Activate your premium subscription today
പെരിന്തൽമണ്ണ∙ ഷൊർണൂർ–നിലമ്പൂർ റൂട്ടിലെ യാത്രക്കാരുടെ സ്വപ്നമായ 2 മെമു സർവീസുകൾ നിലമ്പൂരിലേക്കു നീട്ടുന്ന കാര്യത്തിൽ ഇനി ആവശ്യം റെയിൽവേ ബോർഡിന്റെ അനുമതി. റെയിൽവേ പാലക്കാട് ഡിവിഷനിൽനിന്ന് ഇതുസംബന്ധിച്ച നിർദേശം ചെന്നൈ സോണൽ അധികൃതർക്കും അവിടെനിന്ന് അന്തിമ അനുമതിക്കായി റെയിൽവേ ബോർഡിനും സമർപ്പിച്ചതായാണു വിവരം. ഷൊർണൂരിനും നിലമ്പൂരിനും ഇടയ്ക്കുള്ള 65 കിലോമീറ്റർ റെയിൽപാതയുടെ വൈദ്യുതീകരണം പൂർത്തിയാക്കിയിട്ട് ഏറെ നാളായി. പാലക്കാട് ഡിവിഷനിലെ മറ്റു പാതകളിലില്ലാത്ത ആധുനിക സാങ്കേതിക സംവിധാനങ്ങളാണ് ഇവിടെയുള്ളത്. മേലാറ്റൂരിലെ ചോലക്കുളത്തെ സബ് സ്റ്റേഷനിലും റെയിൽവേയുടെ ട്രാക്ഷൻ സബ് സ്റ്റേഷനിലും അധിക ആധുനിക സംവിധാനങ്ങൾ ഒരുക്കുന്ന റിലേ സെറ്റിങ്സ് പ്രവൃത്തി ഇപ്പോഴും നടക്കുകയാണ്.
ഷൊർണൂർ ∙ തിരുവനന്തപുരം ഷൊർണൂർ വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്കു നീട്ടുന്നതു റെയിൽവേ പരിഗണിക്കുന്നു. വൈദ്യുതീകരണം പൂർത്തിയായതിനാൽ വേണാട് എക്സ്പ്രസ് യാത്രക്കാർക്കു പ്രയോജനപ്പെടുന്ന രീതിയിൽ ക്രമീകരിക്കണമെന്നു പി.പി.സുനീർ എംപി റെയിൽവേ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിനു മറുപടിയായാണ് ആവശ്യം
ചെന്നൈ ∙ കരൂരിൽ റിട്ട. റെയിൽവേ ജീവനക്കാരന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് എറണാകുളം – കാരെയ്ക്കൽ എക്സ്പ്രസ് ട്രെയിൻ വൻ അപകടത്തിൽനിന്ന്് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കൃഷ്ണരായപുരത്തിനു സമീപം തിരുക്കംപുലിയൂരിൽ പാളത്തിൽ വിള്ളലുണ്ടായത് പ്രദേശവാസിയായ മുൻ റെയിൽവേ ജീവനക്കാരൻ കാളിയമൂർത്തിയുടെ
ഷൊർണൂർ ∙ നിലമ്പൂർ –പാലക്കാട്, ഷൊർണൂർ – നിലമ്പൂർ എക്സ്പ്രസ് ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്തിയതിൽ എറണാകുളം ഇന്റർസിറ്റി യാത്രക്കാർക്ക് ആശ്വാസം. എല്ലാ ദിവസവും വൈകിട്ട് 5.55നാണ് ഷൊർണൂരിൽ നിന്ന് നിലമ്പൂർ ഭാഗത്തേക്കുള്ള എക്സ്പ്രസ് ട്രെയിനും നിലമ്പൂരിൽ നിന്ന് പാലക്കാട് വരെയുളള ട്രെയിനും യാത്ര
