കഴുത്തറുത്തു കൊലപ്പെടുത്തിയത് കിടപ്പുമുറിയിൽ വച്ചായിരുന്നെന്ന് അറസ്റ്റിലായ കൊല്ലം ദളവാപുരം നീണ്ടകര സ്വദേശി ജോൺസൺ ഔസേപ്പിന്റെ (34) മൊഴി. കഠിനംകുളത്തു നിന്നുള്ള അന്വേഷണ സംഘത്തിനാണ് ഇയാൾ മൊഴി നൽകിയത്.
തിരുവനന്തപുരം ∙ സർവകലാശാലാ യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ കേരള സർവകലാശാല ആസ്ഥാന ക്യാംപസിനുള്ളിൽ പന്തൽ കെട്ടി ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹസമരം വിവാദത്തിൽ. സർവകലാശാലയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ അതിക്രമിച്ചുകയറി കെട്ടിയ പന്തൽ പൊളിച്ചുമാറ്റാൻ വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ റജിസ്ട്രാർക്ക് നിർദേശം നൽകി. സർവകലാശാലാ ആസ്ഥാനത്ത്, ഒരു സംഘടന പന്തൽ കെട്ടി സമരം ചെയ്യുന്നത് ആദ്യമാണ്.
തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണ സോഫ്റ്റ്വെയറായ സ്പാർക്കുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ പുതിയ സോഫ്റ്റ്വെയർ ഇന്നു മുതൽ. നേരിട്ടും ഇമെയിൽ വഴിയും ഫോൺ വഴിയും ലഭിക്കുന്ന പരാതികൾ സമയബന്ധിതമായി പരിഹരിക്കുന്നില്ലെന്ന പരാതിയെ തുടർന്നാണ് സോഫ്റ്റ്വെയർ വികസിപ്പിച്ചത്.
തിരുവനന്തപുരം∙ കൃഷി ഡയറക്ടറേറ്റിൽ ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറി നടന്നെന്ന പരാതിയിൽ വിവരാവകാശ നിയമപ്രകാരം രേഖകൾ ആവശ്യപ്പെട്ടിട്ടും നൽകാത്ത ഉദ്യോഗസ്ഥർക്ക് ഒന്നര ലക്ഷം രൂപ പിഴ ചുമത്തി. വിവരാവകാശ നിയമത്തിലെ എല്ലാ വകുപ്പുകളും പ്രയോഗിച്ചുള്ളതാണു വിധി. ഒരു സംഘം ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിക്കും നിർദേശിച്ചു.
പത്തനംതിട്ട ∙ സംസ്ഥാന ആരോഗ്യ വകുപ്പിൽ നിന്നുള്ള കണക്കുകളുണ്ടെങ്കിൽ ഡെങ്കിപ്പനിയ്ക്കെതിരെ മുൻകൂര്‍ മുന്നറിയിപ്പു സംവിധാനം ഒരുക്കാം, പറയുന്നത് പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റിരിയോളജിയിലെ പാലാ സ്വദേശിയായ ഡോ. റോക്സി മാത്യു കോളും കൊച്ചി സ്വദേശിയായ ഗവേഷക സോഫിയ യാക്കോബും. കാരണം 2023 ൽ മാത്രം ഡെങ്കി ബാധിച്ചു കേരളത്തിൽ ഏകദേശം 150 പേർ മരിച്ചു.
തിരുവനന്തപുരം ∙ ബൈക്കടക്കം വിറ്റിട്ടാണ് ആതിരയെ കാണാൻ തിരുവനന്തപുരത്ത് എത്തിയതെന്ന് കഠിനംകുളം കൊലപാതകത്തിലെ പ്രതി ജോൺസന്റെ മൊഴി. കുഞ്ഞിനെയും കൊണ്ട് കൂടെ വരാൻ പല തവണ ആവശ്യപ്പെട്ടിട്ടും തയാറാകാത്തതു കൊണ്ടാണ് ആതിരയെ കൊലപ്പെടുത്തിയത്. പൊലീസ് പിടിയിലാകുമെന്ന് ഉറപ്പായപ്പോഴാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും അന്വേഷണ സംഘത്തിനു ജോൺസൻ മൊഴി നൽകി.
തിരുവനന്തപുരം∙ കൃഷി വകുപ്പ് ഡയറക്ടറേറ്റിൽ ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറി നടക്കുന്നു എന്ന പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ വിവരാവകാശ കമ്മിഷൻ, രേഖകൾ ഹാജരാക്കാത്തവർക്കെതിരെ ഒന്നര ലക്ഷം രൂപ ശിക്ഷ വിധിച്ചു. ഒരു സംഘം ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിക്കും നിർദേശിച്ചു. സെക്രട്ടേറിയറ്റിലെ അഗ്രിക്കൾച്ചറൽ പ്രൊഡക്ഷൻ കമ്മിഷണർ, സംസ്ഥാന ട്രഷറീസ് ഡയറക്ടർ എന്നിവർ ഇടപെട്ട് സാമ്പത്തിക
തിരുവനന്തപുരം∙ കവയിത്രി സുഗതകുമാരിക്ക് സ്മാരകം നിര്‍മിക്കാൻ സര്‍ക്കാര്‍ തുടർനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തുനല്‍കി. സുഗതകുമാരി വിടവാങ്ങിയിട്ട് 4 വര്‍ഷം കഴിഞ്ഞു. സ്മാരകം നിര്‍മിക്കാൻ 2021ലെ സംസ്ഥാന ബജറ്റില്‍ 3 കോടി രൂപ പ്രഖ്യാപിച്ച സർക്കാർ, സ്മാരകത്തിന് കേരള സര്‍വകലാശാല കാര്യവട്ടം ക്യാംപസില്‍ സ്ഥലം കണ്ടെത്തുമെന്നും പ്രഖ്യാപിച്ചിരുന്നു.
തിരുവനന്തപുരം ∙ തിങ്കളാഴ്ച മുതൽ കടയടച്ചുള്ള സമരവുമായി മുന്നോട്ടു പോകാൻ റേഷൻ വ്യാപാരികളുടെ തീരുമാനം. കട ഉടമകളുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ നടത്തിയ ചർച്ചയും പരാജയപ്പെട്ടതിനു പിന്നാലെയാണ് തീരുമാനം. സാമ്പത്തിക പ്രതിസന്ധി മൂലം ശമ്പള പരിഷ്കരണ പാക്കേജ് നടപ്പാക്കാനില്ലെന്ന് സർക്കാർ വ്യാപാരികളെ അറിയിച്ചു.
Results 1-10 of 10000