Activate your premium subscription today
തിരുവനന്തപുരം ∙ ക്ഷേത്രങ്ങളിൽ ഉത്സവച്ചടങ്ങുകൾക്കിടെ ആനകളുടെ ഉപയോഗം കർശനമായി നിയന്ത്രിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡും തന്ത്രിമാരും തമ്മിൽ നടന്ന യോഗത്തിൽ ധാരണ. ക്ഷേത്രങ്ങളിൽ ആന എഴുന്നള്ളിപ്പ് പരിമിതപ്പെടുത്തുന്നതിനു നടപടികളെടുക്കും. തീരുമാനങ്ങൾ സർക്കാരിനെ അറിയിച്ച് പ്രാബല്യത്തിൽ വരുത്തും.
കൊല്ലം ∙ കടയ്ക്കലില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെ വിപ്ലവ ഗാനം ആലപിച്ചത് കാണികൾ ആവശ്യപ്പെട്ടതിനാലെന്ന് ഗായകൻ അലോഷി. ശ്രോതാക്കൾ ആവശ്യപ്പെട്ട പാട്ട് പാടുന്നത് കലാകാരന്റെ ധർമ്മമാണെന്നും അതിൽ വിവാദത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്ഐയുടെ പതാകയും എഴുത്തും പശ്ചാത്തലത്തിൽ വന്നതിനെ കുറിച്ച് അറിയില്ലെന്നും അലോഷി പറഞ്ഞു.
തിരുവനന്തപുരം ∙ ശബരിമല ദർശനത്തിന് എത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് കൂടുതൽ സുഖകരവും സൗകര്യപ്രദവുമായ ദർശന സംവിധാനം ഒരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്. പതിനെട്ടാംപടി കയറിയെത്തുന്ന അയ്യപ്പഭക്തരെ കൊടിമരച്ചോട്ടിൽ നിന്ന് ഫ്ലൈ ഓവർ ഒഴിവാക്കി നേരിട്ട് ശ്രീകോവിലിന് മുന്നിലേക്ക് എത്തിക്കുന്ന സംവിധാനം പ്രവർത്തന സജ്ജമായി. മീനമാസ പൂജയ്ക്ക് നട തുറക്കുന്നത് മുതൽ ട്രയൽ ആരംഭിക്കും. ഫ്ലൈ ഓവർ വഴിയുള്ള ദർശന സംവിധാനത്തിൽ 2 മുതൽ 5 സെക്കൻഡ് വരെയാണ് ഭക്തന് ദർശനം ലഭിച്ചിരുന്നെങ്കിൽ പുതിയ സംവിധാനം നിലവിൽ വരുന്നതോടെ 20 മുതൽ 30 സെക്കൻഡ് അയ്യപ്പനെ ദർശിക്കാനുള്ള സൗകര്യം കൈവരും.
തിരുവനന്തപുരം∙ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വഴിപാട് നിരക്കുകള്‍ 30 ശതമാനം വരെ വര്‍ധിപ്പിച്ചു. വഴിപാടുകള്‍ക്ക് ഉപയോഗിക്കുന്ന സാധന സാമഗ്രികളുടെ വില കൂടിയ സാഹചര്യത്തിലാണ് 9 വര്‍ഷത്തിനു ശേഷം വഴിപാട് നിരക്കുകള്‍ പുനരേകീകരിക്കുന്നതെന്ന് ബോര്‍ഡ് അറിയിച്ചു. വഴിപാട് നിരക്ക് ഏകീകരണം ശബരിമലയിൽ ബാധകമല്ല
ട്രാവൻകൂർ ദേവസ്വം ബോർഡിൽ 3 ഒഴിവ്. കരാർ നിയമനം. ഒാൺലൈനായി ഫെബ്രുവരി 24 വരെ അപേക്ഷിക്കാം. തസ്തിക, യോഗ്യത, ശമ്പളം: ∙ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്റർ (1 ഒഴിവ്): ബിഇ/ബിടെക് (കംപ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി), 4 വർഷ പരിചയം; 40,000. ∙ടെക്നിക്കൽ അസിസ്റ്റന്റ് (2 ഒഴിവ്): ഡിപ്ലോമ (കംപ്യൂട്ടർ
തിരുവനന്തപുരം ∙ അടുത്ത മണ്ഡല– മകരവിളക്കു തീർഥാടനകാലം മികവുറ്റതാക്കാൻ ശബരിമലയിൽ പ്രത്യേക മിഷനുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ദർശനത്തിനെത്തുന്ന ഭക്തർക്കു മെച്ചപ്പെട്ട സൗകര്യങ്ങളും സേവനവും നൽകുന്നതിനായി പമ്പ മുതൽ സന്നിധാനം വരെയുള്ള ദൂരം 40 പോയിന്റുകളായി തിരിച്ച് ഓരോയിടത്തും പ്രത്യേക സംവിധാനങ്ങളൊരുക്കും.
തിരുവനന്തപുരം ∙ ശബരിമലയിലെത്തുന്ന ഭക്തജനങ്ങള്‍ക്കും ദേവസ്വം ജീവനക്കാര്‍ക്കും സമഗ്ര അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ആരംഭിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ഭക്തര്‍ക്കും ജീവനക്കാര്‍ക്കും പുറമെ ആയിരത്തിലധികം വരുന്ന വിശുദ്ധി സേനാംഗങ്ങള്‍ക്കായി പ്രത്യേക അപകട സുരക്ഷാ പദ്ധതി സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് തുടക്കമിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ∙ ശബരിമലയുടെ സമഗ്ര വികസനത്തിന് 778.17 കോടി രൂപയുടെ പദ്ധതികൾക്കു മന്ത്രിസഭ അംഗീകാരം നൽകി. സന്നിധാനം, പമ്പ, നടപ്പാത (ട്രെക്ക് റൂട്ട്) എന്നിവയുടെ വികസനത്തിനായി ശബരിമല മാസ്റ്റർ പ്ലാനിന് അനുസൃതമായാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.
ശബരിമല ∙ ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങളിൽ കാലോചിതമായ മാറ്റം വേണമെന്നും ഇതിനായി ആരോഗ്യകരമായ ചർച്ച വേണമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ചു കയറാൻ അനുവദിക്കണമെന്ന ശിവഗിരി മഠത്തിന്റെ അഭിപ്രായത്തോടു പ്രതികരിക്കുകയായിരുന്ന അദ്ദേഹം.
ശബരിമല ∙ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ആനയെഴുന്നള്ളിപ്പിനു കർശന നിയന്ത്രണങ്ങൾ. രണ്ട് എഴുന്നള്ളിപ്പുകൾ തമ്മിൽ 3 ദിവസത്തെ വിശ്രമം, താൽക്കാലിക വിശ്രമത്തിനു മേൽക്കൂരയുള്ള ഷെഡ്, അതിനു പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ചുള്ള തറ തുടങ്ങി ഉത്സവങ്ങൾ നടത്തുന്ന ക്ഷേത്ര ഉപദേശക സമിതിക്കും സംഘാടകർക്കും വലിയ ബാധ്യതയും ഭാരിച്ച ഉത്തരവാദിത്തവും ഉണ്ടാകുന്ന വിധത്തിലാണു മാനദണ്ഡങ്ങൾ പരിഷ്കരിച്ചത്.
Results 1-10 of 137