Activate your premium subscription today
ബേക്കൽ∙ ഉദുമയിലെ ഹോംസ്റ്റേയിലെ താമസക്കാരിയായ യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ബാര പാക്യാര കുന്നുമ്മലിലെ മുഹമ്മദ് ഇർഷാദ് (28) ഏരോൽ ഹൗസിൽ എൻ.എസ്.അബ്ദുല്ല (29) എന്നിവരെയാണ് ഇൻസ്പെക്ടർ കെ.പി.ഷൈൻ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ജോലിയുടെ ഭാഗമായി ഹോംസ്റ്റേയിൽ
കൊച്ചി∙ സിനിമാ നിർമാതാവ് സാന്ദ്ര തോമസിനെ കൊല്ലുമെന്ന് ഭീഷണി. പ്രൊഡക്ഷൻ കൺട്രോളർ റനി ജോസഫിനെതിരെ സാന്ദ്ര പൊലീസിൽ പരാതി നൽകി. ഭീഷണി സ്ഥിരീകരിച്ച് റനി ഫെഫ്ക വാട്സാപ് ഗ്രൂപ്പിലിട്ട ശബ്ദ സന്ദേശം പുറത്തുവന്നു.
കൊച്ചി ∙ അർബുദ ചികിത്സാ വിദഗ്ധൻ ഡോ.വി.പി.ഗംഗാധരന് വധഭീഷണി. ബ്ലഡ് മണിയായി 8.25 ലക്ഷം രൂപ നല്‍കണമെന്നും ഇല്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും എന്നുമാണ് കത്തിലൂടെയുള്ള ഭീഷണി. കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ലിങ്ക് അല്ലെങ്കില്‍ ക്യുആര്‍ കോഡ് വഴി ബിറ്റ് കോയിന് ആയി പണം നല്‍കണം എന്നാണ്
മുംബൈ∙ കൊല്ലപ്പെട്ട എൻസിപി നേതാവും മുൻ മഹാരാഷ്ട്ര മന്ത്രിയുമായ ബാബ സിദ്ദിഖിയുടെ മകനു വധഭീഷണി. സീഷാൻ സിദ്ദിഖിക്കാണ് ഇമെയിലിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്. ഡി കമ്പനിയെന്ന അക്കൗണ്ടിൽ നിന്നാണ് തനിക്ക് ഭീഷണി സന്ദേശം ലഭിച്ചതെന്ന് സീഷാൻ സിദ്ദിഖി പറഞ്ഞു.
മുംബൈ∙ നടൻ സൽമാൻ ഖാന നേരെ വീണ്ടും വധഭീഷണി. വർലിയിലുള്ള ഗതാഗത വകുപ്പിന്റെ ഓഫിസിലെ വാട്സാപ് നമ്പറിലേക്കാണ് വധഭീഷണി സന്ദേശം എത്തിയത്. വീട്ടിൽ കയറി നടനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ സന്ദേശത്തിൽ, സൽമാന്റെ കാർ ബോംബ് വച്ച് തകർക്കുമെന്നും പറയുന്നു. ഭീഷണി സന്ദേശം പുറത്തുവന്നതിനു പിന്നാലെ വർലി പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെയും വകവരുത്തുമെന്നു ഭീഷണി മുഴക്കിയ കേസിൽ യുവാവിനെ കോടതി 2 വർഷം കഠിനതടവിനു ശിക്ഷിച്ചു. 2023 നവംബറിൽ മുംബൈ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചു ഭീഷണി മുഴക്കിയ ചുനാഭട്ടി നിവാസി കമ്രാൻ ഖാനാണ് (29) ശിക്ഷ.
സിപിഎം ഏരിയ സെക്രട്ടറിയുമായുള്ള ഫോൺവിളിയുടെ ശബ്ദരേഖ പുറത്തു വന്നതിനു ശേഷം അജ്ഞാത ഭീഷണി ഫോൺ കോൾ വന്നതായി നാരങ്ങാനം വില്ലേജ് ഓഫിസർ. ഇക്കാര്യം ചൂണ്ടിക്കാട്ടി വില്ലേജ് ഓഫിസർ ജോസഫ് ജോർജ് ഇന്നലെ കലക്ടർക്കു പരാതി നൽകി. പരാതി കലക്ടർ ആറന്മുള പൊലീസിനു കൈമാറി.
മുംബൈ∙ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയിൽ നിന്ന് തനിക്ക് തുടർച്ചയായി ലഭിക്കുന്ന ഭീഷണികളിൽ പ്രതികരിച്ച് നടൻ സൽമാൻ ഖാൻ. തന്റെ ജീവിതം ദൈവത്തിന്റെ കൈകളിലാണെന്ന് അദ്ദേഹം പറഞ്ഞു. നടന്റെ പുതിയ ചിത്രമായ ‘സിക്കന്ദറി’ന്റെ പ്രമോഷൻ പരിപാടിക്കിടെയാണ് താൻ നേരിട്ട ഭീഷണികളെ കുറിച്ചും തന്റെ സുരക്ഷ വർധിപ്പിച്ചതിനെ കുറിച്ചും സൽമാൻ ഖാൻ മനസ്സു തുറന്നത്.
നിലമ്പൂർ ∙ ചുങ്കത്തറയിലെ അവിശ്വാസവുമായി ബന്ധപ്പെട്ടു കൂറുമാറിയ എൽഡിഎഫ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നുസൈബയുടെ ഭർത്താവ് സുധീറിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി സിപിഎം ഏരിയ സെക്രട്ടറി ടി.രവീന്ദ്രൻ. ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്തുവന്നു.
വാഷിങ്ടൻ ∙ തനിക്കു നേരെ ഒട്ടേറെ വധഭീഷണികൾ ഉണ്ടെന്ന് ഡോജ് (ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി) തലവനും ലോക കോടീശ്വരനുമായ ഇലോൺ മസ്ക്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആദ്യ കാബിനറ്റ് യോഗത്തിൽ പങ്കെടുക്കുമ്പോഴാണു വധഭീഷണികളെപ്പറ്റി മസ്ക് വെളിപ്പെടുത്തിയത്.
Results 1-10 of 179