മുംബൈ∙ മധ്യറെയിൽവേയിൽ കൂടുതൽ സൗകര്യങ്ങളും വിശാലമായ ഇരിപ്പിടവുമുള്ള എസി ലോക്കൽ ട്രെയിൻ എത്തി. കുർള ഡിപ്പോയിൽ ട്രെയിനിന്റെ പരീക്ഷണയോട്ടം വൈകാതെ ആരംഭിക്കും. കൂടുതൽ സ്ഥലവും സീറ്റും ലഭിക്കുന്ന വിധത്തിലാണ് രൂപകൽപന. മാർച്ച് പകുതിയോടെ സർവീസ് ആരംഭിക്കാനാണ് പദ്ധതി. 1116 പേർക്ക് ഇരിക്കാം പുതിയ ലോക്കൽ
ബെംഗളൂരു∙ മെട്രോ ആർവി റോഡ്–ബൊമ്മസന്ദ്ര 18.82 കിലോമീറ്റർ പാതയിലേക്കുള്ള മൂന്നാമത്തെ ഡ്രൈവറില്ലാ ട്രെയിൻ ഇന്ന് ഹെബ്ബഗോഡി ഡിപ്പോയിലെത്തും. ഇതോടെ ഐടി കമ്പനികൾ ഏറെയുള്ള ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള പാതയിൽ മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ ഭാഗികമായി സർവീസ് ആരംഭിക്കുന്നതിനു സാധ്യത തെളിയുന്നു. ടിറ്റഗർ കമ്പനി
തിരുവനന്തപുരം∙ കൊങ്കൺ റെയിൽവേ കോർപറേഷനെ ഇന്ത്യൻ റെയിൽവേയിൽ ലയിപ്പിക്കാനുള്ള ശുപാർശ കേന്ദ്രത്തിന്റെ സജീവ പരിഗണനയിൽ. ഓഹരി പങ്കാളിത്തമുള്ള ഗോവയും കർണാടകയും ലയനത്തിന് സമ്മതമറിയിച്ചിട്ടുണ്ട്. കേരളവും മഹാരാഷ്ട്രയും കൂടി അനുകൂല നിലപാടെടുത്താൽ ലയന നടപടികൾ വേഗത്തിലാകും. ഇന്ത്യൻ റെയിൽവേയെ (65.97%) കൂടാതെ
കുമളി ∙ മധുര - ബോഡിനായ്ക്കന്നൂർ ബ്രോഡ് ഗേജ് റെയിൽപാതയിൽ ഇനി ഇലക്ട്രിക് എൻജിനിൽ ട്രെയിനുകൾ ഓടും. ആദ്യ ഇലക്ട്രിക് ട്രെയിൻ ഇന്നലെ ചെന്നൈയിൽനിന്നു ബോഡിനായ്ക്കന്നൂരിലെത്തി. തിങ്കളാഴ്ച രാത്രി ചെന്നൈ സെൻട്രലിൽ നിന്നു പുറപ്പെട്ട 20601-ാം നമ്പർ എക്സ്പ്രസ് ട്രെയിൻ മധുര, തേനി വഴി ഇന്നലെ രാവിലെയാണ്
പരവൂർ∙ സ്റ്റോപ് അനുവദിച്ചു ഒരു മാസമാകാറായിട്ടും പുനലൂർ-കന്യാകുമാരി പാസഞ്ചർ ട്രെയ്നിനു പരവൂരിൽ സ്റ്റോപ്പില്ല. ജനുവരി ആദ്യവാരമാണ് പുനലൂർ-കന്യാകുമാരി പാസഞ്ചറിനു സ്റ്റോപ് അനുവദിച്ചതായി ബിജെപി ജില്ലാ നേതൃത്വവും എംപിയുടെയും ഓഫിസും വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. പരവൂരിലെ ട്രെയിൻ യാത്രക്കാരുടെ
മുംബൈ∙ നിലവിൽ സർവീസ് നടത്തുന്ന ലോക്കൽ ട്രെയിനുകളുടെ 10 ശതമാനം ലോക്കൽ ട്രെയിനുകൾ കൂടി അനുവദിക്കുമെന്ന റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രഖ്യാപനം നഗരവാസികൾക്ക് ആശ്വാസമായി. മുന്നൂറോളം ലോക്കൽ ട്രെയിനുകൾ ലഭിക്കും. 2 മിനിറ്റ് ഇടവേളയിൽ ലോക്കൽ ട്രെയിനുകൾ ഓടിക്കാനുള്ള ക്രമീകരണമാണ് നടത്തുന്നതെന്നും
Results 1-10 of 619