Activate your premium subscription today
ചാലക്കുടി ∙ മനുഷ്യവകാശങ്ങൾ നേടിയെടുക്കാൻ വിവരങ്ങൾ അറിഞ്ഞേ മതിയാകൂ എന്നും വിവരാവകാശ നിയമം ശക്തിപ്പെട്ടാൽ മനുഷ്യാവകാശ ലംഘനം കുറയുമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ.അബ്ദുൽ ഹക്കീം. സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രത്തിന്റെ അഭിമുഖ്യത്തിലുള്ള ‘വിവരാവകാശം മനുഷ്യാവകാശ സംരക്ഷണത്തിന്’ എന്ന ക്യാംപെയ്നിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
തൃശൂർ ∙ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിനു സുരക്ഷ ശക്തമാക്കും. അട്ടിമറി വിരുദ്ധ സേന (ആന്റി സബൊട്ടാഷ് ടീം) അടക്കം വിപുലമായ സന്നാഹം ഒരുക്കുമെന്നു സംസ്ഥാന പൊലീസ് മേധാവി എസ്. ദർവേഷ് സാഹിബ് അറിയിച്ചു. തേക്കിൻകാട് മൈതാനത്തു പൂരച്ചടങ്ങുകൾക്കു വേദിയാകുന്ന സ്ഥലങ്ങൾ സന്ദർശിച്ചു സുരക്ഷാ ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷമാണു ഡിജിപിയുടെ പ്രതികരണം.
ചിറയ്ക്കാക്കോട് ∙ പെരുവനം ഗ്രാമസഭയുടെ നേതൃത്വത്തിൽ ചിറയ്ക്കാക്കോട് എളങ്ങള്ളൂർ മനയിൽ നാളെ മുതൽ 4 വരെ നടക്കുന്ന അഗ്ന്യാധാനം–സോമയാഗത്തിന്റെ സോമലത ഏറ്റുവാങ്ങുന്ന ചടങ്ങും ഉദ്ഘാടന സദസ്സും സാംസ്കാരിക സമ്മേളനവും ഇന്നു നടത്തും. സോമരസം മുഖ്യ ഹവിസ്സായി ഹോമിക്കുന്ന ചടങ്ങാണ് സോമയാഗം. സോമലത ഇന്നു രാവിലെ 10നു
തൃശൂർ ∙പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പൂരത്തിനു സുരക്ഷ ശക്തമാക്കും. അട്ടിമറി വിരുദ്ധ സേന (ആന്റി സബൊട്ടാഷ് ടീം) അടക്കം വിപുലമായ സന്നാഹം ഒരുക്കുമെന്നു ഡിജിപി ഷേക്ക് ദർവേഷ് സാഹിബ് അറിയിച്ചു. തേക്കിൻകാട് മൈതാനത്തു പൂരച്ചടങ്ങുകൾക്കു വേദിയാകുന്ന സ്ഥലങ്ങൾ സന്ദർശിച്ചു സുരക്ഷാ ഒരുക്കങ്ങൾ
തൃശൂർ ∙ സാധാരണക്കാരന്റെ യാത്രാ സൗകര്യത്തിൽ സ്വകാര്യ ബസ് മേഖല വഹിക്കുന്ന പങ്ക് വലുതാണെന്നു മന്ത്രി കെ. രാജൻ. ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ (എകെബിഒ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിഥിത്തൊഴിലാളികളുടെ സാന്നിധ്യമില്ലാത്ത സംസ്ഥാനത്തെ ഏക തൊഴിൽ മേഖല സ്വകാര്യബസ് വ്യവസായമാണ്.
ചാലക്കുടി ∙ തച്ചുടപ്പറമ്പ് - റെയിൽവേ സ്റ്റേഷൻ റോഡിലെ പാലത്തിന്റെ നിർമാണം പൂർത്തിയായി 2 വർഷത്തിനുശേഷം ഇരു ഭാഗത്തെയും അപ്രോച്ച് റോഡിന്റെ ടാറിങ് പൂർത്തിയായി. 2 വർഷത്തോളം ആയിട്ടും അപ്രോച്ച് റോഡിന്റെ നിർമാണം പൂർത്തിയാകാത്തതിനാൽ നാട്ടുകാർ അനുഭവിച്ചിരുന്ന യാത്രാദുരിതത്തിന് ഇതോടെ പരിഹാരമാകും. 1957 ൽ
തൃശൂർ ∙ റോഡ് വന്നപ്പോൾ തോട് നഷ്ടപ്പെട്ട സ്ഥിതിയിലാണ് ചിരടം പ്രദേശവാസികൾ. ഈ ഭാഗത്തെ കലുങ്കും തകർന്ന നിലയിലാണ്. റോഡ് നിർമിക്കാൻ വേണ്ടി കയ്യേറിയതോടെ ഈ ഭാഗത്ത് തോട് ‘കുപ്പി കഴുത്ത്’ അവസ്ഥയിലാണ്. തൂണുകളിൽ ( കാൻലിവർ) പണിയണമെന്നു എസ്റ്റിമേറ്റിൽ പറഞ്ഞ കലുങ്കാണ് സാധാരണനിലയിൽ നിർമിച്ചത്. 2019ലാണ് ചിരടം
താഴൂർ ∙ സെന്റ് മേരീസ് പള്ളിയിലെ പാരിഷ് ഹാളിൽ വിരുന്ന് സൽക്കാരം നടക്കുമ്പോൾ കൂറ്റൻ ഫാൻ പൊട്ടിവീണ് 2 വയസ്സുകാരിയടക്കം 5 പേർക്ക് പരുക്കേറ്റു. കുറ്റിച്ചിറ സ്വദേശി തട്ടംപിള്ളി ബേബി (50),ചെമ്പൻകുന്ന് തട്ടംപിള്ളി വർഗീസ് (63), ഞാറേക്കാടൻ ഷീജ പോൾ (40), തോപ്പിൽ ആദിത്യൻ (19), വലിയവീട്ടിൽ ഈവ (2) എന്നിവർക്കാണ്
ഇരിങ്ങാലക്കുട∙ കൂടൽമാണിക്യം ക്ഷേത്രത്തിലെ കിഴക്കേ നടപ്പുരയുടെ തെക്കുവശത്തുള്ള ആനവയറൻ മതിലിലെ ആനപ്പടി വീതികൂട്ടി നിർമിക്കാൻ പൊളിച്ചുനീക്കി. ഉത്സവകാലത്ത് ഉണ്ടാകാറുള്ള അഭൂതപൂർവമായ തിരക്കു പരിഗണിച്ചാണ് തീരുമാനം. ഉത്സവകാലത്ത് എഴുന്നള്ളിപ്പിന് എത്തുന്ന ആനകൾ കൂടുതലായും ഉപയോഗിക്കുന്ന വഴിയാണിത്. അതിനാൽ
നേത്ര പരിശോധന ക്യാംപ് ഇരിങ്ങാലക്കുട∙ പി.എൽ.തോമൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബുമായി ചേർന്ന് നടത്തുന്ന നേത്ര പരിശോധന – തിമിര ശസ്ത്രക്രിയ ക്യാംപ് പി.എൽ.തോമൻ മെമ്മോറിയൽ ചാരിറ്റബിൾ ക്ലിനിക്കിൽ ഇന്നു നടക്കും. 9446540890. അധ്യാപക ഒഴിവ് വടക്കാഞ്ചേരി ∙ വ്യാസ എൻഎസ്എസ് കോളജിൽ
Results 1-10 of 10000